ജയ്പുരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈനിലെ (ഐഐസിഡി) വിവിധ ഡിസൈൻ പ്രോഗ്രാമുകളിലേക്കു ഡിസംബർ 28നു വൈകിട്ടു 4 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: www.iicd.ac.in. പ്രോഗ്രാമുകൾ എ) 4–വർഷ ബിഡിസ്: ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ്ടു ജയിച്ചവർക്കാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈനിലെ (ഐഐസിഡി) വിവിധ ഡിസൈൻ പ്രോഗ്രാമുകളിലേക്കു ഡിസംബർ 28നു വൈകിട്ടു 4 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: www.iicd.ac.in.

പ്രോഗ്രാമുകൾ

ADVERTISEMENT

എ) 4–വർഷ ബിഡിസ്: ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ്ടു ജയിച്ചവർക്കാണ് പ്രവേശനം. 6 വിഭാഗങ്ങളിൽ സ്പെഷലൈസേഷൻ : സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ (തുകൽ, കടലാസ്, പ്രകൃതിയിലുള്ള നാരുകൾ, തുണി) / ഹാർ‍ഡ് മെറ്റീരിയൽ ഡിസൈൻ (ലോഹം, ശില, മരം, ചൂരൽ, മുള) / ഫയേഡ് മെറ്റീരിയൽ ഡിസൈൻ (പോഴ്സ്‌ലൈൻ, എർത്തൻവെയർ, സ്റ്റോൺവെയർ, ടെറാക്കോട്ട) / ഫാഷൻ ക്ലോത്തിങ് ഡിസൈൻ / ജ്വല്ലറി ഡിസൈൻ, ക്രാഫ്റ്റ്സ് കമ്യൂണിക്കേഷൻ (ഗ്രാഫിക്സ്, ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി അനിമേഷൻ, സർഗാത്മക ഇലസ്ട്രേഷൻ). ആകെ 180 സീറ്റ്.

ബി) 2–വർഷ എംഡിസ്: ഡിസൈൻ / ആർക്കിടെക്ചർ ബിരുദം. സ്പെഷലൈസേഷനുകൾ ബിഡിസിന്റേതു തന്നെ – 90 സീറ്റ്

ADVERTISEMENT

സി) 3–വർഷ എംവോക്: സ്പെഷലൈസേഷനുകൾ ബിഡിസിന്റേതു തന്നെ. ഡിസൈൻ–ഇതര (നോൺ–‍ഡിസൈൻ) വിഷയങ്ങളിലെ ബിരുദധാരികൾക്ക്. 90 സീറ്റ്

യോഗ്യതാപരീക്ഷയ്ക്കു തയാറെടുക്കുന്നവരെയും പ്രവേശനത്തിനു പരിഗണിക്കും; ക്ലാസുകൾ തുടങ്ങി 90 ദിവസത്തിനകമെങ്കിലും സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

ADVERTISEMENT

സിലക്‌ഷൻ

കൊച്ചി അടക്കം 16 കേന്ദ്രങ്ങളിൽ 2024 ജനുവരി 7നു രാവിലെയും ഉച്ചകഴിഞ്ഞുമായി 2 മണിക്കൂർ വീതമുള്ള എഴ‌ുത്തുപരീക്ഷയിൽ ജനറൽ അവെയർനെസ്, ക്രിയേറ്റിവിറ്റി & പെർസപ്ഷൻ ടെസ്റ്റ് (35% മാർക്ക്), മെറ്റീരിയൽ, കളർ & കൺസെപ്ച്വൽ ടെസ്റ്റ് (45%) എന്നിങ്ങനെ 2 ഭാഗങ്ങളുണ്ട്. ജനുവരി 7നു തന്നെ പരീക്ഷ കഴിഞ്ഞ് 20% മാർക്കിന്റെ ഇന്റർവ്യൂ ഉണ്ട്. ഈ സമയത്ത് സ്വന്തം രചനകൾ കാണിക്കാം. ജനുവരി 12നു സിലക്‌ഷൻ ലിസ്റ്റിടും. ജനുവരി 31ന് അകം ഫീസടയ്ക്കണം.അപേക്ഷാഫീ 1750 രൂപ. എൻആർഐ 3500 രൂപ.

കഴിഞ്ഞ വർഷം പ്രവേശനം കിട്ടിയവരുടെ ഫീസ് നിരക്കുകളിങ്ങനെ : സെമസ്റ്റർ ട്യൂഷൻ ഫീ – 1,30,000 രൂപ. പ്രവേശന ഫീ – 8000 രൂപ. ഡിപ്പോസിറ്റും ഹോസ്റ്റൽ ഭക്ഷണവും അടക്കം ആദ്യ സെമസ്റ്ററിൽ ആകെ ഫീസ് 2,41,000 രൂപ. 

തുടർന്നുള്ള ഓരോ സെമസ്റ്ററിലും ഉദ്ദേശം 2,15,000 രൂപ. എല്ലാ പ്രോഗ്രാമുകൾക്കും ഫീസ് തുല്യം. എൻആർഐ വിഭാഗക്കാർക്ക് വിശേഷനിരക്ക്. 

Content Summary:

Explore the Exciting Design Programs at Indian Institute of Crafts and Design