അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ സ്‌കോളർഷിപ്പോടെ പിഎച്ച്‌ഡി ഗവേഷണത്തിനു താൽപര്യമുള്ളവർക്ക് പുണെയിലെ ഇന്റർയൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി നടത്തുന്ന ‘ഐനാറ്റ് 2024’ (IUCAA - National Admission Test 2024) ടെസ്‌റ്റെഴുതാം. യുജിസി നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ സ്‌കോളർഷിപ്പോടെ പിഎച്ച്‌ഡി ഗവേഷണത്തിനു താൽപര്യമുള്ളവർക്ക് പുണെയിലെ ഇന്റർയൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി നടത്തുന്ന ‘ഐനാറ്റ് 2024’ (IUCAA - National Admission Test 2024) ടെസ്‌റ്റെഴുതാം. യുജിസി നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമാണിത്. വിലാസം: Inter-University Centre for Astronomy & Astrophysics, Pune University Campus, Ganeshkhind, Pune 411007. ഫോൺ: 020-2560 4100; ഇമെയിൽ: inat@iucaa.in; വെബ്: http://inat.iucaa.in

ഗ്രാവിറ്റേഷൻ, കോസ്മിക് മാഗ്നറ്റിക് ഫീൽഡ്സ്, കോസ്മോളജി, ഹൈ എനർജി അസ്ട്രോഫിസിക്സ്, ഇൻസ്ട്രുമെന്റേഷൻ, ഭൂമിയിൽനിന്നും ബഹിരാകാശത്തുനിന്നുമുള്ള നിരീക്ഷണം, സോളർ ഫിസിക്സ്, ഡേറ്റാ അനാലിസിസ് തുടങ്ങി അസ്ട്രോണമിയുടെയും അസ്ട്രോഫിസിക്സിന്റെയും വിവിധ മേഖലകളിൽ പഠനഗവേഷണമാകാം.

ADVERTISEMENT

പ്രവേശന യോഗ്യത: ഇനിപ്പറയുന്ന ഏതെങ്കിലുമൊരു യോഗ്യത 55% മാർക്കോടെ 2024 ജൂലൈയോടെയെങ്കിലും പൂർത്തിയാക്കണം – ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്സ്, അസ്‌ട്രോണമി ഇവയൊന്നിലെ എംഎസ്‌സി / ഇന്റഗ്രേറ്റഡ് എംഎസ്‍സി, അല്ലെങ്കിൽ ഏതെങ്കിലും ശാഖയിലെ ബിഇ / ബിടെക് /എംഇ / എംടെക്. പട്ടിക, പിന്നാക്ക, സാമ്പത്തികപിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്ക് മതി.

ഇതിനു പുറമേ, അതിസമർഥരായ ബിഎസ്‌സി അവസാന വർഷക്കാർ, എംഎസ്‌സി ഒന്നാം വർഷക്കാർ, ഇന്റഗ്രേറ്റഡ് എം എസ്‌സി മൂന്നും നാലും വർഷക്കാർ, ബിഇ / ബിടെക് രണ്ടും മൂന്നും വർഷക്കാർ എന്നിവർക്കു മുൻകൂർ സിലക്‌ഷന് അപേക്ഷിക്കാം. ഇവർക്ക് ബിഇ/ ബിടെക്/ എംഎസ്‌സി പൂർത്തിയാക്കിയശേഷം ഇന്റർയൂണിവേഴ്‌സിറ്റി സെന്ററിൽ പിഎച്ച്ഡി ഗവേഷണ സ്കോളർഷിപ്പിനു ചേരാം.

ADVERTISEMENT

അപേക്ഷകർ അസ്ട്രോണമി പഠിച്ചിരിക്കണമെന്നു നിർബന്ധമില്ല. ഫിസിക്സിൽ എംഎസ്‌സി തലം വരെയുള്ള അടിസ്ഥാനവിവരങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾ ടെസ്റ്റിലും ഇന്റർവ്യൂവിലും ഉണ്ടാകും. മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ്, എൻജിനീയറിങ് എന്നിവയിലെ അടിസ്ഥാനകാര്യങ്ങളും അറിഞ്ഞിരിക്കണം. ഓൺലൈൻ അപേക്ഷ: നവംബർ 15നു രാത്രി 11.59ന് അകം സമർപ്പിക്കണം.

2 റഫറിമാർ ഓൺലൈനായി അയയ്ക്കുന്ന അസസ്മെന്റ് രഹസ്യറിപ്പോർട്ടുകൾ നവംബർ 19ന് അകം എത്തിക്കുകയും വേണം. ഈ റിപ്പോർട്ടുകളില്ലെങ്കിലും അപേക്ഷ പരിഗണിക്കുമെങ്കിലും സിലക്‌ഷനുള്ള സാധ്യത കുറയും. അപേക്ഷകരുടെ പഠനമികവു വിലയിരുത്താൻ ശേഷിയുള്ള അക്കാദമിക വിദഗ്ധരായിരിക്കണം റഫറി റിപ്പോർട്ട് തയാറാക്കുന്നത്. ബന്ധുക്കൾ പാടില്ല. പ്രവേശനപരീക്ഷ: സിലക്‌ഷന്റെ ഭാഗമായി ജനുവരി പത്തിനു രാവിലെ പത്തിനു പുണെയിൽവച്ച് 2 മണിക്കൂർ എഴുത്തുപരീക്ഷയും ജനുവരി 10–12 തീയതികളിൽ 45 മിനിറ്റ് വീതമുള്ള 2 ഇന്റർവ്യൂവുമുണ്ട്. അപേക്ഷകരുടെ മറ്റേതെങ്കിലും പരീക്ഷ ഇതേ തീയതികളിലാണെങ്കിൽ JEST വഴി (www.jest.org.in) പിഎച്ച്ഡി പ്രവേശനത്തിനു ശ്രമിക്കാം.

ADVERTISEMENT

ഐനാറ്റ് വഴിഎംഎസ്‌സിയും

രണ്ടാം വർഷം വരെ മാത്‌സ് അടങ്ങിയ ബിഎസ്‌സി ഫിസിക്സ് പൂർത്തിയാക്കുന്ന വർക്കും ഏതെങ്കിലും ശാഖയിലെ ബിടെക് 55% എ‌ങ്കിലും മാർക്കോടെ ജയിച്ചവർക്കും പുണെ സർവകലാശാലയും ഇന്റർയൂണിവേഴ്‌സിറ്റി സെന്ററും ‌ചേർന്നു നടത്തുന്ന ജോയിന്റ് എംഎസ്‌സി (അസ്ട്രോഫിസിക്സ് അടങ്ങിയ ഫിസിക്സ്) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഐനാറ്റ്‌ വഴി മാത്രമാണ് ഈ എംഎസ്‌സി പ്രവേശനം.

Content Summary:

INAT 2024: Your Gateway to a PhD in Astronomy and Astrophysics with Scholarship