ജോലിക്കൊപ്പം പഠിക്കാം എൻജിനീയറിങ് പിജി
ജോലിക്കൊപ്പം ഇനി എൻജിനീയറിങ് പിജി കോഴ്സ് പഠിക്കാം. ഇത്തരത്തിൽ ഡിപ്ലോമ, ബിടെക് കോഴ്സുകൾക്ക് അനുമതി നൽകിയതിനു പിന്നാലെയാണ് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) 54 എൻജിനീയറിങ് കോളജുകളിൽ വർക്കിങ് പ്രഫഷനുകൾക്കുള്ള പിജി കോഴ്സ് അനുവദിച്ചത്. ഇതിൽ കേരളത്തിലെ 6 സ്ഥാപനങ്ങളുണ്ട്. ഓരോ വിഭാഗത്തിലും 15 സീറ്റാണ് അനുവദിച്ചിരിക്കുന്നത്.

ന്യൂഡൽഹി ∙ ജോലിക്കൊപ്പം ഇനി എൻജിനീയറിങ് പിജി കോഴ്സ് പഠിക്കാം. ഇത്തരത്തിൽ ഡിപ്ലോമ, ബിടെക് കോഴ്സുകൾക്ക് അനുമതി നൽകിയതിനു പിന്നാലെയാണ് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) 54 എൻജിനീയറിങ് കോളജുകളിൽ വർക്കിങ് പ്രഫഷനുകൾക്കുള്ള പിജി കോഴ്സ് അനുവദിച്ചത്. ഇതിൽ കേരളത്തിലെ 6 സ്ഥാപനങ്ങളുണ്ട്. ഓരോ വിഭാഗത്തിലും 15 സീറ്റാണ് അനുവദിച്ചിരിക്കുന്നത്.
∙സ്ഥാപനങ്ങളും കോഴ്സുകളും
∙ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്, ആറ്റിങ്ങൽ: സ്ട്രക്ചറൽ എൻജിനീയറിങ്
∙ ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി: ഡേറ്റ സയൻസ്
∙ ഇലാഹിയ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, മൂവാറ്റുപുഴ: കംപ്യൂട്ടർ എയ്ഡഡ് സ്ട്രക്ചറൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
∙ സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, പാലാ: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സ്ട്രക്ചറൽ എൻജിനീയറിങ് ആൻഡ് കൺസ്ട്രക്‌ഷൻ മാനേജ്മെന്റ്, വിഎൽഎസ്ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്
∙ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, അങ്കമാലി: ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, റിന്യൂവബിൾ എനർജി
∙ എംഇഎസ് കോളജ് ഓഫ് എൻജിനീയറിങ്, കുറ്റിപ്പുറം: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, കൺസ്ട്രക്‌ഷൻ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്