പദവിയും പെരുമയിലും അഹങ്കരിക്കുന്നവരോട്; എല്ലാം താൽക്കാലികമെന്ന സത്യം മറക്കരുത്
എല്ലാം എല്ലാവർക്കും വേണ്ടിയുള്ളതാണ്. സ്വകാര്യമെന്നവകാശപ്പെടുന്നവപോലും പൂർണമായും ആരുടെയും സ്വന്തമല്ല. തങ്ങൾക്കു കിട്ടിയ സ്ഥലവും സമയവും സൗകര്യങ്ങളും തന്നിഷ്ടപ്രകാരം മാത്രം എല്ലാവരും ഉപയോഗിച്ചിരുന്നെങ്കിൽ എല്ലാം എന്നേ അവസാനിച്ചേനെ. അവനവനുവേണ്ടി മാത്രം നിലകൊള്ളുന്നവരുടെ സമൂഹത്തിൽ ഒരാൾക്കും മനസ്സമാധാനമുണ്ടാകില്ല. പങ്കുവയ്ക്കപ്പെടുന്നതുകൊണ്ടാണ് പലവിധ ജീവജാലങ്ങൾക്കു ജീവിതം സാധ്യമാകുന്നത്.

അവശനായ മൂങ്ങ മരപ്പൊത്തിൽ വിശ്രമിക്കുകയാണ്. അത്ര സുഖകരമല്ലാത്ത സംഗീതം കേട്ടാണ് അതുണർന്നത്. സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു പുൽച്ചാടി. ശല്യപ്പെടുത്തരുതെന്നു പറഞ്ഞെങ്കിലും പുൽച്ചാടി വഴങ്ങിയില്ല. പകൽ തന്റേതാണെന്നും മൂങ്ങയുടെ സമയം രാത്രിയാണെന്നും അതു വാദിച്ചു. എതിർത്തിട്ടു കാര്യമില്ലെന്നു മനസ്സിലായ മൂങ്ങ പറഞ്ഞു: എന്റെ കയ്യിൽ വിശിഷ്ടമായ വീഞ്ഞുണ്ട്. ദേവന്മാർ സ്വരം നന്നാകാൻ കഴിക്കുന്നതാണ്. ഇതു കഴിച്ചാൽ നിനക്കും അവരെപ്പോലെ പാടാനാകും. പുൽച്ചാടി ഒറ്റച്ചാട്ടത്തിൽ പൊത്തിനുള്ളിലെത്തി. മൂങ്ങ ഒറ്റയടിക്ക് അതിനെ വകവരുത്തി.
എല്ലാം എല്ലാവർക്കും വേണ്ടിയുള്ളതാണ്. സ്വകാര്യമെന്നവകാശപ്പെടുന്നവപോലും പൂർണമായും ആരുടെയും സ്വന്തമല്ല. തങ്ങൾക്കു കിട്ടിയ സ്ഥലവും സമയവും സൗകര്യങ്ങളും തന്നിഷ്ടപ്രകാരം മാത്രം എല്ലാവരും ഉപയോഗിച്ചിരുന്നെങ്കിൽ എല്ലാം എന്നേ അവസാനിച്ചേനെ. അവനവനുവേണ്ടി മാത്രം നിലകൊള്ളുന്നവരുടെ സമൂഹത്തിൽ ഒരാൾക്കും മനസ്സമാധാനമുണ്ടാകില്ല. പങ്കുവയ്ക്കപ്പെടുന്നതുകൊണ്ടാണ് പലവിധ ജീവജാലങ്ങൾക്കു ജീവിതം സാധ്യമാകുന്നത്.
കാട്ടിൽ മാംസഭുക്കുകൾ മാത്രം പോരാ, സസ്യഭുക്കുകളും വേണം. അത് ആവാസവ്യവസ്ഥയുടെ ആവശ്യമാണ്. രാത്രി മാത്രമല്ല, പകലും വേണം. അതു പ്രകൃതിനിയമമാണ്. വ്യത്യസ്ത കഴിവുകളും ഇഷ്ടങ്ങളുമുള്ള മനുഷ്യരുണ്ട്. അതു സാമൂഹികയാഥാർഥ്യമാണ്. മത്സ്യമോ മാൻപേടയോ മനുഷ്യനോ മാത്രം മതിയെന്ന ചിന്ത എത്ര അനാരോഗ്യകരവും അപകടകരവുമാണ്. സ്വന്തം വസതിയൊരുക്കുന്നവരെല്ലാം അന്യന്റെ വാസസ്ഥലം നശിപ്പിക്കുന്നില്ല എന്നുറപ്പു വരുത്തണം. ഒന്നിനെ നശിപ്പിച്ചാൽ അതുംകൂടി തനിക്കു സ്വന്തമാക്കാമെന്നുള്ളതു തെറ്റിദ്ധാരണ മാത്രമാണ്.
മണ്ണിലിഴയുന്നവർക്കും മാനത്തു പറക്കുന്നവർക്കും രാജാവിനും പ്രജയ്ക്കും ജൈവവ്യവസ്ഥിതിയിൽ ഒരേ സ്ഥാനമാണ്. ശ്വസിക്കാൻ വായുവും കഴിക്കാൻ ഭക്ഷണവും എല്ലാവർക്കും വേണം. പദവിയും പെരുമയുമെല്ലാം താൽക്കാലികവും ആലങ്കാരികവുമാണ്. അടിസ്ഥാനാവശ്യങ്ങൾ മറന്ന് ആഡംബര ധാർഷ്ട്യങ്ങളെ പിന്തുടരുന്നവരെല്ലാം അകാലത്തിൽ വിടവാങ്ങും.
സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടലാണ് നിലനിൽപ്. ബലഹീനനെ പരിഗണിക്കേണ്ടി വരും, ബലവാനെ തോൽപിക്കേണ്ടിവരും, സമാനശേഷിയുള്ളവരുടെയൊപ്പം പിടിച്ചുനിൽക്കേണ്ടിയുംവരും. കണ്ടറിഞ്ഞും കൊണ്ടറിഞ്ഞും സമന്വയിക്കണം. എല്ലാ ഇടപെടലുകളിലും സാമാന്യയുക്തിക്കനുസരിച്ചുള്ള വ്യവസ്ഥകൾ പാലിക്കാൻ എല്ലാവരും തയാറാകണം.