ജോലിയുടെ തുടക്കത്തിൽത്തന്നെ 4.5 ലക്ഷം രൂപ ശമ്പളം; എൻറോൾഡ് ഏജന്റ് കോഴ്സ് പഠിക്കാം അസാപിൽ
തിരുവനന്തപുരം: സ്ഥിരം ജോലിയിൽ നിന്ന് ഇടവേള എടുത്തവരോ, ബിരുദ പഠനത്തിനും ശേഷം ജോലി ലഭിക്കാത്തവരോ ആയ വനിതകൾക്ക് യുഎസ് നികുതി രംഗത്ത് പുതിയ കരിയർ കണ്ടെത്താൻ അവസരം. അസാപ് കേരള, സംസ്ഥാന വനിതാ ശിശു വികസന വകുപ്പുമായി ചേർന്നു നടത്തുന്ന എൻറോൾഡ് ഏജന്റ് (ഇ.എ) സൗജന്യ പരിശീലനത്തിലൂടെ 24നും 33നുമിടയിൽ

തിരുവനന്തപുരം: സ്ഥിരം ജോലിയിൽ നിന്ന് ഇടവേള എടുത്തവരോ, ബിരുദ പഠനത്തിനും ശേഷം ജോലി ലഭിക്കാത്തവരോ ആയ വനിതകൾക്ക് യുഎസ് നികുതി രംഗത്ത് പുതിയ കരിയർ കണ്ടെത്താൻ അവസരം. അസാപ് കേരള, സംസ്ഥാന വനിതാ ശിശു വികസന വകുപ്പുമായി ചേർന്നു നടത്തുന്ന എൻറോൾഡ് ഏജന്റ് (ഇ.എ) സൗജന്യ പരിശീലനത്തിലൂടെ 24നും 33നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് അവസരം ലഭിക്കുക.
Read Also : ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ച ഏക സ്റ്റാർട്ടപ്പ് ‘എഡ്ടെക്ക്’ ഫിൻലൻഡിൽ ശ്രദ്ധേയമായ നേട്ടം
അസാപ് കേരളയുടെ വെബ്സൈറ്റായ asapkerala.gov.in വഴി റജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് ഓൺലൈൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. തിരഞ്ഞെടുക്കുന്ന 90 പേർക്ക് രണ്ടാഴ്‌ചത്തെ ബ്രിഡ്ജ് കോഴ്സ് സംഘടിപ്പിക്കും. തുടർന്ന് നടത്തുന്ന ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന 30 വനിതകൾക്കാണ് ഈ പദ്ധതിയുടെ ഭാഗമായി സൗജന്യ എൻറോൾഡ് ഏജന്റ് കോഴ്സിന് പ്രവേശനം ലഭിക്കുക.
Read Also : പേറ്റന്റുകളുടെ ലോകത്തേക്കിറങ്ങാൻ താൽപര്യമുണ്ടോ
കേരളത്തിൽ അത്ര പരിചിതമില്ലാത്തതും എന്നാൽ ഏറെ ജോലി സാധ്യതയുള്ളതുമായ ഈ കോഴ്സ് കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് അസാപ് കേരളയാണ്. ഇന്ത്യയിൽ ഇ.എ യോഗ്യതയോടെ ജോലി ചെയ്യുന്നവർക്ക് തുടക്കത്തിൽ തന്നെ 4.5 ലക്ഷം മുതൽ വാർഷിക ശമ്പളം ലഭിക്കുന്നുണ്ട്. ജോലി കണ്ടെത്തുന്നതിനു പുറമെ സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും ഇഎ യോഗ്യത അവസരമൊരുക്കുന്നു.
Content Summary : ASAP Kerala Offers Free Enrolled Agent Course for Women Seeking New Career Opportunities