എല്ലാത്തിലും ജയിക്കുന്നവരും എല്ലാത്തിലും തോൽക്കുന്നവരുമായി ആരുമില്ല. ജയിക്കുമെന്ന് കരുതുന്ന പലരും തോൽക്കുകയും തോൽക്കുമെന്നുറപ്പിച്ച പലരും ജയിക്കുകയും ചെയ്തിട്ടുണ്ട്. പൊതുവിലയിരുത്തലുകളുടെ മാനദണ്ഡങ്ങൾക്കനു സരിച്ചല്ല പോർക്കളങ്ങൾ രൂപപ്പെടുന്നത്. ഒളിച്ചോടാൻ തീരുമാനമെടുക്കുന്നവർ വിശ്വസിക്കുന്നത് പ്രതികൂല സാഹചര്യങ്ങളെയും വിരുദ്ധഘടകങ്ങളെയുമാണ്. പിടിച്ചുനിൽക്കാൻ തീരുമാനിക്കുന്നവർ വിശ്വസിക്കുന്നത് ഉൾബലത്തെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ രാജ്യം വളരെ ചെറുതാണ്. സൈന്യവും കുറവ്. അതിനാൽ അയൽരാജ്യങ്ങൾ അവരെ എപ്പോഴും ആക്രമിക്കും. എങ്കിലും നല്ലവനായ രാജാവിനോടുള്ള താൽപര്യംകൊണ്ട് സൈനികർ യുദ്ധം ചെയ്ത് അവരെ തോൽപ്പിക്കും. ഒരിക്കൽ തങ്ങളെക്കാൾ മൂന്നിരട്ടി സൈന്യബലമുള്ള രാജ്യം അവരെ ആക്രമിക്കാനെത്തി. ഇതിൽ ജയിക്കില്ലെന്നുറപ്പായതുകൊണ്ട് യുദ്ധം ചെയ്ത് സ്വന്തം നിരയിൽ ആൾനാശമുണ്ടാക്കാൻ സൈന്യാധിപന് മടി. കീഴടങ്ങുന്നതാണ് നല്ലതെന്ന് അദ്ദേഹം രാജാവിനോട് പറഞ്ഞു. രാജഗുരു പ്രശ്നത്തിലിടപെട്ടു. അദ്ദേഹം പറഞ്ഞു. സേനാനായകനെ ജയിലിലടയ്ക്കൂ, ഞാൻ യുദ്ധം നയിക്കാം.

Read Also : മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിച്ച് പറഞ്ഞു നടക്കുന്ന സ്വഭാവമുണ്ടോ?; തിരുത്താം ലളിതമായി

ADVERTISEMENT

നിവൃത്തിയില്ലാതെ രാജാവ് സമ്മതിച്ചു. സൈന്യവുമായി നീങ്ങിയ ഗുരു ഒരു ഗുഹാകവാടത്തിലെത്തിയപ്പോൾ പറഞ്ഞു. ഈ ഗുഹയ്ക്കുള്ളിൽ വെളിച്ചം കണ്ടാൽ നമ്മൾ ജയിക്കും. ഇത് അത്ഭുതഗുഹയാണ്. വൈകുന്നേരമായപ്പോഴേക്കും ഗുഹയ്ക്കുള്ളിൽ വെളിച്ചം കണ്ടു. സൈന്യം വർധിതവീര്യത്തോടെ മുന്നോട്ട് നീങ്ങി. രണ്ടാഴ്ചയ്ക്കിടെ യുദ്ധം അവർ വിജയിച്ചു.തിരിച്ചുവരുമ്പോൾ എല്ലാവരും ഗുഹയിലെ അത്ഭുതവിളക്കിനെക്കുറിച്ച് പറയാൻ തുടങ്ങി. ഗുരു പറഞ്ഞു. ആ വിളക്ക് എപ്പോഴും അവിടെയുണ്ട്. പകൽ ആരും ശ്രദ്ധിക്കാറില്ല. രാത്രിയാകുമ്പോൾ കാണാനാകും എന്നേയുള്ളൂ. 

ADVERTISEMENT

തുടങ്ങുന്നതിന് മുൻപേ തോറ്റു എന്ന് തീരുമാനിച്ചാൽ പിന്നെ തുടങ്ങാനാകില്ല. തുടങ്ങുന്നതിനിടെ തോറ്റു എന്ന് തീരുമാനിച്ചാൽ പിന്നെ തുടരാനാകില്ല. തോൽക്കുന്നതിന് മുൻപ് എന്തിനാണ് തോൽവി സമ്മതിക്കുന്നത്. പരാജയപ്പെട്ട് പിന്മാറുന്നവരേക്കാൾ പരാജയപ്പെടുമോ എന്ന ഭയത്താൽ ഒഴിഞ്ഞുമാറുന്നവരാണ് കൂടുതൽ.

Read Also : സെൽ‌ഫ് പ്രമോഷൻ നല്ലതോ ചീത്തയോ?; ജോലിയിൽ ഉയർച്ച ആഗ്രഹിക്കുന്നവർ തീർച്ചയായും അറിയണം

ADVERTISEMENT

എല്ലാത്തിലും ജയിക്കുന്നവരും എല്ലാത്തിലും തോൽക്കുന്നവരുമായി ആരുമില്ല. ജയിക്കുമെന്ന് കരുതുന്ന പലരും തോൽക്കുകയും തോൽക്കുമെന്നുറപ്പിച്ച പലരും ജയിക്കുകയും ചെയ്തിട്ടുണ്ട്. പൊതുവിലയിരുത്തലുകളുടെ മാനദണ്ഡങ്ങൾക്കനു സരിച്ചല്ല പോർക്കളങ്ങൾ രൂപപ്പെടുന്നത്. ഒളിച്ചോടാൻ തീരുമാനമെടുക്കുന്നവർ വിശ്വസിക്കുന്നത് പ്രതികൂല സാഹചര്യങ്ങളെയും വിരുദ്ധഘടകങ്ങളെയുമാണ്. പിടിച്ചുനിൽക്കാൻ തീരുമാനിക്കുന്നവർ വിശ്വസിക്കുന്നത് ഉൾബലത്തെയാണ്. ഭയന്നാൽ തോറ്റു. നിർഭയനായാൽ ജയിച്ചു എന്നർഥവുമില്ല. പക്ഷേ അന്തസ്സുള്ള ഒരു പോരാട്ടം നടക്കും. അവസാന ശ്രമവും നടത്തിയതിനുശേഷമേ കീഴടങ്ങൂ.

Content Summary : Overcoming the Fear of Failure: How to Prepare Yourself for Success in Competitions

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT