ജീവനക്കാരുടെ പ്രകടനത്തിന്റെ ഔദ്യോഗിക രേഖയായ അപ്രൈസൽ അഥവാ നിലവാര ചർച്ചയും മേലധികാരിയുമാ യുള്ള മീറ്റിങ്ങുമുള്ള സ്ഥാപനമാണെങ്കിൽ കരിയർ ലക്ഷ്യങ്ങൾ പങ്കുവയ്ക്കാൻ മികച്ച അവസരമാണ്. വർഷങ്ങളായി നിലവിലെ പദവിയിൽ തന്നെ തുടരുന്നവരാണെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി സ്ഥാനക്കയറ്റത്തെക്കുറിച്ച് ഓർമിപ്പിക്കാം. പ്രധാന പദ്ധതികളുടെ ഭാഗമായിട്ടുണ്ടെങ്കിൽ അവ ശ്രദ്ധയിൽപ്പെടുത്താനുള്ള അവസരം കൂടിയാണിത്.

ജീവനക്കാരുടെ പ്രകടനത്തിന്റെ ഔദ്യോഗിക രേഖയായ അപ്രൈസൽ അഥവാ നിലവാര ചർച്ചയും മേലധികാരിയുമാ യുള്ള മീറ്റിങ്ങുമുള്ള സ്ഥാപനമാണെങ്കിൽ കരിയർ ലക്ഷ്യങ്ങൾ പങ്കുവയ്ക്കാൻ മികച്ച അവസരമാണ്. വർഷങ്ങളായി നിലവിലെ പദവിയിൽ തന്നെ തുടരുന്നവരാണെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി സ്ഥാനക്കയറ്റത്തെക്കുറിച്ച് ഓർമിപ്പിക്കാം. പ്രധാന പദ്ധതികളുടെ ഭാഗമായിട്ടുണ്ടെങ്കിൽ അവ ശ്രദ്ധയിൽപ്പെടുത്താനുള്ള അവസരം കൂടിയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവനക്കാരുടെ പ്രകടനത്തിന്റെ ഔദ്യോഗിക രേഖയായ അപ്രൈസൽ അഥവാ നിലവാര ചർച്ചയും മേലധികാരിയുമാ യുള്ള മീറ്റിങ്ങുമുള്ള സ്ഥാപനമാണെങ്കിൽ കരിയർ ലക്ഷ്യങ്ങൾ പങ്കുവയ്ക്കാൻ മികച്ച അവസരമാണ്. വർഷങ്ങളായി നിലവിലെ പദവിയിൽ തന്നെ തുടരുന്നവരാണെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി സ്ഥാനക്കയറ്റത്തെക്കുറിച്ച് ഓർമിപ്പിക്കാം. പ്രധാന പദ്ധതികളുടെ ഭാഗമായിട്ടുണ്ടെങ്കിൽ അവ ശ്രദ്ധയിൽപ്പെടുത്താനുള്ള അവസരം കൂടിയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദ്യോഗാർഥികളെ ജോലിക്കെടുക്കുമ്പോൾ തന്നെ സ്ഥാപനങ്ങൾക്ക് വ്യക്തമായ പദ്ധതി ഉണ്ടായിരിക്കും. ഭാവിയിൽ നേതൃസ്ഥാനം നൽകാവുന്നർ, വകുപ്പ് തലവൻമാർ എന്നിങ്ങനെ നിർണായക പദവികളിലേക്കുള്ളവരെ വളർത്തിക്കൊണ്ടുവരുന്നതും പതിവാണ്. എല്ലാ സ്ഥാപനത്തിലും വിശ്വസ്തരായ ഒരു പറ്റം പേരുണ്ടായിരിക്കും. ചതിക്കാത്ത, ഏതു സാഹചര്യത്തിലും പ്രയോജനപ്പെടുത്താവുന്ന ഇവരായിരിക്കും സ്ഥാപനത്തിന്റെ കരുത്ത്. കരിയർ മോഹങ്ങൾ തുറന്നുപറഞ്ഞുകൊണ്ടു തന്നെ സ്ഥാപനം പദവികൾ ഏൽപിക്കുന്നവരായി മാറാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ, ഈ ശ്രമത്തിൽ പലരും വെറുക്കപ്പെട്ടവരായി മാറാം. സംശയമുനയിലാകുകയും ചെയ്യാം. ഇതൊഴിവാക്കാൻ ചില മാർഗങ്ങളുണ്ട്. 

Read Also : വയസ്സ് 50, എന്നിട്ടും ജോലി മാറുന്നതിനെക്കുറിച്ചാണോ ചിന്ത

ADVERTISEMENT

ലക്ഷ്യങ്ങൾ പങ്കുവയ്ക്കുക 

ജീവനക്കാരുടെ പ്രകടനത്തിന്റെ ഔദ്യോഗിക രേഖയായ അപ്രൈസൽ അഥവാ നിലവാര ചർച്ചയും മേലധികാരിയുമാ യുള്ള മീറ്റിങ്ങുമുള്ള സ്ഥാപനമാണെങ്കിൽ കരിയർ ലക്ഷ്യങ്ങൾ പങ്കുവയ്ക്കാൻ മികച്ച അവസരമാണ്.  വർഷങ്ങളായി നിലവിലെ പദവിയിൽ തന്നെ തുടരുന്നവരാണെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി സ്ഥാനക്കയറ്റത്തെക്കുറിച്ച് ഓർമിപ്പിക്കാം. പ്രധാന പദ്ധതികളുടെ ഭാഗമായിട്ടുണ്ടെങ്കിൽ അവ ശ്രദ്ധയിൽപ്പെടുത്താനുള്ള അവസരം കൂടിയാണിത്. ഏതെങ്കിലും പ്രത്യേക മേഖലയിൽ കൂടുതൽ പരിശീലനമോ കഴിവോ ആർജിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അക്കാര്യവും വ്യക്തമാക്കാം. ഓരോ വർഷത്തെയും നിലവാര ചർച്ച അടുത്ത വർഷത്തേക്കു മാത്രമല്ല, ഭാവിയിലേക്കു കൂടിയുള്ള കരിയർ പ്ലാൻ ആയിരിക്കും. ലക്ഷ്യങ്ങളും മോഹങ്ങളും തുറന്നുപറഞ്ഞും സ്ഥാപനത്തോടുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിച്ചും പുതിയ ലക്ഷ്യത്തിലേക്കു കുതിക്കാനുള്ള അവസരവുമാണ്. ചർച്ചയ്ക്ക് അവസരം ലഭിക്കാതിരി ക്കുകയോ ആഗ്രഹങ്ങൾ വ്യക്തമാക്കാൻ അവസരം കിട്ടാതിരിക്കുകയോ ചെയ്താൽ ഇക്കാര്യങ്ങൾ എഴുതി സമർപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കണം. പേപ്പറിൽ എഴുതിവയ്ക്കുന്നവ പെട്ടെന്ന് അധികൃതർക്ക് അവഗണിക്കാനാവില്ല. നടപടികൾ ഉണ്ടായില്ലെങ്കിൽ അക്കാര്യം അധികൃതരെ ഓർമിപ്പിക്കാനുള്ള അവസരം കൂടിയാണത്. 

 

പരിശീലന അവസരങ്ങൾ പ്രയോജനപ്പെടുത്തുക

ADVERTISEMENT

എല്ലാ സ്ഥാപനങ്ങളും ജീവനക്കാർക്ക് പരിശീലന പദ്ധതികൾ ഏർപ്പെടുത്താറുണ്ട്. ഇത്തരം പദ്ധതികളില്ലെങ്കിലോ അവസരം ലഭിക്കാതിരിക്കുകയോ ചെയ്താൽ അക്കാര്യം മേലധികാരിയെ വ്യക്തമായി അറിയിക്കണം. ഒരു പ്രത്യേക മേഖലയിൽ അറിവ് ആർജിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അക്കാര്യവും വ്യക്തമാക്കണം. സ്ഥാപനത്തിന്റെ സഹായത്താലല്ലാതെ സ്വന്തമായി പഠിക്കാനോ പരിശീലനത്തിനോ ശ്രമിക്കുകയാണെങ്കിൽ അക്കാര്യം പറയുകയും നേട്ടം രേഖകളിൽ ഉൾപ്പെടുത്തുകയും വേണം. ചില പ്രത്യേക പദവികളിലേക്കു നിയോഗിക്കുന്നവർക്കു വേണ്ടി സ്ഥാപനങ്ങൾ കൂട്ടായ പരിശീലന പദ്ധതികൾ നടത്തുന്നതും പതിവാണ്. ഒരു സെക്‌ഷന്റെ ചാർജ് ഏൽപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് ജീവനക്കാരെ കൈകാര്യം ചെയ്യുന്നതിൽ ഉൾപ്പെടെ പരിശീലനം നൽകുന്ന പതിവുമുണ്ട്. ഇത്തരം അവസരങ്ങൾ എല്ലാ ഘട്ടത്തിലും പ്രയോജനപ്പെടുത്തണം. 

Read Also : ജോലിയിൽ ഉയർച്ച വേണോ?; കഴിവിനൊപ്പം അവസരവും വളർത്താൻ ഇങ്ങനെ ചെയ്യാം

മുൻവിധികൾ ഒഴിവാക്കുക

ചില ഉദ്യോഗാർഥികൾ ജോലി തുടങ്ങുന്നതു തന്നെ സൂപ്പർ താരങ്ങൾ എന്ന പരിവേഷത്തോടെ ആയിരിക്കും. ജോലിക്കുള്ള അഭിമുഖത്തിൽ തന്നെ ഇത്തരക്കാർ തങ്ങളുടെ സ്വപ്നങ്ങളും പങ്കുവച്ചേക്കാം. എന്നാൽ വർഷങ്ങൾ കഴിയുമ്പോൾ ഇത്തരക്കാർ ആഗ്രഹിച്ച സ്ഥാനങ്ങളിൽ എത്തണമെന്നില്ല. ആഗ്രഹത്തെ പ്രവൃത്തിയിലൂടെ യാഥാർഥ്യമാക്കാൻ കഴിയാത്തതാണ് ഇവരുടെ പ്രശ്നം. വെറും വാക്കുകൾ ആരെയും എവിടെയും എത്തിക്കില്ല. ആഗ്രഹങ്ങൾ നല്ലതായിരിക്കുമ്പോൾ തന്നെ അവയ്ക്കുവേണ്ടി പ്രവർത്തിക്കാനും കഠിനാധ്വാനം ചെയ്യാനും കഴിവുണ്ടായിരിക്കണം. കഠിനാധ്വാനവും സമർപ്പണവും കൊണ്ടു മാത്രമേ മികച്ച പേരും അംഗീകാരവും നേടാൻ കഴിയൂ. ഓരോ സ്ഥാപനത്തിനും സവിശേഷമായ രീതികളും സംസ്കാരവും ഉണ്ടായിരിക്കും. വിശ്വസിക്കാവുന്ന മുതിർന്നവരോട് സംസാരിച്ച് സ്ഥാപനത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയ ശേഷം മാത്രം ആഗ്രഹങ്ങൾ തുറന്നുപറയുന്നതായിരിക്കും മികച്ച മാർഗം. 

ADVERTISEMENT

 

ശ്രദ്ധിക്കേണ്ടത്

 

നിലവിലെ ജോലിയിൽ സ്ഥാനക്കയറ്റം കിട്ടുമ്പോൾ തന്നെ, ഭാവിയിൽ ലഭിക്കാനിരിക്കുന്ന സ്ഥാനം ലക്ഷ്യമാക്കി പ്രവർത്തനം തുടങ്ങുന്നതു ചിലരുടെയെങ്കിലും രീതിയാണ്. ഇത് മേല ധികാരികളെ മാത്രമല്ല സഹപ്രവർത്തക രെയും അസ്വസ്ഥരാക്കുകയും ശത്രുക്കളാക്കുകയും ചെയ്യും. ലഭിച്ച പദവിയിൽ ശ്രദ്ധിക്കുകയാണു വേണ്ടത്. ഭാവിയെക്കുറിച്ചുള്ള ആലോചന നന്നായി ജോലി ചെയ്യാൻ ഒരിക്കലും തടസ്സമാകരുത്. സ്ഥാനക്കയറ്റം ഒന്നിലേറെ പേർ ആഗ്രഹിച്ചിട്ടുണ്ടായിരിക്കും. എല്ലാവർക്കും എല്ലാ പദവികളും ലഭിക്കണമെന്നില്ല. ലഭിച്ച പദവിയിൽ സന്തുഷ്ടിയോടെ ജോലി ചെയ്യുകയാണു വേണ്ടത്. ഇത് മേലധികാരികൾക്ക് മതിപ്പുണ്ടാക്കുന്നതിനു പുറമേ, കൂടുതൽ ഉയർന്ന പദവികളിലേക്ക് പരിഗണിക്കാനുള്ള സാധ്യതയും വർധിപ്പിക്കും. 

 

Content Summary : Climbing the Corporate Ladder: How to Stand Out and Secure the Promotion You Deserve