ജന്മം നൽകിയ അച്ഛൻ തന്നെ മകളുടെ ജീവനെടുക്കുക. അതും കൗമാര പ്രണയത്തിന്റെ പേരിൽ. ആലുവയിലാണ് 14 വയസ്സു മാത്രം പ്രായമുള്ള മകളെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി വായിൽ ബലമായി കളനാശിനിയൊഴിച്ച് അച്ഛൻ ഇല്ലാതാക്കിയത്. തല്ലിയും കൊന്നും ഉയർത്തിപ്പിടിക്കേണ്ടതാണോ കുടുംബത്തിന്റെ അഭിമാനവും അന്തസ്സും? കേവലം ഒരു

ജന്മം നൽകിയ അച്ഛൻ തന്നെ മകളുടെ ജീവനെടുക്കുക. അതും കൗമാര പ്രണയത്തിന്റെ പേരിൽ. ആലുവയിലാണ് 14 വയസ്സു മാത്രം പ്രായമുള്ള മകളെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി വായിൽ ബലമായി കളനാശിനിയൊഴിച്ച് അച്ഛൻ ഇല്ലാതാക്കിയത്. തല്ലിയും കൊന്നും ഉയർത്തിപ്പിടിക്കേണ്ടതാണോ കുടുംബത്തിന്റെ അഭിമാനവും അന്തസ്സും? കേവലം ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജന്മം നൽകിയ അച്ഛൻ തന്നെ മകളുടെ ജീവനെടുക്കുക. അതും കൗമാര പ്രണയത്തിന്റെ പേരിൽ. ആലുവയിലാണ് 14 വയസ്സു മാത്രം പ്രായമുള്ള മകളെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി വായിൽ ബലമായി കളനാശിനിയൊഴിച്ച് അച്ഛൻ ഇല്ലാതാക്കിയത്. തല്ലിയും കൊന്നും ഉയർത്തിപ്പിടിക്കേണ്ടതാണോ കുടുംബത്തിന്റെ അഭിമാനവും അന്തസ്സും? കേവലം ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജന്മം നൽകിയ അച്ഛൻ തന്നെ മകളുടെ ജീവനെടുക്കുക. അതും കൗമാര പ്രണയത്തിന്റെ പേരിൽ. ആലുവയിലാണ് 14 വയസ്സു മാത്രം പ്രായമുള്ള മകളെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി വായിൽ ബലമായി കളനാശിനിയൊഴിച്ച് അച്ഛൻ ഇല്ലാതാക്കിയത്. തല്ലിയും കൊന്നും ഉയർത്തിപ്പിടിക്കേണ്ടതാണോ കുടുംബത്തിന്റെ അഭിമാനവും അന്തസ്സും? കേവലം ഒരു കൗമാരപ്രണയത്തെ ഒരാളുടെ ജീവനെടുത്തു കൊണ്ടാണോ നേരിടേണ്ടത്? തലമുറകളുടെ കാഴ്ചപ്പാടുകളിലെ അന്തരത്തിന്റെ വില സ്വന്തം കുട്ടികളുടെ ചോരയാണോ? അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഇത്തരം ഒട്ടേറെ ചോദ്യങ്ങൾ ഉയരാറുണ്ട്. പക്ഷേ ചോദ്യങ്ങൾ ചോദിക്കുന്നവർക്കും അതിന് കൃത്യമായ ഉത്തരം തേടുന്നവർക്കും ഒന്നു മാത്രമറിയില്ല– പുതിയ കാലത്തെ കൗമാരക്കാരോട് എങ്ങനെ ഇടപെടണം? 

ആറ്റുനോറ്റ് ഓമനിച്ചു വളർത്തിയ മകൾ പഠിക്കേണ്ട പ്രായത്തിൽ പ്രണയിക്കുന്നത് പല രക്ഷിതാക്കൾക്കും സഹിക്കാൻ കഴിയണമെന്നില്ല. കുട്ടികളോടുള്ള സ്നേഹത്താൽ അന്ധരായ മാതാപിതാക്കൾ, അവർ മുതിരുന്നത് തിരിച്ചറിയാത്തതും മുതിർന്ന കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് അവർക്ക് അറിയാത്തതും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമാകാറുണ്ട്.

ADVERTISEMENT

പഠന സമ്മർദങ്ങളും ബന്ധങ്ങളിലെ സങ്കീർണതയും ശാരീരിക വളർച്ചയുടെ ബുദ്ധിമുട്ടുകളുമൊക്കെയായി ഒരുപാട് പ്രശ്നങ്ങൾക്കു നടുവിലാണ് കൗമാരക്കാരുടെ ജീവിതം. ഈ ഘട്ടത്തിൽ കൃത്യമായ മാർഗനിർദേശങ്ങളും ശിക്ഷണവും അവർക്ക് ആവശ്യമാണ്. ഒരുപാട് ആശയക്കുഴപ്പങ്ങളുടെ കാലഘട്ടം കൂടിയാണ് കൗമാരം. ശരിതെറ്റുകളുടെ തുലാസിൽ കൗമാരക്കാർക്കും മുതിർന്നവർക്കും അളവുകൾ പലപ്പോഴും തെറ്റിപ്പോകാറുണ്ട്. പ്രണയമെന്നു കേട്ടാൽ തുറന്ന യുദ്ധത്തിനു കോപ്പുകൂട്ടാതെ, സംയമനത്തോടെ കാര്യങ്ങളെ കാണാനും കുട്ടികളെ കാര്യങ്ങൾ ശാന്തമായി പറഞ്ഞു മനസ്സിലാക്കാനുമുള്ള ശ്രമങ്ങളാണുണ്ടാവേണ്ടത്. വൈകാരിക പ്രതികരണങ്ങൾ ഒരിക്കലും നികത്താനാകാത്ത നഷ്ടങ്ങളിലേക്കു മാത്രമേ നയിക്കൂ.

കൗമാരക്കാർ അനുഭവിക്കുന്ന വിവിധതരം മാനസിക പ്രശ്നങ്ങളെ എങ്ങനെ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞു തരുകയാണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ജി. സൈലേഷ്യ.

പ്രണയമെന്നു കേട്ടാൽ വാളെടുക്കണോ?

കൗമാരം പലതരം ആശയക്കുഴപ്പങ്ങളുടെ കൂടി പ്രായമാണ്. മനസ്സിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുന്നതിനാൽ എളുപ്പം സ്വാധീനങ്ങൾക്കു വഴിപ്പെടാം. പ്രണയം സ്വാഭാവികമായ ഒരു പ്രക്രിയയാണ്. ഏതു പ്രായത്തിലും അതു സംഭവിക്കാം. ഒരു വിദ്യാർഥിയുടെ പ്രാഥമിക കടമ പഠിക്കുക എന്നുള്ളതാണ്. അതിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ളതാണ് പ്രണയമെങ്കിൽ അത് ഗുണം ചെയ്യില്ല. ചില പ്രണയങ്ങൾ മാനസികമായി ശക്തി പകരുകയും ധൈര്യം നൽകുകയുമൊക്കെ ചെയ്യാറുണ്ട്. പല കുട്ടികളിലും വളരെ ടോക്സിക് ആയ പ്രണയബന്ധങ്ങൾ കാണാറുണ്ട്. അത് അവരെ വല്ലാതെ തകർത്തു കളയും. ആത്മവിശ്വാസം പാടെ തകർന്ന്, തങ്ങൾ ഒന്നുമല്ല എന്ന മനോനിലയിലേക്കെത്തുകയും സ്വയം വെറുക്കുകയുമൊക്കെ ചെയ്യും. പ്രണയം എന്തു തരത്തിലുള്ളതാണ്, അത് എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ആ ബന്ധം തുടരണോ എന്നു തീരുമാനിക്കേണ്ടത്. 

Representative image. Photo Credit : Edvard Molnar/iStock
ADVERTISEMENT

കുട്ടികൾ പ്രണയത്തിലോ പ്രണയത്തകർച്ചയിലോ ആണെന്നു മനസ്സിലായാൽ വികാര വിക്ഷോഭത്തോടെ നേരിടുകയോ ശാരീരികമായി ആക്രമിക്കുകയോ ചെയ്യാതെ, അത് ലോകത്തെ ആദ്യത്തെ സംഭവമല്ലെന്നും തികച്ചും സ്വാഭാവികമായ കാര്യമാണെന്നും കുട്ടികളോടു പറയാം. ഇപ്പോൾ പഠിത്തത്തിൽ ശ്രദ്ധിക്കാനും മുതിരുമ്പോഴും അതേയാളോട് പ്രണയം നിലനിൽക്കുകയാണെങ്കിൽ അപ്പോൾ അതു പരിഗണിക്കാമെന്നും പറഞ്ഞു കൊടുക്കാം. ടോക്സിക് ആയ ബന്ധങ്ങളിലാണ് അവരെന്നു സൂചന ലഭിച്ചാൽ സമാധാനത്തോടെ അവരെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി അതിൽനിന്നു പിന്മാറ്റുകയാണ് വേണ്ടത്. 

അച്ഛനും അമ്മയ്ക്കും ഒന്നും അറിയില്ല എന്നു കരുതരുത്...

കൗമാരം ശരിക്കും ഒരു ‘ഗാങ്ഏജ്’ (gangage) തന്നെയാണ്. നമ്മൾ ഏറ്റവും കാര്യമായി കേൾക്കുന്നത് ചുറ്റുമുള്ള സുഹൃത്തുക്കൾ പറയുന്നതാണ്. ആ പ്രായത്തിൽ നമുക്കു തോന്നുന്നത് നമ്മുടെ അച്ഛനും അമ്മയ്ക്കും ഒന്നും അറിയില്ല എന്നാണ്. അവരൊന്നും അത്ര പോരാ എന്ന് പല കൗമാരപ്രായക്കാർക്കും തോന്നാറുണ്ട്. അത് തീർത്തും തെറ്റു തന്നെയാണ്. ഈ പ്രായവും കടന്നാണ് അവരും മുതിർന്നത്. കൂട്ടുകാർ സമപ്രായക്കാരായതുകൊണ്ട് അവർ നൽകുന്ന ഉപദേശങ്ങളെല്ലാം കണ്ണുമടച്ച് അനുസരിക്കരുത്. നമ്മൾ തെറ്റു ചെയ്താൽ അത് തിരുത്തുന്നയാളാണ് നല്ല സുഹൃത്തും വഴികാട്ടിയും. അതാണ് ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നു പറയുന്നത്. നമ്മള്‍ ചെയ്യുന്ന എല്ലാ തെറ്റുകളും നമുക്ക് മനസ്സിലാകണമെന്നില്ല. അതു പറഞ്ഞു തരാൻ മുതിർന്നവർ ശ്രമിക്കുമ്പോൾ അതിന് ചെവികൊടുക്കണം. 

കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ മുതിർന്നവരും ചിലത് ശ്രദ്ധിക്കണം. ഉപദേശം കുട്ടികളെ വ്യക്തിപരമായി അവഹേളിക്കുന്നതോ ഇടിച്ചുതാഴ്ത്തുന്നതോ മുറിവേൽപിക്കുന്നതോ ആകരുത്. ‘നീയിത് ഇങ്ങനെ ചെയ്യുന്നത് നന്നായിരിക്കും. മറ്റേതാകുമ്പോൾ ഇന്ന ദോഷങ്ങൾ ഉണ്ട്’ എന്ന് ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കണം.

ADVERTISEMENT

അതിർവരമ്പുകൾ വേണമെന്ന് പറഞ്ഞു കൊടുക്കാം

എല്ലാ ബന്ധങ്ങൾക്കും അതിർവരമ്പ് ആവശ്യമാണ്. അതിപരിചയം മൂലം ആദരവു കുറയും എന്നു പറയാറുണ്ടല്ലോ. അതുകൊണ്ട് എല്ലാത്തിനും ഒരു അതിർത്തി വയ്ക്കുന്നത് നല്ലതാണ്. നമ്മുടെ പഴ്സനൽ സ്പേസിനെ സംരക്ഷിക്കാനാണ് ആ അതിർത്തി. വ്യക്തിപരവും സാമ്പത്തികവും ലൈംഗികപരവും സാമൂഹികവും വൈകാരികവുമൊക്കെയായ (എന്തെല്ലാം വികാരങ്ങൾ നമ്മൾ മറ്റൊരാളിന്റെ മുന്നിൽ പ്രകടിപ്പിക്കും, മറച്ചുവയ്ക്കും എന്നുള്ളത്) അതിർവരമ്പുകൾ ഉണ്ടായിരിക്കുക എന്നതു പ്രധാനമാണ്.

ആ അതിർവരമ്പുകൾ കുടുംബത്തിലുള്ള ആളുകൾക്കും ബാധകമാണ്. കൗമാരക്കാരെ ഏതു വിധത്തിലും അനുസരിപ്പിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്. തീർത്തും സമാധാനപരമായി അവരോടു കാര്യങ്ങൾ അവതരിപ്പിക്കണം. തനിച്ച് അതിന് സാധിക്കുന്നില്ലെങ്കിൽ അത്തരം സാഹചര്യങ്ങൾ തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ പരിശീലനം നേടിയ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുകയാണ് നല്ലത്. അഭിമാനത്തിന്റെയോ ദുരഭിമാനത്തിന്റെയോ പേരിൽ നടത്തുന്ന അരുംകൊലകൾ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. അധികാരം കാണിക്കലോ അനുസരിപ്പിക്കലോ അല്ല, മനസ്സിലാക്കലാണ് സ്നേഹത്തിന്റെ ഭാഷയെന്ന് അറിയാതെ പോകരുത്... 

Content Summary:

Love, Boundaries, and Family Honor: The Unsettling Story of a Father's Fatal Decision