പ്രകോപിപ്പിക്കുന്നവരോട് എങ്ങനെ പെരുമാറണം?; പ്രതികാര ബുദ്ധിയോടെയോ, നിസ്സംഗതയോടെയോ
പക്വതയോടെ എന്തിനെയും സമീപിക്കുന്നവർക്കു മാത്രമാണ് അശുദ്ധചേഷ്ടകളെയും ഭാഷണങ്ങളെയും എതിർത്തു തോൽപിക്കാനാകുക. ഉപദ്രവിക്കുന്നവർക്കു തത്സമയം ഉപകാരം ചെയ്യണമെങ്കിൽ ആ മനസ്സ് എത്ര നിഷ്കളങ്കവും ധീരവുമായിരിക്കണം.

വേട്ടയ്ക്കിടയിൽ അയാൾക്കൊരു പ്രാവിനെ കിട്ടി. അതിനെ കൂട്ടിലാക്കി മരത്തണലിൽ വിശ്രമിക്കാനിരുന്നു. തണുപ്പുകാലമായതിനാൽ അയാൾ വിറയ്ക്കാൻ തുടങ്ങിയിരുന്നു. മരത്തിനു മുകളിൽനിന്ന് അയാളൊരു ശബ്ദം കേട്ടു. അതു കൂട്ടിലകപ്പെട്ട പക്ഷിയുടെ ഇണയായിരുന്നു. കൂട്ടിലെ കിളി തന്റെ ഇണയോടു പറഞ്ഞു: നമ്മൾ ആതിഥ്യമര്യാദയുള്ളവരാണ്. ഇയാൾക്കു വേണ്ടതു ചെയ്തുകൊടുക്കണം. ഇണക്കിളി ഉടൻ കുറെ ചുള്ളിക്കമ്പുകൾ ശേഖരിച്ചു. അതു കത്തിച്ച് അയാൾ ചൂടുകായാൻ തുടങ്ങി. അൽപം കഴിഞ്ഞപ്പോൾ ആ കിളി തീയിലേക്കു ചാടി അയാൾക്കു ഭക്ഷണമായി. എല്ലാം കണ്ടുകൊണ്ടിരുന്ന അയാൾ കൂട്ടിലടച്ച കിളിയെ തുറന്നുവിട്ടു. ഇനിയൊരിക്കലും പക്ഷികളെ പിടിക്കില്ലെന്ന ശപഥവും ചെയ്തു.
അപമാനിക്കുന്നവരെപ്പോലും ആദരിക്കുന്നവരെ എങ്ങനെ തോൽപിക്കും? സ്വയം മറന്ന് അപരനുവേണ്ടി നിലകൊള്ളുന്നവരെ എങ്ങനെ അടിയറവു പറയിക്കും? അപഹാസ്യവാക്കുകൾ കേൾക്കുമ്പോഴും നിശ്ശബ്ദരാകു ന്നവരുടെ മുന്നിൽ എത്രനേരം പിടിച്ചുനിൽക്കും? സ്വന്തമായ നിലപാടും നിലവാരവുമില്ലാത്തവർ എതിരാളികളുടെ പ്രകോപനങ്ങൾക്കനുസരിച്ചു മാത്രമേ പെരുമാറൂ. ഇങ്ങോട്ട് ഉച്ചത്തിൽ ചീത്തവിളിച്ചാൽ തിരിച്ച് അതിലുമുച്ചത്തിൽ വിളിക്കും. എന്തൊക്കെ സംഭവിച്ചാലും സ്വതസിദ്ധശൈലിയിൽ മാത്രം പെരുമാറുന്നവരുണ്ട്. പ്രകോപനങ്ങളോ പ്രലോഭനങ്ങളോ അവരെ ബാധിക്കില്ല.
പക്വതയോടെ എന്തിനെയും സമീപിക്കുന്നവർക്കു മാത്രമാണ് അശുദ്ധചേഷ്ടകളെയും ഭാഷണങ്ങളെയും എതിർത്തു തോൽപിക്കാനാകുക. ഉപദ്രവിക്കുന്നവർക്കു തത്സമയം ഉപകാരം ചെയ്യണമെങ്കിൽ ആ മനസ്സ് എത്ര നിഷ്കളങ്കവും ധീരവുമായിരിക്കണം. ഭീരുക്കളാണ് പ്രതികാരസാധ്യതകൾ ആരായുന്നത്. അന്യനെ നശിപ്പിക്കാതെ തനിക്കു രക്ഷയില്ലെന്നും അവൻ തകർക്കപ്പെട്ടാൽ മാത്രമേ തനിക്കു ജീവിതമുള്ളൂവെന്നും തെറ്റിദ്ധരിച്ചിരിക്കുന്നവർ അപരനാശത്തിന്റെ തിരക്കഥാരചനയിലായിരിക്കും എപ്പോഴും.
മറ്റുള്ളവരിൽ മാറ്റമുണ്ടാക്കാൻ രണ്ടു മാർഗങ്ങളുണ്ട്; കീഴ്പ്പെടുത്തി, അല്ലെങ്കിൽ മാനസാന്തരപ്പെടുത്തി. നിയമം ഉപയോഗിച്ചോ അധികാരമുപയോഗിച്ചോ ഒരാളെ നിയന്ത്രിച്ചാൽ തനിക്കനുകൂലമായ അവസരത്തിൽ അയാൾ സകലശക്തിയും സംഭരിച്ചു പ്രതികരിക്കും. മാനസാന്തരത്തിലേക്കു നയിച്ചാൽ പിന്നീടൊരിക്കലും അയാൾക്കു പഴയതിലേക്കു തിരിച്ചുനടക്കാനാകില്ല. സ്വയമെടുത്ത തീരുമാനത്തോടു വിശ്വസ്തരായിരിക്കും എല്ലാവരും. അത്തരം പരിവർത്തനങ്ങളിലേക്കാണ് ആളുകൾ നയിക്കപ്പെടേണ്ടത്.