ഒന്നുകിൽ സ്വന്തം വിധി സ്വയം തീരുമാനിക്കണം, അല്ലെങ്കിൽ എവിടെനിന്നോ വരുന്ന വിധിയെ വരവേൽക്കണം. വിധി നിർണയിക്കാനറിയുന്നവർക്കു സ്വന്തമായ ജീവിത തിരക്കഥയുണ്ടാകും. ഇടയ്ക്കു മാറ്റിയെഴുതേണ്ടി വന്നാലും തീരുമാനിച്ചുറച്ചിടത്തുതന്നെ എത്തിച്ചേരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിരുദ പഠനത്തിനുശേഷവും ജോലിയൊന്നും കിട്ടാത്തതുകൊണ്ട് അയാൾ വിദേശത്തേക്കു കടന്നു. മൃഗശാലയിൽ അഭിമുഖത്തിനെത്തിയ അയാളോടു മാനേജർ പറഞ്ഞു: അനേകരെ ആകർഷിക്കുന്ന ഗോറില്ല ഇവിടെയുണ്ടായിരുന്നു. അതു കഴിഞ്ഞയാഴ്ച ചത്തു. നീ അതിന്റെ വേഷം കെട്ടണം. നല്ല ശമ്പളം വാഗ്ദാനം ചെയ്തതുകൊണ്ട് അയാൾ സമ്മതിച്ചു. ആദ്യദിനം ഗൊറില്ല വേഷമണിഞ്ഞ് അയാൾ കൂടിനകത്തു നന്നായി ചാടിക്കളിച്ചു. രണ്ടാംദിനം അയാൾ അറിയാതെ ഒരു സിംഹക്കൂട്ടിൽ കയറി. സിംഹത്തിന്റെ അലർച്ചകേട്ട അയാൾ തന്റെ ഗൊറില്ല വേഷം മറന്ന് നിലവിളിച്ചു. അയാളുടെ കഴുത്തിൽപിടിച്ച് മുഖംമൂടി മാറ്റി സിംഹം പറഞ്ഞു: എടാ കരയരുത്. ഞാൻ നിന്റെ സഹപാഠിയാണ്. ഇവിടെ മറ്റൊരു ജോലിയും കിട്ടാത്തതുകൊണ്ട് ഈ വേഷമണിഞ്ഞതാണ്. തൊട്ടടുത്ത കുളത്തിലെ മുതലയെ ചൂണ്ടിക്കാട്ടി സിംഹം പറഞ്ഞു: അതു നമ്മുടെ ക്ലാസ് ലീഡറാണ്.

Read Also : കുത്തുവാക്കുകൾ കൊണ്ട് കേമത്തം കാട്ടുന്നവരോട്; മൂല്യമറിഞ്ഞ് ബഹുമാനിക്കാൻ പഠിക്കാം

ADVERTISEMENT

ഒന്നുകിൽ സ്വന്തം വിധി സ്വയം തീരുമാനിക്കണം, അല്ലെങ്കിൽ എവിടെനിന്നോ വരുന്ന വിധിയെ വരവേൽക്കണം. വിധി നിർണയിക്കാനറിയുന്നവർക്കു സ്വന്തമായ ജീവിത തിരക്കഥയുണ്ടാകും. ഇടയ്ക്കു മാറ്റിയെഴുതേണ്ടി വന്നാലും തീരുമാനിച്ചുറച്ചിടത്തുതന്നെ എത്തിച്ചേരും. പിഴുതെറിയപ്പെട്ടാലും വീണിടത്തുകിടന്നു വേരുപിടിക്കും. സ്വന്തമായ പദ്ധതികളും ലക്ഷ്യങ്ങളുമുള്ളവർക്കു ചില ഗുണങ്ങളുണ്ട്. അവർ ഒരിടത്തും അലഞ്ഞുതിരിയില്ല, ചൂണ്ടുപലകകൾ നിരീക്ഷിച്ചായിരിക്കും യാത്ര, പ്രലോഭനങ്ങളിൽ പതറില്ല, ആകസ്മികമായ ആഘാതങ്ങളിലും അടിതെറ്റില്ല, നിശ്ചയദാർഢ്യം അടിമുടിയുണ്ടാകും.

Read Also : തിരിച്ചടികളിൽ പതറാതെ ഒന്നാം റാങ്കോടെ ഇഷ്ടജോലി നേടി ; പരിശീലന രഹസ്യം പങ്കുവച്ച് ദിവ്യാദേവി

ADVERTISEMENT

ഒരു തിരഞ്ഞെടുപ്പും സാധ്യമാകാതെ ജീവിക്കുന്ന അനേകമാളുകളുണ്ട്. വന്നുചേരുന്നവയെ വിധിയായി അംഗീകരിച്ചു ജീവിക്കുകയാണവർ. സ്വയം നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളോട് എതിരിടുന്നതിൽ ഒരർഥവുമില്ല. അവയോടു പൊരുത്തപ്പെടുകയും അവയ്ക്കുള്ളിൽനിന്നു സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കുകയും വേണം. സ്വയം ചരടുവലിക്കുന്നതിനനുസരിച്ചു മാത്രം നീങ്ങിയാൽ ജീവിതം വിരസമായ ഒരു പാവക്കൂത്ത് മാത്രമായിരിക്കും. സാഹസികതയുടെയും അനിശ്ചിതത്വത്തിന്റെയും ഒരുപടിപോലും ചവിട്ടാത്തവർക്ക് ഓർമയിൽ സൂക്ഷിക്കാനൊരു സുവർണനിമിഷം പോലുമുണ്ടാകില്ല. ചില വേഷങ്ങൾ ആടാൻ വിധിക്കപ്പെട്ടാൽ അതങ്ങ് തകർത്താടണം. അത്, പിൻവലിഞ്ഞു നിൽക്കുന്നവർക്കൊരു സന്ദേശവും കുതിക്കാനൊരുങ്ങുന്നവർക്ക് ഉത്തേജനവുമാണ്.

ADVERTISEMENT

Content Summary : Rewrite Your Life Script and Reach Your Destination