ടീം ലീഡർ പോസ്റ്റ് ആണോ ലക്ഷ്യം?; വളർത്താം 6 കഴിവുകൾ
അസൂയയോ വിദ്വേഷമോ ഇല്ലാതെ ഓരോരുത്തരെയും വളർത്താനും എല്ലാവർക്കും അർഹമായ സ്ഥാനക്കയറ്റം കിട്ടിയെന്ന് ഉറപ്പാക്കുകയും വേണം. മികച്ച ലീഡർ സ്വയം വളരെക്കുറച്ചു മാത്രം ചിന്തിക്കുകയും സഹപ്രവർത്തകരെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും കൂടുതൽ ചിന്തിക്കുകയും ചെയ്യുന്നു.
അസൂയയോ വിദ്വേഷമോ ഇല്ലാതെ ഓരോരുത്തരെയും വളർത്താനും എല്ലാവർക്കും അർഹമായ സ്ഥാനക്കയറ്റം കിട്ടിയെന്ന് ഉറപ്പാക്കുകയും വേണം. മികച്ച ലീഡർ സ്വയം വളരെക്കുറച്ചു മാത്രം ചിന്തിക്കുകയും സഹപ്രവർത്തകരെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും കൂടുതൽ ചിന്തിക്കുകയും ചെയ്യുന്നു.
അസൂയയോ വിദ്വേഷമോ ഇല്ലാതെ ഓരോരുത്തരെയും വളർത്താനും എല്ലാവർക്കും അർഹമായ സ്ഥാനക്കയറ്റം കിട്ടിയെന്ന് ഉറപ്പാക്കുകയും വേണം. മികച്ച ലീഡർ സ്വയം വളരെക്കുറച്ചു മാത്രം ചിന്തിക്കുകയും സഹപ്രവർത്തകരെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും കൂടുതൽ ചിന്തിക്കുകയും ചെയ്യുന്നു.
സ്ഥാനക്കയറ്റത്തിനു മാത്രമല്ല, ആദ്യത്തെ ജോലിയിലേക്കു പരിഗണിക്കുമ്പോൾ തന്നെ ഉദ്യോഗാർഥിയുടെ നേതൃശേഷി സ്ഥാപനങ്ങൾ പരിഗണിക്കാറുണ്ട്. പ്രധാന തസ്തികകളിലേക്കു നിയോഗിക്കുന്നവരെ പെട്ടെന്നൊരു ദിവസം കണ്ടുപിടിക്കുകയല്ല ചെയ്യുന്നത്. ആദ്യത്തെ അഭിമുഖം മുതൽ നേതൃശേഷിയുള്ളവരെ കണ്ടെത്തി വളർത്തുകയും ആവശ്യം വരുമ്പോൾ പ്രധാന തസ്തികകളിലേക്കു നിയോഗിക്കുകയുമാണ് ചെയ്യുന്നത്. ആശയ വിനിമയ ശേഷിയും കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയുമുൾപ്പെടെ ഒട്ടേറെ ഗുണങ്ങൾ ഒരുമിച്ചു ചേരുമ്പോഴാണ് നേതൃശേഷിയുണ്ടാകുന്നത്. ചില പ്രത്യേക പോസ്റ്റിലേക്കുള്ള ആദ്യത്തെ അപേക്ഷയിൽത്തന്നെ നേതൃശേഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്.
Read Also : ഓഫിസ് ഗോസിപ്പിൽപ്പെട്ട് ‘പണി’ വാങ്ങല്ലേ; നാലു കാര്യങ്ങളറിഞ്ഞ് കൂൾ ആയി നേരിടാം
നേതാവിനു വേണ്ട ഒട്ടേറെ ഗുണങ്ങൾ എടുത്തുപറയാനുണ്ട്. ക്ഷമയോടെ കേൾക്കാനുള്ള കഴിവ് നേതൃപദവിയിൽ എത്തുന്ന ഏതൊരു വ്യക്തിക്കും വേണം. സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവരോട് സഹാനുഭൂതി ഇല്ലാത്ത വ്യക്തിക്ക് കൂടെ ജോലി ചെയ്യുന്നവരുടെ സ്നേഹവും ബഹുമാനവും നേടാനാവില്ല. കൂടെയുള്ളവരെ പ്രചോദി പ്പിക്കുകയും ലക്ഷ്യത്തിലേക്ക് മുന്നേറാൻ സഹായിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ലീഡർ. നേതൃശേഷിയെന്നത് പ്രത്യേകിച്ചൊരു ഗുണം മാത്രമല്ല, ഒട്ടേറെ ഗുണങ്ങളുടെ, മൂല്യങ്ങളുടെ, സവിശേഷതകളുടെ ആകെത്തുകയാണ്. നേതൃപദവിയിൽ എത്തുന്ന വ്യക്തിക്ക് തീർച്ചയായും വേണ്ട ഏറ്റവും പ്രധാനപ്പെട്ട 6 സവിശേഷതകൾ പരിചയപ്പെടാം.
1. തീരുമാനമെടുക്കാനുള്ള കഴിവ്
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെട്ടെന്നു തീരുമാനമെടുക്കാൻ ടീം ലീഡറിന് കഴിയണം. അനുഭവ പരിചയം കൊണ്ടുമാത്രമേ ഈ ശേഷി വളർത്തിയെടുക്കാൻ കഴിയൂ. ജോലി ചെയ്യുന്ന മേഖലയെക്കുറിച്ച് പൂർണമായി അറിയുന്നതോടെ തീരൂമാനമെടുക്കാനുള്ള കാത്തിരിപ്പും അനിശ്ചിതത്വവും ഒഴിവാക്കാം. തീരുമാനമെടുക്കാൻ വൈകുന്നത് പുതിയ പദ്ധതികളെ ബാധിക്കും. ഇത് ഉൽപാദന ക്ഷമതയെയും പ്രതികൂലമായി ബാധിക്കും. അതിനാൽ, വേഗത്തിൽ, ശരിയായ തീരുമാനമെടുക്കുന്ന വ്യക്തിയെ ആണ് സ്വാഭാവികമായും നേതാവായി തിരഞ്ഞെടുക്കുന്നത്.
Read Also : ജോലിയിൽ ഉയരണോ?; തന്ത്രപൂർവം ചെയ്യാം ബ്രാൻഡിങ്ങും നെറ്റ്‌വർക്കിങ്ങും
2. ആർജവം
സത്യസന്ധത എന്ന സ്വഭാവ സവിശേഷത മാത്രമല്ല ആർജവം. ജീവിത മൂല്യങ്ങളിലുള്ള വിശ്വാസവും അവയിൽ ഉറച്ചുനിന്നു ജീവിക്കാനുള്ള കഴിവാണ്. ഓരോ സ്ഥാപനത്തിനും സമൂഹത്തിൽ ഒരു ഇമേജ് ഉണ്ടായിരിക്കും. ഇതു സൃഷ്ടിക്കുന്നതിൽ ജീവനക്കാർക്ക് വലിയ പങ്കുണ്ട്. സ്ഥാപനത്തിന്റെ പോസിറ്റീവ് ഇമേജിനു വേണ്ടി പ്രവർത്തി ക്കുന്നതിനെ ആർജവം എന്നു വിശേഷിപ്പിക്കാം. ഇങ്ങനെയുള്ളവരെ സ്ഥാപനത്തിൽ നിയമിക്കാനായിരിക്കും എല്ലാ കമ്പനികൾക്കും താൽപര്യം.
3. ടീം രൂപപ്പെടുത്തുക
ലക്ഷ്യത്തിലേക്ക് ഒറ്റ മനസ്സോടെ പ്രവർത്തിക്കുന്ന ഒരു ടീമാണ് സ്ഥാപനങ്ങളുടെ ശക്തി. ഇത്തരമൊരു ടീമിനെ വളർത്തിയെടുക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. സ്വന്തം താൽപര്യങ്ങൾക്കു മാത്രം മുൻതൂക്കം കൊടുക്കാതെയും മറ്റുള്ളവരെ പരിഗണിച്ചും അവരുടെ അഭിപ്രായങ്ങൾ കേട്ടുമെല്ലാമാണ് ടീമിനെ രൂപപ്പെടുത്തേണ്ടത്. ആശയ വിനിമയ ശേഷിയുള്ള വ്യക്തിക്കു മാത്രമേ ഇതിനു കഴിയൂ. തങ്ങൾക്കൊപ്പം നിൽക്കും എന്നു ബോധ്യമുണ്ടെങ്കിൽ മാത്രമേ സഹപ്രവർത്തകർ ഒരു പ്രത്യേക വ്യക്തിയെ നേതാവായി അംഗീകരിക്കുകയുള്ളൂ.
Read Also : കേന്ദ്രസർവീസ് ആഗ്രഹിക്കുന്നവർ മോഹിക്കുന്ന ജോലി! മികച്ച തസ്തിക, വിദേശത്തും സർവീസ്
4. പ്രശ്നപരിഹാരം
അനുനിമിഷം സങ്കീർണമായ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടാണ് ഓരോ സ്ഥാപനവും പ്രവർത്തിക്കുന്നത്. ഈ പ്രശ്നങ്ങളെ ധീരമായി നേരിട്ടു പരിഹരിച്ച് മുന്നോട്ടുപോകുന്ന വ്യക്തിയാണ് യഥാർഥ നായകൻ അഥവാ ലീഡർ. പരിഭ്രാന്തിയുണ്ടാക്കുന്ന നിമിഷങ്ങളിലും ശാന്തനായി നിൽക്കാനും ചുറ്റുമുള്ളവരിൽ ആത്മവിശ്വാസം നിറയ്ക്കാനും ലീഡറിനു കഴിയണം. പ്രശ്നങ്ങൾ പരിഹരിച്ചും സൗഹാർദ അന്തരീക്ഷം നിലനിർത്തിയും കമ്പനിയുടെ പ്രോജക്ടുകൾ യഥാസമയം പൂർത്തിയായി എന്നുറപ്പാക്കണം. പ്രശ്ന പരിഹാരം എന്നത് അനായാസമായ കാര്യമല്ല. അതിനുള്ള ശേഷി വളർത്തിയെടുക്കുകയാണ് പ്രധാനം.
5. വിശ്വസ്തത
സ്ഥാപനത്തിനും സഹപ്രവർത്തകർക്കും ഒരുപോലെ വിശ്വസിക്കാൻ കഴിയുന്ന വ്യക്തിയാണ് നല്ല ലീഡർ. തങ്ങളുടെ താൽപര്യങ്ങൾ സുരക്ഷിതമാണെന്നു തോന്നുമ്പോഴാണ് സഹപ്രവർത്തകർ ലീഡറെ അംഗീകരിക്കുന്നത്. സ്ഥാപനത്തിനു കൊടുത്ത വാക്കും യഥാസമയം പാലിക്കണം. നിരന്തരമായി വിവിധ കാരണങ്ങൾ കണ്ടുപിടിച്ച് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന വ്യക്തിയെ വിശ്വസിച്ച് ആരും ഒരു പ്രോജക്ടും ഏൽപിക്കില്ല.
Read Also : ഈ 10 മൂല്യങ്ങളുണ്ടോ?; ആകാശമിടിഞ്ഞു വീണാലും ബോസും കമ്പനിയും കൈവിടില്ല
6. പഠിപ്പിക്കാനും വളർത്താനുമുള്ള കഴിവ്
ടീമിനെ നയിക്കുക എന്നാൽ ഒറ്റയ്ക്കുള്ള പോരാട്ടമല്ല. സഹപ്രവർത്തകർക്ക് പുതിയ പാഠങ്ങൾ പകർന്നുകൊടുക്കണം. അവരെ മുന്നിൽ നിന്നു നയിക്കണം. അസൂയയോ വിദ്വേഷമോ ഇല്ലാതെ ഓരോരുത്തരെയും വളർത്താനും എല്ലാവർക്കും അർഹമായ സ്ഥാനക്കയറ്റം കിട്ടിയെന്ന് ഉറപ്പാക്കുകയും വേണം. മികച്ച ലീഡർ സ്വയം വളരെക്കുറച്ചു മാത്രം ചിന്തിക്കുകയും സഹപ്രവർത്തകരെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും കൂടുതൽ ചിന്തിക്കുകയും ചെയ്യുന്നു. പ്രചോദിപ്പിച്ച് എല്ലാവരെയും മുന്നോട്ടുകൊണ്ടുവന്ന് അസാധ്യമായ ലക്ഷ്യങ്ങൾ പോലും നേടിയെടുക്കുന്നു.
Content Summary : From Loyalty to Mentorship: Discover the Essential Traits of an Exceptional Leader