കേരളത്തിലെ 4 സെമസ്റ്റർ എംഫാം 2022–23 പ്രവേശനത്തിന് www.cee.kerala.gov.in എന്ന ൈസറ്റിൽ ഈ മാസം 28ന് ഉച്ചകഴിഞ്ഞ് 5 വരെ റജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. വിവരങ്ങൾ:https://cee-kerala.org. നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയ GPAT-2022 എന്ന ഫാർമസി അഭിരുചി പരീക്ഷയിലെ സ്കോർ നോക്കിയാണ് സിലക്‌‌ഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ 4 സെമസ്റ്റർ എംഫാം 2022–23 പ്രവേശനത്തിന് www.cee.kerala.gov.in എന്ന ൈസറ്റിൽ ഈ മാസം 28ന് ഉച്ചകഴിഞ്ഞ് 5 വരെ റജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. വിവരങ്ങൾ:https://cee-kerala.org. നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയ GPAT-2022 എന്ന ഫാർമസി അഭിരുചി പരീക്ഷയിലെ സ്കോർ നോക്കിയാണ് സിലക്‌‌ഷൻ –https://gpat.nta.nic.in. (ജിപാറ്റ് 2023 ലെ സ്കോർ ഇക്കഴിഞ്ഞ ജൂലൈ ഒന്നിനു പ്രസിദ്ധപ്പെടുത്തിയെങ്കിലും 2022–23 വർഷത്തെ പ്രവേശനമാകയാൽ അതു പരിഗണിക്കുന്നില്ല).

Read Also : ബിഎസ്‌സി ഫിസിക്സിനുശേഷം എന്തൊക്കെ പഠിക്കാം?

ADVERTISEMENT

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ 3 സർക്കാർ ഫാർമസി കോളജുകളിലും 25 സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിലുമാണ് പഠനസൗകര്യം. കോളജുകളുടെ പൂർണ ലിസ്റ്റ് പ്രോസ്പെക്ടസിലുണ്ട്. കോളജ് / സീറ്റുകളിൽ ചെറിയ മാറ്റം വരാം. ഓപ്ഷൻ സമയത്ത് കൃത്യവിവരമറിയാം. സ്വകാര്യ കോളജുകളിലെ പകുതി സീറ്റ് സർക്കാർ ക്വോട്ടയും ബാക്കി പകുതി മാനേജ്മെന്റ് ക്വോട്ടയുമാണ്.

ADVERTISEMENT

കേരളത്തിൽ വേരുകളുള്ള ഇന്ത്യക്കാർക്കാണു പ്രവേശനം. രണ്ടും മൂന്നും നാലും വർഷ ബിഫാം പരീക്ഷകൾക്ക് മൊത്തം 55% മാർക്കു വേണം. സർവീസ് ക്വോട്ടയിലും ഇതേ മാനദണ്ഡമാണ്. പട്ടികവിഭാഗക്കാർക്കും ബിഫാം ജയിച്ച് 5 വർഷത്തെ പ്രഫഷനൽ പരിചയമുള്ളവർക്കും 50% മതി. ഫാർമസി കൗൺസിൽ റജിസ്ട്രേഷനില്ലാത്തവർ പ്രവേശനത്തിനു ശേഷം ഒരു മാസത്തിനകം റജിസ്ട്രേഷൻ നേടണം. ഉയർന്ന പ്രായമില്ല. പക്ഷേ, സർവീസ് ക്വോട്ടക്കാർക്ക് ബിരുദം നേടിക്കഴിഞ്ഞ് റിട്ടയർമെന്റിനു മുൻപ് 5 വർഷത്തെയെങ്കിലും സേവനകാലമുണ്ടായിരിക്കണം. നിർദിഷ്ട സർക്കാർ സർവീസിലുള്ളവർ, പട്ടികവിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്കു സംവരണമുണ്ട്.അപേക്ഷാസമർപ്പണത്തിന്റെ നടപടിക്രമം സൈറ്റിലെ പ്രോസ്പെക്ടസിൽ. അപേക്ഷാഫീ 600 രൂപ. പട്ടികവിഭാഗം 300 രൂപ. സർവീസ് ക്വോട്ടയിലെ അപേക്ഷയ്ക്കു വിശേഷ നിബന്ധനകളുണ്ട്. സർക്കാർ കോളജുകളിൽ വാർഷിക ഫീ 29,230 രൂപ. ഡിപ്പോസിറ്റ് 5520 രൂപ. അലോട്മെന്റ് തുടങ്ങുന്നതിനു മുൻപ് സ്വകാര്യഫീസ് നിരക്കുകൾ അറിയിക്കും. ഹെൽപ്‌ലൈൻ : 0471- 2525300.

Read Also : പിഎച്ച്‌ഡിയുണ്ടോ സഖാവേ, ഒരു റീൽസ് എടുക്കാൻ?

ADVERTISEMENT

മോഡേൺ മെഡിസിനിലെ ഔഷധ നിർമാണ വ്യവസായം കുതിപ്പിലാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ ഫാർമസിയിലെ മാസ്റ്റർ ബിരുദധാരികൾക്ക് അവസരമുണ്ട്. ഉന്നതതല മാനേജ്മെന്റ്, അധ്യാപനം, ഒൗഷധ ഗവേഷണം എന്നീ മേഖലകളിലേക്ക് വഴിവയ്ക്കുന്ന പ്രോഗ്രാമാണ് എംഫാം. താൽപര്യമുള്ളവർക്ക് ഗുണന‌ിയന്ത്രണം, ഫാർമസ്യൂട്ടിക്കൽ അനാലിസിസ്, ഫാർമക്കോ ഇൻഫർമാറ്റിക്സ്, ഫാർമക്കോളജി, റെഗുലേറ്ററി ടോക്സിക്കോളജി, ക്ലിനിക്കൽ റിസർച്, റഗുലേറ്ററി അഫയേഴ്സ്, മരുന്നുകയറ്റുമതി  തുടങ്ങിവയിലേക്കു കടക്കാം. പിഎച്ച്ഡിക്കു പുറമേ ഫാർമസിയുമായി ബന്ധപ്പെട്ട മാനേജ്മെന്റ്, നിയമം എന്നിവയ്ക്കാ‌യി എംഫാമിനു ശേഷം ഉപരിപഠനവുമാകാം.

Content Summary : M Pharm Admission 2023

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT