നവരാത്രി ഒരുപാട് നിറമുള്ള ഓർമകളുടെ കാലം കൂടിയാണ്. മൺതരികളിലെഴുതുമ്പോൾ വിരൽത്തുമ്പിലെത്തുന്ന തരിപ്പിലൂടെ ആദ്യമായി മാതൃഭാഷയെ അറിയുന്ന ദിനം, ഉള്ളിലെ കഴിവുകളെ തിരിച്ചറിയുന്ന, പൊടി തട്ടിയെടുക്കുന്ന ദിനം, നാവിന്റെ രസമുകുളങ്ങൾ ആഘോഷത്തിന്റെ മധുരം നുണയുന്ന ദിനം. ചെറുതേനിൽ ചാലിച്ച് അക്ഷരമധുരം നാവിലലിയുന്ന

നവരാത്രി ഒരുപാട് നിറമുള്ള ഓർമകളുടെ കാലം കൂടിയാണ്. മൺതരികളിലെഴുതുമ്പോൾ വിരൽത്തുമ്പിലെത്തുന്ന തരിപ്പിലൂടെ ആദ്യമായി മാതൃഭാഷയെ അറിയുന്ന ദിനം, ഉള്ളിലെ കഴിവുകളെ തിരിച്ചറിയുന്ന, പൊടി തട്ടിയെടുക്കുന്ന ദിനം, നാവിന്റെ രസമുകുളങ്ങൾ ആഘോഷത്തിന്റെ മധുരം നുണയുന്ന ദിനം. ചെറുതേനിൽ ചാലിച്ച് അക്ഷരമധുരം നാവിലലിയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവരാത്രി ഒരുപാട് നിറമുള്ള ഓർമകളുടെ കാലം കൂടിയാണ്. മൺതരികളിലെഴുതുമ്പോൾ വിരൽത്തുമ്പിലെത്തുന്ന തരിപ്പിലൂടെ ആദ്യമായി മാതൃഭാഷയെ അറിയുന്ന ദിനം, ഉള്ളിലെ കഴിവുകളെ തിരിച്ചറിയുന്ന, പൊടി തട്ടിയെടുക്കുന്ന ദിനം, നാവിന്റെ രസമുകുളങ്ങൾ ആഘോഷത്തിന്റെ മധുരം നുണയുന്ന ദിനം. ചെറുതേനിൽ ചാലിച്ച് അക്ഷരമധുരം നാവിലലിയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവരാത്രി ഒരുപാട് നിറമുള്ള ഓർമകളുടെ കാലം കൂടിയാണ്. മൺതരികളിലെഴുതുമ്പോൾ വിരൽത്തുമ്പിലെത്തുന്ന തരിപ്പിലൂടെ ആദ്യമായി മാതൃഭാഷയെ അറിയുന്ന ദിനം, ഉള്ളിലെ കഴിവുകളെ തിരിച്ചറിയുന്ന, പൊടി തട്ടിയെടുക്കുന്ന ദിനം, നാവിന്റെ രസമുകുളങ്ങൾ ആഘോഷത്തിന്റെ മധുരം നുണയുന്ന ദിനം. ചെറുതേനിൽ ചാലിച്ച് അക്ഷരമധുരം നാവിലലിയുന്ന ദിനം. കലയുടെയും ആഘോഷത്തിന്റെയും ഈ നവരാത്രിക്കാലത്ത് കലാസപര്യയെക്കുറിച്ചും നവരാത്രി ഓർമകളെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുകയാണ് അഭിനേത്രിയും നർത്തകിയും ഗായികയുമായ കൃഷ്ണ പ്രഭ. കല തന്നെ കരിയറാക്കിയ കൃഷ്ണ പ്രഭ പുതിയ കാലത്തു കല പഠിക്കാനെത്തുന്ന കുട്ടികളുടെ മാറുന്ന അഭിരുചികളെക്കുറിച്ചും മനസ്സു തുറക്കുന്നു.

ഞാൻ നൃത്ത പഠനം തുടങ്ങിയത് ഒരു നവരാത്രിക്കാലത്തായിരുന്നു. അരങ്ങേറ്റം കുറിച്ചത് ഒരോണക്കാലത്തും. കുട്ടിക്കാലത്ത് എല്ലാവർക്കും പുതിയ കാര്യങ്ങൾ പഠിക്കാൻ നല്ല ആവേശമായിരിക്കുമല്ലോ. ആ ആവേശത്തിന്റെ പുറത്താണ് സംഗീതവും നൃത്തവുമൊക്കെ പഠിച്ചത്. മുതിർന്നപ്പോൾ ചില ചിട്ടകളോടൊക്കെ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നെങ്കിലും സംഗീത പരിശീലനവും നൃത്ത പരിശീലനവുമൊക്കെ മുടങ്ങാതെ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്നുണ്ട്. 

ADVERTISEMENT

ആദ്യ അരങ്ങേറ്റം നാലര വയസ്സിൽ

എനിക്ക് മൂന്നു വയസ്സുള്ള ഒരു നവരാത്രിക്കാലത്താണ് ആദ്യമായി ദക്ഷിണ കൊടുത്ത് കലാപഠനം ആരംഭിച്ചത്. ഞാനും എന്റെ പേരമ്മയുടെ മകൾ (അമ്മയുടെ ചേച്ചിയുടെ മകൾ) പാർവതിയും ഒരുമിച്ചാണ് കലാമണ്ഡലം സുഗന്ധി ടീച്ചറിന് ദക്ഷിണ നൽകി നൃത്ത പഠനം തുടങ്ങിയത്. തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത് ചിങ്ങത്തിലാണ്. അവിടെ അത്തത്തിന്റെ അന്ന് എല്ലാ വർഷവും സുഗന്ധി ടീച്ചറിന്റെ നൃത്തപരിപാടി നടക്കാറുണ്ട്. ഇന്നും അത് തുടരുന്നുണ്ട്. ടീച്ചറിന്റെ ശിക്ഷണത്തിൽ നാലര വയസ്സുള്ളപ്പോഴായിരുന്നു എന്റെ അരങ്ങേറ്റം. തൃക്കാക്കര അമ്പലത്തിൽ നവരാത്രി മണ്ഡപമുണ്ട്. അവിടെ നവരാത്രിക്കാലത്ത് നൃത്ത പരിപാടികളൊക്കെയുണ്ടാകും. ഇതൊക്കെയാണ് ബാല്യത്തിലുള്ള നവരാത്രി ഓർമകൾ. 

ADVERTISEMENT

സംഗീതവും ഒപ്പമുണ്ട്

ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ ആർഎൽവി ദിവാകരൻ സാറിന്റെയടുത്താണ് സംഗീതം പഠിച്ചു തുടങ്ങിയത്. കലാഭവൻ പോലെയുള്ള ഒരു സ്ഥാപനമായിരുന്നു അത്. അതിനു സമീപം ദേവംകുളങ്ങര എന്നൊരു ക്ഷേത്രമുണ്ട്. ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ പാട്ട് പഠിക്കുന്ന കുട്ടികളുടെ കച്ചേരിയൊക്കെ ആ ക്ഷേത്രത്തിൽ നടത്താറുണ്ട്. കുട്ടിക്കാലത്ത് പാട്ടും നൃത്തവുമൊക്കെ പഠിച്ച് അരങ്ങേറുന്നതിലായിരുന്നു ഹരം. ഇപ്പോൾ നവരാത്രിക്കാലത്ത് ചിലർ കലാപരിപാടികൾ നടത്തുമ്പോൾ അതിഥിയായി വിളിക്കാറുണ്ട്. അത്തരം പരിപാടികളിൽ പങ്കെടുക്കാറുണ്ട്. എന്റെ സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടികളുടെ ഭജൻസിനും അരങ്ങേറ്റത്തിനുമൊക്കെ ഉത്സാഹിക്കാറുമുണ്ട്.

ADVERTISEMENT

കാലം മാറി, കലയോടുള്ള മനോഭാവവും

പണ്ടൊക്കെ കുട്ടികൾ തീവ്രമായ ആഗ്രഹത്തോടെയും സമർപ്പണ ബുദ്ധിയോടെയുമാണ് കലാപഠനം നടത്തിയിരുന്നത്. പക്ഷേ ഇപ്പോൾ പലർക്കും ഇൻസ്റ്റന്റ് കലാപഠനത്തോടാണ് താൽപര്യം. ഇൻസ്റ്റഗ്രാമിൽ റീൽസ് ഇടാനും യുട്യൂബ് ചാനലുകളിൽ വിഡിയോ ഇടാനുമൊക്കെ വേണ്ടി നൃത്തം പഠിക്കാൻ വരുന്നവരാണ് കൂടുതൽ. പല കുട്ടികളും വളരെ ആവേശത്തോടെ വന്ന് കലാപഠനം ആരംഭിക്കും പക്ഷേ പൂർത്തിയാക്കാൻ ശ്രമിക്കുന്നവർ വളരെ വിരളമാണ്. നൃത്തം പോലെ ശാരീരികാധ്വാനമുള്ള കലകളാണ് പലരും പാതിവഴിയിൽ ഉപേക്ഷിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. സംഗീതവും ഉപകരണ സംഗീതവുമൊക്കെ തുടരുന്നവർ പോലും നൃത്ത പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന പ്രവണതയുണ്ട്. തിരക്കേറിയ ജീവിതത്തിൽ  പഠനത്തോടൊപ്പം കലയ്ക്കും കൂടി മാറ്റി വയ്ക്കാൻ സമയം കണ്ടെത്താൻ സാധിക്കാത്തതുകൊണ്ടോ മടികൊണ്ടോ ഒക്കെയാകാം ഇങ്ങനെ സംഭവിക്കുന്നത്.

ചിട്ടയായ പഠനത്തിന് സമയമെടുക്കും

പല  നൃത്ത വിദ്യാലയങ്ങളിൽ മാറിമാറി പഠിക്കുന്ന കുട്ടികളും മാതാപിതാക്കളും സ്ഥിരം പറയുന്ന ഒരു പരാതിയുണ്ട്. പഠിത്തം തുടങ്ങിയിട്ട് ഇത്ര നാളായിട്ടും അടിസ്ഥാന ചുവടുകൾ മാത്രമാണ് പഠിപ്പിച്ചത്. ഒരേ ചുവടുകൾ തന്നെ ആവർത്തിക്കുമ്പോഴുള്ള വിരസത മൂലം  നൃത്ത പരിശീലനം പാതിയിൽ ഉപേക്ഷിച്ചു. അത്തരക്കാരോട് അങ്ങനെ ചെയ്യരുത് എന്നേ ഞാൻ പറയൂ. നൃത്തത്തിന്റെ അടവുകളും ചുവടുകളുമൊക്കെ ചിട്ടയോടെ പഠിക്കാൻ വേണ്ടിയാണ് ദീർഘനാൾ ഒരേ കാര്യം തന്നെ പരിശീലിപ്പിക്കുന്നത്. എനിക്കറിയാവുന്ന ഒരു നൃത്ത വിദ്യാലയത്തിൽ പഠനം തുടങ്ങി എട്ടു വർഷമെങ്കിലും പൂർത്തിയായെങ്കിലേ അരങ്ങേറ്റം നടത്താൻ അനുവദിക്കൂ.

പാതി വഴിയിൽ നൃത്തപഠനം ഉപേക്ഷിക്കുന്ന പ്രവണത കൂടുതലായും കേരളത്തിലാണുള്ളതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. മടി കൊണ്ടോ പെട്ടെന്ന് എല്ലാക്കാര്യങ്ങളും നടക്കണമെന്ന ആഗ്രഹം കൊണ്ടോ ആയിരിക്കും ആളുകൾ ഇങ്ങനെ ചെയ്യുന്നത്. ഇപ്പോൾ നൃത്ത പരിശീലനത്തിനായി ഞാൻ ചെന്നൈയിൽ വന്നിരിക്കുകയാണ്. പ്രശസ്ത ഭരതനാട്യം നർത്തകി ലീലാ സാംസണിന്റെ കീഴിൽ നൃത്തം അഭ്യസിക്കാനായി ചിദംബരത്താണുള്ളത്. ഇവിടെ നവരാത്രി ആഘോഷം ബഹുകേമമാണ്. ഒൻപതു ദിവസവും വിവിധ കലാപരിപാടികളോടെയാണ് ആഘോഷം നടക്കുക. കേരളത്തിൽനിന്ന് വ്യത്യസ്തമായ മനോഭാവമുള്ള കുട്ടികളെയാണ് ഞാനിവിടെ കണ്ടത്. വളരെ സമർപ്പണ ബുദ്ധിയോടെയാണ് കുട്ടികൾ നൃത്ത വിദ്യാലയത്തിൽ പരിശീലനത്തിനായി എത്തുന്നത്. പരിശീലനത്തിന്റെ ചിട്ടവട്ടങ്ങളൊക്കെ വളരെ കൃത്യമായി പാലിച്ച് അർപ്പണബോധത്തോടെയാണ് അവരുടെ കലാ പഠനം.

Content Summary:

Discover the Magic of Navratri: Actress Krishna Prabha Shares Her Colorful Memories