ആ പാളിച്ചകൾ പറ്റരുത്! പ്രഫഷനൽ ബന്ധങ്ങളുണ്ടാക്കുമ്പോൾ 7 കാര്യങ്ങൾ ശ്രദ്ധിക്കാം
മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും ഇത്തരം ഒത്തുചേരൽ വേദികളിൽ ഒരുമിച്ച് പങ്കെടുക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പെരുമാറ്റവും ആശയവിനിമയവും പ്രഫഷനൽ ആക്കാൻ ശ്രദ്ധിക്കണം. പങ്കുവയ്ക്കുന്ന നിർദേശങ്ങളും സന്ദേശങ്ങളും തീരുമാനങ്ങളും ഒരു കൂട്ടം ആളുകളോടു മാത്രം പ്രത്യേകമായി പങ്കുവയ്ക്കാതെ എല്ലാവരോടുമായി പങ്കുവയ്ക്കാൻ ശ്രദ്ധിക്കണം.
മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും ഇത്തരം ഒത്തുചേരൽ വേദികളിൽ ഒരുമിച്ച് പങ്കെടുക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പെരുമാറ്റവും ആശയവിനിമയവും പ്രഫഷനൽ ആക്കാൻ ശ്രദ്ധിക്കണം. പങ്കുവയ്ക്കുന്ന നിർദേശങ്ങളും സന്ദേശങ്ങളും തീരുമാനങ്ങളും ഒരു കൂട്ടം ആളുകളോടു മാത്രം പ്രത്യേകമായി പങ്കുവയ്ക്കാതെ എല്ലാവരോടുമായി പങ്കുവയ്ക്കാൻ ശ്രദ്ധിക്കണം.
മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും ഇത്തരം ഒത്തുചേരൽ വേദികളിൽ ഒരുമിച്ച് പങ്കെടുക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പെരുമാറ്റവും ആശയവിനിമയവും പ്രഫഷനൽ ആക്കാൻ ശ്രദ്ധിക്കണം. പങ്കുവയ്ക്കുന്ന നിർദേശങ്ങളും സന്ദേശങ്ങളും തീരുമാനങ്ങളും ഒരു കൂട്ടം ആളുകളോടു മാത്രം പ്രത്യേകമായി പങ്കുവയ്ക്കാതെ എല്ലാവരോടുമായി പങ്കുവയ്ക്കാൻ ശ്രദ്ധിക്കണം.
ഒരു ജോലി കിട്ടാനും ജോലിയിൽ ഉയരാനും എന്തൊക്കെ കാര്യങ്ങളാണ് ആവശ്യമെന്ന് പലർക്കും സംശയമുണ്ട്. അറിവും നൈപുണ്യവും കഴിവുമൊക്കെ അത്യാവശ്യ ഘടകങ്ങളാണെന്ന് അറിയുന്നവർക്കു പോലും പ്രഫഷനൽ നെറ്റ്‌വർക്കിങ് എന്ന ഘടകത്തെപ്പറ്റി വേണ്ടത്ര ധാരണയില്ല. പ്രഫഷനൽ രംഗത്തുള്ള ആളുകളുമായി ബന്ധങ്ങളുണ്ടാക്കുകയും അതു നിലനിർത്തുകയും ചെയ്യുന്നത് ജോലിയിൽ ഉയരാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്.
പ്രഫഷനൽ നെറ്റ്‌വർക്കിങ് ഉണ്ടാക്കാനാഗ്രഹിക്കുന്നവർ ഏഴു കാര്യങ്ങൾ ശ്രദ്ധിക്കണം
01. എന്താണ് വേണ്ടത്?
ഒരു ജോലിയിൽ പ്രവേശിച്ച ശേഷം മുന്നോട്ടുള്ള യാത്രയിൽ എന്താണു വേണ്ടതെന്ന കൃത്യമായ അറിവു വേണം. എങ്കിൽ മാത്രമേ ഈ യാത്രയിൽ സഹായിക്കാൻ സാധിക്കുന്ന ആളുകളെ കൃത്യമായി കണ്ടെത്താനും അവരുമായി നല്ലൊരു പ്രഫഷനൽ ബന്ധം സൃഷ്ടിക്കാനും കഴിയൂ.
02. ഓൺലൈൻ സാന്നിധ്യം
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിബന്ധങ്ങൾ സൃഷ്ടിക്കുക, നിലനിർത്തുക, ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രമോട്ട് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാവുന്നതാണ്. പ്രഫഷനൽ രംഗത്ത് വളരാൻ സഹായിക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോം ആണ് ലിങ്ക്ഡ് ഇൻ. പ്രഫഷനൽ രംഗത്ത് ജോലി ചെയ്യുന്ന എല്ലാവർക്കും ലിങ്കഡ് ഇന്നിൽ തീർച്ചയായിട്ടും ഒരു അക്കൗണ്ട് ഉണ്ടായിരിക്കണം. പേര്, വിദ്യാഭ്യാസ യോഗ്യത, കഴിവുകൾ, ജോലി അനുഭവങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അതിൽ കൃത്യമായും വ്യക്തമായി രേഖപ്പെടുത്തുകയും വേണം. മേലധികാരിയെക്കൊണ്ടും സഹപ്രവർത്തകരെക്കൊണ്ടും ക്ലയന്റ്സിനെക്കൊണ്ടും ടെസ്റ്റിമോണിയൽസ് എഴുതിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ പ്രൊഫൈലിന് വിസിബിലിറ്റി കൂടുകയും പ്രഫഷനൽ രംഗത്തുള്ളവർക്ക് നമ്മളെക്കുറിച്ചറിയാനും അടുക്കാനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
03. ജോലിയുമായി ബന്ധപ്പെട്ട ഇൻഡസ്ട്രിയൽ ഇവന്റ്സിൽ പങ്കെടുക്കുക
നമ്മുടെ ജോലിയുമായി ബന്ധപ്പെട്ടു നടക്കുന്ന ഇൻഡസ്ട്രിയൽ ഇവന്റ്സിൽ പരമാവധി പങ്കെടുക്കുക. ചില പരിപാടികളിൽ, ജോലി ചെയ്യുന്ന സ്ഥാപനം തന്നെ ജീവനക്കാരെ അയയ്ക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ പുതിയ ആളുകളെ പരിചയപ്പെടാനും ആളുകളുടെ അറിവുകളിൽ നിന്ന് പഠിക്കാനും അവസരം ലഭിക്കും. ജോലി ചെയ്യുന്ന സ്ഥാപനം അത്തരം പരിപാടികൾക്ക് അയയ്ക്കാറില്ലെങ്കിൽ കരിയർ വളർച്ചയ്ക്കു വേണ്ടി അത്തരം അവസരങ്ങൾ തേടിപ്പിടിക്കാനും അതിൽ പങ്കാളിത്തം ഉറപ്പാക്കാനും ശ്രമിക്കുന്നത് നന്നായിരിക്കും.
04. സാമൂഹിക ഒത്തുകൂടൽ
പലതരത്തിൽ ഇത് സാധ്യമാണ്. ക്ലബുകൾ, അസോസിയേഷനുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതിരിക്കുക. സമൂഹത്തിന്റെ നാനാതുറയിലുമുള്ള പ്രഫഷനൽസിനെ പരിചയപ്പെടാനും അവരുടെ അറിവുകളും കഴിവുകളും മനസ്സിലാക്കാനും നമ്മുടെ കഴിവുകൾ ആ രംഗത്തേക്ക് പ്രയോജനപ്പെടുത്താനും പുതിയ അവസരങ്ങൾ ലഭിക്കാനുമൊക്കെ ഇത്തരം ഒത്തുകൂടലുകൾ സഹായിക്കും.
05. ആശയവിനിമയം
പൊതുപരിപാടികളിൽ വച്ച് ആളുകളെ പരിചയപ്പെട്ടതു കൊണ്ടോ, സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളാക്കിയതു കൊണ്ടോ മാത്രം കാര്യമില്ല. പ്രഫഷനലായിട്ടുള്ള ആശയവിനിമയം നിരന്തരമായി തുടർന്നാലേ ജോലിയിലുള്ള ഉയർച്ചയ്ക്ക് ഇത്തരം പ്രഫഷനൽ ബന്ധങ്ങൾ സഹായിക്കൂ. ഇത്തരം പ്രഫഷനൽ രീതിയിലുള്ള ആശയവിനിമയത്തിലൂടെ മാത്രമേ നമ്മുടെ അറിവുകൾ പങ്കുവയ്ക്കപ്പെടുകയും നമ്മളെപ്പറ്റി പ്രഫഷനൽ രംഗത്തുള്ളവർ അറിയുകയും നമ്മുടെ വൈദഗ്ധ്യം മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യൂ. നമ്മൾ പോലുമറിയാതെ പുതിയ അവസരങ്ങൾ തേടിവരും. അതൊരു പക്ഷേ ജോലിയുടെ രൂപത്തിലോ, വൈദഗ്ധ്യം പ്രയോജനപ്പെടുത്താനുള്ള വേദിയുടെ രൂപത്തിലോ ഓക്കെയാകും അവസരം ലഭിക്കുക. ആളുകളുമായി നിരന്തരം ആശയവിനിമയത്തിലേർപ്പെടുമ്പോൾ അവരെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെ മനസ്സിലാക്കുന്നതിലൂടെ ആരെയൊക്കെ അടുപ്പിക്കാം ആരെയൊക്കെ അകറ്റി നിർത്തണം എന്നതിനെക്കുറിച്ചൊക്കെ വ്യക്തമായ ധാരണ ലഭിക്കും. ശരിയായി മാർഗനിർദേശം നൽകാൻ കഴിയുന്ന അനുഭവ സമ്പത്തുള്ള ആളുകളെ തിരിച്ചറിഞ്ഞാൽ അവരെ മെന്റർ ആയി സ്വീകരിക്കാനും അവരുടെ മാർനിർദേശങ്ങളിലൂടെ ജോലിയിൽ ഉയർച്ച കൈവരിക്കാൻ സാധിക്കുകയും ചെയ്യും. ഡിജിറ്റൽ യുഗമായതുകൊണ്ട് ലോകമെമ്പാടുമുള്ള ആളുകളുമായി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രഫഷനൽ ബന്ധങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. ആഗോളതലത്തിൽ പ്രഫഷനൽ നെറ്റ്‌വർക്കിങ് സ്ഥാപിക്കാനും വിദേശരാജ്യങ്ങളിലുൾപ്പടെ തൊഴിൽ അവസരങ്ങൾ കണ്ടെത്താനും സാധിക്കും.
06. ക്ഷമാശീലം വേണം
പ്രഫഷനൽ നെറ്റ്‌വർക്കിങ് സ്ഥാപിക്കാൻ അത്യാവശ്യമായ പ്രധാന കഴിവുകളിലൊന്നാണ് ക്ഷമാശീലം. ഫ്രണ്ട്‌സ് റിക്വസ്റ്റ് സ്വീകരിച്ചെന്നോ, ഒന്നു പരിചയപ്പെട്ടന്നോ കരുതി പ്രഫഷനൽസ് സൗഹൃദമനോഭാവം കാട്ടണമെന്ന് യാതൊരു നിർബന്ധമില്ല. നമ്മുടെ കഴിവ്, അറിവ്, വ്യക്തിത്വം എന്നിവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ശേഷമായിരിക്കും അവർ കൂടുതൽ അടുക്കുകയും പ്രഫഷനൽ സഹായം നൽകുകയുമൊക്കെ ചെയ്യുക. ആ ഘട്ടം വരെ ക്ഷമയോടെ കാത്തിരിക്കാൻ തയാറാകുക എന്നതാണ് പ്രധാനം.
07. അറിവു നേടുന്നതിൽ ശ്രദ്ധവേണം
പ്രഫഷനൽ നെറ്റ്‌വർക്കിങ്ങിൽ ആശയവിനിമയം നടത്തുമ്പോൾ എപ്പോഴും അറിവു നേടുന്നതിലായിരിക്കണം ശ്രദ്ധ. വ്യക്തിബന്ധം സൃഷ്ടിക്കുക എന്നതിലുപരി അറിവു വർധിപ്പിക്കാനും ജോലിയിൽ ഉയരാനുമുള്ള സാഹചര്യം സൃഷ്ടിക്കാനും ശ്രമിക്കണം. അറിവു നേടാനും പങ്കുവയ്ക്കാനുമുള്ള മനസ്സുണ്ടെങ്കിൽ ആളുകളുമായി വളരെപ്പെട്ടെന്ന് അടുക്കാനും ജോലിക്ക് ഗുണകരമായ അനവധി കഴിവുകൾ നേടിയെടുക്കാനും സാധിക്കും.
പ്രഫഷനൽ നെറ്റ്‌വർക്കിങ് സ്കിൽ എങ്ങനെ വളർത്തണം?
ഹൈസ്കൂൾ തലം മുതൽ തന്നെ പ്രഫഷനൽ നെറ്റ്‌വർക്കിങ് ആരംഭിക്കാം. സ്കൂളിൽ പഠിക്കുന്ന സമയത്ത് പ്രോജക്റ്റ്, എക്സിബിഷൻ, ഓറിയന്റേഷൻ പ്രോഗ്രാമുകൾ തുടങ്ങിയ സന്ദർഭങ്ങളിൽ പല വിദഗ്ധരെയും പരിചയപ്പെടാൻ അവസരം ലഭിക്കും. അത്തരത്തിൽ ഉപരി പഠനത്തിന് സഹായിക്കുന്ന, ജോലി കിട്ടാൻ സഹായിക്കുന്ന, ജോലിയുടെ അടുത്ത ലെവലിലേക്ക് പോകാൻ സഹായിക്കുന്ന ആളുകളുമായി പരിചയപ്പെടുകയും അവരുടെ ഫോൺനമ്പർ, മെയിൽ അഡ്രസ്സ് ഇവ ശേഖരിക്കുകയും അവരുമായി നിരന്തരം ആശയവിനിമയം നടത്താൻ ശ്രമിക്കുകയും ചെയ്യുക. ആശയവിനിമയം ചെയ്യുന്ന സന്ദർഭങ്ങളിൽ പ്രഫഷനൽ ലാംഗ്വേജ് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ അറിവുകൾ അവരോട് പങ്കുവയ്ക്കുന്നതിനൊപ്പം അവരുടെ അറിവുകൾ പങ്കുവയ്ക്കാൻ അഭ്യർഥിക്കാം. സംശയം ചോദിക്കുകയും അതിന് നിവൃത്തി വരുത്തുകയും ചെയ്യുക. പ്രഫഷനൽ ബന്ധങ്ങൾ സൃഷ്ടിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അവ നിലനിർത്തുന്നതും. ഒരു ജോലിയ്ക്കായി ശ്രമിക്കുമ്പോഴും തിരഞ്ഞെടുക്കുമ്പോഴും ജോലിയിൽ ഉയർച്ച ആഗ്രഹിക്കുമ്പോഴും ഏറ്റവും പ്രാധാന്യം നൽകേണ്ട ഒരു കാര്യമാണ് പ്രഫഷനൽ നെറ്റ്‌വർക്കിങ്.
പ്രഫഷനൽ നെറ്റ്‌വർക്കിങ് വളർത്തുന്നതിൽ സ്ഥാപനങ്ങൾക്കുമുണ്ട് പങ്ക്. സ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
∙ലിംഗസമത്വം
പ്രഫഷനൽ നെറ്റ്‌വർക്കിങ്ങിനായി ഒരു വ്യക്തി ശ്രമിക്കുമ്പോൾ ആ വ്യക്തിക്ക് അവസരം നൽകാൻ സ്ഥാപനങ്ങളും മേധാവികളും ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും സാമൂഹികമായ ഒത്തു ചേരലുകളിൽ സോഷ്യൽ ഡ്രിങ്കിങ് പാർട്ടികൾ നടത്താറുണ്ട്. മിക്കവാറും സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാരെ ഇത്തരം പാർട്ടികൾക്ക് ക്ഷണിക്കാതിരിക്കുകയോ ക്ഷണിച്ചാൽത്തന്നെ സ്ത്രീ ജീവനക്കാർ വിട്ടു നിൽക്കുകയോ ചെയ്യാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ലിംഗവ്യത്യാസമില്ലാതെ എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്ന സാമൂഹിക ഒത്തുചേരലുകൾക്കുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ സ്ഥാപനങ്ങളും മേലധികാരികളും മുൻകൈയെടുക്കേണ്ടതുണ്ട്.
∙ഒഴിവാക്കരുത്, ഒഴിവാകരുത്
പാർട്ടികളിൽ ചില ഗ്രൂപ്പുകൾ മേധാവിത്വത്തോടെ പെരുമാറുകയും മറ്റുള്ളവരെ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണതയുമുണ്ട്. ചിലർ ഇത്തരം അവസരങ്ങളിൽ നിന്നു തന്നെ സ്വയം ഒഴിഞ്ഞു മാറുന്ന തരത്തിലുള്ള പ്രവണത കാട്ടുകയും ചെയ്യാറുണ്ട്. ഈ രണ്ടു കാര്യങ്ങളും തീർച്ചയായും ഒഴിവാക്കണം.
∙ തീരുമാനങ്ങൾ പൊതുവായി പറയാം
മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും ഇത്തരം ഒത്തുചേരൽ വേദികളിൽ ഒരുമിച്ച് പങ്കെടുക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പെരുമാറ്റവും ആശയവിനിമയവും പ്രഫഷനൽ ആക്കാൻ ശ്രദ്ധിക്കണം. പങ്കുവയ്ക്കുന്ന നിർദേശങ്ങളും സന്ദേശങ്ങളും തീരുമാനങ്ങളും ഒരു കൂട്ടം ആളുകളോടു മാത്രം പ്രത്യേകമായി പങ്കുവയ്ക്കാതെ എല്ലാവരോടുമായി പങ്കുവയ്ക്കാൻ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അനാവശ്യമായ റൂമറുകൾക്കും ഗോസിപ്പുകൾക്കും വഴിവയ്ക്കും. ഇത്തരം പാളിച്ചകൾ ഇല്ലാതെ പ്രഫഷനൽ നെറ്റ്‌വർക്കിങ്ങും സാമൂഹിക കൂടിച്ചേരലുകളും നടപ്പിലാക്കാൻ ജീവനക്കാരും സംഘടാകരും സ്ഥാപനങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.