ശാസ്ത്രത്തിൽ കാലിടറാതെ പിഎസ്‌സി കടമ്പ കടക്കാം; ബലനിയമങ്ങൾ എളുപ്പത്തിൽ മനഃപാഠമാക്കാം
പിഎസ്‌സി പരീക്ഷയിലെ സയൻസ് ഭാഗത്തു വിവിധ തരം ബലങ്ങളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും ചോദിക്കാറുണ്ട്. പദാർഥങ്ങളുടെ സ്വഭാവങ്ങൾ,നിയമങ്ങൾ എന്നിവയും ഈ ഭാഗത്തുനിന്നു വരാറുണ്ട്. ചില ചോദ്യങ്ങൾ...
പിഎസ്‌സി പരീക്ഷയിലെ സയൻസ് ഭാഗത്തു വിവിധ തരം ബലങ്ങളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും ചോദിക്കാറുണ്ട്. പദാർഥങ്ങളുടെ സ്വഭാവങ്ങൾ,നിയമങ്ങൾ എന്നിവയും ഈ ഭാഗത്തുനിന്നു വരാറുണ്ട്. ചില ചോദ്യങ്ങൾ...
പിഎസ്‌സി പരീക്ഷയിലെ സയൻസ് ഭാഗത്തു വിവിധ തരം ബലങ്ങളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും ചോദിക്കാറുണ്ട്. പദാർഥങ്ങളുടെ സ്വഭാവങ്ങൾ,നിയമങ്ങൾ എന്നിവയും ഈ ഭാഗത്തുനിന്നു വരാറുണ്ട്. ചില ചോദ്യങ്ങൾ...
പിഎസ്‌സി പരീക്ഷയിലെ സയൻസ് ഭാഗത്തു വിവിധ തരം ബലങ്ങളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും ചോദിക്കാറുണ്ട്. പദാർഥങ്ങളുടെ സ്വഭാവങ്ങൾ,നിയമങ്ങൾ എന്നിവയും ഈ ഭാഗത്തുനിന്നു വരാറുണ്ട്. ചില ചോദ്യങ്ങൾ:
Read Also : ജിപ്‌മെർ നഴ്സിങ്, മെഡിക്കൽ ബിഎസ്‌സി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
1. ആപേക്ഷിക സാന്ദ്രത കാണുന്നതിനുള്ള സമവാക്യമേത് :
A. വസ്തുവിന്റെ സാന്ദ്രത ÷ ജലത്തിന്റെ സാന്ദ്രത
B. ജലത്തിന്റെ സാന്ദ്രത ÷ വസ്തുവിന്റെ സാന്ദ്രത
C. വസ്തുവിന്റെ സാന്ദ്രത - ജലത്തിന്റെ സാന്ദ്രത
D. ജലത്തിന്റെ സാന്ദ്രത - വസ്തുവിന്റെ സാന്ദ്രത
2. പാസ്കൽ നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവ താഴെ തന്നിരിക്കുന്നവയിൽ ഏതാണ് :
A. ഹൈഡ്രോളിക് ബ്രേക്ക്
B. ഹൈഡ്രോളിക് ജാക്ക്
C. ഹൈഡ്രോളിക് പ്രസ്സ്
D. മുകളിൽ പറഞ്ഞവയെല്ലാം
3. ഈർക്കിൽ, പെൻസിൽ എന്നിവ ജലത്തിൽ മുക്കി ഉയർത്തിയാൽ ജലം അവയിൽ പറ്റിപ്പിടിച്ചതായി കാണുന്നത് ചുവടെ തന്നിരിക്കുന്നവയിൽ ഏതു ദ്രാവക ബലത്തിന് ഉദാഹരണമാണ് :
A. കൊഹിഷൻ ബലം
B. അഡ്ഹിഷൻ ബലം
C. പ്ലവക്ഷമബലം
D. വിസ്കസ് ബലം
4. വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം അറിയപ്പെടുന്നത് :
A. വിസ്കസ് ബലം
B. ശ്വാനബലം
C. ആവേഗബലം
D. അഡ്ഹിഷൻ ബലം
5. താഴെ പറയുന്നവയിൽ പ്ലവക്ഷമബലത്തിന് ഉദാഹരണമല്ലാത്തതേത് :
(1) കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കുന്നത്
(2) ബ്ലേഡ് പോലുള്ള വസ്തുക്കൾ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്നത്
(3) ഹൈഡ്രജൻ നിറച്ച ബലൂൺ വായുവിൽ ഉയർന്നുപറക്കുന്നത്
A. (1), (2) എന്നിവ
B. (2) മാത്രം
C. (3) മാത്രം
D. (2), (3) എന്നിവ
6. പാലിലെ ജലത്തിന്റെ തോത് അളക്കുന്ന ഉപകരണം ചുവടെ പറയുന്നവയിൽ ഏതാണ് :
A. പൈറോമീറ്റർ
B. ഹൈഗ്രോമീറ്റർ
C. ലാക്ടോമീറ്റർ
D. അമ്മീറ്റർ
7. ജലത്തിന്റെ സാന്ദ്രത എത്രയാണ് :
A. 917 kg/m³ B. 1025 kg/m³
C. 810 kg/m³ D. 1000 kg/m³
8. ദ്രാവക ഉപരിതലം പാട പോലെ വർത്തിക്കുന്ന പ്രതലബലത്തിനു കാരണമാകുന്നതു തന്മാത്രകൾ തമ്മിലുള്ള ഏത് ആകർഷണബലമാണ് :
A. അഡ്ഹിഷൻ ബലം
B. വിസ്കസ് ബലം
C. പ്ലവക്ഷമ ബലം
D. കൊഹിഷൻ ബലം
9. താഴെ പറയുന്നവയിൽ കേശികത്വത്തിന് ഉദാഹരണമല്ലാത്തത് ഏതാണ് :
(1) വിളക്കുതിരിയിൽ എണ്ണ മുകളിലേക്കു കയറുന്നത്
(2) വേരുകൾ മണ്ണിൽനിന്നു ജലം വലിച്ചെടുക്കുന്നത്
(3) അന്തരീക്ഷ താപനില ഉയരുന്നത്
A. (2) മാത്രം
B. (3) മാത്രം
C. (2), (3) എന്നിവ
D. (1), (3) എന്നിവ
10. കുഴലിന്റെ വ്യാസവും കേശികത്വവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ :
A. കുഴലിന്റെ വ്യാസം കുറയുമ്പോൾ കേശിക ഉയർച്ച കൂടുന്നു
B. കുഴലിന്റെ വ്യാസം കുറയുമ്പോൾ കേശിക ഉയർച്ച കുറയുന്നു
C. കുഴലിന്റെ വ്യാസം കുറയുമ്പോൾ കേശിക താഴ്ച്ച കൂടുന്നു
D. ഇവയൊന്നുമല്ല
ഉത്തരങ്ങൾ
1.A, 2.D, 3.B, 4.D 5.B, 6.C,7D,8.D,9B,10.A
Content Summary: PSC Tips By Mansoor Ali Kappungal