പൊതുവെ മിക്ക കുട്ടികളും പ്രയാസമാണെന്ന് പറയുന്ന ഒരു വിഷയമാണ് ഗണിത ശാസ്ത്രം. എന്നാൽ ഗണിത ശാസ്ത്രത്തിലുള്ള മികവ് കൈമുതലാക്കി ജീവിതം കരുപ്പിടിപ്പിക്കുന്നവരും കുറവല്ല. ഗണിത ശാസ്ത്രം മികച്ച രീതിയിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത് വിദേശ രാജ്യത്ത് ഒരു കരിയർ കെട്ടിപ്പടുത്ത പ്രസന്നകുമാർ അടുത്തില

പൊതുവെ മിക്ക കുട്ടികളും പ്രയാസമാണെന്ന് പറയുന്ന ഒരു വിഷയമാണ് ഗണിത ശാസ്ത്രം. എന്നാൽ ഗണിത ശാസ്ത്രത്തിലുള്ള മികവ് കൈമുതലാക്കി ജീവിതം കരുപ്പിടിപ്പിക്കുന്നവരും കുറവല്ല. ഗണിത ശാസ്ത്രം മികച്ച രീതിയിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത് വിദേശ രാജ്യത്ത് ഒരു കരിയർ കെട്ടിപ്പടുത്ത പ്രസന്നകുമാർ അടുത്തില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുവെ മിക്ക കുട്ടികളും പ്രയാസമാണെന്ന് പറയുന്ന ഒരു വിഷയമാണ് ഗണിത ശാസ്ത്രം. എന്നാൽ ഗണിത ശാസ്ത്രത്തിലുള്ള മികവ് കൈമുതലാക്കി ജീവിതം കരുപ്പിടിപ്പിക്കുന്നവരും കുറവല്ല. ഗണിത ശാസ്ത്രം മികച്ച രീതിയിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത് വിദേശ രാജ്യത്ത് ഒരു കരിയർ കെട്ടിപ്പടുത്ത പ്രസന്നകുമാർ അടുത്തില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുവെ മിക്ക കുട്ടികളും പ്രയാസമാണെന്ന് പറയുന്ന ഒരു വിഷയമാണ് ഗണിത ശാസ്ത്രം. എന്നാൽ ഗണിത ശാസ്ത്രത്തിലുള്ള മികവ് കൈമുതലാക്കി ജീവിതം കരുപ്പിടിപ്പിക്കുന്നവരും കുറവല്ല. ഗണിത ശാസ്ത്രം മികച്ച രീതിയിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത് വിദേശ രാജ്യത്ത് ഒരു കരിയർ കെട്ടിപ്പടുത്ത പ്രസന്നകുമാർ അടുത്തില ഗുരുസ്മൃതി എന്ന പംക്തിയിലൂടെ തന്റെ പ്രിയഗുരുനാഥൻ കണ്ണൻ മാഷിനെ സ്മരിക്കുന്നു.

Read Also : ആ ലിസ്റ്റിൽ അധ്യാപകരുടെ മക്കളും ഇഷ്ടശിഷ്യരും മാത്രം

ADVERTISEMENT

പ്രിയ അധ്യാപകന്‍ ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ പേറുന്ന ഒരു ഫോൾഡർ നിധി പോലെ സൂക്ഷിച്ചു വച്ച കഥ പ്രസന്നകുമാർ പങ്കുവയ്ക്കുന്നതിങ്ങനെ :- 

 

ന്യൂജഴ്സിയിൽ ഒരു ഹൈസ്കൂൾ വിദ്യാർഥിനി ഗണിത ശാസ്ത്രം പഠിക്കാനായി എന്റെ വീട്ടിൽ വരുമായിരുന്നു. ചിലപ്പോഴൊക്കെ അവളുടെ ഇളയ സഹോദരനും ഒപ്പമുണ്ടാകും. അവന്റെ സഹോദരിയെ ഞാൻ പഠിപ്പിക്കുന്നത് ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന അവൻ ചിലപ്പോഴൊക്കെ കടിച്ചാൽ പൊട്ടാത്ത ചില ഗണിത ശാസ്ത്ര സിദ്ധാന്തങ്ങളെക്കുറിച്ചൊക്കെ എന്നോടു ചോദിക്കും.

 

ADVERTISEMENT

ഗണിത ശാസ്ത്രത്തിലെ ഒരു വിഭാഗമായ കാൽക്കലസ് (Calculus) പഠിപ്പിക്കാൻ ഞാനുപയോഗിച്ചിരുന്നത് ഒരു പഴകി കീറിയ ഫോൾഡർ ആയിരുന്നു. ചിലപ്പോഴൊക്കെ അവൻ എന്റെ മേശക്കരികിൽ നിന്ന് ആ ഫയൽ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

 

“Learning mathematics is like exploring an ocean , it goes deep as we go deep and goes broad as we go broader’’ എന്ന് ഞാൻ ഇടക്കിടെ പറയുന്നത് കേട്ട് അവനൊരിക്കൽ എന്നോടു ചോദിച്ചു. ‘‘mr prasanna , is this about titanic?!” “Math is tough. Math teachers should not be stiff” എന്നതാണ് എന്റെ ഒരു വിശ്വാസം. 

 

ADVERTISEMENT

അടുത്ത ശനിയാഴ്ച രാവിലെ ചേച്ചിയും അനുജനും എന്റെ വീട്ടിലെത്തി.  അനിയൻ കുട്ടിയുടെ മുഖം സന്തോഷം കൊണ്ട് തുടുത്തിരുന്നു.

 

Mr Prasanna എന്നുവിളിച്ച്  ഓടി വന്നു. ബാഗിൽ നിന്ന് ഒരു പുതിയ ഫോൾഡർ പുറത്തെടുത്ത് എനിക്ക് തന്നു.

പ്രസന്ന കുമാർ

 

 

‘‘മിസ്റ്റർ പ്രസന്ന, ഞാൻ എന്റെ അച്ഛനോട് പറഞ്ഞ് ഇത് നിങ്ങൾക്കു വേണ്ടി വാങ്ങിയതാണ്’’. (“Mr Prasanna , I asked my dad to buy this for you”)

 

അവന്റെ ചേച്ചി ഈ കാര്യമൊന്നും അറിഞ്ഞിട്ടില്ല. അവളുടെ മുഖത്ത് അദ്ഭുതം. 

 

നിങ്ങൾക്ക് പുതിയൊരു ഫോൾഡർ വാങ്ങാനുള്ള പണമില്ലെന്ന് എനിക്ക് തോന്നി. എന്റെ അച്ഛന്റെ കൈയിൽ ധാരാളം കാശുണ്ട്. അതുകൊണ്ടാണ് അച്ഛനോട് പറഞ്ഞ് നിങ്ങൾക്കു വേണ്ടി ഈ ഫയൽ വാങ്ങിയത്.(“May be you don’t have enough money to buy a new folder, so I asked my dad”, അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “my dad has a lot of money”)

 

ആ നിഷ്കളങ്കതയ്ക്കുമുമ്പിൽ ഒരു നിമിഷം ഒന്നും പറയാനാവാതെ ഞാൻ തരിച്ചു നിന്നു പോയി. അവന്റെ ചേച്ചി അനിയനതു ചെയ്തതിലുള്ള ഇളിഭ്യത മറച്ചു കൊണ്ട് പറഞ്ഞു.  ‘‘മിസ്റ്റർ പ്രസന്ന എന്നോട് ക്ഷമിക്കണം. അവനിങ്ങനെ ചെയ്തതിനെക്കുറിച്ച് എനിക്കറിയില്ലാരുന്നു’’. (“Mr Prasanna very sorry , I didn’t know about this’’.)

 

ഞാനവനെ അകത്തു കൊണ്ടു  എന്റെ പഠനമുറിയിലെ ഒരു ഷെൽഫു തുറന്നു കാണിച്ചു. നിരനിരയായി അടുക്കിവച്ച പല നിറങ്ങളിലുള്ള ഫോൾഡേഴ്സ് കാണിച്ചു കൊടുത്തു. അവന്റെ മുഖത്ത് അദ്ഭുതം. അവനാകെ ആശയക്കുഴപ്പത്തോടെ എന്തുകൊണ്ടാണ് പുതിയ ഫയൽ ഉപയോഗിക്കാത്തത് എന്നെന്നോട് ചോദിച്ചു.

 

ആ ഫയലുമായുള്ള ആത്മബന്ധം ഞാനവന് വിവരിച്ചു കൊടുത്തു. ഞാൻ ആദ്യമായി കാൽക്കുലസ് പഠിച്ചു തുടങ്ങിയ കാലംമുതൽ സൂക്ഷിച്ചുവച്ചതാണതെന്നും എന്റ കോളജിലെ കണക്കുമാഷിന്റെ കയ്യൊപ്പ് പതിഞ്ഞതാണ് ആ ഫയലെന്നും അദ്ദേഹം ഇന്ന് ജീവനോടെയില്ലെന്നും ഞാനവനോട് പറഞ്ഞു. പഴയ ഫോൾഡറിൽ അദ്ദേഹത്തിന്റെ ജീവന്റെ ഒരംശമുണ്ടെന്നും അതിൽ തൊടുമ്പോൾ കണ്ണൻ മാഷ് പഠിപ്പിച്ചതെല്ലാം എന്റെയുള്ളിൽ ഓരോന്നായി തെളിഞ്ഞുവരുമെന്നും ഞാൻ പറഞ്ഞു. 

 

എൻവികെ (NVK ) എന്നറിയപ്പെട്ടിരുന്ന ഞങ്ങളുടെ കണ്ണൻ മാഷ് അകാലത്തിൽ വിട പറഞ്ഞു. അമേരിക്കയിൽ സ്ഥിരതാമസമായ ശേഷവും നാട്ടിലെത്തുമ്പൊഴെല്ലാം കണ്ണൻ മാഷെ കാണാൻ പയ്യന്നൂർ കോളജിൽ ഞാൻ പോകുമായിരുന്നു. മാഷ് എന്നിൽ കൂടി ന്യൂ ജേഴ്സിയിലെ അമേരിക്കൻ കുട്ടികളെ ഗണിത ശാസ്ത്രം പഠിപ്പിക്കുകയാണിപ്പോൾ. അധ്യാപകർ ഒരിക്കലും മരിക്കുന്നില്ല. അവർ കുട്ടികൾക്ക് പകർന്നു കൊടുക്കുന്ന അറിവിന്റെ നിറവിലൂടെ തലമുറകളിലൂടെ ജീവിക്കുകയാണ്.  കഥയൊക്കെ കേട്ട ശേഷം ആ കൊച്ചു കുട്ടി എന്നോടിങ്ങനെ പറഞ്ഞു. 

 

‘‘മിസ്റ്റർ പ്രസന്ന ഈ ഫോൾഡർ പഴയതിനേക്കാൾ നല്ലതാണ് ദയവായി ഇതുപയോഗിക്കൂ’’.“Mr Prasanna , but this one is better. This is new, please use this ”  പയ്യന്നൂർ ഭാഷയിൽ പറഞ്ഞാൽ ഞാൻ വൈകാരികമായി പറഞ്ഞതൊന്നും അവന് തിരിഞ്ഞിട്ടില്ല. കൊണ്ടുവന്ന ഫോൾഡർ അവൻ പിന്നെയും എന്റെ നേരെ നീട്ടി. അവനെ നിരാശപ്പെടുത്താതിരിക്കാൻ മാത്രം ഞാനത് സ്വീകരിച്ചു.

 

Content Summary : Discover the Inspiring Story of Prasannakumar and His Beloved Mathematics Guru