കഠിനാധ്വാനം ചെയ്തിട്ടും ജോലിയിൽ ഉയർച്ചയില്ലേ?; 10 കാര്യങ്ങൾ ശ്രദ്ധിക്കാം
ജോലിയിലായാലും ജീവിതത്തിലായാലും ഓരോ വ്യക്തിക്കും അവരുടേതായ പ്രാധാന്യമുണ്ട്. ചെയ്യുന്ന ജോലി വലുതോ ചെറുതോ ആയിക്കോട്ടെ. സ്ഥാനം ഉയരത്തിലോ താഴെയോ ആയിക്കോട്ടെ. എല്ലാ ജോലിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഇതു മനസ്സിലാക്കുന്നവർക്കു മാത്രമേ കരിയറിൽ മുന്നോട്ടുള്ള വഴി തെളിയൂ. എന്നാൽ, സ്വന്തം പ്രാധാന്യം
ജോലിയിലായാലും ജീവിതത്തിലായാലും ഓരോ വ്യക്തിക്കും അവരുടേതായ പ്രാധാന്യമുണ്ട്. ചെയ്യുന്ന ജോലി വലുതോ ചെറുതോ ആയിക്കോട്ടെ. സ്ഥാനം ഉയരത്തിലോ താഴെയോ ആയിക്കോട്ടെ. എല്ലാ ജോലിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഇതു മനസ്സിലാക്കുന്നവർക്കു മാത്രമേ കരിയറിൽ മുന്നോട്ടുള്ള വഴി തെളിയൂ. എന്നാൽ, സ്വന്തം പ്രാധാന്യം
ജോലിയിലായാലും ജീവിതത്തിലായാലും ഓരോ വ്യക്തിക്കും അവരുടേതായ പ്രാധാന്യമുണ്ട്. ചെയ്യുന്ന ജോലി വലുതോ ചെറുതോ ആയിക്കോട്ടെ. സ്ഥാനം ഉയരത്തിലോ താഴെയോ ആയിക്കോട്ടെ. എല്ലാ ജോലിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഇതു മനസ്സിലാക്കുന്നവർക്കു മാത്രമേ കരിയറിൽ മുന്നോട്ടുള്ള വഴി തെളിയൂ. എന്നാൽ, സ്വന്തം പ്രാധാന്യം
ജോലിയിലായാലും ജീവിതത്തിലായാലും ഓരോ വ്യക്തിക്കും അവരുടേതായ പ്രാധാന്യമുണ്ട്. ചെയ്യുന്ന ജോലി വലുതോ ചെറുതോ ആയിക്കോട്ടെ. സ്ഥാനം ഉയരത്തിലോ താഴെയോ ആയിക്കോട്ടെ. എല്ലാ ജോലിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഇതു മനസ്സിലാക്കുന്നവർക്കു മാത്രമേ കരിയറിൽ മുന്നോട്ടുള്ള വഴി തെളിയൂ. എന്നാൽ, സ്വന്തം പ്രാധാന്യം മനസ്സിലാക്കുന്നവർക്കൊപ്പം സഹപ്രവർത്തകരുടെ പ്രാധാന്യവും നന്നായി അറിഞ്ഞില്ലെങ്കിൽ അബദ്ധങ്ങൾ സംഭവിക്കാം. കഠിനാധ്വാനം ചെയ്താലും ഉയർച്ച ഉണ്ടാകണമെന്നുമില്ല. ചില ജോലികൾ കൃത്യമായി നിരീക്ഷക്കപ്പെടുന്നവയാണ്. എന്നാൽ ആരുടെയും മേൽനോട്ടം ഇല്ലാതെയും ജോലി പൂർത്തിയാക്കേണ്ടിവരും. സ്വയം മേലധികാരിയായും ജോലി ചെയ്യുന്നയാളായും സങ്കൽപിക്കേണ്ടിവരും. ഈ രണ്ട് അവസ്ഥകളിലും ജോലിയിലെ ഗുണനിലവാരം ഉറപ്പു വരുത്തുന്ന വ്യക്തിക്ക് തീർച്ചയായും സ്ഥാനക്കയറ്റം ഉൾപ്പെടെ പ്രതീക്ഷിക്കാം.
എല്ലാവർക്കും ദിവസത്തിൽ ഒരേ സമയം മാത്രമാണു ലഭിക്കുന്നത്. എന്നാൽ ചിലർ കൂടുതൽ കാര്യങ്ങൾ ചെയ്യുമ്പോൾ മറ്റു ചിലർ സമയമില്ലാത്തതിനെക്കറിച്ചു നിരന്തരം പരാതി പറഞ്ഞുകൊണ്ടിരിക്കും. സമയം കൈകാര്യം ചെയ്യുന്നതുപോലെ തന്നെയാണ് സ്വയം കൈകാര്യംചെയ്യുന്നതും. ഈ വിഷയത്തിൽ എല്ലാവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട 10 സ്വഭാവ ഗുണങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
1. കരുത്തും ദൗർബല്യവും തിരിച്ചറിയുക
സ്വന്തം മനസ്സിലേക്കു നോക്കാനുള്ള കഴിവാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്കു പോലും വ്യത്യസ്തമായ രീതികളും ദിനചര്യകളുമുണ്ടായിരിക്കും. രണ്ടുപേർ ഒരിക്കലും ഒരേ ജോലി ഒരുപോലെ ആയിരിക്കില്ല ചെയ്യുന്നത്. ഓരോരുത്തർക്കും അവരുടേതായ നല്ലതും ചീത്തയുമായ തീതികളുണ്ടായിരിക്കും. ഇവ സ്വയം മനസ്സിലാക്കണം. സ്വന്തം സ്വഭാവത്തിലെ ഏതൊക്കെ കാര്യങ്ങളാണ് ഉയർച്ചയ്ക്കു സഹായിക്കുന്നതെന്നു മനസ്സിലാക്കുന്നതുപോലെ തന്നെ കരിയറിലെ വളർച്ച തടസ്സപ്പെടുത്തുന്നവയുണ്ടെങ്കിൽ അതും കണ്ടുപിടിക്കണം. തീരുമാനങ്ങളെടുക്കാനും അത്യാവശ്യഘട്ടത്തിൽ നന്നായി പ്രവർത്തിച്ച് അഭിനന്ദനം നേടാനും ഇതു സഹായിക്കും.
2. ദിനചര്യകൾ ഉണ്ടാകണം
സാഹചര്യങ്ങൾക്കനുസരിച്ചു മാറാത്ത, കൃത്യമായ ചിട്ട എല്ലാക്കാലത്തും പിന്തുടരണം. വീട്ടിലും ഓഫിസിലും ഓരോ ദിവസവും സ്ഥിരമായി ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തയാറാക്കുക. ഓരോന്നിനും കൃത്യമായ സമയവും അനുവദിക്കുക. ഇതു പാലിക്കുന്നുണ്ടോയെന്ന് സ്വയം നിരീക്ഷിക്കുക. അനുവദിക്കപ്പെട്ട സമയങ്ങളിൽ നിശ്ചയിച്ച ജോലി പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ സന്തോഷവും സംതൃപ്തിയും കണ്ടെത്താം. ജോലിയിൽ ആത്മവിശ്വാസം വളർത്താനും ഇതു സഹായിക്കും.
3. വിശ്രമിക്കാനും വേണം സമയം
കൃത്യമായ ടൈം ടേബിൾ അനുസരിച്ചു ജീവിക്കുക എന്നാൽ വിശ്രമിക്കരുത് എന്നല്ല അർഥം. നല്ലതും വ്യത്യസ്തവുമായ ഭക്ഷണത്തിൽ താൽപര്യമുള്ള വ്യക്തിയാണെങ്കിൽ അതിനു സമയം കണ്ടെത്തുക. പുസ്തകം വായിക്കുക, പാട്ടു കേൾക്കുക, വ്യായാമം ചെയ്യുക എന്നിങ്ങനെ മനസ്സിനിഷ്ടപ്പെടുന്ന പ്രവൃത്തികൾക്ക് കൃത്യമായ സമയം കണ്ടെത്തിയില്ലെങ്കിൽ വിരസത തോന്നുകയും നിരാശയ്ക്കും വിഷാദത്തിനും അടിമപ്പെടുകയും ചെയ്യാം.
4. കൃത്യമായ ഷെഡ്യൂളും ടൈം ടേബിളും എല്ലാവർക്കും കൃത്യമായി പാലിക്കാനാകണമെന്നില്ല. ഇങ്ങനെയുള്ളവർ ഓരോ ജോലിയും തുടങ്ങുമ്പോൾ കൃത്യമായി സമയം നോക്കുക. എത്ര സമയം കൊണ്ട് ജോലി പൂർത്തിയാക്കി എന്നതും നോക്കണം. ഇങ്ങനെ നിശ്ചിത സമയത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെയും ഓരോ ദിവസവും സംതൃപ്തിയോടെ പിന്നിടാൻ കഴിയും.
5. മാറ്റങ്ങളോട് നോ പറയാതിരിക്കുക
നിലവിലെ ശീലങ്ങൾ സംതൃപ്തി തരാതിരിക്കുകയും ജോലിയിൽ ഉയർച്ച ലഭിക്കാതിരിക്കുകയും ചെയ്താൽ സ്വന്തം സ്വഭാവം കൃത്യമായി വിലയിരുത്തണം. എവിടെയാണ് തെറ്റുകൾ സംഭവിച്ചത്, ഏതൊക്കെ ശീലങ്ങളാണ് മാറ്റേണ്ടത് എന്നു കൃത്യമായി കണ്ടെത്തണം. എത്ര നല്ല ടൈം ടേബിൾ ഉണ്ടാക്കിയാലും അതിന്റെ അടിമയാകാതിരിക്കാനും ശ്രദ്ധിക്കണം. ജീവിതകാലം മുഴുവൻ ആർക്കും ഒരു പ്രത്യേക ദിനചര്യ തന്നെ പാലിക്കാനാവില്ല. മാറ്റങ്ങൾ വേണ്ടിവരുമ്പോൾ നിഷേധാത്മക സമീപനം പുലർത്തരുത്.
6. വേണ്ടത് പ്രായോഗിക സമീപനം
വലിയ നേട്ടങ്ങൾ ലക്ഷ്യം വയ്ക്കുന്നതും അവയ്ക്കുവേണ്ടി പരിശ്രമിക്കുന്നതും നല്ലതാണെങ്കിലും സ്വന്തം കഴിവുകളെക്കുറിച്ച് വ്യക്തമായ ബോധം വേണം. സാധിക്കാവുന്ന ലക്ഷ്യങ്ങൾക്കുവേണ്ടി മാത്രമാണു പ്രവർത്തിക്കേണ്ടത്. മറ്റുള്ളവരുമായി താരതമ്യം ചെയ്തും കൂടുതൽ വലിയ ലക്ഷ്യങ്ങൾ സെറ്റ് ചെയ്തും പ്രവർത്തിച്ചാൽ നിരാശരാകാനാനുള്ള സാധ്യതയുണ്ട്. കഴിവുകളെക്കുറിച്ചെന്നപോലെ പരിമിതികളെക്കുറിച്ചും നന്നായി മനസ്സിലാക്കണം.
7. ഉത്തരവാദിത്തം പുലർത്തുക
ജോലി ചെയ്യുമ്പോൾ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിക്കരുത്. കൃത്യസമയത്ത് തുടങ്ങി, കൃത്യമായ പുരോഗതിയുണ്ട്, അനുവദിച്ച സമയത്തിൽ തീർത്തു എന്നീ കാര്യങ്ങൾ എല്ലാക്കാലത്തും ഉറപ്പുവരുത്തണം. തളരുന്ന അവസരങ്ങളിൽ സ്വയം പ്രചോദിപ്പിക്കാൻ മടിക്കരുത്. ആത്മവിശ്വാസത്തോടെ വേണം ഏതു ജോലിയും ചെയ്യേണ്ടത്. ജോലിയിൽ മാത്രം ശ്രദ്ധിക്കാനും മറ്റൊരു കാര്യത്തിലേക്കും ശ്രദ്ധ വഴുതിമാറാതിരിക്കാനും ജാഗ്രത പുലർത്തണം.
8. മുൻഗണനകൾ തീരുമാനിക്കുക
എല്ലാ ജോലിക്കും ഒരേ പരിഗണന അല്ല കൊടുക്കേണ്ടത്. ഏറ്റവും അടിയന്തരമായ കാര്യം ആദ്യം ചെയ്യാൻ ശ്രദ്ധിക്കണം. ഇതേ ക്രമം എല്ലാ ജോലികളിലും പുലർത്തുക. പ്രയാസം കൂടിയ ജോലി ആദ്യം ചെയ്തു തീർക്കാൻ ശ്രമിക്കുന്നവരുണ്ട്. ഇത് ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകമാണ്. മറ്റു ജോലികൾ താരതമ്യേന എളുപ്പം ചെയ്യാവുന്നതാണെങ്കിൽ സമ്മർദമില്ലാതെ എല്ലാ ജോലികളും അനുവദിച്ച സമയത്തിനും മുന്നേ തീർക്കാൻ കഴിയും.
9. അതിർത്തികൾ നിശ്ചയിക്കുക
ദൈനം ദിന ജോലി കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ചില അതിർത്തികൾ സ്വയം തീരുമാനിക്കണം. എത്ര സമയം ഇടവേള എടുക്കണം, ഫോണിൽ എത്ര സമയം സംസാരിക്കണം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ അബദ്ധങ്ങൾ സംഭവിക്കാം. ഇത് ജോലിയിലെ സ്ഥാനക്കയറ്റത്തെയുൾപ്പെടെ പ്രതികൂലമായി ബാധിക്കും. സമ്മർദം തോന്നാതെ വേണം ഇത്തരം അതിർത്തികൾ ഇടേണ്ടത്.
10. പുരോഗതി വിലയിരുത്തുക
ആത്മവിശ്വാസവും പ്രചോദനവും നിലനിർത്താൻ അത്യാവശ്യം വേണ്ട ഗുണമാണ് പുരോഗതി വിലയിരുത്തുന്നത്. എത്ര സമയത്തിനുള്ളിൽ ഓരോ ജോലിയും പൂർത്തിയാക്കുന്നുണ്ടെന്ന് ദിവസേന പരിശോധിക്കണം. ആദ്യത്തെ ദിവസത്തേക്കാൾ കുറഞ്ഞ സമയം കൊണ്ട് രണ്ടാം ദിവസം ജോലി പൂർത്തിയാക്കാൻ കഴിഞ്ഞാൽ അത് അഭിനന്ദാർഹമാണ്. ഇത്തരത്തിൽ, ജോലിയിലെ കാര്യക്ഷമത കൂടുന്നുണ്ടോ എന്നും നോക്കണം. ഏതൊക്കെ മേഖലകളിലാണ് പിന്നാക്കം പോകുന്നതെന്നു മനസ്സിലാക്കി തിരുത്തലുകൾ വരുത്തിയാൽ വേഗം പുരോഗതി കൈവരിക്കാൻ കഴിയും.