എന്തുകൊണ്ട് വിദ്യാർഥികൾ വിദേശത്തേക്ക്? സർേവ ഫലവും, പരിഹാരമാർഗങ്ങളും
നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തിൽ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക രംഗങ്ങളിൽ പ്രകടമായ മാറ്റത്തിന് വഴിതെളിച്ചേക്കാവുന്ന ഒരു പ്രവണതയാണ് വിദ്യാർഥികളുടെ കൂട്ടത്തോടെയുള്ള വിദേശ കുടിയേറ്റം. ഇന്ന് പലർക്കും അതൊരു ഒരു അഭിമാന പ്രശ്നമാണ്. എന്തുകൊണ്ട് വിദ്യാർഥികൾ വിദേശത്തേക്കു പോകുന്നു എന്നതിനെപ്പറ്റി
നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തിൽ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക രംഗങ്ങളിൽ പ്രകടമായ മാറ്റത്തിന് വഴിതെളിച്ചേക്കാവുന്ന ഒരു പ്രവണതയാണ് വിദ്യാർഥികളുടെ കൂട്ടത്തോടെയുള്ള വിദേശ കുടിയേറ്റം. ഇന്ന് പലർക്കും അതൊരു ഒരു അഭിമാന പ്രശ്നമാണ്. എന്തുകൊണ്ട് വിദ്യാർഥികൾ വിദേശത്തേക്കു പോകുന്നു എന്നതിനെപ്പറ്റി
നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തിൽ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക രംഗങ്ങളിൽ പ്രകടമായ മാറ്റത്തിന് വഴിതെളിച്ചേക്കാവുന്ന ഒരു പ്രവണതയാണ് വിദ്യാർഥികളുടെ കൂട്ടത്തോടെയുള്ള വിദേശ കുടിയേറ്റം. ഇന്ന് പലർക്കും അതൊരു ഒരു അഭിമാന പ്രശ്നമാണ്. എന്തുകൊണ്ട് വിദ്യാർഥികൾ വിദേശത്തേക്കു പോകുന്നു എന്നതിനെപ്പറ്റി
നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തിൽ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക രംഗങ്ങളിൽ പ്രകടമായ മാറ്റത്തിന് വഴിതെളിച്ചേക്കാവുന്ന ഒരു പ്രവണതയാണ് വിദ്യാർഥികളുടെ കൂട്ടത്തോടെയുള്ള വിദേശ കുടിയേറ്റം. ഇന്ന് പലർക്കും അതൊരു ഒരു അഭിമാന പ്രശ്നമാണ്. എന്തുകൊണ്ട് വിദ്യാർഥികൾ വിദേശത്തേക്കു പോകുന്നു എന്നതിനെപ്പറ്റി ഹയർസെക്കൻഡറി, കോളജ് തലത്തിലുള്ള വിദ്യാർഥികളുടെ ഇടയിൽ നടത്തിയ സർവേയിൽ നിന്നും ലഭിച്ച വിവരങ്ങളും അതിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങളും ആണ് ഈ ലേഖനത്തിലുള്ളത്.
ജോലിനയത്തിൽ മാറ്റം വേണം
ഈ സർവേയിൽനിന്ന് മനസ്സിലാകുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഉയർന്ന വേതനമുള്ള വിദേശ ജോലിയാണ് ഭൂരിപക്ഷം ആളുകളെയും വിദേശത്തേക്ക് ആകർഷിക്കുന്നത്. അത്രയും ഉയർന്ന ശമ്പളം നിലവിൽ നമ്മുടെ രാജ്യത്ത് കൊടുക്കാൻ സാധിക്കുകയില്ലെങ്കിലും ഒരു ജോലിക്കാരന് ഒന്നിൽ കൂടുതൽ വരുമാന മാർഗത്തിനുള്ള അവസരം ഒരുക്കി കൊടുക്കാവുന്നതാണ്. വിദേശത്ത് ഒരു നഴ്സിന് മൂന്നു ദിവസമാണ് റെഗുലർ ജോലിയെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ മറ്റേതു ജോലിക്കും പോകാം. നിയമപരമാണ്. ഇവിടെ ഒരാൾക്ക് സർക്കാർ ജോലി ഉണ്ടെങ്കിൽ മറ്റൊരു ജോലിക്കും സാധ്യതയില്ല. നിയമപരമല്ല. അവധി ദിവസങ്ങളിൽ മറ്റു ജോലി ചെയ്യാൻ തയ്യാറാണെങ്കിലും അനുവദനീയമല്ല. യുവതലമുറ ഉയർന്ന വേതനം തേടി വിദേശത്തേക്ക് കുടിയേറുന്ന സാഹചര്യത്തിൽ ഈ നിലപാടിന് ഒരു മാറ്റം വേണ്ടതാണ്.
പഠനത്തിനൊപ്പം ജോലി പ്രോൽസാഹിപ്പിക്കണം
സർവേയിൽ പങ്കെടുത്ത 78% വിദ്യാർഥികളും തങ്ങൾ പഠനത്തോടൊപ്പം ജോലി ചെയ്യാൻ തയാറാണ് എന്നാണു പറഞ്ഞിരിക്കുന്നത്. എന്നാൽ നമ്മുടെ നാട്ടിലെ സ്കൂൾ, കോളജ് സമയക്രമവും ആളുകളുടെ മനോഭാവവും അതിനെ തടയുന്നു. പഠനത്തോടൊപ്പം വിവിധ മേഖലകളിൽ ജോലികളിൽ ഏർപ്പെടുമ്പോൾ ഹൈസ്കൂൾ തലത്തിൽ വച്ചു തന്നെ തന്റെ അഭിരുചി ഏതു മേഖലയിലാണെന്നു മനസ്സിലാക്കാനും അതു വഴി ശരിയായ കോഴ്സ് തിരഞ്ഞെടുക്കാനും സാധിക്കും. വിദേശരാജ്യങ്ങളിൽ പത്തു വയസ്സുള്ള കുട്ടികൾ മുതൽ ചെറിയ ജോലികൾ ചെയ്ത് സമ്പാദിച്ചു തുടങ്ങും 15 വയസ്സാകുമ്പോഴേക്കും അവരുടെ ബാങ്ക് അക്കൗണ്ടിൽ നല്ലൊരു തുകയുണ്ടായിരിക്കും. ഇവിടെ ബിരുദമോ ,ബിരുദാനന്തര ബിരുദമോ കഴിഞ്ഞതിനു ശേഷമേ വിദ്യാർഥികൾ ജോലി തേടുന്നുള്ളൂ. വിദേശത്ത് പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തു വരുമാനം നേടാം എന്നത് നമ്മുടെ വിദ്യാർഥികളെ വിദേശത്തേക്ക് ആകർഷിക്കുന്നുണ്ടെന്നുള്ള കാര്യം പ്രത്യേകം ഓർക്കുക. നമ്മുടെ രാജ്യത്ത് വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പാർട്ട്ടൈം ജോലി ചെയ്യാനുള്ള അവസരം ഒരുക്കുന്നതിനായി സ്കൂൾ, കോളജ് സമയക്രമത്തിലും സിലബസിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് ബന്ധപ്പെട്ട അധികാരികൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
വിദേശത്തേക്കു പോകും നമ്മുടെ പണവും
യുവതലമുറയുടെ വിദേശത്തേക്കുള്ള ഒഴുക്ക് നമ്മുടെ രാജ്യത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് സർവേയിൽ പങ്കെടുത്ത ബഹുഭൂരിപക്ഷവും പ്രതികരിച്ചിരിക്കുന്നത്. നേരത്തെ ഗൾഫിലേക്കു പോയത് പോലെയല്ല,ഇന്ന് വിദേശത്തേക്കു പോകുന്നവർ തിരികെ വരുന്നില്ല. ബഹുഭൂരിപക്ഷവും വിദേശത്ത് സ്ഥിരതാമസമാക്കുകയാണ്. വിദേശ പഠനത്തിനായി കോടിക്കണക്കിന് രൂപയാണ് ഇന്ത്യയിൽനിന്നു വിദേശത്തേക്ക് ഒഴുകുന്നത്. അവിടെ സ്ഥിരതാമസമാക്കുന്നവർ ഇവിടത്തെ അവരുടെ സ്വത്തുക്കളും വിറ്റ് പണം വിദേശത്തേക്കു കൊണ്ടുപോകുന്നു. നമ്മുടെ നാട്ടിലെ റിയൽ എസ്റ്റേറ്റ് മേഖലയെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഇവിടെ വിദ്യാർഥികൾ കുറയുന്നു; അധ്യാപകർക്കും ഭീഷണി
വിദേശത്തേക്കുള്ള വിദ്യാർഥികളുടെ ഒഴുക്ക് പല സാമൂഹിക പ്രശ്നങ്ങൾക്കും വഴി വയ്ക്കുന്നുണ്ട്. കേരളം ഇന്ന് അതിവേഗം ഒരു വൃദ്ധസദനമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രായമായ മാതാപിതാക്കൾ മക്കളുടെ സംരക്ഷണമില്ലാതെ ഒറ്റയ്ക്ക് കഴിയേണ്ട ഒരു അവസ്ഥയിൽക്കൂടി കടന്നു പൊയ്ക്കോണ്ടിരിക്കുന്നു. മറ്റൊരു പ്രശ്നം പല വിദ്യാഭ്യാസ സ്ഥാപനങ്ങളും, പ്രത്യേകിച്ച് കോളജ് മേഖല, ഇന്ന് വൻ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ബിരുദ പഠനത്തിന് ഇന്ന് വിദ്യാർഥികൾ കുറവാണ്. പല അധ്യാപകരുടെയും ജോലിയെ അത് പ്രതികൂലമായി ബാധിക്കും. വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പടുത്തവർ ഇന്ന് വിദ്യാർഥിക്ഷാമം മൂലം ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. ബിസിനസ് മേഖലയെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. നാട്ടിലെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാൻ കഴിവുള്ള, പണം ചെലവഴിക്കാൻ മടിയില്ലാത്ത, എന്തിനും മുന്നിട്ടിറങ്ങാൻ തയാറായിട്ടുള്ള യുവതലമുറയിലെ ക്രീം ലെയർ ആണ് ഇന്ന് വിദേശത്തേക്കു കടക്കുന്നത്. ചെലവഴിക്കാൻ ശേഷിയുള്ള യുവതലമുറ വിദേശത്തേക്ക് കടക്കുന്നത് ബിസിനസുകാരെ പ്രതികൂലമായി ബാധിക്കും.
രൂപയുടെ മൂല്യമുയരണം
വിദേശത്ത് ജോലിക്ക് ലഭിക്കുന്ന വരുമാനം അവിടുത്തെ ജീവിതച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ തുകയാണെന്ന് പറയാൻ സാധിക്കുകയില്ലെങ്കിലും ഇന്ത്യൻ രൂപയുടെ മൂല്യക്കുറവു മൂലം, വിദേശ വരുമാനത്തെ ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ അത് വലിയ തുകയായി അനുഭവപ്പെടുന്നു. ഇതാണ് ആളുകളെ വിദേശത്തേക്ക് ആകർഷിക്കുന്ന ഒരു പ്രധാന വസ്തുത. ഈ അവസ്ഥ മാറുന്നതിനുള്ള ഒരു പ്രധാന മാർഗം ഇന്ത്യൻ രൂപയുടെ മൂല്യമുയർത്താനുള്ള മാർഗങ്ങളെപ്പറ്റി ഭരണാധികാരികൾ ആലോചിക്കുക എന്നതാണ്. ഡിമാൻഡും സപ്ലൈയും ആണല്ലോ ഏതിന്റെയും വില നിർണയിക്കുന്നത്. ഇന്ത്യൻ രൂപയുടെ മൂല്യം ഉയരണമെങ്കിൽ ഇന്ത്യയുടെ കയറ്റുമതി വർധിക്കുകയും ഇറക്കുമതി കുറയുകയും വേണം. അങ്ങനെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയരുകയും വിദേശ ജോലികളെക്കാൾ ആകർഷകമായ വരുമാനം ഇന്ത്യയിലെ ജോലിയിൽനിന്ന് ലഭിക്കുന്ന സ്ഥിതി സംജാതമാകുകയും വേണം. ഒരു ഡോളർ = ഒരു രൂപ എന്നത് അസംഭവ്യം ഒന്നുമല്ലല്ലോ.
പോയ ‘തലച്ചോറുകളെ’ തിരിച്ചെത്തിക്കണം
വിദേശത്ത് വിദ്യാഭ്യാസം നടത്തണോ, അവിടെ സ്ഥിരതാമസം ആക്കണോ എന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ അവകാശമാണ്. അതിനെ എതിർക്കാൻ ആർക്കും സാധിക്കുകയില്ല. ഇന്ത്യയിലെ മിടുക്കരായ വിദ്യാർഥികൾ വിദേശത്തേക്കു കുടിയേറുന്നത് മൂലം ഇന്ത്യക്ക് ബ്രെയിൻ ഡ്രെയിനും വിദേശ രാജ്യങ്ങളിൽ ബ്രെയിൻ ഗെയിനുമാണ് സംഭവിക്കുന്നത്. കഴിവുള്ള യുവതലമുറ വിദേശത്തേക്കു കുടിയേറുമ്പോൾ നമ്മുടെ രാജ്യത്തെ മാനവശേഷിക്കു വരുന്ന കുറവിനെയും അവരുടെ ഇതുവരെയുള്ള വിദ്യാഭ്യാസത്തിനു രാജ്യം ചെലവഴിച്ച തുകയുടെ നഷ്ടത്തെയുമാണ് ബ്രെയിൻ ഡ്രെയിൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസത്തിനു യാതൊരു മുടക്കുമില്ലാതെ, സമർഥരായ ഇന്ത്യൻ വിദ്യാർഥികളെ ഉന്നത പഠനത്തിനു ലഭിക്കുക വഴി വിദേശരാജ്യങ്ങളിലെ മാനവ ശേഷി വർധിക്കുന്ന പ്രതിഭാസത്തെയാണ് ബ്രെയിൻ ഗെയിൻ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. വിദേശത്തു പോയി ഉന്നത വിദ്യാഭ്യാസവും ജോലിയും നേടിയ നമ്മുടെ വിദ്യാർഥികളെ തിരികെ നാട്ടിലെത്തിക്കാനുള്ള വഴികൾ ചിന്തിക്കുന്നത് ബുദ്ധിപരമായിരിക്കും. വിദേശത്തെ ഉന്നത വിദ്യാഭ്യാസവും ജോലിപരിചയമുള്ളവർക്ക് ഇന്ത്യയിൽ ഉന്നത ജോലികളിൽ സംവരണം ഏർപ്പെടുത്താവുന്നതാണ്. ഇന്ത്യയ്ക്ക് സംഭവിക്കുന്ന ബ്രെയിൻ ഡ്രെയിൻ തിരിച്ച് ബ്രെയിൻ ഗെയിൻ ആക്കി മാറ്റാനുള്ള അവസരമാകുമത്. വിദേശത്തെ അവരുടെ അനുഭവ പരിചയം നമുക്ക് ഒരു മുതൽക്കൂട്ടാവും.
ഉയർന്ന വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും അസാധാരണ കഴിവുമുള്ള പല വിദ്യാർഥികൾക്കും വിദേശ കുടിയേറ്റത്തിൽ ബ്രെയിൻ വേസ്റ്റ് സംഭവിക്കുന്നുണ്ട്. ഒരാളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും കഴിവിനും തക്ക ജോലി ലഭിക്കാതെ മറ്റേതെങ്കിലും ജോലി ചെയ്യേണ്ട അവസ്ഥയ്ക്കാണ് ബ്രെയിൻ വേസ്റ്റ് എന്ന് പറയുന്നത്. ബ്രെയിൻ വേസ്റ്റ് മൂലം ഒരാൾക്ക് തന്റെ ജോലിയിൽ എത്രമാത്രം സംതൃപ്തി കിട്ടുന്നു എന്നതും പഠന വിഷയമാക്കേണ്ടതാണ്.
രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങളും വിദേശരാജ്യങ്ങളിലെ വീസ നിയമങ്ങൾ മാറിക്കൊണ്ടിരിക്കുന്നതും അവിടെയുണ്ടാകുന്ന വിലക്കയറ്റവും വാടക വർധനവും വിദേശ കുടിയേറ്റങ്ങൾക്ക് ഒരു വെല്ലുവിളിയാണെങ്കിലും വിദേശത്തേക്കുള്ള വിദ്യാർഥികളുടെ ഒഴുക്കിന് ഒരു കുറവുമില്ല.
(ലേഖകൻ തൊടുപുഴ കുമാരമംഗലം എംകെഎൻഎം ഹയർസെക്കൻഡറി സ്കൂളിലെ കൊമേഴ്സ് അധ്യാപകനാണ്)