സയൻസ് കമ്യൂണിക്കേഷനിൽ ഫെലോഷിപ്പോടെ എംടെക്
കേന്ദ്ര സാസ്കാരിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ കൊൽക്കത്തയിലുള്ള സ്വയംഭരണസ്ഥാപനമായ നാഷനൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയംസ് നടത്തുന്ന 2–വർഷ എംടെക് ഇൻ സയൻസ് കമ്യൂണിക്കേഷനു 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. sciencecentre@ncsm.gov.in. / director_nezone@ncsm.gov.in. 12,000 രൂപ പ്രതിമാസ ഫെലോഷിപ്പും വാർഷിക

കേന്ദ്ര സാസ്കാരിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ കൊൽക്കത്തയിലുള്ള സ്വയംഭരണസ്ഥാപനമായ നാഷനൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയംസ് നടത്തുന്ന 2–വർഷ എംടെക് ഇൻ സയൻസ് കമ്യൂണിക്കേഷനു 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. sciencecentre@ncsm.gov.in. / director_nezone@ncsm.gov.in. 12,000 രൂപ പ്രതിമാസ ഫെലോഷിപ്പും വാർഷിക കണ്ടിൻജൻസി ഗ്രാന്റുമുണ്ട്. ബെംഗളൂരു വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ & ടെക്നളോജിക്കൽ മ്യൂസിയം അടക്കം ദേശീയതലത്തിൽ 26 സയൻസ് മ്യൂസിയങ്ങളും സയൻസ് സെന്ററുകളും അടങ്ങുന്ന നാഷനൽ കൗൺസിൽ, ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും ബൃഹത്തായ നെറ്റ്‌വർക്കാണ്. കോഴിക്കോട്ടെ റീജനൽ സയൻസ് സെന്ററും പ്ലാനറ്റേറിയവും ഇതിന്റെ ഭാഗമാണ്.
Read Also : നയതന്ത്ര മേഖലയിൽ മുതൽ ബിസിനസ്സിൽ വരെ തിളങ്ങാം; പഠിക്കാം ഈ ഡിപ്ലോമ കോഴ്സുകൾ
ഓഫ് ക്യാംപസ് കോഴ്സാണെങ്കിലും കൊൽക്കത്തയിൽ ക്ലാസുകളുണ്ടാകും. കൊൽക്കത്തയിൽ വനിതകൾക്കുൾപ്പെടെ സൗജന്യ ഹോസ്റ്റലുണ്ട്. ബിരുദം നൽകുന്നത് ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല. അപേക്ഷകർക്ക് 55% മാർക്കോടെ മ്യൂസിയോളജിയടക്കം ഏതെങ്കിലും വിഷയത്തിലെ എംഎസ്‌സി, അഥവാ ഏതെങ്കിലും ബിടെക് വേണം. പട്ടിക, പിന്നാക്ക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാരെങ്കിൽ 50%. സയൻസ് / എൻജിനീയറിങ് പിഎച്ച്ഡിയോ എംടെക്കോ ഉള്ളവർക്ക് എംഎസ്‌സി / ബിടെക് മിനിമം മാർക്ക് നിബന്ധനയില്ല.
2024 ജനുവരി ഒന്നിനു 30 വയസ്സു കവിയരുത്. അപേക്ഷാഫീയില്ല. പരീക്ഷയും ഇന്റർവ്യൂവുമുണ്ട്. സയൻസ് മ്യൂസിയങ്ങളിലെയും സയൻസ് കേന്ദ്രങ്ങളിലെയും ക്യൂറേറ്റർ (ഗ്രൂപ്പ് എ) തസ്തികയിൽ ജോലിസാധ്യതയുണ്ട്.
സർക്കാർ / അർധസർക്കാർ ജീവനക്കാർ മേലധികാരി വഴി അപേക്ഷിക്കണം. 2024 ജനുവരി ഒന്നിനു 45 വയസ്സു കവിയരുത്. ഇവർക്ക് എൻട്രൻസ് / ഇന്റർവ്യൂ ഇല്ല. മിനിമം മാർക്ക് വ്യവസ്ഥ പാലിച്ചാൽ മതി. പ്രതിമാസ ഫെലോഷിപ്പോ വാർഷിക ഗ്രാന്റോ കിട്ടില്ല.
Content Summary : Apply for a 2-year MTech in science communication at the National Council of Science Museums