തിരുവനന്തപുരത്തെ ബയോടെക്നോളജി കേന്ദ്രത്തിലെയും കോഴിക്കോട് ഐഐഎമ്മിലെയും പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 1. രോഗജൈവ / ന്യൂറോ / ബയോ /പ്ലാന്റ് സയൻസ് വിഷയങ്ങളിൽ പിഎച്ച്‌ഡി തിരുവനന്തപുരത്ത് കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരത്തെ ബയോടെക്നോളജി കേന്ദ്രത്തിലെയും കോഴിക്കോട് ഐഐഎമ്മിലെയും പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

1. രോഗജൈവ / ന്യൂറോ / ബയോ /പ്ലാന്റ് സയൻസ് വിഷയങ്ങളിൽ പിഎച്ച്‌ഡി
തിരുവനന്തപുരത്ത് കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ ബയോടെക്നോളജി കേന്ദ്രം, ഡിസീസ് ബയോളജി, ന്യൂറോ സയൻസ്, പ്ലാന്റ് സയൻസ്, ബയോ ഇൻഫർമാറ്റിക്സ് മേഖലകളിലെ പിഎച്ച്‌ഡി പ്രവേശനത്തിന് ജനുവരി 4 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Rajiv Gandhi Centre for Biotechnology, Thycaud Post, Poojappura, Thiruvananthapuram-695014; ഫോൺ: 0471- 2529655; phd.admn@rgcb.res.in; വെബ്: http://rgcb.res.in.

ലൈഫ് / എൻവയൺമെന്റൽ / അഗ്രികൾചറൽ / വെറ്ററിനറി / ഫാർമസ്യൂട്ടിക്കൽ/ മെഡിക്കൽ സയൻസസ്, അഥവാ ബന്ധപ്പെട്ട വിഷയങ്ങളിൽ (ബയോകെമിസ്ട്രി, ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ്, ബയോഫിസിക്സ്, കെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയവ) 60% മാർക്കോടെ പിജി ബിരുദം വേണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55% മതി. കൂടാതെ, UGC / CSIR / ICMR / DBT / DST-INSPIRE അല്ലെങ്കിൽ സമാന ജെആർഎഫ് 5 വർഷത്തെ സാധുതയോടെ ഉണ്ടായിരിക്കണം. 2024 ജനുവരി ഒന്നിന് 26 വയസ്സു കവിയരുത്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് കേന്ദ്രമാനദണ്ഡപ്രകാരം ഇളവു കിട്ടും. യുജിസി–സിഎസ്ഐആർ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ജനുവരി രണ്ടാം വാരം പ്രാഥമിക സിലക്‌ഷനുള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച്, മൂന്നാം വാരം ഇന്റർവ്യൂ നടത്തി, നാലാം വാരം പ്രവേശനം പൂ‌ർത്തിയാക്കും. അപേക്ഷാരീതിയും ഫീസ് നിരക്കുകളുമടക്കം വിശദാംശങ്ങൾ വെബ്സൈറ്റിൽ.

 2. കോഴിക്കോട് ഐഐഎമ്മിൽ മാനേജ്മെന്റ് പിഎച്ച്ഡി
മാനേജ്മെന്റിലെ പിഎച്ച്ഡി പ്രോഗ്രാമിന് കോഴിക്കോട് ഐഐഎമ്മിൽ സൗകര്യം. Indian Institute of Management Kozhikode- 673 570, ഫോൺ: 0495–2809381, fpm@iimk.ac.in; വെബ് : www.iimk.ac.in/dpm.

ADVERTISEMENT

സ്പെഷലൈസേഷൻ വിഷയങ്ങൾ (8): ഇക്കണോമിക്സ് / ഫിനാൻസ്, അക്കൗണ്ടിങ് ആൻഡ് കൺട്രോൾ / ഹ്യൂമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ് മാനേജ്മെന്റ് / ഇൻഫർമേഷൻ സിസ്റ്റംസ് / മാർക്കറ്റിങ് മാനേജ്മെന്റ് / ഓർഗനൈസേഷനൽ ബിഹേവിയർ ആൻഡ് ഹ്യൂമൻ റിസോഴ്സ് / ക്വാണ്ടിറ്റേറ്റിവ് മെതേഡ്സ് ആൻഡ് ഓപ്പറേഷൻസ് മാനേജ്മെന്റ് / സ്ട്രാറ്റജിക് മാനേജ്മെന്റ്.

പ്രവേശനയോഗ്യത 
ഇനി പറയുന്നവയിൽ ഏതെങ്കിലുമൊരു യോഗ്യത വേണം. 55% മൊത്തം മാർക് അഥവാ തുല്യ ഗ്രേഡോടെ ഏതെങ്കിലും വിഷയത്തിൽ പിജി ബിരുദം (എംഎ, എംഎസ്‌സി, എംകോം, എംഇ, എംടെക്, എംബിഎ, എംസിഎ, എംഫിൽ മുതലായവ) ചാർട്ടേഡ് അക്കൗണ്ടൻസി / കോസ്റ്റ് അക്കൗണ്ടൻസി / കമ്പനി സെക്രട്ടറിഷിപ് പ്രഫഷനൽ യോഗ്യതയും 50% എങ്കിലും മൊത്തം മാർക് അഥവാ തുല്യഗ്രേഡോടെ ബാച്‌ലർ ബിരുദവും  75% എങ്കിലും മൊത്തം മാർക്കോടെ 4 വർഷ / 8 സെമസ്റ്റർ ബാച്‌ലർ ബിരുദംപട്ടിക, ഭിന്നശേഷി, പിന്നാക്ക, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്കു മിനിമം മാർക്കിൽ 5% ഇളവുണ്ട്. ഫൈനൽ പരീക്ഷയെഴുതുന്നവർക്കും കോഴ്സ് പൂർത്തിയാക്കിയ കൊമേഴ്സ് പ്രഫഷനലുകൾക്കും അപേക്ഷിക്കാം. പക്ഷേ 2024 ജൂൺ 30ന് അകം ഫൈനൽ പരീക്ഷ ജയിച്ച്, ഡിസംബർ 31ന് അകം സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിൽ 3 വർഷത്തിലേറെ പഴക്കമില്ലാത്ത ടെസ്റ്റ് സ്കോർ ഉണ്ടായിരിക്കണം. (CAT, GATE, GMAT, GRE, UGC-NET മുതലായ ടെസ്റ്റുകൾ). പക്ഷേ IIMB ടെസ്റ്റിന് ഈ തീയതിവ്യവസ്ഥയില്ല. ഇക്കണോമിക്സ് സ്പെഷലൈസേഷന് ഇൻസ്റ്റിറ്റ്യൂട്ട് ടെസ്റ്റ് തുടങ്ങിയ വിശദ നിബന്ധനകൾ വെബ്സൈറ്റിലുണ്ട്. ജനുവരി 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

English Summary:

Phd Programs at Rajiv Gandhi Centre for Biotechnology & Indian Institute of Management Kozhikode