പ്രഫഷനൽ ടീമുകളിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതു മുതൽ ഓരോ മത്സരത്തിന്റെയും സാധ്യതകൾ വിലയിരുത്തുന്നതിൽ വരെ സഹായിക്കുന്നത് ഡേറ്റകളുടെ കൃത്യമായ വിലയിരുത്തലാണ്. പ്രഫഷനൽ ടീം നടത്തിപ്പും സങ്കീർണമായ ജോലിയാണ്. കണക്കുകളാണ് പലപ്പോഴും പല തീരുമാനങ്ങളുമെടുക്കാൻ സഹായിക്കുന്നത്.

പ്രഫഷനൽ ടീമുകളിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതു മുതൽ ഓരോ മത്സരത്തിന്റെയും സാധ്യതകൾ വിലയിരുത്തുന്നതിൽ വരെ സഹായിക്കുന്നത് ഡേറ്റകളുടെ കൃത്യമായ വിലയിരുത്തലാണ്. പ്രഫഷനൽ ടീം നടത്തിപ്പും സങ്കീർണമായ ജോലിയാണ്. കണക്കുകളാണ് പലപ്പോഴും പല തീരുമാനങ്ങളുമെടുക്കാൻ സഹായിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഫഷനൽ ടീമുകളിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതു മുതൽ ഓരോ മത്സരത്തിന്റെയും സാധ്യതകൾ വിലയിരുത്തുന്നതിൽ വരെ സഹായിക്കുന്നത് ഡേറ്റകളുടെ കൃത്യമായ വിലയിരുത്തലാണ്. പ്രഫഷനൽ ടീം നടത്തിപ്പും സങ്കീർണമായ ജോലിയാണ്. കണക്കുകളാണ് പലപ്പോഴും പല തീരുമാനങ്ങളുമെടുക്കാൻ സഹായിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗണിതശാസ്ത്രത്തിൽ മാത്രമല്ല സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിക്കുന്നത്. ഇക്കണോമിക്സ്, എൻജിനീയറിങ്, എജ്യൂക്കേഷൻ, ബയോളജി, സ്പോർ‌ട്സ് എന്നിങ്ങനെ വ്യത്യസ്ത ശാഖകളിൽ ഉപയോഗിക്കാറുണ്ട്. കൃത്യമായ വിവരങ്ങളടങ്ങിയ കണക്കുകൾ ശാസ്ത്രീയമായി സമാഹരിച്ച് സവിശേഷ കണ്ടെത്തലുകളിലേക്ക് നയിക്കാൻ സ്റ്റാറ്റിസ്റ്റിക്സിന് കഴിയും. ഒട്ടേറെ മേഖലകളിലെ പുതിയ പ്രവണതകളെക്കുറിച്ചും ഭാവിയിലെ സാധ്യതകളെ ക്കുറിച്ചും സൂക്ഷ്മമായ വിവരം നൽകാനും കഴിയും. സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിക്കുന്ന ജോലികളെല്ലാം ആവേശകരമാണ്. മികച്ച പ്രതിഫലം ലഭിക്കുന്നതിനു പുറമേ, ജോലി സമയം ക്രമീകരിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കും. 

Read Also : ഇൻഷുറൻസ് ഏജന്റാകാനാണോ പ്ലാൻ? കരിയറിൽ വളരാൻ അറിയാം 4 കാര്യങ്ങൾ

ADVERTISEMENT

ബിസിനസിൽ  സ്റ്റാറ്റിസ്റ്റിക്സ്  ഒഴിവാക്കാനാവില്ല. കണക്കുകൂട്ടലുകളുടെ അടിസ്ഥാനം തന്നെ  സ്റ്റാറ്റിസ്റ്റിക്സുമായി ബന്ധപ്പെട്ടിരിക്കുന്നു. വാഹനങ്ങളുടെ ഇൻഷുറൻസ് കണക്കാക്കുന്നതുൾപ്പെടെയുള്ള ജോലികളിൽ സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദം നേടിയവർക്കാണ് അവസരം ലഭിക്കാറുള്ളത്. ദൈനംദിന ജീവിതത്തിലും സ്റ്റാറ്റിസ്റ്റിക്സിന് വ്യാപകമായ ഉപയോഗമുണ്ട്. പ്രധാനമായും മൂന്നു മേഖലകളിലാണ്  ബിരുദ ധാരികൾക്ക് അവസരം. 

∙ ഡോറ്റ സയന്റിസ്റ്റ്, മീറ്ററോളജിസ്റ്റ് 

ADVERTISEMENT

കണക്കുകളും പൊതു ട്രെൻഡുകളും അവതരിപ്പിച്ച് കൃത്യമായ തീരുമാനങ്ങളിലെത്തുന്ന മേഖലകളിൽ സ്റ്റാറ്റിസ്റ്റിക്സ് ഒഴിവാക്കാനാവില്ല. ജീവശാസ്ത്രം. പരിസ്ഥിതി, കാലാവസ്ഥ എന്നീ മേഖലകളിലെല്ലാം ഇത് ഉപയോഗിക്കാറുണ്ട്. കാലാവസ്ഥാ പ്രവചനമാണ് മറ്റൊരു പ്രധാന മേഖല. മഴ, വേനൽ, ചൂട്. തണുപ്പ് എന്നീ കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾക്ക് കാർഷികോൽ‌പാദനത്തിൽ നിർണായക സ്ഥാനമുണ്ട്. പ്രളയ പ്രവചനങ്ങൾക്ക് സാധാരണക്കാരും കാതോർക്കാറുണ്ട്. ഗവേഷണ പ്രവർത്തനങ്ങളിലും സ്റ്റാറ്റിസ്റ്റിക്സിന് സ്ഥാനമുണ്ട്. ഉപഗ്രഹ വിക്ഷേപണം ഉൾപ്പെടെയുള്ള നൂതന പദ്ധതികളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനവുമാണ്. ബിരുദം അടിസ്ഥാന യോഗ്യതയാണെങ്കിലും ബിരുദാനന്തര ബിരുദം നേടുന്നവർക്ക് കൂടുതൽ അവസരങ്ങളും മികച്ച പ്രതിഫലവും ലഭിക്കാറുണ്ട്. 

∙ ബിസിനസ് അനലിസ്റ്റ് 

ADVERTISEMENT

വ്യവസായ സ്ഥാപനങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ചുള്ള പഠനം സഹായിക്കാറുണ്ട്. പരീക്ഷണങ്ങൾ വിജയിക്കുമോ, പുതിയ കാലത്തെ അതിജീവിക്കാനാവുമോ, പുതിയ ഉൽപന്നത്തിന്റെ സാധ്യത എത്രത്തോളം തുടങ്ങിയുള്ള വിവരങ്ങളാണ് പല സ്ഥാപനങ്ങളുടെയും പുരോഗതിയുടെ അടിസ്ഥാനം. നിരന്തരമായി നഷ്ടപരിഹാരം കൊടുക്കേണ്ടിവരുന്ന സ്ഥാപനങ്ങളാണ് ഇൻഷുൂറൻസ് മേഖലയിൽ പ്രവർത്തിക്കുന്നത്. നഷ്ടവും ലാഭവും തമ്മിൽ ബാലൻസ് ചെയ്തുപോകുകയാണ് ഈ സ്ഥാപനങ്ങൾ ചെയ്യുന്നത്. വ്യവസായ മേഖലയിലെ പല പ്രശ്നങ്ങളും തക്ക സമയത്തു കണ്ടെത്തിയില്ലെങ്കിൽ വൻ നഷ്ടം സംഭവിക്കാം. പ്രശ്നങ്ങൾ കണ്ടെത്തുന്നതിനൊപ്പം അവയുടെ പരിഹാരവും പ്രധാനമാണ്. ഇത്തരം അവസരങ്ങളിൽ സ്റ്റാറ്റിസ്റ്റിക്കൽ പഠനത്തിന് പ്രധാന്യമേറുന്നു. 

Read Also : ജോലിയിൽ പെട്ടെന്ന് സ്ഥാനക്കയറ്റം വേണോ?; അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കണം

കായിക മേഖലയിൽ പ്രഫഷനൽ ടീമുകളിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതു മുതൽ ഓരോ മത്സരത്തിന്റെയും സാധ്യതകൾ വിലയിരുത്തുന്നതിൽ വരെ സഹായിക്കുന്നത് ഡേറ്റകളുടെ കൃത്യമായ വിലയിരുത്തലാണ്. പ്രഫഷനൽ ടീം നടത്തിപ്പും സങ്കീർണമായ ജോലിയാണ്. കണക്കുകളാണ് പലപ്പോഴും പല തീരുമാനങ്ങളുമെടുക്കാൻ സഹായിക്കുന്നത്. റിസ്ക് ഫാക്ടർ കണക്കുകൂട്ടുന്നതിലും ഇത് പ്രധാനമാണ്. ആദ്യഘട്ട ജോലികൾക്ക് ബിരുദം മാത്രം മതിയെങ്കിലും ഉന്നത പദവികൾ വഹിക്കാൻ ഉന്നത ബിരുദങ്ങളും ഗവേഷണ ബിരുദങ്ങളും യോഗ്യതയായി കണക്കാക്കാറുണ്ട്. 

∙ അധ്യാപകരും സർക്കാർ ജീവനക്കാരും

പുതിയ തലമുറയെ വാർത്തെടുക്കുന്നത് അധ്യാപകരാണ്. ഹൈസ്കൂൾ ക്ലാസ് മുതൽ സ്റ്റാറ്റിസ്റ്റിക്സ് പ്രധാന വിഷയവുമാണ്. ഓരോ വിദ്യാർഥിയുടെയും പഠന നിലവാരം, ശരാശരി, വിജയ സാധ്യത എന്നിവ  സ്റ്റാറ്റിസ്റ്റിക്സിന്റെ സഹായത്തോടെയാണ് കണ്ടുപിടിക്കുന്നത്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമ്പത്തിക പുരോഗതി, പ്രതിശീർഷ വരുമാനം, ഉൽപാദന ക്ഷമത തുടങ്ങി എണ്ണമറ്റ വിഷയങ്ങളിൽ സ്റ്റാറ്റിസ്റ്റിക്സ് ആണ് സഹായത്തിനെത്താറുള്ളത്. പദ്ധതികളുടെ ചെലവ്, ലാഭ സാധ്യത, ജനക്ഷേമ പദ്ധതികൾ നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന ഭാരിച്ച ചെലവ് തുടങ്ങി വ്യക്തികളുടെയും സർക്കാരിന്റെയും ലാഭം വരെയുള്ള കാര്യങ്ങൾ കണക്കുകൂട്ടിയാണ് മുന്നോട്ടുപോവുന്നത്. ഇവിടെയെല്ലാം സഹായകമാകുന്ന ശാസ്ത്ര ശാഖയാണ് സ്റ്റാറ്റിസ്റ്റിക്സ്. 

Content Summary: Three potential career options with a degree in Statistics

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT