സ്വകാര്യ വ്യവസായ സ്ഥാപനത്തിന് എംജി സർവകലാശാലയുടെ ഗവേഷണകേന്ദ്ര പദവി; വിദ്യാർഥികൾക്കും ഏറെയുണ്ട് ഗുണം
സ്വകാര്യ വ്യവസായ സ്ഥാപനത്തിന് എംജി സർവകലാശാലയുടെ ഗവേഷണകേന്ദ്ര പദവി. കോട്ടയം പൂവന്തുരുത്ത് വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ജീവാണുവള നിർമാണ സ്ഥാപനമായ അഗ്രോ ബയോടെക്കാണ് (അബ്ടെക്) പിഎച്ച്ഡി പഠനസൗകര്യത്തോടെ ഗവേഷണകേന്ദ്രമാകുന്നത്. സ്ഥാപനത്തിലെ രണ്ടുപേരെ സർവകലാശാല റിസർച് ഗൈഡുമാരായി അംഗീകരിക്കുകയും

സ്വകാര്യ വ്യവസായ സ്ഥാപനത്തിന് എംജി സർവകലാശാലയുടെ ഗവേഷണകേന്ദ്ര പദവി. കോട്ടയം പൂവന്തുരുത്ത് വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ജീവാണുവള നിർമാണ സ്ഥാപനമായ അഗ്രോ ബയോടെക്കാണ് (അബ്ടെക്) പിഎച്ച്ഡി പഠനസൗകര്യത്തോടെ ഗവേഷണകേന്ദ്രമാകുന്നത്. സ്ഥാപനത്തിലെ രണ്ടുപേരെ സർവകലാശാല റിസർച് ഗൈഡുമാരായി അംഗീകരിക്കുകയും ചെയ്തു.
ഗവേഷണകേന്ദ്രം അനുവദിക്കുന്നതിനു സാധാരണ നിഷ്കർഷിക്കുന്ന അടിസ്ഥാന മാനദണ്ഡം പിജി ഡിപ്പാർട്മെന്റ് വേണമെന്നതാണ്. സർക്കാരിന്റെ ഗവേഷണ സ്ഥാപനങ്ങൾക്കും ഗവേഷണകേന്ദ്ര പദവി നൽകാറുണ്ടെങ്കിലും സ്വകാര്യ സ്ഥാപനങ്ങൾക്ക് പൊതുവേ കൊടുക്കാറില്ല. അക്കാദമിയ– ഇൻഡസ്ട്രി കൊളാബറേഷൻ എന്ന ലക്ഷ്യം മുൻനിർത്തിയാണ് പുതിയ നീക്കമെന്ന് എംജി വൈസ് ചാൻസലർ ഡോ. സി.ടി.അരവിന്ദകുമാർ പറഞ്ഞു. കൂടുതൽ വ്യവസായ സ്ഥാപനങ്ങളുമായി ഭാവിയിൽ ഇത്തരം സഹകരണം ഉണ്ടാകുമെന്നും അറിയിച്ചു.
വിദ്യാർഥികൾക്കുള്ള ഗുണം
ലാബ് ഗവേഷണഫലങ്ങൾ പ്രോഡക്ട് ഡവലപ്മെന്റിലേക്കു നയിക്കുന്ന ട്രാൻസ്‌ലേഷനൽ റിസർച് രീതിയാണു പുതിയ കേന്ദ്രത്തിലുള്ളത്. വ്യാവസായികതലത്തിൽ ഗവേഷണ ജോലി ചെയ്യാം. വ്യാവസായിക ഉൽപാദന രീതികൾ കമ്പനിയിൽനിന്നു നേരിട്ടു മനസ്സിലാക്കാം. ഇൻഡസ്ട്രിയൽ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിനാൽ ഫെലോഷിപ് കിട്ടാനും എളുപ്പം. രണ്ടു ഗൈഡുമാർക്കു കീഴിലായി 8 പേർക്കു ഗവേഷണപഠനം നടത്താം. ബയോസയൻസ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലാണ് അവസരം.
അക്കാദമിക്-ഇൻഡസ്ട്രി ലിങ്കേജ് ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. പണ്ടാണെങ്കിൽ വിവാദസാധ്യത കാരണം ചിന്തിക്കാനേ പറ്റാത്ത കാര്യം.
ഡോ. സി.ടി.അരവിന്ദകുമാർ, വൈസ് ചാൻസലർ, എംജി