എൻജിനീയറിങ് സർവീസ് എക്സാം: യുപിഎസ്സി അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാർ/പൊതുമേഖലാ സ്‌ഥാപനങ്ങളിലെ എൻജിനീയറിങ് സർവീസ് തസ്‌തികകളിലായി നിലവിൽ 167 ഒഴിവുണ്ട്. ഓൺലൈനായി സെപ്റ്റംബർ 26 വരെ അപേക്ഷിക്കാം. ∙ ഒഴിവുകൾ: കാറ്റഗറി I–സിവിൽ എൻജിനീയറിങ്, കാറ്റഗറി II–മെക്കാനിക്കൽ എൻജിനീയറിങ്, കാറ്റഗറി III–ഇലക്‌ട്രിക്കൽ എൻജിനീയറിങ്, കാറ്റഗറി IV–ഇലക്‌ട്രോണിക്‌സ് ആൻഡ്

കേന്ദ്ര സർക്കാർ/പൊതുമേഖലാ സ്‌ഥാപനങ്ങളിലെ എൻജിനീയറിങ് സർവീസ് തസ്‌തികകളിലായി നിലവിൽ 167 ഒഴിവുണ്ട്. ഓൺലൈനായി സെപ്റ്റംബർ 26 വരെ അപേക്ഷിക്കാം.
∙ ഒഴിവുകൾ: കാറ്റഗറി I–സിവിൽ എൻജിനീയറിങ്, കാറ്റഗറി II–മെക്കാനിക്കൽ എൻജിനീയറിങ്, കാറ്റഗറി III–ഇലക്‌ട്രിക്കൽ എൻജിനീയറിങ്, കാറ്റഗറി IV–ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്. ഓരോ കാറ്റഗറിയിലെയും വകുപ്പുകളുടെയും വിഭാഗങ്ങളുടെയും വിവരങ്ങൾക്കു വെബ്സൈറ്റ് കാണുക.
∙ യോഗ്യത: എൻജിനീയറിങ് ബിരുദം/തത്തുല്യം അല്ലെങ്കിൽ
ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സി(ഇന്ത്യ)ന്റെ ഇൻസ്‌റ്റിറ്റ്യൂഷൻ പരീക്ഷകളിൽ സെക്‌ഷൻ എയിലും ബിയിലും ജയം അല്ലെങ്കിൽ വിദേശ സർവകലാശാലയിൽനിന്നു നേടിയ തത്തുല്യ ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്സി(ഇന്ത്യ)ന്റെ ഗ്രാജ്വേറ്റ് മെംബർഷിപ് പരീക്ഷാജയം അല്ലെങ്കിൽ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അസോഷ്യേറ്റ് മെംബർഷിപ് പരീക്ഷ പാർട് രണ്ടും മൂന്നും/സെക്‌ഷൻ എയും ബിയും ജയം അല്ലെങ്കിൽ ലണ്ടനിലെ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് റേഡിയോ എൻജിനീയേഴ്‌സിന്റെ ഗ്രാജ്വേറ്റ് മെംബർഷിപ് പരീക്ഷാജയം.
മേൽപറഞ്ഞ യോഗ്യതയില്ലാത്ത, എംഎസ്‌സി ബിരുദമുള്ളവർക്ക് ഇന്ത്യൻ നേവൽ ആർമമെന്റ് സർവീസ് (ഇലക്ട്രോണിക്സ് എൻജിനീയറിങ്), ഇന്ത്യൻ റേഡിയോ റഗുലേറ്ററി സർവീസ് ഗ്രൂപ്പ് എ തസ്തികകളിലേക്ക്, ഇനിപ്പറയുന്ന യോഗ്യതയുണ്ടെങ്കിൽ അപേക്ഷിക്കാം–നേവൽ ആർമമെന്റ് സർവീസ് (ഇലക്ട്രോണിക്സ് എൻജിനീയറിങ്): വയർലെസ് കമ്യൂണിക്കേഷൻ ഇലക്‌ട്രോണിക്‌സ്, റേഡിയോ ഫിസിക്‌സ്/റേഡിയോ എൻജിനീയറിങ് പ്രത്യേക വിഷയമായി പഠിച്ച് എംഎസ്‌സി/തത്തുല്യം.
Read Also : ജോലിയിൽ ഉയരണോ?; തന്ത്രപൂർവം ചെയ്യാം ബ്രാൻഡിങ്ങും നെറ്റ്‌വർക്കിങ്ങും
ഇന്ത്യൻ റേഡിയോ റഗുലേറ്ററി സർവീസ്: വയർലെസ് കമ്യൂണിക്കേഷൻ ഇലക്‌ട്രോണിക്‌സ്, റേഡിയോ ഫിസിക്‌സ്/റേഡിയോ എൻജിനീയറിങ് പ്രത്യേക വിഷയമായി പഠിച്ച് എംഎസ്‌സി/തത്തുല്യം അല്ലെങ്കിൽ ഫിസിക്സ് ആൻഡ് റേഡിയോ കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ പ്രത്യേക വിഷയമായി പഠിച്ചു സയൻസ് ബിരുദാനന്തരബിരുദം.
യോഗ്യതാപരീക്ഷ എഴുതുന്നവർക്കും നിബന്ധനകൾക്കു വിധേയമായി അപേക്ഷിക്കാം.
∙ പ്രായം: 2024 ജനുവരി ഒന്നിന് 21–30. നിയമാനുസൃത ഇളവ് ലഭിക്കും.
∙ തിരഞ്ഞെടുപ്പ്: എൻജിനീയറിങ് സർവീസസ് പ്രിലിമിനറി പരീക്ഷ 2023 ഫെബ്രുവരി 18 നു നടക്കും. കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്കും തിരുവനന്തപുരത്തു കേന്ദ്രമുണ്ട്.
∙ അപേക്ഷാഫീസ്: 200 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസ് വേണ്ട. എസ്‌ബിഐ ശാഖ വഴിയോ ഓൺലൈനിലൂടെയോ ഫീസടയ്‌ക്കാം.
www.upsconline.nic.in എന്ന സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. www.upsc.gov.in
Content Summary : Apply Now for 167 Engineering Service Vacancies in Central Government