കുത്തുവാക്കുകൾ കൊണ്ട് കേമത്തം കാട്ടുന്നവരോട്; മൂല്യമറിഞ്ഞ് ബഹുമാനിക്കാൻ പഠിക്കാം
പരസ്പരാശ്രയത്വം എല്ലാവർക്കുമുണ്ട്. അത് നടപ്പിലാകേണ്ടത് പരസ്പര ബഹുമാനത്തിലാണ്. ഓരോന്നിനെയും അതതിന്റെ താൽപര്യങ്ങളിലൂടെ സഞ്ചരിക്കാൻ അനുവദിച്ചാൽ സന്തുലനാവസ്ഥ സംരക്ഷിക്കപ്പെടുമെന്നു മാത്രമല്ല, എല്ലാവർക്കും അവരർഹിക്കുന്ന ജീവിതവും ലഭിക്കും.

നിറയെ ഫലങ്ങളുള്ള മാവിൻചുവട്ടിലിരുന്ന് അയാൾ ചിന്തിച്ചു. ഇത്രയും വലിയ മരത്തിൽ എന്തുകൊണ്ടാണ് ഇത്രയും ചെറിയ ഫലങ്ങൾ? ഇതിന് വലിയ ഫലങ്ങൾ താങ്ങാൻ ശേഷിയുണ്ട്. ദൈവത്തിനു യാതൊരു യുക്തിബോധവുമില്ല. ഒട്ടും ബലമില്ലാത്ത വള്ളികളിലാണ് തണ്ണിമത്തൻ പോലെയുള്ള വലിയ കായ്കൾ. മറിച്ചായിരുന്നു ഇവയെല്ലാം സൃഷ്ടിക്കേണ്ടിയിരുന്നത്. അപ്പോഴാണ് ഒരു മാമ്പഴം അയാളുടെ തലയിൽ വീണത്. അയാളുടെ ചിന്ത മാറി. ദൈവത്തിനു നന്ദി. തണ്ണിമത്തനായിരുന്നു ഈ മരത്തിലെങ്കിൽ എന്റെ അവസ്ഥ എന്താകുമായിരുന്നു?
Read Also : പത്തുപേരുടെ മുന്നിൽ സംസാരിക്കുമ്പോൾ മുട്ടുവിറയ്ക്കുമോ
വ്യക്തിതാൽപര്യമല്ല പ്രകൃതിനിയമം. എല്ലാറ്റിനും അതിന്റേതായ പ്രകൃതവും ഫലവുമുണ്ട്. വലുതും ചെറുതും നല്ലതും മോശവും ഭംഗിയുള്ളതും ഭംഗിയില്ലാത്തതും എന്നെല്ലാമുള്ളത് മനുഷ്യന്റെ സങ്കൽപം മാത്രമാണ്. ഓരോന്നിനും അതിന്റെ സ്ഥാനവും വേഷവും കർത്തവ്യവുമുണ്ട്. ഏതെങ്കിലും അളവുകോലിൽ ഒന്നിനെയും വിലയിരുത്താനോ തരംതിരിക്കാനോ കഴിയില്ല.
വലുപ്പം കുറഞ്ഞവയ്ക്കു മാത്രമേ സ്ഥാനമുള്ളൂവെങ്കിൽ ആനയും ജിറാഫും എന്തു ചെയ്യും? വലുപ്പം കൂടിയവയ്ക്കു മാത്രമേ ജീവിക്കാൻ അനുമതിയുള്ളൂവെങ്കിൽ ഉറുമ്പും കുഴിയാനയും എങ്ങനെ നിലനിൽക്കും? ജൈവവ്യവസ്ഥ തീരുമാനിക്കപ്പെടുന്നത് ഏതെങ്കിലും വംശത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ചല്ല. ഒന്നും ഒരാൾക്കുവേണ്ടിയും സൃഷ്ടിക്കപ്പെടുന്നതല്ല. ഓരോന്നിനും തനതായ നിലനിൽപും പ്രത്യേകതകളുമുണ്ട്.
Read Also : ഈഗോ മൂത്ത് മറ്റുള്ളവരെ അപമാനിക്കാറുണ്ടോ
എല്ലാ വസ്തുക്കളും ആളുകളും തന്റെ ഉപയോഗത്തിനനുയോജ്യമാണോ എന്നു പരിശോധിക്കുമ്പോഴാണ് അവയുടെ വിലനിലവാരത്തിൽ മാറ്റം സംഭവിക്കുന്നത്. തച്ചന് ഉപയോഗമില്ലാത്തവ മേസ്തിരിക്ക് ഉപകാരപ്പെടും. വൈദ്യന് ആവശ്യമില്ലാത്തവ വാധ്യാർക്ക് ആവശ്യമുണ്ട്. ഓരോന്നിന്റെയും വില അതിനോട് സമ്പർക്കം പുലർത്തുന്നവർ നൽകിയാൽ എന്തിനും യഥാർഥ മൂല്യം ലഭിക്കും.
Read Also : ജോലിയിലെ പ്രധാന കാര്യങ്ങൾ മറന്നു പോകാറുണ്ടോ
മനുഷ്യന്റെ ദീർഘദൃഷ്ടിക്കുപോലും പരിമിതിയുണ്ട്. എത്ര തലമുറകൾക്കപ്പുറത്തേക്ക് മനുഷ്യനു കാണാൻ കഴിയും? എത്ര പേരുടെ ഭൂതത്തിലും വർത്തമാനത്തിലും ഗവേഷണം നടത്താൻ കഴിയും? ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഭാവിയിലെ ഉപയുക്തത തീരുമാനിക്കും? പരസ്പരാശ്രയത്വം എല്ലാവർക്കുമുണ്ട്. അത് നടപ്പിലാകേണ്ടത് പരസ്പര ബഹുമാനത്തിലാണ്. ഓരോന്നിനെയും അതതിന്റെ താൽപര്യങ്ങളിലൂടെ സഞ്ചരിക്കാൻ അനുവദിച്ചാൽ സന്തുലനാവസ്ഥ സംരക്ഷിക്കപ്പെടുമെന്നു മാത്രമല്ല, എല്ലാവർക്കും അവരർഹിക്കുന്ന ജീവിതവും ലഭിക്കും.
Content Summary : Exploring the Value and Importance of Every Living Being