ഒട്ടും പ്രതീക്ഷിക്കാതെ മുഖം തീർത്തൊരു അടികിട്ടിയാൽ നിങ്ങളെങ്ങനെ പ്രതികരിക്കും? ഏതാണ്ട് ഇതുപോലെയുള്ള കുനിഷ്ട് ചോദ്യങ്ങൾ ചില ഉദ്യോഗാർഥികളെങ്കിലും അഭിമുഖത്തിൽ അഭിമുഖീകരിച്ചിട്ടുണ്ടാകും. പ്രകോപിതരാക്കാൻ തക്കവിധത്തിലുള്ള, ചിലപ്പോൾ ഒരു പടികൂടി കടന്ന് വ്യക്തിപരമായ കാര്യങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങളും ചിലർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒട്ടും പ്രതീക്ഷിക്കാതെ മുഖം തീർത്തൊരു അടികിട്ടിയാൽ നിങ്ങളെങ്ങനെ പ്രതികരിക്കും? ഏതാണ്ട് ഇതുപോലെയുള്ളകുനിഷ്ട് ചോദ്യങ്ങൾ ചില ഉദ്യോഗാർഥികളെങ്കിലും അഭിമുഖത്തിൽ അഭിമുഖീകരിച്ചിട്ടുണ്ടാകും. പ്രകോപിതരാക്കാൻ തക്കവിധത്തിലുള്ള, ചിലപ്പോൾ ഒരു പടികൂടി കടന്ന് വ്യക്തിപരമായ കാര്യങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങളും ചിലർ നേരിട്ടിട്ടുണ്ടാകും. ഇത്തരം ചോദ്യങ്ങളാൽ ഉദ്യോഗാർഥിയുടെ വൈകാരിക നിയന്ത്രണത്തെ അളക്കുന്ന അഭിമുഖത്തിനെ സ്ട്രെസ് ഇന്റർവ്യൂ എന്നാണ് വിളിക്കുന്നത്.

Read Also : ബോണ്ടിൽ ഒപ്പിട്ടോളൂ, പക്ഷേ ‘പണി’ കിട്ടാതെ സൂക്ഷിക്കണം

ADVERTISEMENT

എന്താണ് സ്ട്രെസ് ഇന്റർവ്യൂ

Representative image. Photo Credit : Martinns/istock

ഒരു പ്രത്യേക സാഹചര്യവുമായി ഉദ്യോഗാർഥിക്കു പൊരുത്തപ്പെടാൻ കഴിയുമോ, അയാളുടെ വൈകാരികക്ഷമത എത്രത്തോളമുണ്ട് എന്നൊക്കെ പരിശോധിക്കുന്ന അഭിമുഖത്തെയാണ് പൊതുവെ സ്ട്രെസ് ഇന്റർവ്യൂ എന്ന് പറയുന്നത്. ഇത്തരം അഭിമുഖത്തിൽ ഉത്തരങ്ങളുെട വ്യാഖ്യാനത്തേക്കാൾ ഉദ്യോഗാർഥികളുടെ ശരീരഭാഷയ്ക്കും പ്രതികരണ രീതിക്കുമാണ് പ്രാധാന്യം. 

ADVERTISEMENT

എങ്ങനെ നേരിടണം

Representative image. Photo Credit : fizkes/Shutterstock

എത്രമാത്രം പ്രകോപനപരമായ ചോദ്യങ്ങളുണ്ടായാലും ശരീരഭാഷയിലോ മുഖത്തോ യാതൊരു വിധത്തിലുള്ള അനിഷ്ടമോ ഈർഷ്യയോ പ്രകടിപ്പിക്കരുത്. പകരം ഒരു ചെറുചിരിയോടെ ഉത്തരം പറയാൻ ശ്രമിക്കാം. എത്ര ശ്രമിച്ചിട്ടും ഉത്തരം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ അയാം നോട്ട് ഷുവർ എന്ന മറുപടി നൽകാം. ഇന്റർവ്യൂ പാനലിന്റെ ചോദ്യങ്ങളെ വ്യാഖ്യാനിച്ച് അതിന് ചുട്ടമറുപടി കൊടുത്തു കളയാമെന്ന് ചിന്തിക്കരുത്. ഉദ്യോഗാർഥികളോടുള്ള വ്യക്തിപരമായ പ്രശ്നം കൊണ്ടല്ല അത്തരം ചോദ്യങ്ങളെന്നും മറിച്ച് വിവിധ സാഹചര്യങ്ങളെ നയപരമായി നേരിടാനുള്ള നൈപുണ്യം അളക്കാനാണെന്നും മനസ്സിലാക്കി വേണം  മറുപടി നൽകാൻ.

ADVERTISEMENT

ഉത്തരം ചുരുക്കിപ്പറയണോ വലിച്ചു നീട്ടണോ?

അഭിമുഖത്തിൽ ഉത്തരം പറയുമ്പോൾ ചുരുക്കിപ്പറയണോ അതോ വിശദമായിപ്പറയണോയെന്ന് ചില ഉദ്യോഗാർഥികൾക്ക് സംശയം തോന്നാറുണ്ട്. ചോദ്യം നന്നായി മനസ്സിലാക്കിയ ശേഷം ഒരു തീരുമാനത്തിലെത്താം. അഭിമുഖത്തിൽ സമ്മർദം തരാതിരിക്കാനായി ചിലപ്പോൾ ഇന്റർവ്യൂ ബോർഡിലുള്ളവർ സൗഹാർദത്തോടെ പെരുമാറിയേക്കാം. അതൊരിക്കലും എന്തും പറയാനുള്ള ലൈസൻസായി തെറ്റിദ്ധരിക്കരുത്. വാക്കുകൾ അളന്നുമുറിച്ച് ഉപയോഗിക്കാൻ തീർച്ചയായും ശ്രദ്ധിക്കണം.

അഭിമുഖത്തിൽ കുടുംബത്തെക്കുറിച്ചുള്ള ചോദ്യം വന്നാൽ അച്ഛനമ്മമാരുടെ പേരും ജോലിയും പറയാം. അമ്മ വീട്ടമ്മയാണെങ്കിൽ അതു മാത്രം പറയാം. ചിലർ അമ്മ വീട്ടമ്മയാണെന്നും നല്ല പാചകക്കാരിയാണെന്നും അമ്മയുണ്ടാക്കുന്നതിൽ ഏറെയിഷ്ടമുള്ള വിഭവമേതാണെന്നും വരെ കാടുകയറി പറഞ്ഞു കളയും. അങ്ങനെ പരത്തിപ്പറയുന്നത് മോശം ഇംപ്രഷനുണ്ടാക്കാനേ ഉപകരിക്കൂ. ജോലിയുടെ ഭാഗമായി നിങ്ങൾ യാത്ര ചെയ്യാൻ തയാറാണോ എന്ന ചോദ്യം വന്നാൽ അതെ, അല്ലെങ്കിൽ അല്ല എന്ന ഉത്തരം മാത്രം പറയാം. അല്ലാതെ ഒരുപാട് സ്ഥലങ്ങളിൽ നിങ്ങൾ യാത്ര ചെയ്ത കഥയും അവിടെയുണ്ടായ അനുഭവങ്ങളുമൊക്കെ വിശദീകരിക്കേണ്ട ആവശ്യമില്ല.

Read Also : ഗ്രൂപ്പ് ഡിസ്കഷനിൽ സ്റ്റാറാക്കും ഈ ടിപ്സ്

ന്യൂജെൻ വാക്കുകൾ പറയാമോ?

അഭിമുഖത്തിൽ എപ്പോഴും ഔപചാരിക ഭാഷയിൽ സംസാരിക്കാൻ ശ്രദ്ധിക്കണം. ‘അത് പൊളിയായിരുന്നു’, ‘സൂപ്പറായിരുന്നു’ തുടങ്ങിയ ന്യൂജെൻ വാക്കുകൾ പറയുമ്പോൾ അതൊരു ഇൻഫോർമൽ കമ്യൂണിക്കേഷനിലേക്ക് മാറും. അതുകൊണ്ട് അത്തരം വാക്കുകളൊക്കെ അഭിമുഖ സംഭാഷണത്തിൽ ഉൾപ്പെടുത്തുന്നത് പാടേ ഒഴിവാക്കാം.

Content Summary : Decode the Body Language: How Your Response Style Impacts a Stress Interview

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT