അധ്യാപന, ഗവേഷണ മേഖലകളിലും സ്റ്റാറ്റിസ്റ്റിക്സ്‌, ഫിനാൻസ്, കംപ്യൂട്ടർ പ്രോഗ്രാമിങ്, ഡേറ്റാ സയൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികളിലും മാത്‌സ് ബിരുദധാരികൾക്ക് അവസരങ്ങളുണ്ട്. മാത്‌സിനു പുറമേ, സ്റ്റാറ്റിസ്റ്റിക്സ്‌, കംപ്യൂട്ടർ സയൻസ്, ഡേറ്റാ സയൻസ്, ഇക്കണോമിക്സ്, ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്, ആക്‌ച്വേറിയൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ പിജി പഠിക്കുകയുമാകാം. എംബിഎ, എംസിഎ, ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്, സിഎംഎ തുടങ്ങിയ സാധ്യതകളുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎസ്‌സി മാത്‌സ് വിദ്യാർഥിയാണ്. തുടർപഠനത്തിനുള്ള അവസരങ്ങൾ വിശദീകരിക്കാമോ ?

– മഹേഷ്

ADVERTISEMENT

ഉത്തരം: അധ്യാപന, ഗവേഷണ മേഖലകളിലും സ്റ്റാറ്റിസ്റ്റിക്സ്‌, ഫിനാൻസ്, കംപ്യൂട്ടർ പ്രോഗ്രാമിങ്, ഡേറ്റാ സയൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികളിലും മാത്‌സ് ബിരുദധാരികൾക്ക് അവസരങ്ങളുണ്ട്. മാത്‌സിനു പുറമേ, സ്റ്റാറ്റിസ്റ്റിക്സ്‌, കംപ്യൂട്ടർ സയൻസ്, ഡേറ്റാ സയൻസ്, ഇക്കണോമിക്സ്, ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്, ആക്‌ച്വേറിയൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ പിജി പഠിക്കുകയുമാകാം. എംബിഎ, എംസിഎ, ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്, സിഎംഎ തുടങ്ങിയ സാധ്യതകളുമുണ്ട്.

ADVERTISEMENT

Read Also : മികച്ച ശമ്പളം, ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്യാം; ഈ കോഴ്സ് പഠിച്ചാൽ പലതുണ്ട് മെച്ചം

‘ജാം’ (ജോയിന്റ് ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ്) പരീക്ഷ വഴി ഐഐടികൾ, ബെംഗളൂരു ഐഐഎസ്‌സി, എൻഐടികൾ എന്നിവിടങ്ങളിൽ പിജിക്കോ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകൾക്കോ ചേരാം. മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷൻസ് റിസർച്, ഇക്കണോമിക്സ്, അറ്റ്മോസ്ഫെറിക് സയൻസ് തുടങ്ങിയ വിഷയങ്ങളുണ്ട്. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച് (TIFR), ഐസറുകൾ (IISER), ഭുവനേശ്വർ നൈസർ (NISER) എന്നിവിടങ്ങളിലും ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകളുണ്ട്.

ADVERTISEMENT

ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ എംഎസ്‌സി മാത്‌സ്, കംപ്യൂട്ടർ സയൻസ്, ഡേറ്റാ സയൻസ് പ്രോഗ്രാമുകളും കൊൽക്കത്ത ആസ്ഥാനമായുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ എം മാത്, എം സ്റ്റാറ്റ് പ്രോഗ്രാമുകളും മികച്ച സാധ്യതകളാണ്. ഐഐടി പാലക്കാട്, ഐഐടി തിരുപ്പതി, എംഐടി പുണെ എന്നിവിടങ്ങളിൽ എംഎസ്‌സി മാത്‌സ് & സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമും ഐഐടി ഗുവാഹത്തിയിൽ എംഎസ്‌സി മാത്‌സ് & കംപ്യൂട്ടിങ് പ്രോഗ്രാമുമുണ്ട്.

Read Also : ജോലിയിൽ ഉയർച്ച വേണോ?; കഴിവിനൊപ്പം അവസരവും വളർത്താൻ ഇങ്ങനെ ചെയ്യാം

ബനാറസ് ഹിന്ദു, അലിഗഡ്, ഹൈദരാബാദ് എന്നിങ്ങനെയുള്ള കേന്ദ്ര സർവകലാശാലകളിൽ മാത്‌സിലും അനുബന്ധ വിഷയങ്ങളിലും മികച്ച കോഴ്സുകളുണ്ട്. സിയുഇടി–പിജി വഴിയാണ് പ്രവേശനം. കേരളത്തിൽ കുസാറ്റ്, േകരള, കാലിക്കറ്റ്, എംജി, കണ്ണൂർ സർവകലാശാലകളിലും കേരള കാർഷിക സർവകലാശാല, ഫിഷറീസ് സർവകലാശാല എന്നിവിടങ്ങളിലും മാത്‌സ് / സ്റ്റാറ്റിസ്റ്റിക്സ് / ബയോ സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ പിജി പ്രോഗ്രാമുകളുണ്ട്. കേരള ഡിജിറ്റൽ സർവകലാശാലയിൽ എംഎസ്‌സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാമുകളുണ്ട് (മെഷീൻ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡേറ്റാ അനലിറ്റിക്സ് തുടങ്ങിയവ). ഫിനാൻഷ്യൽ എൻജിനീയറിങ്, ബയോ സ്റ്റാറ്റിസ്റ്റിക്‌സ്, ബയോ ഇൻഫർമാറ്റിക്‌സ്, ഇക്കണോമെട്രിക്‌സ് എന്നിങ്ങനെയുള്ള വിഷയങ്ങളിലും ഉപരിപഠന സാധ്യതകളുണ്ട്.

Content Summary : From Classroom to Career: The Vast Opportunities for BSc Maths Graduates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT