കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്‌ഥാപനമായ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്‌റ്റോറിക്കൽ റിസർച്ചിൽ (ഐസി​എച്ച്ആർ) 2 വിഭാഗങ്ങളിലുള്ള ഫെലോഷിപ്പുകൾക്ക് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. വെബ്സൈറ്റിൽ ഫോം മാതൃകയുണ്ട്. പട്ടിക,ഭിന്നശേഷി വിഭാഗക്കാർക്കു പ്രസന്റേഷനു യാത്രപ്പടിയുണ്ട്. ( ICHR: Indian

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്‌ഥാപനമായ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്‌റ്റോറിക്കൽ റിസർച്ചിൽ (ഐസി​എച്ച്ആർ)   2 വിഭാഗങ്ങളിലുള്ള ഫെലോഷിപ്പുകൾക്ക് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം.  വെബ്സൈറ്റിൽ ഫോം മാതൃകയുണ്ട്. പട്ടിക,ഭിന്നശേഷി വിഭാഗക്കാർക്കു പ്രസന്റേഷനു യാത്രപ്പടിയുണ്ട്. ( ICHR: Indian Council of Historical Research, 35 Ferozeshah Road, New Delhi 110 001; ഫോൺ : 011 23382321, ms@ichr.ac.in, വെബ് : http://ichr.ac.in

Read Also : ജോലിയിൽ അസാധാരണമായി തിളങ്ങുന്നവരോട് അസൂയ തോന്നിയിട്ടുണ്ടോ

ADVERTISEMENT

1.സീനിയർ അക്കാദമിക് ഫെലോഷിപ് – അപേക്ഷയുടെ സോഫ്റ്റ് കോപ്പിയും (ichr.saf@gmail.com) ഹാർഡ് കോപ്പിയും നിർദേശാനുസരണം സമർപ്പിക്കണം. ചരിത്രഗ്രന്ഥങ്ങളും പ്രഫഷനൽ ജേണൽ ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തി, ഗുണമേന്മയുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള സീനിയർ സ്‌കോളർമാർക്കാണു സഹായം. സിലക്‌ഷനിൽ പട്ടിക,ഭിന്നശേഷി സംവരണം പാലിക്കും. കുറഞ്ഞത് 50 വയസ്സ്. 15 വർഷം അധ്യാപന/ഗവേഷണ പരിചയം. മികച്ച 10 ഗവേഷണപ്രബന്ധങ്ങൾ, ഒരു സ്റ്റാൻഡേ‍ഡ് പുസ്തകം അഥവാ പൂർത്തിയാക്കിയ 2 ഗവേഷണ പ്രോജക്ടുകൾ എന്നിവ വേണം. പ്രാഥമിക സിലക്‌ഷനുള്ളവർ ഐസിഎച്ച്ആർ ആസ്‌ഥാനത്ത് പ്രസന്റേഷൻ നടത്തണം. 10 പേർക്ക്് 2 വർഷം 44,000 രൂപ പ്രതിമാസ ഫെലോഷിപ്പും  44,000 രൂപ വാർഷിക കണ്ടിൻജൻസി ഗ്രാന്റും.

ADVERTISEMENT

2.പോസ്റ്റ്–ഡോക്ടറൽ ഫെലോഷിപ് : 10 പേർക്ക് 2 വർഷം പ്രതിമാസം 30800 രൂപയും 22000 രൂപ വാർഷിക ഗ്രാന്റും. പിഎച്ച്ഡി നേടി ചരിത്രത്തിലോ ബന്ധപ്പെട്ട വിഷയത്തിലോ ഗവേഷണമികവു പുലർത്തി അംഗീകൃത സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവർക്ക് അവസരം. ഫുൾ ടൈം. അപേക്ഷയുടെ സോഫ്റ്റ് കോപ്പിയും (dd.pdf@ichr.ac.in) ഹാർഡ് കോപ്പിയും നിർദേശാനുസരണം സമർപ്പിക്കണം. അപേക്ഷാഫീ 600 രൂപ. ജൂനിയർ റിസർച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടില്ല.

ADVERTISEMENT

Content Summary : Earn up to Rs 44,000 per month with ICHR Historical Research Fellowship - Apply now