ന്യൂഡൽഹി ∙ ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിനിന്റെ ആദ്യ സെഷനിലേക്ക് 30നു രാത്രി 9 വരെ ഓൺലൈനായി അപേക്ഷിക്കാം. അന്നു രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. ജനുവരി 24 മുതൽ ഫെബ്രുവരി 1 വരെയാണു പരീക്ഷ. ഫലം ഫെബ്രുവരി 12നു പ്രസിദ്ധീകരിക്കും. രാജ്യത്തെ എൻഐടികൾ, ഐഐഐടികൾ, കേന്ദ്രധനസഹായത്തോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിനിന്റെ ആദ്യ സെഷനിലേക്ക് 30നു രാത്രി 9 വരെ ഓൺലൈനായി അപേക്ഷിക്കാം. അന്നു രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. ജനുവരി 24 മുതൽ ഫെബ്രുവരി 1 വരെയാണു പരീക്ഷ. ഫലം ഫെബ്രുവരി 12നു പ്രസിദ്ധീകരിക്കും.

രാജ്യത്തെ എൻഐടികൾ, ഐഐഐടികൾ, കേന്ദ്രധനസഹായത്തോടെ പ്രവർത്തിക്കുന്ന മറ്റു സാങ്കേതികപഠന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ എൻജിനീയറിങ് (പേപ്പർ 1 വഴി), ആർക്കിടെക്ചർ (പേപ്പർ 2എ വഴി), പ്ലാനിങ് (പേപ്പർ 2ബി വഴി) കോഴ്സുകളിലേക്കാണ് ജെഇഇ മെയിൻ വഴി പ്രവേശനം. പരീക്ഷയിൽ ഏറ്റവും മുന്നിലെത്തുന്ന നിശ്ചിത ശതമാനം വിദ്യാർഥികൾക്ക് ഐഐടി പ്രവേശനത്തിനുള്ള ജെഇഇ–അഡ്വാൻസ്ഡ് എഴുതാനും അവസരം ലഭിക്കും. 

ADVERTISEMENT

പൊതുവിഭാഗത്തിൽ ഒരു പേപ്പറിന് ആൺകുട്ടികൾക്ക് 1000 രൂപയും പെൺകുട്ടികൾക്ക് 800 രൂപയുമാണു പരീക്ഷാഫീസ്. ഇന്ത്യയ്ക്കു പുറത്ത് ഇതു യഥാക്രമം 5000, 4000 രൂപ വീതമാണ്. പേപ്പർ ഒന്നും രണ്ടും എഴുതാൻ പൊതുവിഭാഗത്തിൽ ആൺകുട്ടികൾക്കു 2000 രൂപയും പെൺകുട്ടികൾക്കു 1600 രൂപയുമാണു ഫീസ്. https://jeemain.ntaonline.in/

∙ ഈ തീയതികൾ ഓർക്കാം

ജെഇഇ സെഷൻ 1

∙ പരീക്ഷാനഗര അറിയിപ്പ്: ജനുവരി രണ്ടാം ആഴ്ച

ADVERTISEMENT

∙ അഡ്മിറ്റ് കാർഡ്: പരീക്ഷയ്ക്കു 3 ദിവസം മുൻപ്

ജെഇഇ സെഷൻ 2

∙ അപേക്ഷാ നടപടികൾ: ഫെബ്രുവരി 2 – മാർച്ച് 2നു രാത്രി 9 വരെ

∙ ഫീസ് അടവ്: മാർച്ച് 2നു രാത്രി 11.50 വരെ

ADVERTISEMENT

∙ പരീക്ഷാനഗര അറിയിപ്പ്: മാർച്ച് മൂന്നാം ആഴ്ച

∙ അഡ്മിറ്റ് കാർഡ്: പരീക്ഷയ്ക്കു 3 ദിവസം മുൻപ്

∙ പരീക്ഷാ തീയതി: ഏപ്രിൽ 1–15

∙ ഫലം: ഏപ്രിൽ 25

12 അധ്യായങ്ങൾ കുറച്ചു

കഴിഞ്ഞവർഷം വരെ എൻസിഇആർടി 11, 12 പാഠപുസ്തകങ്ങളിലെ 65 അധ്യായങ്ങളാണ് ജെഇഇ മെയിൻ സിലബസിലുണ്ടായിരുന്നതെങ്കിൽ ഇക്കുറി 53 ആയി കുറച്ചു. ഏറ്റവുമധികം കുറച്ചത് കെമിസ്ട്രിയാണ്. ഇനോർഗാനിക് കെമിസ്ട്രിയുടെ പ്രാധാന്യം പാടേ ഇല്ലാതായി.

∙ഒഴിവാക്കിയ പാഠഭാഗങ്ങൾ

കണക്ക്: നിലവിൽ 14 അധ്യായങ്ങൾ. മാത്തമാറ്റിക്കൽ റീസണിങ്– മാത്തമാറ്റിക്കൽ ഇൻഡക്‌ഷൻ എന്ന അധ്യായം ഒഴിവാക്കി. ഡയമൻഷനൽ ജ്യോമെട്രിയിലെ ചില ഭാഗങ്ങൾ ഉപേക്ഷിച്ചു. 

ഫിസിക്സ്: കമ്യൂണിക്കേഷൻ സിസ്റ്റംസ് അധ്യായം ഇനിയില്ല. ഇലക്ട്രോ സ്റ്റാറ്റിസ്റ്റിക്സ് എന്ന അധ്യായത്തിലെ ട്രാൻസിസ്റ്റർ എന്ന ഭാഗം ഒഴിവാക്കി. 18 പ്രാക്ടിക്കലുകൾ പുതുതായി ഉൾപ്പെടുത്തി. മൊത്തം 20 അധ്യായങ്ങൾ.

കെമിസ്ട്രി: നിലവിൽ 20 അധ്യായങ്ങൾ മാത്രം. ഒന്നാം വർഷത്തിലെ സ്റ്റേറ്റ്സ് ഓഫ് മാറ്റർ, ഹൈഡ്രജൻ, എസ് ബ്ലോക്ക്, എസ് ബ്ലോക്ക് എലമെന്റ്സ്, എൻവയൺമെന്റൽ കെമിസ്ട്രി തുടങ്ങിയ അധ്യായങ്ങളും രണ്ടാം വർഷത്തിലെ സോളിഡ് സ്റ്റേറ്റ്, സർഫസ് കെമിസ്ട്രി, എക്സ്ട്രാക്‌ഷൻ ഓഫ് എലമെന്റ്സ്, പോളിമേഴ്സ്, കെമിസ്ട്രി ഇൻ എവരിഡേ ലൈഫ് തുടങ്ങിയ അധ്യായങ്ങളും ഇനിയില്ല.

Content Summary:

NTA JEE Main 2024 registration begins