കേരളത്തിലേതടക്കം ഇന്ത്യയിലെ വിവിധ കാർഷിക സർവകലാശാലകളിലെ ബാച്‌ലർ പ്രോഗ്രാമുകളിൽ 2023-24ലെ പ്രവേശനത്തിന് നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയ കോമൺ യൂണിവേഴ്സിറ്റി അണ്ടർ ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിലെ (CUET (ICAR-UG) – 2023) റാങ്കനുസരിച്ചുള്ള ഓൺലൈൻ കൗൺസലിങ് ഐസിഎആർ നടത്തും. വെബ്: https://icaradmission.in.

കേരളത്തിലേതടക്കം ഇന്ത്യയിലെ വിവിധ കാർഷിക സർവകലാശാലകളിലെ ബാച്‌ലർ പ്രോഗ്രാമുകളിൽ 2023-24ലെ പ്രവേശനത്തിന് നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയ കോമൺ യൂണിവേഴ്സിറ്റി അണ്ടർ ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിലെ (CUET (ICAR-UG) – 2023) റാങ്കനുസരിച്ചുള്ള ഓൺലൈൻ കൗൺസലിങ് ഐസിഎആർ നടത്തും. വെബ്: https://icaradmission.in.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലേതടക്കം ഇന്ത്യയിലെ വിവിധ കാർഷിക സർവകലാശാലകളിലെ ബാച്‌ലർ പ്രോഗ്രാമുകളിൽ 2023-24ലെ പ്രവേശനത്തിന് നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയ കോമൺ യൂണിവേഴ്സിറ്റി അണ്ടർ ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിലെ (CUET (ICAR-UG) – 2023) റാങ്കനുസരിച്ചുള്ള ഓൺലൈൻ കൗൺസലിങ് ഐസിഎആർ നടത്തും. വെബ്: https://icaradmission.in.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലേതടക്കം ഇന്ത്യയിലെ വിവിധ കാർഷിക സർവകലാശാലകളിലെ ബാച്‌ലർ പ്രോഗ്രാമുകളിൽ 2023-24ലെ പ്രവേശനത്തിന് നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയ കോമൺ യൂണിവേഴ്സിറ്റി അണ്ടർ ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിലെ (CUET (ICAR-UG) – 2023) റാങ്കനുസരിച്ചുള്ള ഓൺലൈൻ കൗൺസലിങ് ഐസിഎആർ നടത്തും. വെബ്: https://icaradmission.in. അടിസ്ഥാനവിവരങ്ങൾക്ക് https://icar.org.in സൈറ്റും നോക്കാം. ഈ എൻട്രൻസ് എഴുതാതെ ഐസിഎആർ നേരിട്ടു നോമിനേറ്റ് ചെയ്തു പ്രവേശനം നൽകുന്ന രീതിയില്ല.

ഐസിഎആറിന്റെ അംഗീകാരമുള്ള 70 കാർഷികസർവകലാശാലകളിലെ 20% സീറ്റ് ഓൾ ഇന്ത്യ ക്വോട്ടയായി ഈ കൗൺസലിങ്ങിൽ പെടും. ഇനി പറയുന്ന 4 സ്ഥാപനങ്ങളിലെ മുഴുവൻ സീറ്റും ഇതിൽപെടും. 1. നാഷനൽ ഡെയറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, കർണാൽ, 2. ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി, 3. റാണി ലക്ഷ്മീബായി സെൻട്രൽ അഗ്രികൾചറൽ യൂണിവേഴ്സിറ്റി, ഝാൻസി, 4. രാജേന്ദ്രപ്രസാദ് സെൻട്രൽ അഗ്രികൾചറൽ യൂണിവേഴ്സിറ്റി, പൂസ, ബിഹാർ.

ADVERTISEMENT

അക്രഡിറ്റേഷനുള്ള 74 കാർഷിക സർവകലാശാലകളുടെ ലിസ്റ്റ് കൗൺസലിങ് വെബ്‌സൈറ്റിലെ ‘മിസലേനിയസ്’ ലിങ്കിലുണ്ട്. ഓരോ സ്ഥാപനത്തിലും ഓരോ വിഷയത്തിലും കൗൺസലിങ്ങിനുള്ള സീറ്റുകളുടെ എണ്ണം കാറ്റഗറി തിരിച്ച് കൗൺസലിങ് ബ്രോഷറിന്റെ ഒന്നാം അനുബന്ധത്തിലുണ്ട്. വെറ്ററിനറി കോഴ്സ് ഈ കൗൺസലിങ്ങിൽ പെടില്ല.

റജിസ്ട്രേഷന്റെ തുടക്കത്തിൽ 10 ഖണ്ഡികകളുള്ള സത്യവാങ്മൂലം ഓൺലൈനായി സമർപ്പിക്കണം. ഇതിന് ‘I agree’ ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്താൽ മതി. എല്ലാ വിഭാഗക്കാരും റജിസ്ട്രേഷൻ ഫീ 500 രൂപ ഓൺലൈനായി അടയ്ക്കണം.

റാങ്ക്–കാർഡ് ഡൗൺലോഡ് ചെയ്ത്, യുജി കൗൺസലിങ് ചെയ്യുന്നതു സംബന്ധിച്ച വിശദാംശങ്ങൾ ചുവടെ.

ചോയ്സ് ഫില്ലിങ്: കൗൺസലിങ്ങിനു 4 റൗണ്ടും ഒരു മോപ്–അപ് റൗണ്ടും ഉണ്ട്. ഇവ കഴിഞ്ഞിട്ടും ഒഴിവുണ്ടെങ്കിൽ, അവ അതതു സർവകലാശാലകളിലേക്കു നൽകും. അവിടത്തെ മാനദണ്ഡപ്രകാരം പ്രവേശനം നടത്താം.

ADVERTISEMENT

ഒരു കോഴ്സും ഒരു യൂണിവേഴ്സിറ്റിയും ചേർന്നതാണ് ഒരു ചോയ്സ്. എത്ര ചോയ്സുകൾ വേണമെങ്കിലും മുൻഗണനാക്രമത്തിൽ സമർപ്പിക്കാം. ചോയ്സ് ഫില്ലിങ് സമയം തീരുംവരെ എത്ര തവണ വേണമെങ്കിലും മാറ്റങ്ങൾ വരുത്താം. വിദ്യാർഥിയുടെ യോഗ്യതയനുസരിച്ചുള്ള കോഴ്സുകളും അവയ്ക്കു സൗകര്യമുള്ള സർവകലാശാലകളും മാത്രമേ ചോയ്സിനായി ഹോംപേജിൽ കാണൂ. സംവരണ കാറ്റഗറി, ചോയ്സ് സമർപ്പണത്തിന് അപ്പപ്പോൾ വേണ്ട നിർദേശങ്ങൾ, ഹെൽപ്‌ലൈൻ നമ്പർ തുടങ്ങിയ വിവരങ്ങളും പേജിൽ വരും.

സമർപ്പിച്ച ചോയ്സുകൾ സേവ് ചെയ്ത് പ്രിന്റെടുത്ത്, ആവശ്യമെങ്കിൽ പരിഷ്കരിച്ചു സമർപ്പിക്കുകയുമാകാം. എല്ലാം ഉറപ്പിച്ചുകഴിഞ്ഞ് ചോയ്സുകൾ ലോക്ക് ചെയ്യാം. വിദ്യാർഥി ലോക്ക് ചെയ്തില്ലെങ്കിലും ചോയ്സ് ഫില്ലിങ് നേരം കഴിയുമ്പോൾ തനിയെ ലോക്ക് ആകും.

ലോക്ക് ചെയ്ത ചോയ്സുകൾ, റാങ്ക്, കാറ്റഗറി, ലഭ്യമായ സീറ്റ് എന്നിവ പരിഗണിച്ച്, ഏറ്റവും മെച്ചമായ ചോയ്സിലേക്ക് അലോട്ട് ചെയ്ത്, വിദ്യാർഥിയെ ഇമെയിൽ / എസ്എംഎസ് വഴി വിവരമറിയിക്കും. സർവകലാശാല രേഖകൾ പരിശോധിച്ചു തൃപ്തികരമെന്ന് അറിയിക്കുമ്പോൾ 10,000 രൂപ സീറ്റ് അക്സപ്റ്റൻസ് ഫീയടയ്ക്കണം. ഇതോടെ താൽക്കാലിക പ്രവേശനമാകും. വിവരം ഇമെയിൽ വഴി അറിയിക്കും. ഒടുവിൽ കോളജിൽ ചേരുമ്പോൾ സീറ്റ് അക്സപ്റ്റൻസ് ഫീ കഴിച്ച് ബാക്കി തുക ഫീസായി അടച്ചാൽ മതി.

താൽക്കാലിക പ്രവേശനം കിട്ടുമ്പോൾ വിദ്യാർഥി കോളജിൽ ഹാജരാകേണ്ട. കിട്ടിയ അലോട്മെന്റിനെക്കാൾ ഉയർന്ന ചോയ്സിന് അടുത്ത ഘട്ടത്തിൽ പരിഗണിക്കണമെങ്കിൽ അപ്ഗ്രഡേഷൻ ആവശ്യപ്പെടണം. കിട്ടിയാൽ നിർബന്ധമായും സീറ്റൊഴിഞ്ഞ് പുതിയതിലേക്കു പോകണം. കിട്ടിയില്ലെങ്കിൽ ആദ്യം കിട്ടിയതു നിലനിൽക്കും. ആദ്യ മൂന്നു റൗണ്ടുകളിലും അപ്ഗ്രഡേഷനുണ്ട്. നാലാം റൗണ്ടിൽ മോപ്–അപ്പിലേക്ക് അപ്ഗ്രഡേഷനില്ല. പുതിയ ചോയ്സ് ഫില്ലിങ് നടത്തണം.

ADVERTISEMENT

തുടക്കത്തിൽ സമർപ്പിച്ച് ലോക്ക് ചെയ്ത ചോയ്സുകൾ നാലു റഗുലർ റൗണ്ടുകളിലും ഉപയോഗിക്കും. ചോയ്സുകൾ ഇടയ്ക്കു മാറ്റാൻ കഴിയി‍ല്ല. പരീക്ഷയിലെ സ്കോർ പൂജ്യമോ നെഗറ്റീവോ ആയവരെ കൗൺസലിങ്ങിൽ ഉൾപ്പെടുത്തില്ല. കൗൺസലിങ്‌ വഴിയുള്ള അലോട്മെന്റ് സർവകലാശാലയിലേക്കായിരിക്കും. ഏതു കോളജെന്നു സർവകലാശാല തീരുമാനിക്കും.

കാർഷിക വിഷയങ്ങളിലെ ബാച്‌ലർ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഐസിഎആർ ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രകാരമുള്ള യോഗ്യതയുണ്ടെന്നു വിദ്യാർഥി ഉറപ്പുവരുത്തണം. ചില സർവകലാശാലകൾ ചില പ്രോഗ്രാമുകളിലെ പ്രവേശനത്തിന് വിശേഷയോഗ്യതകൾ നിർദേശിച്ചിട്ടുണ്ടാവാം. അവ കൗൺസലിങ് വേളയിൽ സീറ്റ് മട്രിക്സിൽ വരും. അവയും നോക്കിവേണം ബുദ്ധിപൂർവം ചോയ്സ് ഫില്ലിങ് നടത്തുന്നത്.

ദേശീയതലത്തിലെ ആകെ സീറ്റുകൾ: ഈ കൗൺസലിങ്ങിലൂടെ നമ്മുടെ കുട്ടികൾക്ക് പ്രവേശനം തേടാവുന്ന 5095 സീറ്റുകളുണ്ട്. വിഭജനമിങ്ങനെ: അഗ്രികൾച്ചർ (2756), ഹോർട്ടികൾചർ (623), ഫോറസ്ട്രി (222), ഫിഷറീസ് (235), കമ്യൂണിറ്റി സയൻസ് (240), സെറികൾചർ (26), ബിടെക് അഗ്രി എൻജി (375), ബിടെക് ഡെയറി ടെക് (143), ബിടെക് ഫുഡ് ടെക് (172), ബിടെക് ബയോടെക് (202), ഫുഡ്, ന്യൂട്രിഷൻ & ഡയറ്ററ്റിക്സ് (56), നാച്വറൽ ഫാമിങ് (45). ഇവയിൽ വിവിധ സംവരണ സീറ്റുകളുമടങ്ങും.

റജിസ്റ്റർ ചെയ്യുമ്പോൾ: റജിസ്ട്രേഷൻ സമയത്തു രേഖകൾ പരിശോധിക്കുന്നില്ലാത്തതിനാൽ പ്രവേശനയോഗ്യത ഉറപ്പിച്ചിട്ടുവേണം കൗൺസലിങ്ങിനു റജിസ്റ്റർ ചെയ്യുന്നത്. ഓൺലൈനായി അപ്‌ലോഡ് ചെയ്യേണ്ടതും, പ്രവേശനസമയത്ത് കോളജിൽ നേരിട്ടു ഹാജരാക്കേണ്ടതും ആയ രേഖകളുടെ ലിസ്റ്റ് കൗൺസലിങ് ബ്രോഷറിന്റെ 12–13 പുറങ്ങളിലുള്ളതു ശ്രദ്ധിക്കണം. എൻട്രൻസ് അപേക്ഷാവേളയിൽ നൽകിയ രേഖകളുമായി ഇപ്പോൾ സമർപ്പിക്കുന്നവയ്ക്കു വ്യത്യാസം പാടില്ല.

ഈ വർഷത്തെ റാങ്ക് കാർഡിൽ വിദ്യാർഥി 12ൽ പഠിച്ച വിഷയങ്ങളും എൻട്രൻസിനെഴുതിയ വിഷയകോംബിനേഷനും കാണിച്ചിരിക്കും. അതനുസരിച്ചു പ്രവേശനാർഹതയുള്ളവരെ മാത്രമേ കൗൺസലിങ്ങിനു പരിഗണിക്കൂ.

ഏതെങ്കിലും സർവകലാശാലയിലെ മൊത്തം ഐസിഎആർ സീറ്റുകളുടെ 40 ശതമാനത്തിലേറെ സീറ്റുകളിലേക്ക് ഏതെങ്കിലുമൊരു സംസ്ഥാനത്തെ കുട്ടികളെ അലോട്ട് ചെയ്യില്ല. ഇക്കാര്യത്തിൽ വിഷയവും പ്രോഗ്രാമും കാറ്റഗറിയും തിരിച്ചാണ് കണക്കു കൂട്ടുക.

ഹരിയാന അഗ്രി യൂണിവേഴ്സിറ്റി, തെലങ്കാന സ്റ്റേറ്റ് അഗ്രി യൂണിവേഴ്സിറ്റി, ഇംഫാലിലെ സെൻട്രൽ അഗ്രി യൂണിവേഴ്സിറ്റി എന്നിവയിലെ കമ്യൂണിറ്റി സയൻസ് പ്രോഗ്രാമിൽ പെൺകുട്ടികൾക്കു മാത്രമാണു പ്രവേശനം.

സീറ്റ് റദ്ദു ചെയ്യുന്നതും മറ്റും ഓൺലൈനായി മാത്രമേ നടത്തൂ. ഇമെയിൽ, വാട്സാപ്, കടലാസിലുള്ള കത്ത് മുതലായവ പരിഗണിക്കില്ല.

മോപ്–അപ് റൗണ്ട്: ഈ സിസ്റ്റത്തിൽ ഏതെങ്കിലും കോഴ്സിൽ പ്രവേശിച്ചവർ, കിട്ടിയ അലോട്മെന്റിൽനിന്നു വിട്ടുപോയവർ, വേണ്ടത്ര യോഗ്യതയില്ലാത്തതിനാൽ മുൻറൗണ്ടുകളിൽ അലോട്മെന്റ് നിഷേധിക്കപ്പെട്ടവർ എന്നിവരെ മോപ്–അപ്പിൽ പങ്കെടുപ്പിക്കില്ല. ആദ്യറൗണ്ടിൽ റജിസ്റ്റർ ചെയ്യാതെ പോയവർക്ക് പ്രവേശനയോഗ്യതയുള്ളപക്ഷം മോപ്–അപ് റൗണ്ടിൽ പണമടച്ച് റജിസ്റ്റർ ചെയ്യാം.

ഇനിപ്പറയുന്ന വിഭാഗക്കാർക്ക് മോപ്–അപ് റൗണ്ടിൽ പണമടയ്ക്കാതെതന്നെ പങ്കെടുക്കാം. (കൗൺസലിങ് പോർട്ടലിൽ കാണുന്ന ഒഴിവുകളിലേക്ക് ചോയ്സുകൾ സമർപ്പിച്ചാൽ മതി.)

∙ ആദ്യറൗണ്ടിൽ റജിസ്റ്റർ ചെയ്തെങ്കിലും ചോയ്സ് ഫില്ലിങ് നടത്താത്തവർ

∙ ആദ്യറൗണ്ടിൽ റജിസ്റ്റർ ചെയ്ത് ഫീ ടച്ചെങ്കിലും, നാലു റൗണ്ടുകളിലും അലോട്മെന്റ് കിട്ടാത്തവർ

∙ ആദ്യറൗണ്ടിൽ റജിസ്റ്റർ ചെയ്ത് ഫീയടച്ച് ചോയ്സ് ഫില്ലിങ് നടത്തി അലോട്മെന്റ് നേടിയെങ്കിലും, രേഖകൾ അപ്‌ലോഡ് ചെയ്യാനോ സീറ്റ് അക്സപ്റ്റൻസ് ഫീയടയ്ക്കാനോ കഴിയാതെ പോയവർ

മോപ്–അപ് റൗണ്ടിൽ അപ്ഗ്രഡേഷൻ അനുവദിക്കില്ല. സീറ്റ് റദ്ദു ചെയ്യാനോ സീറ്റിൽ നിന്നു വിട്ടുപോരാനോ കഴിയില്ല. സീറ്റ് അക്സപ്റ്റൻസ് ഫീ തിരികെത്തരുകയുമില്ല. നന്നായി ആലോചിച്ചുമാത്രം മോപ്–അപ്പിനു ചോയ്സ് സമർപ്പിക്കുക. .

കൗൺസലിങ്ങിൽ ഓൺലൈനായി രേഖകൾ പരിശോധിക്കാനും പ്രവേശനത്തിന്റെ ഭാഗമായി സീറ്റ് അക്സപ്റ്റൻസ് ഫീ കേന്ദ്രീകൃതമായി അടയ്ക്കാനും സൗകര്യമുണ്ട്. ഹെൽപ് ഡെസ്ക്: 01141170410; icarhelpdesk2023@gmail.com. ആവശ്യമെങ്കിൽ പ്രവേശനം കിട്ടുന്ന സർവകലാശാലകളുമായി നേരിട്ടു ബന്ധപ്പെടാം.

Content Summary:

Expert Guidance and Tips for Successful ICAR Counseling 2023-24