ബിടെക്: ഇന്റേൺഷിപ് കൂട്ടുന്നത് തൊഴിൽസാധ്യത വർധിപ്പിക്കാൻ
ഏഴാം സെമസ്റ്റർ പരീക്ഷ പൂർത്തിയാകുമ്പോൾ ഇന്റേൺഷിപ് ആരംഭിക്കാം. 6.5 സിജിപിഎ ആണ് ഇന്റേൺഷിപ്പിന് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത. കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ ഇന്റേൺഷിപ് ആകാം.

തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാല (കെടിയു) ബിടെക് വിദ്യാർഥികൾക്കുള്ള ഇന്റേൺഷിപ് 2 മാസത്തിൽനിന്ന് 4–6 മാസമാക്കുന്നത് തൊഴിൽ നൈപുണ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ. നിലവിൽ ഇന്റേൺഷിപ് കാലയളവിലുള്ള കുറവു മൂലം പല ബഹുരാഷ്ട്ര കമ്പനികളും വിദ്യാർഥികളെ ജോലിക്കെടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് സർവകലാശാലയെ അറിയിച്ചിരുന്നു.
ഏഴാം സെമസ്റ്റർ പരീക്ഷ പൂർത്തിയാകുമ്പോൾ ഇന്റേൺഷിപ് ആരംഭിക്കാം. 6.5 സിജിപിഎ ആണ് ഇന്റേൺഷിപ്പിന് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത. കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ ഇന്റേൺഷിപ് ആകാം.
സ്വകാര്യ സ്ഥാപനങ്ങളിലാണെങ്കിൽ മാസം 10,000 രൂപ സ്റ്റൈപൻഡ് ഉണ്ടായിരിക്കണം. സർവകലാശാലയുടെ പ്രത്യേക അനുമതിയുണ്ടെങ്കിൽ മാത്രമേ കുറഞ്ഞ സ്റ്റൈപൻഡിൽ ഇന്റേൺഷിപ് ചെയ്യാനാകൂ. വ്യവസായ സ്ഥാപനങ്ങൾക്ക് ബിടെക് ലവൽ ഇന്റേൺഷിപ്പിന് ആവശ്യമായ സൗകര്യങ്ങളും വൈദഗ്ധ്യവും ഉണ്ടെന്നു കോളജുകൾ ഉറപ്പാക്കണം. ഇന്റേൺഷിപ്പിന് അർഹരായ വിദ്യാർഥികൾക്ക് അവസാന സെമസ്റ്റർ പരീക്ഷ എഴുതാൻ ആവശ്യമായ ഹാജർ ലഭിക്കാൻ എട്ടാം സെമസ്റ്ററിൽ ഓൺലൈൻ, സ്പെഷൽ ക്ലാസുകൾ നടത്തുമെന്നു കോളജുകൾ ഉറപ്പാക്കണം.
ഫൈനൽ ഇയർ പ്രോജക്ടാക്കാം
വിദ്യാർഥികൾക്ക് ഒറ്റയ്ക്കോ ടീമായോ ഇന്റേൺഷിപ് ഏറ്റെടുക്കാം. ഇന്റേൺഷിപ് റിപ്പോർട്ട് ഫൈനൽ ഇയർ പ്രോജക്ടായി പരിഗണിക്കാം. ഇന്റേൺഷിപ് ആരംഭിച്ച് 2 ആഴ്ചയ്ക്കുള്ളിൽ അത് അവസാനിപ്പിച്ച് റഗുലർ ക്ലാസുകളിൽ തിരികെച്ചേരാനുള്ള അപേക്ഷ സമർപ്പിക്കാനും ഓപ്ഷനുണ്ടാകും. വിദ്യാർഥികൾ ഇന്റേൺഷിപ്പിൽനിന്നു പിന്മാറാനുള്ള കാരണങ്ങൾ വിലയിരുത്തി ഉചിത തീരുമാനമെടുക്കേണ്ടത് കോളജുകളാണ്.