ഡൽഹിയിൽ എംപിമാർക്കൊപ്പം പ്രവർത്തിച്ച് പാർലമെന്റ് നടപടിക്രമങ്ങൾ അടുത്തു കാണാനും പ്രവർത്തനങ്ങളുടെ ഭാഗമാകാനും അവസരം കിട്ടിയാലോ ? ഡൽഹിയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റീവിന്റെ പ്രശ്സ്തമായ ലാംപ് ഫെലോഷിപ്പിലേക്ക് 23 വരെ അപേക്ഷിക്കാം. 2010–11ൽ ആരംഭിച്ച ലാംപ് ഫെലോഷിപ്പിന്റെ 14–ാമത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹിയിൽ എംപിമാർക്കൊപ്പം പ്രവർത്തിച്ച് പാർലമെന്റ് നടപടിക്രമങ്ങൾ അടുത്തു കാണാനും പ്രവർത്തനങ്ങളുടെ ഭാഗമാകാനും അവസരം കിട്ടിയാലോ ? ഡൽഹിയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റീവിന്റെ പ്രശ്സ്തമായ ലാംപ് ഫെലോഷിപ്പിലേക്ക് 23 വരെ അപേക്ഷിക്കാം. 2010–11ൽ ആരംഭിച്ച ലാംപ് ഫെലോഷിപ്പിന്റെ 14–ാമത്തെ ബാച്ചാണിത്. ഒരു ബാച്ചിൽ ഏകദേശം 50 പേർ. 13 വർഷത്തിനിടെ അഞ്ഞൂറിലേറെപ്പേർ ഫെലോഷിപ് പൂർത്തിയാക്കി.

നിയമപരവും നയപരവുമായ കാര്യങ്ങളിൽ മുൻകൂർ പരിചയമോ അറിവോ നിർബന്ധമല്ല. ജൂണിൽ ഒരു മാസത്തെ തീവ്രപരിശീലനത്തോടെയാണ് ഫെലോഷിപ് ആരംഭിക്കുന്നത്. ഭരണഘടന, സാമ്പത്തികശാസ്ത്രം, പാർലമെന്റ് നടപടിക്രമങ്ങൾ, റിസർച് ടൂളുകൾ അടക്കമുള്ളവയിൽ പ്രാഥമിക പാഠങ്ങളുണ്ടാകും. പിന്നാലെ, പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഏതെങ്കിലുമൊരു എംപിക്കൊപ്പം നിയോഗിക്കും. തൊട്ടടുത്ത വർഷത്തെ ബജറ്റ് സമ്മേളനം (ഫെബ്രുവരി) വരെ ഫെലോഷിപ് തുടരും.

Photo Credit : centralvista.gov.in
ADVERTISEMENT

ജോലിയെന്ത് ?
എംപിമാർക്കൊപ്പം പ്രവർത്തിച്ച് നിയമനിർമാണം, നയരൂപീകരണം എന്നിവ മനസ്സിലാക്കാനുള്ള അവസരമാണിത്. പാർലമെന്റുമായി ബന്ധപ്പെട്ട എല്ലാ നടപടികളിലും എംപിയെ സഹായിക്കുകയാണ് ചുമതല. നിയമനിർമാണവുമായി ബന്ധപ്പെട്ട ഗവേഷണം, ഡേറ്റാ അനാലിസിസ്, പാർലമെന്റ് ചോദ്യങ്ങളും പ്രസംഗങ്ങളും സ്വകാര്യ ബില്ലുകളും വാർത്തക്കുറിപ്പും തയാറാക്കൽ, മണ്ഡലവുമായി ബന്ധപ്പെട്ട വിവരശേഖരണം, പാർലമെന്റ് സമിതിയിലെ ഇടപെടലുകൾക്കുള്ള ഗവേഷണം, പാർലമെന്റ് ചർച്ചകൾക്കുള്ള പശ്ചാത്തല വിവരശേഖരണം തുടങ്ങിയ ജോലികളുണ്ട്. ഡൽഹി കേന്ദ്രീകരിച്ചായിരിക്കും ഏറെ പ്രവർത്തനവും. ചിലപ്പോൾ എംപിയുടെ മണ്ഡലത്തിലേക്കും പോകേണ്ടിവരും.

അപേക്ഷിക്കാൻ
25 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി: ഡിസംബർ 23. prsindia.org/lamp

ADVERTISEMENT

ബിരുദമാണ് അടിസ്ഥാനയോഗ്യത. അപേക്ഷയ്ക്കൊപ്പം  പ്രബന്ധരൂപത്തിലുള്ള 2 ഉത്തരങ്ങളും നൽകണം. ഫെലോഷിപ്പിനുള്ള അർഹത വിശദീകരിക്കുന്നതാണ് ഒന്ന്. രണ്ടാമത്തേത് സമകാലികവിഷയങ്ങളുമായി ബന്ധപ്പെട്ടാണ്. ചുരുക്കപ്പട്ടികയിലെത്തുന്നവരെ അഭിമുഖത്തിനു വിളിക്കും. ഏപ്രിലിൽ ഫലമറിയാം. 23,000 രൂപ പ്രതിമാസ സ്റ്റൈപൻഡ് ലഭിക്കും. ഡൽഹിയിൽ സ്വന്തം നിലയ്ക്കു താമസസൗകര്യം കണ്ടെത്തണം. ഒരു മാസം 2 ദിവസം അവധിയെടുക്കാം.

ലാംപ് ഫെലോഷിപ് പൂർത്തിയാക്കിയവരിൽ പലരും ഹാർവഡ്, യേൽ, കൊളംബിയ, ഓക്സഫഡ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് അടക്കമുള്ള പല പ്രമുഖ സ്ഥാപനങ്ങളിലാണ് പിന്നീട് ഉപരിപഠനം നടത്തിയത്. ചിലർ സിവിൽ സർവീസിലും മറ്റു ചിലർ ലോകബാങ്ക്, വിദേശ എംബസികൾ, പബ്ലിക് പോളിസി സ്ഥാപനങ്ങൾ അടക്കമുള്ളവയുടെയും ഭാഗമായി.

നോയൽ ജോൺസ്
ADVERTISEMENT

എഐഎംഐഎം എംപി അസദുദ്ദീൻ ഉവൈസിക്കൊപ്പമായിരുന്നു ഞാൻ. ഒറ്റ അംഗമുള്ള പാർട്ടികൾക്ക് ഏതാനും മിനിറ്റുകൾ മാത്രമാണ് പ്രസംഗിക്കാൻ അവസരം. ഈ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും ഫലപ്രദമായി എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കാമെന്ന പരിശീലനം വളരെ ഗുണം ചെയ്തു. - നോയൽ ജോൺസ് (കൺസൽറ്റന്റ്, കേന്ദ്ര ഭക്ഷ്യ–പൊതുവിതരണ വകുപ്പ്)

ശ്രുതി ശ്രീനിവാസൻ

ഒഡീഷയിൽ നിന്നുള്ള ബിജെപി എംപി അപരാജിത സാരംഗിക്കൊപ്പമായിരുന്നു. നയരൂപീകരണത്തിനും മറ്റും പാർലമെന്റ് ചർച്ചകൾ ടൂൾ ആക്കി മാറ്റുന്നതെങ്ങനെയെന്നു മനസ്സിലാക്കാനായി. ലാംപ് ഫെലോ ആയി നടത്തിയ ഗവേഷണം തുടർന്നുള്ള കരിയറിൽ വളരെയധികം ഉപകാരപ്പെട്ടു.- ശ്രുതി ശ്രീനിവാസൻ (പോളിസി ആൻഡ് റിസർച് അസിസ്റ്റന്റ് മാനേജർ, എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് അറ്റ് ഷിക്കാഗോ)

Content Summary:

Work with MPs and Shape Policy with LAMP Fellowship

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT