കഠിനാധ്വാനം ചെയ്തിട്ടും അർഹിക്കുന്ന ഫലം കിട്ടുന്നില്ലേ?; കാരണമുണ്ട്, പ്രതിവിധിയും
എല്ലാ ചുവടുവയ്പുകളും ഒരുപോലെയല്ലെന്നും എത്ര പരിചിതമായ പ്രവൃത്തിയിലും അസാധാരണവും അപ്രതീക്ഷി തവുമായ സാഹചര്യങ്ങൾ ഉടലെടുക്കുമെന്നുമുള്ള തിരിച്ചറിവിൽ നിന്നാണ് എന്തിനെയും നേരിടാനുള്ള മുൻകരുതൽ രൂപപ്പെടുന്നത്. അതേവഴികളിലൂടെ സഞ്ചരിച്ചിട്ടുള്ളവർക്കും അത്തരം സഞ്ചാരികളെ നിരീക്ഷിച്ചിട്ടുള്ളവർക്കും വിലയിരുത്തൽ മികവ് കൂടുതലായിരിക്കും.

വളരെ ദൂരം സഞ്ചരിച്ചാണ് അയാൾ മാന്തോപ്പിൽ എത്തിയത്. ധാരാളം മാമ്പഴങ്ങളുമായി കുതിരപ്പുറത്ത് മടക്കയാത്രയും ആരംഭിച്ചു. പക്ഷേ, അശ്രദ്ധമായാണ് അയാൾ മാമ്പഴങ്ങൾ പൊതിഞ്ഞെടുത്തത്. വീട്ടിലെത്താൻ എത്ര സമയമെടുക്കും എന്നതിൽ അയാൾക്കു സംശയം വന്നു. വഴിയിൽ കണ്ട വയോധികനോട് അയാൾ തന്റെ നാട്ടിൽ എത്തിച്ചേരാനുള്ള സമയം ചോദിച്ചു. ഒന്നു നിരീക്ഷിച്ചശേഷം അദ്ദേഹം പറഞ്ഞു: പതിയെപ്പോയാൽ മൂന്നു മണിക്കൂർ, വേഗം പോയാൽ ഏഴു മണിക്കൂർ.
Read Also : എന്തു കാര്യം ചെയ്യുന്നതിനു മുൻപും എല്ലാവരുടെയും അഭിപ്രായം തേടാറുണ്ടോ
വയോധികനെ കളിയാക്കിക്കൊണ്ട് അയാൾ യാത്രയ്ക്കു വേഗം കൂട്ടി. അൽപം കഴിഞ്ഞപ്പോഴേക്കും കുറച്ചു മാമ്പഴം താഴെ വീണു. അവ പെറുക്കി സഞ്ചിയിലാക്കി കുറച്ചുദൂരം പോയപ്പോൾ മാമ്പഴങ്ങൾ വീണ്ടും വീണു. പലതവണ നിലത്തുവീണ മാമ്പഴങ്ങളുമെടുത്ത് വീട്ടിലെത്തിയപ്പോൾ ഏഴു മണിക്കൂറായി. അപ്പോഴാണ് വയോധികന്റെ വാക്കുകളുടെ അർഥം അയാൾക്കു പിടികിട്ടിയത്.
മുന്നൊരുക്കങ്ങളാണ് മുന്നോട്ടുള്ള യാത്രയുടെ കാര്യക്ഷമത തീരുമാനിക്കുന്നത്. ആകസ്മികതയുടെ ആഘാതം കൊണ്ടല്ല; ഗൃഹപാഠങ്ങളുടെ അഭാവംകൊണ്ടാണ് അധികമാളുകൾക്കും അർഹിക്കുന്ന വേഗവും ഫലവും ലഭിക്കാത്തത്. രണ്ടു തെറ്റുകളാണ് അപകടസാധ്യത ഉറപ്പിക്കുന്നത്. ഒന്ന്, എന്തിനെയും നിസ്സാരമായി കാണുക. രണ്ട്, തന്നെക്കൊണ്ട് എന്തും സാധിക്കും എന്നഹങ്കരിക്കുക. സ്ഥിരവഴികളിലെ നിരന്തരയാത്രകളിൽപ്പോലും ആകസ്മികത പതിയിരി പ്പുണ്ടാകും. എന്നത്തേയും പോലുള്ള അനുഭവങ്ങൾ മാത്രമാണ് വരുന്നതെങ്കിൽ എല്ലാം നിയന്ത്രണ വിധേയമാണ്.
Read Also : ആരുമറിയാതെ സൽക്കർമങ്ങൾ ചെയ്യാറുണ്ടോ
എല്ലാ ചുവടുവയ്പുകളും ഒരുപോലെയല്ലെന്നും എത്ര പരിചിതമായ പ്രവൃത്തിയിലും അസാധാരണവും അപ്രതീക്ഷി തവുമായ സാഹചര്യങ്ങൾ ഉടലെടുക്കുമെന്നുമുള്ള തിരിച്ചറിവിൽ നിന്നാണ് എന്തിനെയും നേരിടാനുള്ള മുൻകരുതൽ രൂപപ്പെടുന്നത്. അതേവഴികളിലൂടെ സഞ്ചരിച്ചിട്ടുള്ളവർക്കും അത്തരം സഞ്ചാരികളെ നിരീക്ഷിച്ചിട്ടുള്ളവർക്കും വിലയിരുത്തൽ മികവ് കൂടുതലായിരിക്കും. അബദ്ധധാരണകൾ കൂടുകൂട്ടിയാലുള്ള പ്രശ്നം അത്തരം മാർഗദർശനങ്ങളെപ്പോലും അവഗണിക്കും എന്നുള്ളതാണ്. അനുഭവങ്ങളിൽനിന്നു സംവദിക്കുന്നവരെ അപമാനിക്കാതിരിക്കാൻ ശീലിച്ചാൽത്തന്നെ കാലതാമസവും അപായവും ഒഴിവാക്കാം.
Content Summary : How Misunderstandings Can Hinder Your Progress