ആയുഷ് യുജി: ആദ്യ റൗണ്ട് ചോയ്സ് ഫില്ലിങ് സെപ്റ്റംബർ 4 വരെ
ആയുഷ് (ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി) യുജി 2023–24 കോഴ്സുകളിലെ പ്രവേശനത്തിന് ദേശീയതല ഓൺലൈൻ കൗൺസലിങ് ആദ്യ റൗണ്ട് ചോയ്സ് ഫില്ലിങ് സെപ്റ്റംബർ 4 വരെ നടത്താം. നീറ്റ് യുജി 2023ൽ യോഗ്യത നേടിയവർ https://aaccc.gov.in/ug-counselling സൈറ്റിൽ ഓൺലൈനായി റജിസ്റ്റർ ചെയ്തിട്ടുവേണം ചോയ്സ് സമർപ്പിക്കാൻ. 1,

ആയുഷ് (ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി) യുജി 2023–24 കോഴ്സുകളിലെ പ്രവേശനത്തിന് ദേശീയതല ഓൺലൈൻ കൗൺസലിങ് ആദ്യ റൗണ്ട് ചോയ്സ് ഫില്ലിങ് സെപ്റ്റംബർ 4 വരെ നടത്താം. നീറ്റ് യുജി 2023ൽ യോഗ്യത നേടിയവർ https://aaccc.gov.in/ug-counselling സൈറ്റിൽ ഓൺലൈനായി റജിസ്റ്റർ ചെയ്തിട്ടുവേണം ചോയ്സ് സമർപ്പിക്കാൻ.
Read Also : സയൻസ് കമ്യൂണിക്കേഷനിൽ ഫെലോഷിപ്പോടെ എംടെക്
1, 2, 3, സ്ട്രേ വേക്കൻസി എന്നീ 4 റൗണ്ടുകളുണ്ട്. ആദ്യ 3 റൗണ്ടുകളിലും നിശ്ചിത തീയതികളിൽ റജിസ്റ്റർ ചെയ്യാം. പക്ഷേ രണ്ടാം റൗണ്ട് മുതൽ സീറ്റുകൾ കുറവായിരിക്കും. അലോട്മെന്റ് കിട്ടിയതുകൊണ്ടു മാത്രം പ്രവേശനത്തിന് അർഹതയില്ല. നിർദിഷ്ട യോഗ്യതകളെല്ലാം ഉണ്ടാകണം. ഓരോ സ്ഥാപനത്തിലെയും വിശേഷവ്യവസ്ഥകളും ഫീസ്നിരക്കുകളും മനസ്സിലാക്കണം. തിരിച്ചുകിട്ടാത്ത റജിസ്ട്രേഷൻ ഫീയും തിരിച്ചുകിട്ടുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റും അതതു കാറ്റഗറിയനുസരിച്ച് റജിസ്ട്രേഷൻ സമയം അടയ്ക്കണം.
∙ സീറ്റുകൾ ഏതെല്ലാം?
ആയുർവേദ, സിദ്ധ, യൂനാനി, ഹോമിയോപ്പതി വിഷയങ്ങളിലെ സർക്കാർ, സർക്കാർ–എയ്ഡഡ്, സെൻട്രൽ യൂണിവേഴ്സിറ്റികൾ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, കൽപിത സർവകലാശാലകൾ എന്നിവയിലെ ഓൾ ഇന്ത്യ ക്വോട്ട സീറ്റുകളിലെ കൗൺസലിങ് ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി (AACCC) നിർവഹിക്കും. സ്വകാര്യ ആയുർവേദ, സിദ്ധ, യൂനാനി, ഹോമിയോപ്പതി ഇൻസ്റ്റിറ്റ്യൂട്ടുകളിലെ കൗൺസലിങ് അതതു സംസ്ഥാനങ്ങളിലെ കൗൺസലിങ് അധികാരി നിർവഹിക്കും.
(എ) ഓൾ ഇന്ത്യ ക്വോട്ട 15% & സെൻട്രൽ യൂണിവേഴ്സിറ്റികൾ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ 100%
3 റൗണ്ടും സ്ട്രേ വേക്കൻസി റൗണ്ടും AACCC നടത്തും. സ്ട്രേയ്ക്കു ശേഷം ഒഴിവുള്ള സീറ്റുകൾ സംസ്ഥാനങ്ങളിലേക്കു മാറ്റിനൽകില്ല.
(ബി) കൽപിതസർവകലാശാലകൾ 100%
· ആദ്യ 3 റൗണ്ടുകൾ AACCC നടത്തും. · സ്ട്രേ വേക്കൻസി റൗണ്ട് അതത് കൽപിത സർവകലാശാലകളാണു നടത്തുക. ഇതിലേക്ക് അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് AACCC അയച്ചുകൊടുക്കും. · കൽപിത സർവകലാശാലകളിൽ കേന്ദ്ര മാനദണ്ഡപ്രകാരമുള്ള സംവരണമില്ല. വിശദാംശങ്ങൾ പിന്നീടറിയാം.
∙ മുൻവർഷ റാങ്കുകൾ
സൈറ്റിലെ ‘ കറന്റ് ഇവന്റ്സ് ’ ലിങ്കിൽ കഴിഞ്ഞ വർഷം ഓരോ കോഴ്സിലും ഓരോ സ്ഥാപനത്തിലും ഓരോ കാറ്റഗറിയിലും പ്രവേശനം ലഭിച്ച കുട്ടികളുടെ നീറ്റ്–യുജി ഓപ്പണിങ് റാങ്കുകളും ക്ലോസിങ് റാങ്കുകളുമുണ്ട്. കഴിഞ്ഞ വർഷം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ ഓൾ ഇന്ത്യ ക്വോട്ടയിൽ ബിഎഎംഎസ് പ്രവേശനം കിട്ടിയവരുടെ അവസാന റാങ്കുകളിങ്ങനെ : ഓപ്പൺ 45066, സാമ്പത്തിക പിന്നാക്കം 54511, ഒബിസി 68234, പട്ടികജാതി 168242, പട്ടികവർഗം 198479. പുതിയ അറിയിപ്പുകൾക്ക് www.aaccc.gov.in നോക്കാം.
Content Summary : "AYUSH UG 2023-24: Secure Your Seat Now! First Round Choice Filling Open Till September 4"