അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം ജോലി കിട്ടാറില്ല. പക്ഷേ ജോലി കിട്ടിയവരെ ശ്രദ്ധിച്ചാലറിയാം എന്തൊക്കെ ഘടകങ്ങൾ ആ അഭിമുഖത്തിൽ അവർക്ക് അനുകൂലമായിരുന്നുവെന്ന്. അതിൽ ഏറ്റവും പ്രധാനമാണ് ബോഡി ലാംഗ്വേജ് അഥവാ ശരീരഭാഷ. പോസിറ്റീവായ ശരീരഭാഷ അഭിമുഖത്തിലുടനീളം ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. അതിനെ

അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം ജോലി കിട്ടാറില്ല. പക്ഷേ ജോലി കിട്ടിയവരെ ശ്രദ്ധിച്ചാലറിയാം എന്തൊക്കെ ഘടകങ്ങൾ ആ അഭിമുഖത്തിൽ അവർക്ക് അനുകൂലമായിരുന്നുവെന്ന്. അതിൽ ഏറ്റവും പ്രധാനമാണ് ബോഡി ലാംഗ്വേജ് അഥവാ ശരീരഭാഷ. പോസിറ്റീവായ ശരീരഭാഷ അഭിമുഖത്തിലുടനീളം ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. അതിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം ജോലി കിട്ടാറില്ല. പക്ഷേ ജോലി കിട്ടിയവരെ ശ്രദ്ധിച്ചാലറിയാം എന്തൊക്കെ ഘടകങ്ങൾ ആ അഭിമുഖത്തിൽ അവർക്ക് അനുകൂലമായിരുന്നുവെന്ന്. അതിൽ ഏറ്റവും പ്രധാനമാണ് ബോഡി ലാംഗ്വേജ് അഥവാ ശരീരഭാഷ. പോസിറ്റീവായ ശരീരഭാഷ അഭിമുഖത്തിലുടനീളം ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. അതിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം ജോലി കിട്ടാറില്ല. പക്ഷേ ജോലി കിട്ടിയവരെ ശ്രദ്ധിച്ചാലറിയാം എന്തൊക്കെ ഘടകങ്ങൾ ആ അഭിമുഖത്തിൽ അവർക്ക് അനുകൂലമായിരുന്നുവെന്ന്. അതിൽ ഏറ്റവും പ്രധാനമാണ് ബോഡി ലാംഗ്വേജ് അഥവാ ശരീരഭാഷ. പോസിറ്റീവായ ശരീരഭാഷ അഭിമുഖത്തിലുടനീളം ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. അതിനെ സാധൂകരിക്കുന്ന ഒരു ഇംഗ്ലിഷ് ചൊല്ലുണ്ട്. ‘‘It is not what you say. it is how you say that matters’’ (നിങ്ങൾ എന്തു പറഞ്ഞു എന്നതിെനക്കാളും നിങ്ങൾ എങ്ങനെ പറഞ്ഞു എന്നതാണ് പ്രധാനം).

Read Also : ഇഷ്ടജോലി കിട്ടാൻ ഇന്റേൺഷിപ് എങ്ങനെ ചെയ്യണം; അവസരം ലഭിക്കാൻ എന്തു ചെയ്യണം

ADVERTISEMENT

ഒരു അഭിമുഖത്തിലെ പ്രകടനത്തെ മെച്ചപ്പെടുത്താനും മോശമാക്കാനും ശരീരഭാഷയിലൂടെ കഴിയും. വൃത്തിയായി വസ്ത്രം ധരിച്ച് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. എന്നാൽ അതിനൊപ്പം ശരീരഭാഷയും കൂടി നന്നാകാൻ തീർച്ചയായും ശ്രദ്ധിക്കണം. അഭിമുഖം നടക്കുന്ന മുറിക്കുള്ളിൽ കയറുന്നതു മുതൽ പുറത്തിറങ്ങുന്നതു വരെ പോസിറ്റീവായ ശരീരഭാഷ ഉപയോഗിക്കുവാൻ ശ്രമിക്കുക. അതെന്തൊക്കെയാണെന്നു നോക്കാം. 

 

1. പുഞ്ചിരി

Representative image. Photo Credit : BearFotos/Shutterstock

 

ADVERTISEMENT

ചെറു പുഞ്ചിരിയോടെ വേണം അഭിമുഖം നടക്കുന്ന മുറിയിലേക്കു പ്രവേശിക്കാൻ. ഇന്റർവ്യൂ ബോർഡിന്റെ ഓരോ ചോദ്യത്തിനും പുഞ്ചിരിച്ചു കൊണ്ട് മറുപടി പറയുക. ഉത്തരമറിയാത്ത ചോദ്യങ്ങൾ നേരിടേണ്ടി വന്നാലും ബുദ്ധിമുട്ട് ഭാവിക്കാതെ ചെറുചിരിയോടെ ‘അറിയില്ല’ എന്ന് പറയാൻ ശ്രമിക്കണം. ചിരി സാർവത്രികമായ ഭാഷയാണ്. അതുകൊണ്ടുതന്നെ ചെറുചിരിയോടെ ആശയവിനിമയം നടത്തുന്നത് ഇന്റർവ്യൂ പാനലും ഉദ്യോഗാർഥിയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ സഹായിക്കും. ചിലപ്പോൾ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ഒഴിവായിപ്പോകാൻ പോലും നിങ്ങളുടെ ചിരി സഹായിച്ചേക്കും.

Representative image. Photo Credit : Pixel-Shot/Shutterstock

 

2. ഇരിക്കാം, ആത്മവിശ്വാസത്തോടെ

 

ADVERTISEMENT

ഇന്റർവ്യൂ ബോർഡിന് അഭിമുഖമായി ഇരിക്കേണ്ടത് എങ്ങനെയെന്ന് പല ഉദ്യോഗാർഥികൾക്കും സംശയമുണ്ട്. നിറഞ്ഞ ആത്മവിശ്വാസത്തോടെ നട്ടെല്ല് കസേരയിൽ ചേർത്തുവച്ച് നിവർന്നു വേണം ഇരിക്കാൻ. ചില ഉദ്യോഗാർഥികൾ ഒരു കാൽ മറ്റേ കാലിന്റെ മുകളിൽ ഉയർത്തിവച്ചിരിക്കാറുണ്ട്. ഇങ്ങനെയിരിക്കുമ്പോഴാണ് ആത്മവിശ്വാസം തോന്നുന്നതെന്നാണ് അവരുടെ ന്യായം. പക്ഷേ പലപ്പോഴും ഇന്റർവ്യൂ ബോർഡിനു മുൻപിൽ അങ്ങനെ ഇരുന്നു കഴിഞ്ഞാൽ 90 ശതമാനവും നെഗറ്റീവ് മാർക്ക് വീഴാനാണ് സാധ്യത. കാരണം ആ പോസ്ച്ചർ മേധാവിത്വത്തെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല, അങ്ങനെയിരിക്കുന്നത് ധിക്കാരമായി തെറ്റിദ്ധരിക്കാനും സാധ്യതയേറെയാണ്. 

 

3. കാലുകൾ കുറുകെ വച്ച് ഇരിക്കരുത്

Representative image. Photo Credit : fizkes/Shutterstock

 

ചിലയാളുകൾ ഇരിക്കുമ്പോൾ കാലുകൾ തമ്മിൽ പിണച്ചുവയ്ക്കാറുണ്ട്. സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കാലുകൾ കുറുകെ വച്ചാൽ സംസാരിക്കുന്ന കാര്യത്തിലോ അപ്പുറത്തുള്ള ആൾക്കാരിലോ നിങ്ങളുടെ താൽപര്യം കുറഞ്ഞുവെന്ന സൂചനയാണ് അപ്പുറത്തിരിക്കുന്നവർക്ക് ലഭിക്കുക. നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നുവെന്നും അവർക്ക് തോന്നിയേക്കാം.

Read Also : ‘തള്ളി’ മറിക്കരുത്; സത്യം മാത്രം പറയാം, കഴിവുകളെക്കുറിച്ചും കുറവുകളെക്കുറിച്ചും

4. കാലുകളും കൈകളും അനാവശ്യമായി ചലിപ്പിക്കരുത്

Representative image. Photo Credit : kazuma seki/iStock

 

അഭിമുഖത്തിനിടയിൽ ഉദ്യോഗാർഥി കൈകാലുകൾ അനാവശ്യമായി ചലിപ്പിച്ചുകൊണ്ടിരിക്കുന്നത് ഇന്റർവ്യൂ പാനലിന് അരോചകമായേക്കാം. ശീലത്തിന്റെ ഭാഗമായോ ആത്മവിശ്വാസം നേടാനോ ഒക്കെയായിരിക്കും ഉദ്യോഗാർഥികൾ ഇങ്ങനെ ചെയ്യുന്നത്. പക്ഷേ നിങ്ങൾ സമ്മർദ്ദത്തിലാണെന്ന് തെറ്റിദ്ധരിക്കപ്പെടാൻ ഇത് ഇടയാക്കും. അഭിമുഖത്തിൽ പുഞ്ചിരിയോളം തന്നെ പ്രാധാന്യമുണ്ട് ബോഡിപോസ്ച്ചറിനും.

 

(Representative image by Lipik Stock Media/Shutterstock)

5. കണ്ണിൽനോക്കി സംസാരിക്കണം

 

Representative image- Photo Credit : eldar nurkovic/shutterstock.

ഇന്റർവ്യൂ ബോർഡിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയുമ്പോൾ പാനലിലുള്ളവരുടെ കണ്ണിൽ നോക്കി മറുപടി പറയാൻ ശ്രദ്ധിക്കണം. ചിലയാളുകൾ ഉത്തരം പറയുമ്പോൾ കണ്ണുകൾ ചിമ്മാറുണ്ട്. അങ്ങനെ ചെയ്താൽ, ഉത്തരത്തിൽ നിങ്ങൾക്കു സംശയമുണ്ടെന്ന് ഇന്റർവ്യൂ ബോർഡിലുള്ളവർക്ക് തോന്നാനുള്ള സാധ്യതയുണ്ട്.

Read Also : ഓഫിസ് ഗോസിപ്പിൽപ്പെട്ട് ‘പണി’ വാങ്ങല്ലേ

Representative image. Photo Credit: fizkes/Shutterstock

ചിലയാളുകൾ സംസാരിക്കുമ്പോൾ കണ്ണും പുരിക്കൊടിയുമൊക്കെ ഉപയോഗിച്ച് ആശ്ചര്യഭാവം കാട്ടാറുണ്ട്. അത്തരം ചെയ്തികൾ തമാശ പോലെ ഇന്റർവ്യൂ പാനലിലുള്ളവർക്ക് തോന്നിയേക്കാം. അതുകൊണ്ട് കണ്ണും പുരികക്കൊടികളും കൊണ്ട് ഗോഷ്ഠി കാട്ടാതെ കണ്ണിൽനോക്കി സംസാരിക്കാൻ ശ്രമിക്കണം. കണ്ണിൽ നോക്കിയുള്ള ആശയവിനിമയത്തിലൂടെ ചില നിർദേശങ്ങളോ സൂചനകളോ ഉദ്യോഗാർഥികൾക്കു നൽകാൻ ഇന്റർവ്യൂ പാനലിലുള്ളവരും ശ്രമിച്ചേക്കാം.

Representative Image. Photo Credit : Jovanmandic / iStockPhoto.com

 

6. ശ്രദ്ധിച്ച് കേൾക്കണം

 

അപ്പുറത്തു നിൽക്കുന്നയാൾ പറഞ്ഞത് സശ്രദ്ധം കേൾക്കുകയും അവർ പറഞ്ഞ അഭിപ്രായം അംഗീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ പൊതുവെ ആളുകൾ തലയാട്ടാറുണ്ട്. ഇതും ഒരു പോസിറ്റീവ് ബോഡി പോസ്ച്ചറാണ്. കണ്ണു തുറന്ന് ചെറുചിരിയോടെ മൂന്നു പ്രാവശ്യം തലയാട്ടുന്നതാണ് പ്രസ്താവന അംഗീകരിച്ചു എന്നു കാണിക്കാൻ പിന്തുടരുന്ന പ്രഫഷനൽ രീതി.

 

7. സ്വാഭാവിക പ്രതികരണങ്ങളെ നിയന്ത്രിക്കണം

 

സമ്മർദ്ദം വരുമ്പോൾ ചിലർ നഖം കടിക്കാറുണ്ട്, ദേഷ്യം വരുമ്പോൾ ചിലർ മുഷ്ടി ചുരുട്ടാറുണ്ട്, വെറുതെയിരിക്കുമ്പോൾ ചിലർ വിരലുകളിൽ  ഞൊട്ടയിടാറുണ്ട്. മുഖഭാവം, കൈവിരലുകളുടെയും കൈകളുടെയും ചലനം ഇവയിലൂടെ അനിഷ്ടം പ്രകടിപ്പിക്കുന്ന ശരീരഭാഷ പലർക്കുമുണ്ട്. അതാരും മനപൂർവം വരുത്തുന്ന ഭാവങ്ങളല്ല, സ്വാഭാവികമായി വരുന്നതാണ്. ഇത്തരം സ്വാഭാവിക പ്രതികരണങ്ങളെ വരുതിയിൽ നിർത്തിയ ശേഷമോ തീർത്തും നിയന്ത്രിച്ച ശേഷമോ വേണം അഭിമുഖത്തിൽ പങ്കെടുക്കാൻ.

 

8. പഠിപ്പിക്കാൻ നിൽക്കണ്ട

 

ഇന്റർവ്യൂ പാനലിൽ പലതരത്തിലുള്ള ആളുകളുണ്ടാകും. അവരുടെ ഉച്ചാരണങ്ങളും മുഖഭാവങ്ങളും വ്യത്യസ്തങ്ങളാകാം. ഇന്റർവ്യൂ പാനലിലുള്ളവരുടെ സംസാരശൈലിയോ ഉച്ചാരണമോ അനുകരിക്കാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ പരിഹസിക്കുന്നതായി അവർക്ക് തോന്നിയേക്കാം. എപ്പോഴും സംസാരിക്കുന്നതുപോലെ സ്വാഭാവികമായി സംസാരിക്കാൻ ശ്രമിക്കാം.

 

9. പാലിക്കാം മാന്യമായ അകലം

 

ഇന്റർവ്യൂ പാനലുമായി ആശവിനിമയത്തിൽ മാന്യമായ അകലം പാലിക്കാൻ ശ്രദ്ധിക്കാം. ആത്മവിശ്വാസം അമിതമായാൽ ആവശ്യത്തിൽക്കൂടുതൽ സ്വാതന്ത്ര്യം എടുക്കാൻ തോന്നിയേക്കാം എന്നുള്ളതുകൊണ്ടാണത്. പരിചയപ്പെടലിന്റെ ഭാഗമായി ഇന്റർവ്യൂ പാനലിലുള്ളവരെ ആദ്യം കാണുമ്പോൾ ഷേക്ക്‌ഹാൻഡ് നൽകുക, ആലിംഗനം ചെയ്യുക പോലെയുള്ള കാര്യങ്ങളൊന്നും ഒരിക്കലും ചെയ്യരുത്.

 

അഭിമുഖത്തിൽ മാത്രമല്ല ഓഫിസിലും വ്യക്തിപരമായ അകലം പാലിക്കാൻ ശ്രദ്ധിക്കണം. സഹപ്രവർത്തകരോട് സംസാരിക്കുമ്പോൾ പോലും അവരുടെ അരികിൽനിന്ന് രണ്ടോ മൂന്നോ ചുവടുകൾ അകലം പാലിക്കണം. പല രാജ്യങ്ങളും പിന്തുടരുന്ന സംസ്കാരമനുസരിച്ച് ഇക്കാര്യങ്ങളിൽ മാറ്റം വന്നേക്കാമെങ്കിലും കോർപറേറ്റ് മേഖലകളിൽ മേൽപറഞ്ഞ അകലം പാലിച്ചു വേണം ആശയവിനിമയം നടത്താൻ.

 

പുഞ്ചിരിക്കുന്നതു മുതൽ വ്യക്തിപരമായ അകലം വരെ ഒരുപാട് കാര്യങ്ങൾ ശരീരഭാഷയുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം ചെറിയ കാര്യങ്ങൾ ആയിരിക്കും. ചിലപ്പോൾ അഭിമുഖത്തിൽ വിജയം നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. പല അഭിമുഖങ്ങളിലും ഒരേ പോലെയുള്ള പ്രകടനം കാഴ്ചവയ്ക്കുന്ന ഒരുപാട് ഉദ്യോഗാർഥികളുണ്ടാകും. ഇവരിൽനിന്ന് ഒരു നിശ്ചിത എണ്ണം ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യുമ്പോൾ അവരുടെ മാർക്കിനോടൊപ്പം ശരീരഭാഷയും നിർണായകമാകാറുണ്ട്. ഇന്റർവ്യൂ പാനലിന് മതിപ്പു തോന്നിച്ച ശരീര ഭാഷയുള്ള ഉദ്യോഗാർഥികൾക്ക് മുൻതൂക്കം കിട്ടുന്നത് ഈ ഘട്ടത്തിലാണ്. ഇന്റർവ്യൂ പാനലിലുള്ളവർ പരസ്പരം ചർച്ച ചെയ്ത ശേഷമാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ചിലപ്പോൾ െചറിയ മാർക്കുകളുടെ വ്യത്യാസത്തിലാണ് അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെടുന്നതും പുറത്താകുന്നതും. അതുകൊണ്ട് തീർച്ചയായും ശരീരഭാഷയിൽ മാന്യത പുലർത്താൻ പരമാവധി ശ്രദ്ധിക്കാം.

 

Content Summary : From Smiling to Eye Contact: How to Use Body Language to Impress in Job Interviews

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT