സെൽഫ് പ്രമോഷൻ നല്ലതോ ചീത്തയോ?; ജോലിയിൽ ഉയർച്ച ആഗ്രഹിക്കുന്നവർ തീർച്ചയായും അറിയണം
സ്വയം പരസ്യപ്പെടുത്തുന്നത് ചീത്ത സ്വഭാവമായി ചിലരെങ്കിലും കരുതാറുണ്ട്. എന്നാൽ, കരിയറിലെ വളർച്ചയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇക്കാര്യത്തിൽ മടി വേണ്ടെന്നാണ് വിദഗ്ധർ നൽകുന്ന ഉപദേശം. സെൽഫ് പ്രമോഷനായിരിക്കാം ഒരുപക്ഷേ വജയത്തിലേക്കു നയിക്കുന്ന സ്വഭാവ വിശേഷം എന്നുപോലുമാവാം. തുടക്കം മുതൽ വിരമിക്കുന്നതുവരെ ഒറ്റ സ്ഥാപനത്തിൽ മാത്രം ജോലി ചെയ്യുന്നത് ഉയർച്ചയ്ക്കും വളർച്ചയ്ക്കും നല്ലതാണ്. എന്നാൽ, ആവശ്യം വന്നാൽ രണ്ടോ മൂന്നു തവണ സ്ഥാപനം മാറുന്നതും പരിഗണിക്കണം.

കരിയറിലെ ഉയർച്ച എല്ലാവരുടെയും സ്വപ്നമാണെങ്കിലും ഉന്നതിയിലെത്താൻ വേണ്ടിയുള്ള പ്ലാനിങ് അഥവാ ആസൂത്രണം കുറച്ചുപേർ മാത്രമാണു നടത്തുന്നത്. ശരിയായ ആസൂത്രണം നടത്തുന്നവരാണ് വിജയത്തിലെത്തുന്നത്. എന്നാൽ പ്ലാനിങ് എങ്ങനെ നടത്തണം എന്ന് വ്യക്തമായി അറിഞ്ഞിരിക്കണം. കുറച്ചു പേർക്കു മാത്രമേ സ്കൂൾ തലത്തിൽ തന്നെ കരിയർ പ്ലാനിങ് നടത്താൻ അവസരം ലഭിക്കാറുള്ളൂ. ഓൺലൈനിൽ ഉൾപ്പെടെ ഒട്ടേറെ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാണ്. വ്യത്യസ്ത കരിയറുകളെക്കുറിച്ച് ഒട്ടേറെ വിവരങ്ങൾ പല മാർഗങ്ങളിൽ ലഭിക്കും. ഇവയെക്കുറിച്ചു മനസ്സിലാക്കി സ്വന്തം അഭിരുചിക്കനുസരിച്ച് ഇഷ്ട കരിയർ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. അങ്ങനെയായാൽ ഉയരങ്ങളിലെത്തുക എന്ന ലക്ഷ്യം അനായാസമാകും.
Read Also : ബോസിനെ വെറുപ്പിക്കാതെ ജോലിയിൽ സ്ഥാനക്കയറ്റം നേടാൻ നാല് വഴികൾ...
കരിയർ ടൂൾസ്
ഏതു കരിയർ തിരഞ്ഞെടുക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് ഏതൊക്കെ ടൂളുകൾ ഉപയോഗിച്ചാണ് കരിയർ തിരഞ്ഞെടുക്കുന്നത് എന്നതും. ജോലിക്കുള്ള റെസ്യൂമെയും കവറിങ് ലെറ്ററും തയാറാക്കുമ്പോൾ പോലും ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. കൃത്യമായ വാക്കുകളിൽ വ്യക്തിത്വവും ഇഷ്ടാനിഷ്ടങ്ങളും വെളിപ്പെടുത്തിയാൽ മാത്രമേ ഇഷ്ട സ്ഥാപനത്തിൽ, ഇഷ്ട ജോലി ലഭിക്കൂ. ഓരോ കരിയറിനെക്കുറിച്ചും ലഭിക്കുന്നത് ആധികാരികവും വിശ്വസിക്കാവുന്നതുമായ വിവരങ്ങളായിരിക്കണം. ജോലിയെക്കുറിച്ചറിയാൻ ആശ്രയിക്കുന്നത് മികച്ചവരാണെങ്കിൽ മാത്രമേ ശരിയായ വിവരങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ കഴിയൂ. വ്യത്യസ്ത വിഭാഗക്കാർക്കുവേണ്ടി ഒട്ടേറെ ജോബ് ഫെയറുകൾ സംഘടിപ്പിക്കാറുണ്ട്. വ്യത്യസ്ത കരിയറുകളെക്കുറിച്ചറിയാൻ ഇത് നല്ല മാർഗമാണ്. ഉന്നത വിദ്യാഭ്യാസത്തിനും അറിവിനുമൊപ്പം ആശയ വിനിമയ ശേഷിയും പ്രധാനമാണ്. ആശയങ്ങൾ വ്യക്തമായി ആവിഷ്കരിക്കുന്നവർക്കു മാത്രമാണ് മികച്ച ജോലി ലഭിക്കുന്നത്.
എൻട്രി ലെവൽ ജോലി
സെയിൽസ് വിഭാഗത്തിൽ ഉന്നത ജോലിയാണ് ആഗ്രഹിക്കുന്നതെങ്കിൽ സെയിൽസ് മാൻ ആയി ജോലി തുടങ്ങുന്നത് മാതൃകാപരമാണ്. ജോലിയിലെ അടിസ്ഥാന യാഥാർഥ്യങ്ങൾ മനസ്സിലാക്കുന്നതിനൊപ്പം പടിപടിയായി ഉയരങ്ങളിലെത്താനും ഇത് സഹായിക്കും. ഏതു മേഖലയാണോ ഇഷ്ടം ആ മേഖലയിൽ തന്നെ ജോലി തുടങ്ങാൻ കഴിയുന്നത് നല്ലതാണ്. ആദ്യ ജോലി കരിയറിനെക്കുറിച്ചു മനസ്സിലാക്കാനുള്ള അവസരം മാത്രമായിരിക്കും. ആഗ്രഹിച്ച സ്ഥലത്തു തന്നെയാണ് എത്തിച്ചേർന്നതെന്നു മനസ്സിലാക്കിയാൽ ഉറച്ചുനിന്ന് കൂടുതൽ അറിവു നേടാൻ അവസരം ലഭിക്കും. ആദ്യത്തെ ഒന്നോ രണ്ടോ ജോലികൾ ഇത്തരത്തിൽ തുടക്കം മാത്രമായി കരുതുക. കരിയറിനെക്കുറിച്ചു വ്യക്തമായി മനസ്സിലാക്കി മാത്രം ഉറച്ചു നിൽക്കുക. കൃത്യമായ വർഷങ്ങളിൽ സ്ഥാനക്കയറ്റം നേടി ജോലിയിൽ ഉയരങ്ങളിലെത്തുക.
സെൽഫ് പ്രമോഷൻ
ഇഷ്ട കരിയർ തുടങ്ങാൻ കഴിഞ്ഞാൽ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ വെളിപ്പെടുത്താൻ മടിക്കരുത്. എന്തൊക്കെയാണ് യോഗ്യതകളെന്നും എന്തു ലക്ഷ്യം വച്ചാണു പ്രവർത്തിക്കുന്നതെന്നും മേലധികാരികൾക്ക് മനസ്സിലാകണം. ആഗ്രഹങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും തുറന്നുപറയാൻ ഒരിക്കലും മടി കാണിക്കരുത്. വേറെ ആരെങ്കിലും തങ്ങൾക്കു വേണ്ടി പറയുമെന്നു കരുതുന്നത് തെറ്റാണ്. സ്വന്തം കഴിവുകൾ വെളിപ്പെടുത്താൻ മാറ്റാരും സഹായിക്കില്ലെന്നും തിരിച്ചറിയണം. അതിനാൽ, മനസ്സു തുറക്കുക. ലക്ഷ്യം വെളിപ്പെടുത്തി ഉയരങ്ങളിലേക്കു കുതിക്കുക.
Read Also : ഐഐടിക്കാർ യുഎസിലേക്കു പോകുന്നു; സിഇടിക്കാർ നമ്മെ ചന്ദ്രനിലെത്തിക്കുന്നു: തരൂർ
സ്വയം പരസ്യപ്പെടുത്തുന്നത് ചീത്ത സ്വഭാവമായി ചിലരെങ്കിലും കരുതാറുണ്ട്. എന്നാൽ, കരിയറിലെ വളർച്ചയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇക്കാര്യത്തിൽ മടി വേണ്ടെന്നാണ് വിദഗ്ധർ നൽകുന്ന ഉപദേശം. സെൽഫ് പ്രമോഷനായിരിക്കാം ഒരുപക്ഷേ വജയത്തിലേക്കു നയിക്കുന്ന സ്വഭാവ വിശേഷം എന്നുപോലുമാവാം. തുടക്കം മുതൽ വിരമിക്കുന്നതുവരെ ഒറ്റ സ്ഥാപനത്തിൽ മാത്രം ജോലി ചെയ്യുന്നത് ഉയർച്ചയ്ക്കും വളർച്ചയ്ക്കും നല്ലതാണ്. എന്നാൽ, ആവശ്യം വന്നാൽ രണ്ടോ മൂന്നു തവണ സ്ഥാപനം മാറുന്നതും പരിഗണിക്കണം.
സ്പോൺസർഷിപ്
സഹപ്രവർത്തകൻ നന്നായി ജോലി ചെയ്താൽ അഭിനന്ദിക്കാൻ മടിക്കരുത്. മറ്റൊരാളുടെ നേട്ടത്തെ അംഗീകരിക്കുന്നതും ആ വ്യക്തിക്കുവേണ്ടി മേലധികാരികളോട് സംസാരിക്കുന്നതും ആത്യന്തികമായി എല്ലാവർക്കും ഗുണം ചെയ്യും. മറ്റുള്ളവർ നല്ലതു പറയാൻ ഇതു തന്നെയാണ് ഏറ്റവും നല്ല മാർഗം. പ്രതീക്ഷിക്കാത്ത വ്യക്തി, പ്രതീക്ഷിക്കാത്ത സമയത്ത് നല്ലതു പറയുന്നതിലൂടെ കരിയറിലെ ഏറ്റവും വലിയ നേട്ടമായിരിക്കും ചിലപ്പോൾ കാത്തിരിക്കുന്നത്. മറ്റൊരാളുടെ നേട്ടത്തെക്കുറിച്ച് ഉപരിപ്ലവമായി സംസാരിക്കുന്നത് ഗുണം ചെയ്യണമെന്നില്ല. എന്നാൽ ഉചിത സമയത്ത്, അനുയോജ്യരായ വ്യക്തികളോട് സഹപ്രവർത്തകരെക്കുറിച്ച് നല്ലത് പറയുന്നത് തീർച്ചയായും കരിയറിൽ നേട്ടമുണ്ടാക്കും. സ്ഥാപനത്തിൽ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം മനസ്സിൽ ശാന്തിയും സമാധാനവും നിലനിർത്താനും ഇതു സഹായിക്കും.
Content Summary : From Entry-Level to the Top: How Self-Promotion Can Propel Your Career