നിഷേധ ചിന്താഗതിക്കാരെ രണ്ടു വിഭാഗത്തിൽ ഉൾപ്പെടുത്താം. ചിലർ സദാ സമയവും നെഗറ്റീവായി ചിന്തിക്കുന്നവരും ജോലിയിൽ ഒരു രീതിയിലും മുന്നോട്ടുപോകാൻ പ്രേരിപ്പിക്കാത്തവരും ആയിരിക്കും. എന്നാൽ മറ്റു ചിലർ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതു കൊണ്ടു മാത്രമായിരിക്കും നെഗറ്റീവായി പെരുമാറുന്നത്.

നിഷേധ ചിന്താഗതിക്കാരെ രണ്ടു വിഭാഗത്തിൽ ഉൾപ്പെടുത്താം. ചിലർ സദാ സമയവും നെഗറ്റീവായി ചിന്തിക്കുന്നവരും ജോലിയിൽ ഒരു രീതിയിലും മുന്നോട്ടുപോകാൻ പ്രേരിപ്പിക്കാത്തവരും ആയിരിക്കും. എന്നാൽ മറ്റു ചിലർ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതു കൊണ്ടു മാത്രമായിരിക്കും നെഗറ്റീവായി പെരുമാറുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിഷേധ ചിന്താഗതിക്കാരെ രണ്ടു വിഭാഗത്തിൽ ഉൾപ്പെടുത്താം. ചിലർ സദാ സമയവും നെഗറ്റീവായി ചിന്തിക്കുന്നവരും ജോലിയിൽ ഒരു രീതിയിലും മുന്നോട്ടുപോകാൻ പ്രേരിപ്പിക്കാത്തവരും ആയിരിക്കും. എന്നാൽ മറ്റു ചിലർ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതു കൊണ്ടു മാത്രമായിരിക്കും നെഗറ്റീവായി പെരുമാറുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നിലേറെപ്പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ഒരുപോലെയുള്ളവരെയായിരിക്കില്ല ജോലിക്ക് നിയമിക്കുന്നത്. കഴിവിലും കരുത്തിലും സ്വഭാവ സവിശേഷതകളിലും ഒരോരുത്തരും വ്യത്യസ്തരായിരിക്കും. ചിലർ നല്ല സഹപ്രവർത്തകരായി ജോലിയിലും ജീവിതത്തിലും സഹായിക്കും, പിന്തുണയ്ക്കും. അവരുടെ പോസിറ്റീവ് മനോഭാവം ജോലിസ്ഥലത്ത് എല്ലാവർക്കും പ്രചോദനം പകരും. എന്നാൽ, നിഷേധ മനോഭാവമുള്ള ചിലരെങ്കിലും ജോലിസ്ഥലത്ത് ഉണ്ടാകാൻ സാധ്യതയുണ്ട്. തെറ്റായ പ്രവണതകളിലേക്ക് ഇവർ നയിക്കാം. ഇങ്ങനെയുള്ളവരെ തിരിച്ചറിഞ്ഞാൽ മാത്രമേ ജോലിയിൽ ശ്രദ്ധിക്കാനും കരിയറിൽ മുന്നേറാനും കഴിയൂ. നിഷേധ ചിന്തകൾ പുലർത്തുന്നവർ തന്നെ പല തരക്കാരായിരിക്കും. ജന്മനാ ആരും നിഷേധചിന്തയുള്ളവരായിരിക്കില്ല. കാരണങ്ങൾ കണ്ടെത്തിയാൽ മാത്രമേ പരിഹാരവും സാധ്യമാവൂ.

നിഷേധ ചിന്താഗതിക്കാരെ രണ്ടു വിഭാഗത്തിൽ ഉൾപ്പെടുത്താം. ചിലർ സദാ സമയവും നെഗറ്റീവായി ചിന്തിക്കുന്നവരും ജോലിയിൽ ഒരു രീതിയിലും മുന്നോട്ടുപോകാൻ പ്രേരിപ്പിക്കാത്തവരും ആയിരിക്കും. എന്നാൽ മറ്റു ചിലർ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതു കൊണ്ടു മാത്രമായിരിക്കും നെഗറ്റീവായി പെരുമാറുന്നത്. ജോലിയെക്കുറിച്ച് സ്ഥിരം പരാതി പറയുന്നവർ എപ്പോഴും നെഗറ്റീവായി ചിന്തിക്കുന്നവരായിരിക്കും. സ്ഥാപനത്തിലെ പദവി, മേലധികാരി, സ്ഥാപനം എന്നിവയോടെല്ലാം ഇവർക്ക് അനിഷ്ടമുണ്ടായിരിക്കും. സ്ഥാപനത്തിനു പുറത്തുള്ള പ്രശ്നങ്ങളും ഇവരുടെ അസന്തുഷ്ടിക്ക് കാരണമാകാം. ഇത്തരക്കാരുടെ സഹവാസം മറ്റുള്ളവരിലും അസംതൃപ്തിയും നിഷേധ ചിന്തകളും വളർത്തും. കരിയറിൽ ഇതു തിരിച്ചടിക്കു കാരണവുമാകാം.

ADVERTISEMENT

ജോലിസ്ഥലത്തെ സമ്മർദം കൊണ്ടുമാത്രം ചിലപ്പോൾ നെഗറ്റീവായി പെരുമാറുന്നവർ ഉണ്ടാവാം. കുടുംബത്തിലെയോ വ്യക്തിജീവിതത്തിലേയോ പ്രശ്നങ്ങളും അസ്വസ്ഥതയ്ക്ക് കാരണമാകാം. ഇവർ പൊതുവെ പോസിറ്റീവ് മനോഭാവമുള്ളവരാണെങ്കിലും സാഹചര്യങ്ങളുടെ സമ്മർദത്താൽ മാത്രം നെഗറ്റീവായി പെരുമാറുന്നവരായിരിക്കും. നെഗറ്റീവ് സഹപ്രവർത്തകരെ നേരിടുമ്പോൾ ഇവർ ഏതു വിഭാഗത്തിലുള്ളവരാണെന്നുകൂടി പരിഗണിച്ചുവേണം നേരിടാൻ.

1. അവഗണിക്കുക
സഹപ്രവർത്തകൻ സ്ഥിരമായി ജോലിയെക്കുറിച്ച് പരാതി പറയുകയാണെങ്കിൽ ആ സംഭാഷണത്തിൽ പങ്കുചേരാതെ അവഗണിക്കുക. പരാതികളിൽ താൽപര്യമില്ലെന്ന് മനസ്സിലാക്കുന്നതോടെ അവർ വിട്ടുപോകും. ഒരു പരിധി കഴിയുമ്പോൾ പരാതിപ്പെടുന്നത് അവസാനിപ്പിക്കുകയും ചെയ്യും.

2. ദൂരം പാലിക്കുക
നെഗറ്റീവ് ചിന്തയുള്ളവരിൽ നിന്ന് കഴിയുന്നത്ര അകലം പാലിക്കാൻ നിരന്തരം ശ്രമിക്കണം. തങ്ങൾക്ക് അനുയോജ്യ ഇരകളെ കിട്ടുന്നില്ലെന്ന് ബോധ്യമാകുന്നതോടെ പലരും മറ്റുള്ളവരെ അന്വേഷിച്ച് പോയ്ക്കോളും.

3. അതിർത്തി നിശ്ചയിക്കുക
നിഷേധ ചിന്ത പടർത്തുന്നവർ നിരന്തരമായി സംസാരിച്ചാൽ, അത്തരം സൗഹൃദങ്ങളിൽ താൽപര്യമില്ലെന്നു തുറന്നുപറയുക. പുതിയൊരു പ്രോജക്റ്റ്, ഭാവി പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കാൻ തയാറാണെങ്കിലും ജോലി ചെയ്യാതിരിക്കുന്നതിനെക്കുറിച്ചോ ജോലി ചെയ്യുന്ന സ്ഥാപനത്തിന് ദോഷം വരുന്ന കാര്യങ്ങളെക്കുറിച്ചോ സംസാരിക്കാൻ താൽപര്യമില്ലെന്ന് തുറന്നുപറയണം. നെഗറ്റീവ് സഹപ്രവർത്തകർക്ക് അതിർത്തി നിർണയിക്കുന്നതുകൂടിയാണ് കരിയറിലെ വിജയത്തിന്റെ മാനഡണ്ഡം. 

ADVERTISEMENT

4. പ്രഫഷനൽ ബന്ധം മാത്രം
നെഗറ്റീവ് ചിന്തയുള്ളവരെ എല്ലായ്‌പ്പോഴും പൂർണമായി ഒഴിവാക്കാനാകണമെന്നില്ല. സഹപ്രവർത്തകരെ പൂർണമായി ഒഴിവാക്കി ആർക്കും പ്രവർത്തിക്കാനാവില്ല. ഇത്തരം സാഹചര്യങ്ങളിൽ അവരുമായി പ്രഫഷനൽ ബന്ധം മാത്രം നിലനിർത്തി സൗഹൃദം ഒഴിവാക്കുക. 

5. ശുഭപ്രതീക്ഷയോടെ പ്രതികരിക്കുക
നെഗറ്റീവ് ചിന്തയുള്ളവർ വിട്ടുപോകാൻ കൂട്ടാക്കുന്നില്ലെങ്കിൽ ജോലിയിലെ ഇഷ്ടമുള്ള കാര്യങ്ങളെക്കുറിച്ചു സംസാരിക്കുക. ലക്ഷ്യങ്ങളെക്കുറിച്ചും സ്ഥാപനത്തിനോടുള്ള സ്നേഹത്തെക്കുറിച്ചും കടപ്പാടിനെക്കുറിച്ചും സംസാരിക്കുക. 

6. സമ്മർദങ്ങളെ തരണം ചെയ്യുക
ജോലി സ്ഥലത്ത് ചിലരെയെങ്കിലും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് നേരിടുകയും നെഗറ്റീവ് സ്വാധീനം കൂടുകയും ചെയ്യുകയാണെങ്കിൽ ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിന്റെ സഹായം തേടുന്നതും ആലോചിക്കാം. ജോലി സ്ഥലത്തെ പ്രവർത്തനത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും എച്ച് ആർ വകുപ്പ് മീറ്റിങ്ങുകൾ നടത്തുന്നുണ്ടായിരിക്കും. ഇല്ലെങ്കിൽ അത്തരം കൂടിക്കാഴ്ചകൾ സംഘടിപ്പിക്കാനും നെഗറ്റീവ് ആളുകളിൽ നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ച് ഉപദേശം നൽകാനും ആവശ്യപ്പെടുക. 

7. മറ്റുള്ളവരിലേക്കു വഴി കാണിക്കുക
നെഗറ്റീവ് ചിന്തകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരെ ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ, സമാന മനസ്കരായ ആളുകളെ കണ്ടുപിടിക്കാനും അവരുമായി സൗഹൃദമുണ്ടാക്കാനും പ്രേരിപ്പിക്കുക. പോസിറ്റീവ് മനോഭാവമുള്ളവരെപ്പോലെ തന്നെ നെഗറ്റീവ് ചിന്തയുള്ളവരും ഒന്നിലധികം പേർ എല്ലായിടത്തും കാണും. അവർ ഒരുമിച്ചു ചേരുന്നതോടെ ആ മനോഭാവം പങ്കുവയ്ക്കാത്തവർക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. 

ADVERTISEMENT

സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടുമാത്രം നെഗറ്റീവായ ആളുകളെ നേരിടാനും വ്യക്തമായ കർമപദ്ധതി വേണം. 

1. ശ്രദ്ധിക്കുക 
സാധാരണയായി പോസിറ്റീവായി പെരുമാറുന്ന വ്യക്തി, നെഗറ്റീവായി കാണപ്പെട്ടാൽ അവരുടെ പ്രശ്നങ്ങൾ ശ്രദ്ധിച്ചുകേൾക്കുക. ആരെങ്കിലും ഒരാൾ അവരുടെ പ്രശ്നങ്ങൾ മനസ്സു തുറന്നു കേട്ടാൽ തന്നെ സമ്മർദ സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിഞ്ഞേക്കും. 

2. വെല്ലുവിളികളെക്കുറിച്ച് ഓർമിപ്പിക്കുക
പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും അവയുടെ പരിഹാരം കണ്ടുപിടിക്കുകയാണ് വെല്ലുവിളിയെന്നും സമ്മർദം നേരിടുന്നവരെ പറഞ്ഞുമനസ്സിലാക്കുക. ഒരുമിച്ചു നിൽക്കുന്നതിലൂടെ നെഗറ്റീവ് ചിന്തയുള്ളവരെ പോസിറ്റീവ് മനോഭാവത്തിലേക്ക് നയിക്കാൻ കഴിഞ്ഞേക്കും. 

3. ആശ്വസിപ്പിക്കുക
പ്രശ്നങ്ങൾ എന്താണെന്നു മനസ്സിലാക്കി സഹതപിക്കാനും ആശ്വസിപ്പിക്കാനും കഴിയണം. നല്ല വാക്കുകൾ നല്ല സൗഹൃദത്തിലേക്കുള്ള വാതിലുകളാണ്. 

4. സഹായം വേണോ എന്ന് അന്വേഷിക്കുക
സഹായ വാഗ്ദാനം കൊണ്ടു മാത്രം ചിലപ്പോൾ പലരുടെയും പ്രശ്നങ്ങളെ ഒഴിവാക്കാൻ കഴിഞ്ഞേക്കാം. ഒറ്റയ്ക്കല്ലെന്നും ഒരുമിച്ചാണെന്നും ബോധ്യമാകുന്നതോടെ വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസം കൂടിയാണ് ലഭിക്കുന്നത്. 

5. വഴി കാണിക്കുക
സഹപ്രവർത്തകന് സഹായമാണ് ആവശ്യമെങ്കിൽ, അതു നൽകുക. പലപ്പോഴും മാനസികമായ പിന്തുണയായിരിക്കും പലർക്കും ആവശ്യം. നന്നായി കാര്യം മനസ്സിലാക്കി, അറിയാവുന്ന പരിഹാരങ്ങൾ നിർദേശിക്കുന്നതിലൂടെ പ്രശ്നങ്ങളെ അനായാസം അതിജീവിക്കാൻ കഴിഞ്ഞേക്കും. 

6. പ്രഫഷനൽ സഹായം
സഹപ്രവർ‌ത്തകന്റെ പ്രശ്നങ്ങൾക്ക് ഒന്നോ രണ്ടോ പേർക്കു മാത്രമായി പരിഹാരം കണ്ടെത്താൻ കഴിയാത്ത സാഹചര്യവുമുണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ ഓഫിസിൽ തന്നെയുള്ള ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിന്റെയോ പുറത്തുള്ള ഏജൻസികളുടെയോ സഹായം തേടുന്നതും ആലോചിക്കാം.

Content Summary :

Mastering the Art of Dealing with Negative Thinkers at Work

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT