ഇഷ്ടമുള്ള ജോലി ചെയ്യാൻ കഴിയുന്നത് ഭാഗ്യം തന്നെയാണ്. ജോലിയുടെ സ്വഭാവവും ഉത്തരവാദിത്തങ്ങളും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപുതന്നെ അറിയാനായാൽ അതു കരിയർ വളർച്ചയ്ക്ക് ഏറെ സഹായിക്കും. നല്ല കരിയർ സ്വപ്നം കാണുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് ഇന്റേൺഷിപ്. വിവിധ ജോലികളെക്കുറിച്ച് അറിവ് ലഭിക്കുന്നതോടൊപ്പം നൈപുണ്യ

ഇഷ്ടമുള്ള ജോലി ചെയ്യാൻ കഴിയുന്നത് ഭാഗ്യം തന്നെയാണ്. ജോലിയുടെ സ്വഭാവവും ഉത്തരവാദിത്തങ്ങളും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപുതന്നെ അറിയാനായാൽ അതു കരിയർ വളർച്ചയ്ക്ക് ഏറെ സഹായിക്കും. നല്ല കരിയർ സ്വപ്നം കാണുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് ഇന്റേൺഷിപ്. വിവിധ ജോലികളെക്കുറിച്ച് അറിവ് ലഭിക്കുന്നതോടൊപ്പം നൈപുണ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഷ്ടമുള്ള ജോലി ചെയ്യാൻ കഴിയുന്നത് ഭാഗ്യം തന്നെയാണ്. ജോലിയുടെ സ്വഭാവവും ഉത്തരവാദിത്തങ്ങളും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപുതന്നെ അറിയാനായാൽ അതു കരിയർ വളർച്ചയ്ക്ക് ഏറെ സഹായിക്കും. നല്ല കരിയർ സ്വപ്നം കാണുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് ഇന്റേൺഷിപ്. വിവിധ ജോലികളെക്കുറിച്ച് അറിവ് ലഭിക്കുന്നതോടൊപ്പം നൈപുണ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഷ്ടമുള്ള ജോലി ചെയ്യാൻ കഴിയുന്നത് ഭാഗ്യം തന്നെയാണ്. ജോലിയുടെ സ്വഭാവവും ഉത്തരവാദിത്തങ്ങളും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപുതന്നെ അറിയാനായാൽ അതു കരിയർ വളർച്ചയ്ക്ക് ഏറെ സഹായിക്കും. നല്ല കരിയർ സ്വപ്നം കാണുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് ഇന്റേൺഷിപ്. വിവിധ ജോലികളെക്കുറിച്ച് അറിവ് ലഭിക്കുന്നതോടൊപ്പം നൈപുണ്യ വികസനത്തിനും ഇന്റേൺഷിപ് സഹായിക്കും. ഇക്കാലത്ത് പഠിച്ചു കൊണ്ടിരിക്കുമ്പോഴും ജോലിക്ക് അപേക്ഷിക്കുമ്പോഴും റെസ്യൂമെയിൽ ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട വാക്കാണ് ഇന്റേൺഷിപ്. പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് ആറാം ക്ലാസ് മുതൽ തന്നെ ഇന്റേണ്‍ഷിപ്പിനു ശുപാർശ ചെയ്യുന്നുണ്ട്. 

Read Also : ‘തള്ളി’ മറിക്കരുത്; സത്യം മാത്രം പറയാം, കഴിവുകളെക്കുറിച്ചും കുറവുകളെക്കുറിച്ചും

ADVERTISEMENT

എന്താണ് ഇന്റേൺഷിപ്?

 

Representative image. Photo Credit : Authentic Images/iStock

പാഠപുസ്തകങ്ങളിൽനിന്നു ലഭിക്കുന്ന അറിവിനപ്പുറം പ്രായോഗിക അനുഭവം നേടാൻ സഹായിക്കുന്ന പരിശീലനങ്ങളെയാണ് ഇന്റേൺഷിപ് എന്നു പറയുന്നത്. വിദ്യാർഥി/ ഉദ്യോഗാർഥി പരിശീലനമാഗ്രഹിക്കുന്ന രംഗത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പ്രസ്തുത വിഷയത്തിൽ ഏറെ അനുഭവ സമ്പത്തുള്ള വ്യക്തിക്കു കീഴിൽ ഇന്റേൺഷിപ് ചെയ്യുമ്പോൾ അനുഭവപരിചയം നേടാനും പര്യവേഷണം നടത്താനുമൊക്കെ അവസരം ലഭിക്കും. ഒരു പ്രത്യേക മേഖലയെക്കുറിച്ചറിയാനോ നൈപുണ്യം വികസിപ്പിക്കാനോ ഒക്കെ ഇന്റേൺഷിപ് ഉപകരിക്കും.

 

ADVERTISEMENT

ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ ശേഷം ഒരു ജോലിക്കായി ശ്രമിക്കുമ്പോൾ റെസ്യുമെയിൽ ഇന്റേൺഷിപ് അനുഭവങ്ങൾ ഉൾപ്പെടുത്തുന്ന ഉദ്യോഗാർഥികൾക്ക് മുൻതൂക്കം ലഭിക്കാനുള്ള സാധ്യത ഇന്നു വളരെ കൂടുതലാണ്. ചില കലാലയങ്ങളിൽ പാഠ്യപദ്ധതിയുടെ ഭാഗമായി ഇന്റേൺഷിപ് ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള അവസരങ്ങളില്ലാത്ത കലാലയങ്ങളിലാണ് പഠിക്കുന്നതെങ്കിലും നിങ്ങൾക്ക് സ്വന്തമായി ഇന്റേൺഷിപ്പിന് അവസരങ്ങൾ കണ്ടെത്താവുന്നതാണ്. 

Representative image. Photo Credit : Prykhodov/iStock/iStock

 

ഇന്റേൺഷിപ് ചെയ്യാനുള്ള അവസരങ്ങൾ എങ്ങനെ കണ്ടെത്താം?

Representative image. Photo Credit : Amanda Caroline da Silva/iStock

 

ADVERTISEMENT

പൊതു മേഖലയിലുള്ള മിക്ക സ്ഥാപനങ്ങളും സ്റ്റെപ്പെൻഡോടു കൂടിയതും അല്ലാത്തതുമായ ഇന്റേൺഷിപ്പുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ലിങ്ക്ഡ്ഇൻ പോലുള്ള ആപ്ലിക്കേഷനുകളിലൂടെയും സ്ഥാപനങ്ങളിലേക്ക് നേരിട്ട് മെയിൽ അയച്ചും ഇന്റേൺഷിപ്പിനുള്ള അവസരങ്ങൾ തേടാം.

 

Representative Image. Photo Credit : Jovanmandic / iStockPhoto.com

ഇന്റേൺഷിപ്പിന്റെ പ്രയോജനങ്ങൾ എന്തൊക്കെ?

 

01. ഇന്റേൺഷിപ്പിന് അവസരം ലഭിക്കുന്നതിലൂടെ ഉദ്യോഗാർഥികളുടെ അറിവും കഴിവും വർധിക്കുന്നു. പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം, ജോലി ചെയ്യുന്നതിനാവശ്യമായ കഴിവുകളും നൈപുണ്യവും വർധിക്കുന്നു.

 

02. വ്യവസായ മേഖലയെക്കുറിച്ച് കൂടുതൽ പര്യവേക്ഷണം നടത്താനുള്ള അവസരം ലഭിക്കുന്നു. ക്ലാസ്മുറിയിലിരുന്ന് സിദ്ധാന്തങ്ങൾ കാണാപ്പാഠം പഠിക്കുന്നതും ഒരു ജോലിസ്ഥലത്ത് പഠിച്ച കാര്യങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.  ഇന്റേൺഷിപ്പിലൂടെ അത്തരം കാര്യങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കാൻ അവസരം ലഭിക്കും.

 

03. പ്രഫഷനൽ ബന്ധം സ്ഥാപിക്കാനും അതു വളർത്താനുമുള്ള സാഹചര്യം ഇന്റേൺഷിപ് പ്രദാനം ചെയ്യുന്നു. ഇന്റേൺഷിപ്പിനായി ഒരു സ്ഥാപനത്തിൽ അവസരം ലഭിക്കുമ്പോൾ ആ മേഖലയിലെ പ്രഫഷനലുകളെയും കരിയർ ഉപദേഷ്ടാക്കളെയും പരിചയപ്പെടാനുള്ള സാഹചര്യവുമുണ്ടാകും. അത്തരം പരിചയപ്പെടലുകളിലൂടെ പ്രഫഷനൽ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞാൽ പിന്നീടുള്ള കരിയർ വളർച്ചയിൽ അത് ഗുണം ചെയ്യും.

 

04. ഇന്റേൺഷിപ് അനുഭവങ്ങൾ റെസ്യൂമെയിൽ ഉൾപ്പെടുത്താൻ സാധിക്കും. മറ്റ് ഉദ്യോഗാർഥികളിൽനിന്നു വ്യത്യസ്തമായി നിങ്ങൾ പലതും ചെയ്തിട്ടുണ്ടെന്ന് ഇന്റേൺഷിപ് ഹൈലൈറ്റിലൂടെ ഇന്റർവ്യൂ ബോർഡിന് ബോധ്യപ്പെടുകയും അഭിമുഖത്തിലുൾപ്പടെ മികച്ച സ്കോർ കിട്ടാൻ അത് സഹായകരമാവുകയും ചെയ്യും.

 

05. ഏതു ജോലിയാണ് എനിക്കിണങ്ങുക എന്ന സംശയം പല ഉദ്യോഗാർഥികൾക്കും കരിയറിന്റെ തുടക്കത്തിൽ ഉണ്ടാകാറുണ്ട്. അത്തരം സംശയങ്ങൾക്ക് നിവൃത്തി വരുത്താനും ഏതു ജോലിയാണ് കൂടുതൽ ഇണങ്ങുക എന്ന് വ്യക്തത വരുത്താനും ഇന്റേൺഷിപ്പിൽനിന്നു ലഭിക്കുന്ന അനുഭവങ്ങൾ തീർച്ചയായും സഹായിക്കും. സ്കൂളിൽനിന്നും കോളജിൽനിന്നും ലഭിച്ച അറിവുകൾ പ്രയോഗത്തിൽ വരുത്തുന്നതെങ്ങനെയാണെന്നും കഴിവുകളും ദൗർബല്യങ്ങളും എന്തൊക്കെയാണെന്നും കൃത്യമായി മനസ്സിലാക്കാൻ ഇന്റേൺഷിപ് ഉപകരിക്കും. കരിയർ ലക്ഷ്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുന്നതോടെ അഭിമുഖത്തിലെയും മറ്റും പ്രകടനം മെച്ചപ്പെടുത്താനും സാധിക്കും.

 

Content Summary : How Internships Can Help You Find Your Perfect Fit

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT