ഐഐടികൾ ഉൾപ്പെടെ ദേശീയപ്രാധാന്യമുള്ള 4 സ്ഥാപനങ്ങളിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന ഗവേഷണസൗകര്യങ്ങൾ കാണുക. 1) ഐഐടി പാലക്കാട്: പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ഗവേഷണവിഷയങ്ങൾ: ബയളോജിക്കൽ സയൻസസ് & എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ / കംപ്യൂട്ടർ സയൻസ് / ഇലക്ട്രിക്കൽ / മെക്കാനിക്കൽ എൻജിനീയറിങ്, ഡേറ്റാ സയൻസ്,

ഐഐടികൾ ഉൾപ്പെടെ ദേശീയപ്രാധാന്യമുള്ള 4 സ്ഥാപനങ്ങളിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന ഗവേഷണസൗകര്യങ്ങൾ കാണുക. 1) ഐഐടി പാലക്കാട്: പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ഗവേഷണവിഷയങ്ങൾ: ബയളോജിക്കൽ സയൻസസ് & എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ / കംപ്യൂട്ടർ സയൻസ് / ഇലക്ട്രിക്കൽ / മെക്കാനിക്കൽ എൻജിനീയറിങ്, ഡേറ്റാ സയൻസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഐടികൾ ഉൾപ്പെടെ ദേശീയപ്രാധാന്യമുള്ള 4 സ്ഥാപനങ്ങളിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന ഗവേഷണസൗകര്യങ്ങൾ കാണുക. 1) ഐഐടി പാലക്കാട്: പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ഗവേഷണവിഷയങ്ങൾ: ബയളോജിക്കൽ സയൻസസ് & എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ / കംപ്യൂട്ടർ സയൻസ് / ഇലക്ട്രിക്കൽ / മെക്കാനിക്കൽ എൻജിനീയറിങ്, ഡേറ്റാ സയൻസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഐടികൾ ഉൾപ്പെടെ ദേശീയപ്രാധാന്യമുള്ള 4 സ്ഥാപനങ്ങളിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന ഗവേഷണസൗകര്യങ്ങൾ കാണുക.

1) ഐഐടി പാലക്കാട്: പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്
ഗവേഷണവിഷയങ്ങൾ: ബയളോജിക്കൽ സയൻസസ് & എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ / കംപ്യൂട്ടർ സയൻസ് / ഇലക്ട്രിക്കൽ / മെക്കാനിക്കൽ എൻജിനീയറിങ്, ഡേറ്റാ സയൻസ്, ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസ്, മാത്‌സ്, ഫിസിക്സ്.

ADVERTISEMENT

പ്രവേശനയോഗ്യത: പിഎച്ച്ഡി. 35 വയസ്സിൽ കുറഞ്ഞിരിക്കുന്നത് അഭികാമ്യം, 40 വരെയാകാം. വനിത, ട്രാൻസ്ജെൻഡർ, പിന്നാക്ക, സാമ്പത്തികപിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവുണ്ട്. പിഎച്ച്ഡി തീസിസ് സമർപ്പിച്ചവർക്കും അപേക്ഷിക്കാം; പോസ്റ്റ്–ഡോക്ടറൽ ഫെലോ ആയി നിയമനം ലഭിച്ച് 6 മാസത്തിനകം സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. പാലക്കാട് ഐഐടിയിലെ അധ്യാപകരിൽനിന്നു മെന്ററെ കണ്ടുപിടിച്ച് അനുമതി നേടണം. ഒന്നിലേറെ മെന്റർമാരുണ്ടെങ്കിൽ അവരുടെയെല്ലാം സമ്മതവും വാങ്ങണം.

ഫെലോഷിപ്: 2 വർഷം; തുടർന്ന് ഗവേഷണമികവു നോക്കി ഒരു വർഷത്തേക്കു നീട്ടുകയുമാകാം. പിഎച്ച്ഡി നേടിക്കഴിഞ്ഞ് ഒരു വർഷത്തെ പരിചയമുള്ളവർക്കു മാസം 61,000 രൂപ ഫെലോഷിപ്; രണ്ടു വർഷത്തെ പരിചയമുണ്ടെങ്കിൽ 67,000 രൂപയും; തീസിസ് സമർപ്പിച്ചിട്ടേയുള്ളൂവെങ്കിൽ 58,000 രൂപ. ഇതിനു പുറമേ എല്ലാവർക്കും ഒരു ലക്ഷം രൂപ വാർഷിക കണ്ടിൻജൻസി ഗ്രാന്റുണ്ട്. ഹോസ്റ്റലിൽ താമസിക്കാത്തവർക്ക് ഫെലോഷിപ് തുകയുടെ 9% വീട്ടുവാടക അലവൻസ് കിട്ടും. മെഡിക്കൽ ആനുകൂല്യങ്ങളുമുണ്ട്.

അപേക്ഷ: മെന്ററുടെ അനുമതി വാങ്ങി മാത്രം അപേക്ഷിക്കുക. https://resap.iitpkd.ac.in എന്ന സൈറ്റിൽ ഈമാസം 20 വരെ അപേക്ഷ നൽകാം. സംശയപരിഹാരത്തിന് pdfapp@iitpkd.ac.in.

2) ഐഐടി റൂർക്കി: ഫുൾ–ടൈം പിഎച്ച്ഡി
ഐഐടിയായത് 2001ൽ മാത്രമാണെങ്കിലും, 175 വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണിത്.

ADVERTISEMENT

ഗവേഷണാവസരമുള്ള വകുപ്പുകൾ: ആർക്കിടെക്ചർ & പ്ലാനിങ്, ബയോസയൻസ് & ബയോ എൻജിനീയറിങ്, സിവിൽ / കെമിക്കൽ / കംപ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / എർത്ത്ക്വേക്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ & ഇൻഡസ്ട്രിയൽ / മെറ്റലർജിക്കൽ & മെറ്റീരിയൽസ് / ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, കെമിസ്ട്രി, ഡിസൈൻ, ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസ്, ഹൈഡ്രോളജി, ഹൈഡ്രോ & റിന്യൂവബിൾ എനർജി, മാനേജ്മെന്റ് സ്റ്റഡീസ്, മാത്‌സ്, ഫിസിക്സ്, ട്രാൻസ്പോർട്ടേഷൻ, ഡിസാസ്റ്റർ മാനേജ്മെന്റ് & മിറ്റിഗേഷൻ നാനോടെക്നോളജി, ഫോട്ടോണിക്സ് & ക്വാണ്ടം ടെക്നോളജി, സ്പേസ് സയൻസ്

പ്രവേശന യോഗ്യത സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. ഒന്നിലേറെ വകുപ്പുകളിലേക്ക് അപേക്ഷിക്കാം.

സഹാറൻപുർ ക്യാംപസിൽ പേപ്പർ ടെക്നോളജി, പോളിമർ & പ്രോസസ് എൻജിനീയറിങ്, അപ്ലൈഡ് മാത്തമാറ്റിക്സ് & സയന്റിഫിക് കംപ്യൂട്ടിങ് വിഷയങ്ങളിൽ ഗവേഷണമുണ്ട്.

കാനഡ, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളിലെ സർവകലാശാലകളുമായി ചേർന്നുള്ള പിഎച്ച്ഡിയുമുണ്ട്. ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. പൂർണവിവരങ്ങളും അപേക്ഷാസൗകര്യവും https://iitr.ac.in എന്ന സൈറ്റിലെ അഡ്മിഷൻ ലിങ്കിലുണ്ട്.

ADVERTISEMENT

3) ആയുർവേദത്തിൽ പോസ്റ്റ്–ഡോക്ടറൽ ഫെലോഷിപ്
സിസിആർഎഎസ് (Central Council for Research in Ayurvedic Sciences- വെബ്: ccras.nic.in) ആയുർവേദത്തിലെ പോസ്റ്റ്–ഡോക്ടറൽ ഫെലോഷിപ്പിന് ഈമാസം 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ആയുർവേദത്തിലെ പിഎച്ച്ഡി അഥവാ പിജി ബിരുദമുള്ളവർക്കും, ബന്ധപ്പെട്ട സയൻസ്‌ വിഷയങ്ങളിലെ പിഎച്ച്ഡിക്കാർക്കും അപേക്ഷിക്കാം. ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടാവണം. 10 പേർക്കാണു പ്രവേശനം. 2 വർഷത്തെ ഗവേഷണം ഒരു വർഷത്തേക്കു നീട്ടാനും വ്യവസ്ഥയുണ്ട്. ഗണ്യമായ സാമ്പത്തികസഹായം ലഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

4) നാഷനൽ അഗ്രി–ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്
കേന്ദ്ര ബയോടെക്നോളജി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ മൊഹാലിയിലുള്ള എൻഎബിഐ പിഎച്ച്ഡി പ്രവേശനത്തിന് ഈമാസം 16 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്: https://nabi.res.in/site/career.

അഗ്രികൾചറൽ / ഫുഡ് / ന്യൂട്രീഷൻ / പ്ലാന്റ് മോളിക്യുലർ ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ്, നാനോ ബയോസയൻസസ്, പോസ്റ്റ്–ഹാർവെസ്റ്റ് ടെക്നോളജി, ഫങ്ഷനൽ ഫുഡ്സ്, ജീനോമിക്സ്, കംപ്യൂട്ടേഷനൽ ബയോളജി എന്നീ വിഷയങ്ങളിൽ 5 – 7 വർഷം ഗവേഷണമാകാം.

ലൈഫ് സയൻസസിലെ എംഎസ്‌സി / എംടെക്, എംഫാം, എംവിഎസ്‌സി, എംബിബിഎസ് ഇവയിലൊന്ന് 55% മാർക്കോടെ ജയിച്ചിരിക്കണം. പട്ടി‌ക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മതി. യുജിസി–സിഎസ്ഐആർ അഥവാ സമാന ഫെലോഷിപ് പ്രവേശനപരീക്ഷയിലെ സ്കോറും വേണം.

Content Summary:

Unlock Postdoctoral Research Opportunities at IIT Palakkad: Apply by 20th