കെ–ടെറ്റ്: ആർക്കൊക്കെ എഴുതാം, എങ്ങനെ അപേക്ഷിക്കണം?
കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന കെ–ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്കിരിക്കാൻ ഈ മാസം 17 വരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ച് ഫീ അടയ്ക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് സൂക്ഷിക്കണം. ഹാൾടിക്കറ്റ് ഡൗൺലോഡ്

കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന കെ–ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്കിരിക്കാൻ ഈ മാസം 17 വരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ച് ഫീ അടയ്ക്കാം.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് സൂക്ഷിക്കണം. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐഡിയും വേണം. ഡിസംബർ 20ന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. അപേക്ഷയുടെ പ്രിന്റോ സർട്ടിഫിക്കറ്റിന്റെ പകർപ്പോ അയച്ചുകൊടുക്കേണ്ട.
4 കാറ്റഗറികളിൽ പരീക്ഷയുണ്ട്.
1. ലോവർ പ്രൈമറി
2. അപ്പർ പ്രൈമറി
3. ഹൈസ്‌ക്കൂൾ
4. ഭാഷാധ്യാപകർ (അറബിക്, ഹിന്ദി, സംസ്കൃതം, ഉറുദു – യുപി തലം വരെ); സ്‌പെഷലിസ്‌റ്റ് (ആർട്ട് & ക്രാഫ്റ്റ്, കായികം)
എത്ര വിഭാഗങ്ങളിലെ പരീക്ഷകളെഴുതാനും ഒരപേക്ഷ മതി. പക്ഷേ ഓരോ വിഭാഗത്തിലേക്കും 500 രൂപ പരീക്ഷാഫീയടയ്ക്കണം. പട്ടിക / ഭിന്നശേഷി വിഭാഗക്കാർ 250 രൂപ. ഓരോ കാറ്റഗറിയിലെയും അപേക്ഷകർക്കു വേണ്ട മിനിമം യോഗ്യതയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്. 1,2,4 കാറ്റഗറികളിൽ ഭാഷകളൊഴികെ വിഷയങ്ങളിലെ ചോദ്യങ്ങൾ ഇംഗ്ലിഷിലും മലയാളത്തിലും ഉണ്ടായിരിക്കും. മൂന്നാം കാറ്റഗറിയിൽ ഭാഷകളൊഴികെയുള്ള വിഷയങ്ങളിലെ ചോദ്യങ്ങൾ ഇംഗ്ലിഷിൽ മാത്രം.
ഓരോ വിഭാഗത്തിലെ പരീക്ഷയിലും 150 മിനിറ്റിൽ 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഒഎംആർ രീതിയിലുള്ള ഉത്തരക്കടലാസായിരിക്കും. തെറ്റുത്തരത്തിനു മാർക്ക് കുറയ്ക്കില്ല. യോഗ്യതയ്ക്കു ടെസ്റ്റിൽ കുറഞ്ഞത് 60% മാർക്ക് നേടണം. പട്ടിക, പിന്നാക്ക വിഭാഗക്കാർ 55%, ഭിന്നശേഷി വിഭാഗക്കാർ 50% ക്രമത്തിൽ മാർക്ക് നേടിയാൽ മതി.
അപേക്ഷകർക്കു പ്രായപരിധി നിർദേശിച്ചിട്ടില്ല. പക്ഷേ, നിയമനത്തിന് അപേക്ഷിക്കാൻ പ്രായവും അക്കാദമിക പരീക്ഷകളും സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരും. പരീക്ഷയിൽ യോഗ്യത തെളിയിക്കുന്നതുവഴി നിയമനത്തിന് അവകാശം കിട്ടില്ലെന്നുമോർക്കുക.
ഒരിക്കൽ വിജയിച്ച കാറ്റഗറിയിൽ വീണ്ടും എഴുതാൻ കഴിയില്ല. ഏതു ജില്ലയിൽ പരീക്ഷയെഴുതാനാണു താൽപര്യമെന്ന് അപേക്ഷയിൽ കാണിക്കണം. ഒന്നിലേറെ ജില്ലകൾ പാടില്ല. സി–ടെറ്റ്, എംഎഡ്, നെറ്റ്, സെറ്റ്, എംഫിൽ, പിഎച്ച്ഡി തുടങ്ങിയ യോഗ്യതകളുള്ളവർക്കു ടെസ്റ്റെഴുതുന്നതിൽ നിന്നുള്ള ഇളവുകളെക്കുറിച്ചുള്ള വിവരങ്ങൾ വിജ്ഞാപനത്തിന്റെ മൂന്നാം പേജിലുണ്ട്.
ഓരോ വിഭാഗത്തിലും അപേക്ഷിക്കാനുള്ള മിനിമം യോഗ്യതയും സിലബസും പരീക്ഷാശൈലിയും ഉൾപ്പെടെയുള്ള വിവരങ്ങളടങ്ങിയ വിജ്ഞാപനം https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in, www.scert.kerala.gov.in എന്നീ വെബ് സൈറ്റുകളിലുണ്ട്. സംശയപരിഹാരത്തിന് Office of the Commissioner of Government Examinations, Pareeksha Bhavan, Poojapura, Thiruvananthapuram– 695012; ഫോൺ: 0471 2546823; ഇ–മെയിൽ: ktet.helpdesk@gmail.com.