സ്വന്തം ശ്രേഷ്ഠതയിൽ മാത്രം വിശ്വസിക്കുന്നവർക്കു ചില തെറ്റിദ്ധാരണകളുണ്ട്. തന്റെ പ്രായത്തിനും പാണ്ഡിത്യ ത്തിനുമനുസരിച്ച് എല്ലാവരും തന്നെ ബഹുമാനിക്കും, തന്നെക്കാൾ മികവുകുറഞ്ഞവരെ എളുപ്പത്തിൽ തറപറ്റിക്കാ നാകും, തന്നെ ചോദ്യംചെയ്യാൻ അധികമാരും ധൈര്യപ്പെടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താൻ വലിയ പണ്ഡിതനാണെന്ന ധാരണ അയാൾക്കുണ്ടായിരുന്നു. ഒരു ദിവസം കത്തിച്ച തിരിയുമായി വരുന്ന കുട്ടിയോട് അയാൾ ചോദിച്ചു: ഈ വെളിച്ചം എവിടെനിന്നു വരുന്നുവെന്നു നിനക്കറിയാമോ? അവൻ തിരി ഊതിക്കെടുത്തിയശേഷം പറഞ്ഞു: ആ വെളിച്ചം എങ്ങോട്ടുപോയി എന്നു പറയാമെങ്കിൽ താങ്കൾ ചോദിച്ചതിന്റെ ഉത്തരം ഞാനും പറയാം. 

Read Also : ‘തള്ളി’ മറിക്കരുത്; സത്യം മാത്രം പറയാം, കഴിവുകളെക്കുറിച്ചും കുറവുകളെക്കുറിച്ചും

ADVERTISEMENT

ഈഗോ തകർക്കപ്പെടുന്ന നിമിഷത്തിലാണ് ഒരാൾ അയാളെ തിരിച്ചറിയുന്നത്. സ്വയം ബഹുമാനം എല്ലാവർക്കും ആവശ്യമാണ്. അതില്ലാത്തവർ അപകർഷതാബോധത്തിനടിപ്പെടും. സ്വയം പുകഴ്ത്തൽ അനാവശ്യഘടകമാണ്. അതുള്ളവർ അഹങ്കാരത്തിനടിപ്പെടും. സ്വയാവബോധമുള്ളവർക്കു മറ്റുള്ളവരുടെ വ്യക്തിത്വവും ബഹുമാനിക്കപ്പെടണം എന്ന സാമാന്യബോധംകൂടി ഉണ്ടാകും. ആത്മഹർഷത്തിന്റെ പരകോടിയിൽ മാത്രം സഞ്ചരിക്കുന്നവർ അപരന്റെ ആത്മാഭിമാനംകൂടി പിടിച്ചുപറിക്കാനുള്ള തീവ്രയത്നത്തിലായിരിക്കും. സ്വന്തം ശ്രേഷ്ഠതയിൽ മാത്രം വിശ്വസിക്കുന്നവർക്കു ചില തെറ്റിദ്ധാരണകളുണ്ട്. തന്റെ പ്രായത്തിനും പാണ്ഡിത്യ ത്തിനുമനുസരിച്ച് എല്ലാവരും തന്നെ ബഹുമാനിക്കും, തന്നെക്കാൾ മികവുകുറഞ്ഞവരെ എളുപ്പത്തിൽ തറപറ്റിക്കാ നാകും, തന്നെ ചോദ്യംചെയ്യാൻ അധികമാരും ധൈര്യപ്പെടില്ല. ഇത്തരം മിഥ്യാസങ്കൽപങ്ങളിലൂടെ അവർ തങ്ങൾക്കു ചുറ്റും ആത്മപ്രേമത്തിന്റെ ചീട്ടുകൊട്ടാരം നിർമിക്കും. അത്തരം കൂടാരങ്ങൾ തകർക്കാൻ നിസ്സാരരും കീടങ്ങളുമായി കരുതപ്പെടുന്നവർക്കു മാത്രമേ കഴിയൂ.

Read Also : ഓഫിസ് ഗോസിപ്പിൽപ്പെട്ട് ‘പണി’ വാങ്ങല്ലേ; നാലു കാര്യങ്ങളറിഞ്ഞ് കൂൾ ആയി നേരിടാം

ADVERTISEMENT

പ്രായത്തിലും യോഗ്യതയിലും ഒപ്പം നിൽക്കുന്നവർ എതിരിടാൻ മടിക്കും. ഉറുമ്പിനാണ് ആനയെ തോൽപിക്കാനെളുപ്പം. വൻമരങ്ങളെല്ലാം പിഴുതെറിയപ്പെട്ടിട്ടുള്ളത് അവർ പോലുമറിയാതെ ചുവടുതുരന്ന ചിതലുകളിലൂടെയാണ്. ഒരിക്കലെങ്കിലും അത്തരം പ്രാണികളോടു പരാജയപ്പെടുന്നതു നല്ലതാണ്. എന്തിനെയൊക്കെയാണോ ബലിഷ്ഠമായി കരുതിയിരുന്നത് അതെല്ലാം ഒരു ദുർബലനിമിഷത്തിൽ ഒലിച്ചില്ലാതാകുന്നതു ദർശിക്കാൻ കഴിയും. ആ ശൂന്യതയിൽനിന്ന് സ്വന്തം നിസ്സാരതയും നിസ്സാരമെന്നു കരുതിയവയുടെ മഹത്വവും മനസ്സിലാകും. ഒരു നാളവും അധികനാൾ നിൽക്കില്ല. അണയുന്നതിനു മുൻപ് ആർക്കുവേണ്ടി ജ്വലിച്ചു എന്ന ചോദ്യത്തിന് ഉത്തരം നൽകണം. സ്വന്തം പേരും പെരുമയും നിലനിർത്താൻ മാത്രം ജ്വലിക്കുന്നവർ ഒരു ചെറുകാറ്റിൽപോലും അണയും. ആർക്കെങ്കിലുമൊക്കെ തീ പകർന്നിട്ടുള്ളവരുടെ നാളം അണയാതിരിക്കാൻ ആരെങ്കിലുമൊക്കെ ശ്രമിക്കും.

ഇന്റേൺഷിപ് ചെയ്താൽ ഇഷ്ടപ്പെട്ട ജോലി കിട്ടുമോ? - വിഡിയോ 

Content Summary : Discover the Power of Self-Awareness and Breaking the Illusion of Self-Love

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT