ലോകത്താദ്യമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിങ്ങിൽ ഡിഗ്രി ഓഫർ ചെയ്ത് അയർലൻഡിലെ സർവകലാശാല. അയർലൻഡിലെ കാർലോയിലുള്ള സൗത്ത്ഈസ്റ്റ് ടെക്നിക്കൽ സർവകലാശാലയാണ് കണ്ടന്റ് ക്രിയേഷൻ ആൻഡ് സോഷ്യൽ മീഡിയ എന്ന വിഷയത്തിൽ ബാച്ചിലർ ഓഫ് ആർട്സ് ബിരുദം നൽകുന്നത്. ഇന്നത്തെ കാലത്ത് സമൂഹമാധ്യമങ്ങളിൽ ധാരാളം പേർ ഇൻഫ്ലുവെൻസേഴ്സായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്താദ്യമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിങ്ങിൽ ഡിഗ്രി ഓഫർ ചെയ്ത് അയർലൻഡിലെ സർവകലാശാല. അയർലൻഡിലെ കാർലോയിലുള്ള സൗത്ത്ഈസ്റ്റ് ടെക്നിക്കൽ സർവകലാശാലയാണ് കണ്ടന്റ് ക്രിയേഷൻ ആൻഡ് സോഷ്യൽ മീഡിയ എന്ന വിഷയത്തിൽ ബാച്ചിലർ ഓഫ് ആർട്സ് ബിരുദം നൽകുന്നത്.

Read Also : പഞ്ചാബിലെ വിദ്യാർഥികൾ 68000 കോടി രൂപ പ്രതിവർഷം കാനഡയിൽ നിക്ഷേപിച്ചെന്ന് റിപ്പോർട്ട്

ADVERTISEMENT

ഇന്നത്തെ കാലത്ത് സമൂഹമാധ്യമങ്ങളിൽ ധാരാളം പേർ ഇൻഫ്ലുവെൻസേഴ്സായി ജോലി ചെയ്യുന്നുണ്ടെന്നും ഈ കാരണത്താലാണ് ഈ ഡിഗ്രി ഓഫർ ചെയ്തതെന്നും സർവകലാശാലയിലെ മീഡിയ ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗം ഉന്നത ഉദ്യോഗസ്ഥയായ ഡോ. എലിനോർ ഒ ലിയറി പറഞ്ഞു. നവംബർ മുതൽ ഇതിന്റെ അപേക്ഷ ക്ഷണിച്ചു തുടങ്ങും. അടുത്ത വർഷം സെപ്റ്റംബറോടെ ആദ്യബാച്ച് വിദ്യാർഥികളെ സ്വാഗതം ചെയ്യാനാണ് സർവകലാശാല ഉദ്ദേശിക്കുന്നത്. 4 വർഷ ദൈർഘ്യമുള്ള കോഴ്സിൽ ബിസിനസ് സ്കിൽ, വിഡിയോ, ഓഡിയോ എഡിറ്റിങ്, സാംസ്കാരിക പഠനം, ക്രിയേറ്റീവ് റൈറ്റിങ് തുടങ്ങി നിരവധി വിഷയങ്ങൾ ഉൾപ്പെടുത്തും.

ADVERTISEMENT

വിദ്യാർഥികളിൽ നിന്നും സമൂഹമാധ്യമ കമ്പനികളിൽ നിന്നും ഇത്തരമൊരു കോഴ്സിനായി വലിയ താൽപര്യ മുണ്ടായിട്ടുണ്ടെന്ന് എലിനോർ പറയുന്നു. ഇൻഫ്ലുവെൻസർ എന്ന നിലയിൽ സ്വന്തം നിലയ്ക്ക് പ്രവർത്തിക്കാനോ അല്ലെങ്കിൽ സംരംഭങ്ങൾക്കായി ഉള്ളടക്കങ്ങൾ തയാറാക്കാനോ ഈ ബിരുദമെടുക്കുന്നവർക്ക് അവസരമുണ്ടാകും. 2019 മുതൽ ഈ മേഖലയുടെ മൂല്യം വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. 1400 കോടി മുതൽ 1600 കോടി യൂറോ വരെ രാജ്യാന്തരതലത്തിൽ ഈ മേഖലയ്ക്ക് മൂല്യമുണ്ട്.

Read Also : തിരക്കും മിടുക്കുമുള്ള ഗ്രാഫിക് ഡിസൈനറാകണോ?; 11 കാര്യങ്ങൾ അറിയണം

ADVERTISEMENT

ഇന്നത്തെ കാലത്തെ മീഡിയ, പിആർ കോഴ്സുകളുമായി ഇൻഫ്ലുവെൻസർ മേഖല സാമ്യം പുലർത്തുന്നുണ്ടെങ്കിലും ഇതൊരു പ്രത്യേകമേഖലയാണെന്നാണ് എലിനോറിന്റെ അഭിപ്രായം. എങ്ങനെ സമൂഹമാധ്യമ ശ്രോതാക്കളെ സൃഷ്ടിക്കാം, അതു നിലനിർത്താം എന്നെല്ലാം ഈ കോഴ്സ് പഠിപ്പിക്കുന്നു. ഇന്നത്തെ കാലത്തെ ഏറ്റവും ട്രെൻഡിങ്ങായ ഒരു ജോബ്റോളാണ് ഇൻഫ്ലുവെൻസർ. മനുഷ്യജീവിതത്തിന്റെ എല്ലാത്തുറകളിലും സമൂഹമാധ്യമങ്ങൾ സ്വാധീനം ചെലുത്താൻ തുടങ്ങിയതോടെ ഇൻഫ്ലുവെൻസർമാരും ശ്രദ്ധേയരായി.

Read Also : ‘തള്ളി’ മറിക്കരുത്; സത്യം മാത്രം പറയാം, കഴിവുകളെക്കുറിച്ചും കുറവുകളെക്കുറിച്ചും

ആരാണ് ഇൻഫ്ലുവെൻസർ എന്ന കാര്യത്തിൽ കൃത്യമായ ഒരു വ്യാഖ്യാനം ഇല്ല. ആളുകളുടെ മേൽ സ്വാധീനം പുലർത്തി അവരുടെ ഉപഭോക്തൃശീലങ്ങളിൽ ഇടപെടാൻ കഴിവുള്ളവരായിട്ടാണ് ഇൻഫ്ലുവെൻസർമാർ പരിഗണിക്കപ്പെടുന്നത്. നാനോ, മൈക്രോ, മാക്രോ, മെഗാ  തുടങ്ങി പല തലങ്ങളിൽ ഇൻഫ്ലുവെൻസർമാരുണ്ട്. രാജ്യാന്തര സെലിബ്രിറ്റികളും കായികതാരങ്ങളുമൊക്കെ ഇൻഫ്ലുവൻസർമാരിൽ ഉൾപ്പെടും.

Content Summary : Irish University Introduces World's First Degree in Social Media Influencing

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT