മികച്ച തൊഴിൽ സാധ്യതയുള്ള ഡിജിറ്റൽ മാർക്കറ്റിങ് പഠിക്കാം ഇന്ത്യയിൽ
സമൂഹമാധ്യമങ്ങളിലും മറ്റ് ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിലുമുള്ള മാർക്കറ്റിങ്ങിനെയാണ് ഡിജിറ്റൽ മാർക്കറ്റിങ് എന്നു പറയുന്നത്. ലഭ്യമായ തൊഴിലവസരങ്ങൾക്ക് ആനുപാതികമായി പരിശീലനം ലഭിച്ച പ്രഫഷനലുകളില്ലെന്നതു കൊണ്ട് ഈ മേഖലയിൽ മികച്ച തൊഴിൽ സാധ്യതയുണ്ട്. നിലവാരമുള്ള പരിശീലനസ്ഥാപനങ്ങൾ ചുരുക്കം.

ചോദ്യം: ഡിജിറ്റൽ മാർക്കറ്റിങ് പഠനത്തിന് ഇന്ത്യയിലുള്ള അവസരങ്ങൾ പ്രതിപാദിക്കാമോ ?
രാഖി
Read Also : ഗവേഷണത്തിലൂടെ കണ്ണുതള്ളിക്കാം പക്ഷേ കള്ളമാകരുത്
ഉത്തരം: സമൂഹമാധ്യമങ്ങളിലും മറ്റ് ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിലുമുള്ള മാർക്കറ്റിങ്ങിനെയാണ് ഡിജിറ്റൽ മാർക്കറ്റിങ് എന്നു പറയുന്നത്. ലഭ്യമായ തൊഴിലവസരങ്ങൾക്ക് ആനുപാതികമായി പരിശീലനം ലഭിച്ച പ്രഫഷനലുകളില്ലെന്നതു കൊണ്ട് ഈ മേഖലയിൽ മികച്ച തൊഴിൽ സാധ്യതയുണ്ട്. നിലവാരമുള്ള പരിശീലനസ്ഥാപനങ്ങൾ ചുരുക്കം. അധ്യാപന നിലവാരം, പ്ലേസ്മെന്റ് വിവരങ്ങൾ, സർട്ടിഫിക്കറ്റിന്റെ മൂല്യം തുടങ്ങിയവ വിലയിരുത്തി മാത്രം പഠന സ്ഥാപനം തിരഞ്ഞെടുക്കുക. സർവകലാശാലാ തലത്തിൽ പരിമിതമായ പഠന സൗകര്യങ്ങളേയുള്ളൂവെന്ന് ഓർക്കുക. പരിശീലന സൗകര്യങ്ങൾ ലഭ്യമായ ചില സ്ഥാപനങ്ങൾ ചുവടെ.
യൂണിവേഴ്സിറ്റി / കോളജ്:
∙ മൈക (MICA) അഹമ്മദാബാദ്: പിജിഡിഎം (ഡിജിറ്റൽ കമ്യൂണിക്കേഷൻ & മാനേജ്മെന്റ്)
∙ ഐഐഎം ബോധ്ഗയ: എംബിഎ (ഡിജിറ്റൽ ബിസിനസ് മാനേജ്മെന്റ്)
∙ മണിപ്പാൽ സർവകലാശാല, മണിപ്പാൽ: എംഎ ഡിജിറ്റൽ & ക്രിയേറ്റീവ് മാർക്കറ്റിങ്
∙ ഡി.വൈ.പാട്ടീൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് & റിസർച്, പുണെ: എംബിഎ (ഡിജിറ്റൽ മാർക്കറ്റിങ്)
∙ ഐഐഐടി ഭാഗൽപുർ: പിജി ഡിപ്ലോമ ഡിജിറ്റൽ ബിസിനസ് മാനേജ്മെന്റ്
∙ ചണ്ഡിഗഡ് സർവകലാശാല: എംബിഎ / ബിബിഎ ഡിജിറ്റൽ മാർക്കറ്റിങ്
ഐഐഎം വിശാഖപട്ടണം, മൈക അഹമ്മദാബാദ്, ഐഎസ്ബി ഹൈദരാബാദ്, ജെയിൻ ഓൺലൈൻ, ഐടിഎം നവിമുംബൈ, ഡി.വൈ. പാട്ടീൽ വിദ്യാപീഠ് പുണെ എന്നിവിടങ്ങളിൽ ഓൺലൈനിൽ പഠിക്കാവുന്ന പിജി തല സർട്ടിഫിക്കറ്റ് / ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്.
വിവിധ ഹ്രസ്വകാല കോഴ്സുകൾ (ഓൺലൈൻ / ക്ലാസ്റൂം) നടത്തുന്ന ചില സ്ഥാപനങ്ങൾ: ഐഐഡിഇ ഡിജിറ്റൽ സ്കൂൾ മുംബൈ, കെൽട്രോൺ നോളജ് സെന്റർ തിരുവനന്തപുരം, Manipal Prolearn, Coursera, Udemy, Imarticus, Upgrad.
Content Summary : Discover the booming job opportunities in digital marketing and the top institutes to kick-start your career