രഹസ്യസ്വഭാവം സൂക്ഷിച്ചില്ലെങ്കിൽ തിരിച്ചടിക്കും, ആ തെറ്റിദ്ധാരണ വേണ്ട; ജോലി സമ്മർദ്ദത്തെ അതിജീവിക്കാൻ വർക്ക്പ്ലേസ് കൗൺസലിങ്
ജീവനക്കാരൻ: ‘‘ സർ, എനിക്ക് പനിയാണ് ഞാൻ ഇന്ന് സെക്കൻഡ് ഹാഫ് ലീവ് എടുത്തോട്ടേ?’’ മേലധികാരി: ‘‘അതിനെന്താ. കണ്ടാൽത്തന്നെ അറിയാമല്ലോ വയ്യെന്ന്. പോയി നന്നായി റെസ്റ്റ് എടുക്കൂ’’. മറ്റൊരു അവസരത്തിൽ ജീവനക്കാരൻ: ‘‘സർ, എനിക്ക് വല്ലാത്ത മാനസിക സമ്മർദം തോന്നുന്നു. കാരണമെന്താണെന്നറിയില്ല. ഞാന്‍ ലീവ്
ജീവനക്കാരൻ: ‘‘ സർ, എനിക്ക് പനിയാണ് ഞാൻ ഇന്ന് സെക്കൻഡ് ഹാഫ് ലീവ് എടുത്തോട്ടേ?’’ മേലധികാരി: ‘‘അതിനെന്താ. കണ്ടാൽത്തന്നെ അറിയാമല്ലോ വയ്യെന്ന്. പോയി നന്നായി റെസ്റ്റ് എടുക്കൂ’’. മറ്റൊരു അവസരത്തിൽ ജീവനക്കാരൻ: ‘‘സർ, എനിക്ക് വല്ലാത്ത മാനസിക സമ്മർദം തോന്നുന്നു. കാരണമെന്താണെന്നറിയില്ല. ഞാന്‍ ലീവ്
ജീവനക്കാരൻ: ‘‘ സർ, എനിക്ക് പനിയാണ് ഞാൻ ഇന്ന് സെക്കൻഡ് ഹാഫ് ലീവ് എടുത്തോട്ടേ?’’ മേലധികാരി: ‘‘അതിനെന്താ. കണ്ടാൽത്തന്നെ അറിയാമല്ലോ വയ്യെന്ന്. പോയി നന്നായി റെസ്റ്റ് എടുക്കൂ’’. മറ്റൊരു അവസരത്തിൽ ജീവനക്കാരൻ: ‘‘സർ, എനിക്ക് വല്ലാത്ത മാനസിക സമ്മർദം തോന്നുന്നു. കാരണമെന്താണെന്നറിയില്ല. ഞാന്‍ ലീവ്
ജീവനക്കാരൻ: ‘‘ സർ, എനിക്ക് പനിയാണ് ഞാൻ ഇന്ന് സെക്കൻഡ് ഹാഫ് ലീവ് എടുത്തോട്ടേ?’’
മേലധികാരി: ‘‘അതിനെന്താ. കണ്ടാൽത്തന്നെ അറിയാമല്ലോ വയ്യെന്ന്. പോയി നന്നായി റെസ്റ്റ് എടുക്കൂ’’.
മറ്റൊരു അവസരത്തിൽ
ജീവനക്കാരൻ: ‘‘സർ, എനിക്ക് വല്ലാത്ത മാനസിക സമ്മർദം തോന്നുന്നു. കാരണമെന്താണെന്നറിയില്ല. ഞാന്‍ ലീവ് എടുത്തോട്ടേ’’?
മേലധികാരി : ‘‘കണ്ടിട്ടു കുഴപ്പമൊന്നുമില്ലല്ലോ. പോയി ജോലി ചെയ്യാൻ നോക്ക്’’....
ഇത്തരം സന്ദർഭങ്ങളിലൂടെ പലപ്പോഴും നമ്മളിൽ ചിലരെങ്കിലും കടന്നു പോയിട്ടുണ്ടാകും. പലപ്പോഴും ശാരീരികമായ ചെറിയ അസുഖങ്ങളെപ്പോലും ആളുകൾ പെട്ടെന്നു മനസ്സിലാക്കി വിശ്രമിക്കാറുണ്ടെങ്കിലും അതിനെക്കാൾ വളരെ ഗൗരവമായ മാനസിക പ്രയാസങ്ങളെ പലരും അവഗണിക്കുന്നതാണ് പതിവ്. പ്രത്യേകിച്ചും ജോലിസ്ഥലത്ത് ശരിയായ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. കോവിഡിനു ശേഷം പലവിധത്തിലുള്ള ശാരീരിക, മാനസിക അസ്വസ്ഥതകൾ ആളുകളെ അലട്ടുന്ന സാഹചര്യത്തിൽ ശാരീരിക ആരോഗ്യത്തിനെന്നതുപോലെ ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങളും അത്യാവശ്യമാണ്. അവിടെയാണ് വർക്ക് പ്ലേസ് കൗൺസലിങ്ങിന്റെ പ്രാധാന്യം.
കൗൺസലിങ് എന്ന വാക്ക് കേൾക്കുമ്പോൾത്തന്നെ, മാനസികമായി ബുദ്ധിമുട്ടുള്ള ആളുകൾക്കു നൽകുന്ന ചികിൽസയാണെന്നാണ് പലരുടെയും ധാരണ. അതു തികച്ചും തെറ്റാണ്. നോർമൽ ആയ വ്യക്തികൾക്കും പലപ്പോഴും കൗൺസലിങ് ആവശ്യമായി വരാം. കൗൺസലിങ്ങിന്റെ വ്യാഖ്യാനം തന്നെ ‘ഹെൽപിങ് എ പഴ്സൻ ടു സോൾവ് ഹിസ് ഓർ ഹെർ പ്രോബ്ലംസ് ബൈ ഹിസ്‌സെൽഫ് ഓർ ഹെർസെൽഫ്’ എന്നാണ്. അതായത്, ഒരാൾ നേരിടുന്ന പ്രശ്നങ്ങൾ അവരെക്കൊണ്ടുതന്നെ പരിഹരിക്കാൻ പ്രഫഷനലായി സഹായിക്കുന്ന പ്രക്രിയ.
മിക്ക പ്രഫഷനൽ സ്ഥാപനങ്ങളിലും വർക്ക്പ്ലേസ് കൗൺസലിങ്ങിനായി ഒരിടം ഒരുക്കുകയും പ്രഫഷനൽ കൗൺസലർമാരുടെ സേവനം ജീവനക്കാർക്ക് ഉപയോഗിക്കാൻ അവസരം നൽകുകയും ചെയ്യാറുണ്ട്. ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ അതു സഹായിക്കുന്നുവെന്ന് നൂറു ശതമാനം ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട്.
വർക്ക് പ്ലേസ് കൗൺസലിങ് കൊണ്ടുള്ള പ്രയോജനങ്ങൾ
01. മാനസികപ്രശ്നങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാനൊരു വേദി
ജീവനക്കാരിൽ പലരും ജോലിയുമായി ബന്ധപ്പെട്ടോ വ്യക്തിപരമായോ പലവിധ സമ്മർദങ്ങളെ അഭിമുഖീകരിക്കുന്നവരാകും. സമ്മർദമുണ്ടാകാൻ കാരണമാകുന്ന ഘടകങ്ങളെക്കുറിച്ച് പലപ്പോഴും മറ്റുള്ളവരോടു തുറന്നു പറയാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് അത് മനസ്സിലിട്ട് നീറ്റുന്നതു കാരണം നന്നായി ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥവരെയുണ്ടാകുന്നു. സ്ഥാപനത്തിൽ കൗൺസലിങ്ങിന് അവസരമുണ്ടെങ്കിൽ ഇത്തരം സമ്മർദങ്ങളെക്കുറിച്ച് വിദഗ്ധരോട് സംസാരിക്കാനാകും. അവർ ആ പ്രശ്നങ്ങൾക്കു പരിഹാരം നിർദേശിക്കുകയും ചെയ്യും. മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമായി ഒരു വേദിയൊരുങ്ങുന്നു എന്നതാണ് വർക്ക് പ്ലേസ് കൗൺസലിങ്ങിന്റെ ഒന്നാമത്തെ പ്രയോജനം.
02. അറിയാതെ പോയ കഴിവുകൾ കണ്ടെത്താൻ സഹായിക്കും
നാളിതുവരെ അറിയാതെ പോയ സ്വന്തം കഴിവുകളെ തിരിച്ചറിയാനും അതു പ്രയോജനപ്പെടുത്താനുമുള്ള അവസരം ലഭിക്കും. ഒരു പ്രഫഷനലുമായി നിരന്തരം ആശയവിനിമയം നടത്തുമ്പോഴായിരിക്കും ഇത്തരം തിരിച്ചറിവുകളുണ്ടാകുന്നതും ഭാവിയിൽ അതു പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകുന്നതും.
03. ഉൽപാദനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു
മാനസിക സമ്മർദം ഒഴിവാക്കാനായാൽത്തന്നെ ആത്മവിശ്വാസം വർധിക്കുകയും അതുവഴി ഉൽപാദനക്ഷമത വർധിക്കുകയും ചെയ്യും. ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ബന്ധം ഊഷ്മളമാകാനും പരസ്പര വിശ്വാസ്യത കൂടാനും നല്ല കൗൺസലിങ് സഹായിക്കും. ജോലിയിലുള്ള ബുദ്ധിമുട്ടുകളെ ആദ്യം തന്നെ തിരിച്ചറിഞ്ഞില്ലെങ്കിൽ അത് ക്രമേണ ഫ്രസ്ട്രേഷനാകും. പിന്നീട് സ്റ്റാഗ്നേഷനും അപ്പതിയുമാകും. ഒടുവിൽ ബേൺ ഔട്ട് ആകും. ഇത്തരം സാഹചര്യങ്ങളിലേക്കൊന്നും പോകാതെ പ്രശ്നങ്ങളെ തുടക്കത്തിൽത്തന്നെ തിരിച്ചറിയാനും നിയന്ത്രിക്കാനും വർക്ക് പ്ലേസ് കൗൺസലിങ് സഹായിക്കും. തുടക്കത്തിലേ തിരിച്ചറിഞ്ഞില്ലെങ്കിൽ ക്രമേണ ജോലിയിലെന്ന പോലെ വ്യക്തിജീവിതത്തിലും ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കും.
നല്ല വർക്ക് പ്ലേസ് കൗൺസലിങ് നടക്കണമെങ്കിലും ചില കാര്യങ്ങൾ അത്യാവശ്യമാണ്
01. രഹസ്യാത്മക സ്വഭാവം വേണം
തുറസ്സായ ഒരു സ്ഥലത്ത് ഒരു സൈക്കോളജിസ്റ്റോ വർക്ക്പ്ലേസ് കൗൺസലറോ വന്ന് ജീവനക്കാരോട് സംസാരിക്കുന്നത് കാണുന്ന മറ്റാളുകൾ ഇതിനെ ദുർവ്യാഖ്യാനം ചെയ്യാനുള്ള സാധ്യതയുണ്ട്. അടുത്തിടെ ഒരു വലിയ സ്ഥാപനത്തിൽ നടന്ന ദാരുണമായ സംഭവം ഉദാഹരണമായി പറയാം. 500 ഓളം ആളുകൾ ഒരുമിച്ചിരുന്നു ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിൽ പ്രഫഷനൽ സൈക്കോളജിസ്റ്റുകൾ ക്യാബിനുകളിലിരിക്കുന്ന സമയത്ത് സ്ഥാപനത്തിലെ ഒരു ജീവനക്കാരി രണ്ടു മൂന്നു തവണ അവരെ കാണാനായി പോയി. ഇത് ശ്രദ്ധിക്കാനിടയായ ചിലർ ആ കുട്ടിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞു പരത്തുകയും അതറിയാനിടയായ കുട്ടി ആ മാനസികാഘാതത്തെത്തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. തുറന്ന സ്ഥലത്ത് ഇത്തരം സൗകര്യങ്ങൾ ഒരുക്കാതെ രഹസ്യാത്മകത പുലർത്തിക്കൊണ്ടു മാത്രമേ ഇത്തരം സേവനം നടത്താൻ പാടുള്ളൂ.
02. മാനേജ്മെന്റിന്റെ പിന്തുണ
വർക്ക്പ്ലേസ് കൗൺസലിങ്ങിന്റെ ആവശ്യമുണ്ടോയെന്നൊക്കെ ചിന്തിക്കുന്ന മാനേജ്മെന്റുകൾ നൽകുന്നത് നൽകുന്നത് അപകടകരമായ സൂചനകളാണ്. ഇത്തരം കാര്യങ്ങളിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരുടെ പ്രതിബദ്ധത വളരെ പ്രധാനമാണ്. സ്ഥാപനങ്ങൾ നടത്തുന്നവർ ജീവനക്കാരുടെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും നല്ല മാനസികാരോഗ്യമുള്ള ജീവനക്കാരിലൂടെയേ പരമാവധി ഉൽപാദനക്ഷമത വർധിക്കുകയുള്ളൂ എന്ന സത്യം മനസ്സിലാക്കാൻ ശ്രമിക്കുകയും വേണം.
03. പ്രഫഷനൽ കൗൺസലർമാർ ഉണ്ടാകണം
പ്രശ്ന പരിഹാര ശേഷിയുള്ള ആരെയെങ്കിലും കൗൺസലിങ്ങിനു ചുമതലപ്പെടുത്താതെ പ്രഫഷനൽ കൗൺസലർമാരുടെ സഹായം തന്നെ ഇത്തരം കാര്യങ്ങളിൽ പ്രയോജനപ്പെടുത്തണം. ഈ വിഷയത്തെക്കുറിച്ച് നന്നായി പഠിച്ച, മികച്ച അനുഭവ പരിചയമുള്ള കൗൺസലർമാർതന്നെ വേണം.
04. ജീവനക്കാർക്കിടയിലുള്ള ബോധവൽക്കരണം പ്രധാനം
ജീവനക്കാർക്കിടയിൽ മാനസികാരോഗ്യത്തെക്കുറിച്ച് അവബോധമുണ്ടാക്കണം. സെമിനാറുകൾ, കോൺഫറൻസുകൾ, സന്ദേശങ്ങൾ എന്നിവ ബോധവൽക്കരണത്തിനായി പ്രയോജനപ്പെടുത്താം. ഏറ്റവും പ്രധാനമായി, ജോലിസ്ഥലത്ത് അടുത്തിരിക്കുന്നയാളോട് കാര്യങ്ങൾ തുറന്നു പറയാൻ ശ്രമിക്കുകയും അവർക്കു പറയാനുള്ളതു കേൾക്കാൻ ശ്രമിക്കുകയും വേണം. ആവശ്യമുള്ള സഹപ്രവർത്തകർക്ക് അടിയന്തര ഘട്ടത്തിൽ
‘ഒരു സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്’ കൊടുക്കാൻ ഒരു സ്ഥാപനത്തിലെ ഓരോ ജീവനക്കാരനും / ജീവനക്കാരിക്കും സാധിക്കണം. അങ്ങനെയായാൽ ആ സ്ഥാപനത്തിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. എല്ലാവരും ഒരുമയോടെ, ഒരേ ഊർജത്തോടെ ജോലി ചെയ്യുന്ന ടീമിന് അവരുടെ ഉൽപാദനക്ഷമത പൂർണമായും ഉപയോഗപ്പെടുത്താൻ സാധിക്കും.