റൂറൽ മാനേജ്മെന്റ് പഠനത്തിൽ രാജ്യത്തെ ശ്രേഷ്‌ഠസ്‌ഥാപനമാണ് ‘ഇർമ’ – IRMA: Institute of Rural Management Anand, Anand- 388 001, Gujarat. ഫോൺ: 02692 221659; admis@irma.ac.in; വെബ്: www.irma.ac.in. ഇവിടെ പിജി ഡിപ്ലോമ പഠനത്തിന് 26 വരെ ഓൺലൈനായി അപേക്ഷിക്കാം പിജിഡിഎം (ആർഎം): ദ്വിവത്സര പോസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റൂറൽ മാനേജ്മെന്റ് പഠനത്തിൽ രാജ്യത്തെ ശ്രേഷ്‌ഠസ്‌ഥാപനമാണ് ‘ഇർമ’ – IRMA: Institute of Rural Management Anand, Anand- 388 001, Gujarat. ഫോൺ: 02692 221659; admis@irma.ac.in; വെബ്: www.irma.ac.in. ഇവിടെ പിജി ഡിപ്ലോമ പഠനത്തിന് 26 വരെ ഓൺലൈനായി അപേക്ഷിക്കാം

പിജിഡിഎം (ആർഎം): ദ്വിവത്സര പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (റൂറൽ മാനേജ്മെന്റ് 2024-26). 240 സീറ്റ്. 12 സീറ്റ് വരെ എൻആർഐക്ക്. പ്രോഗ്രാമിന് എഐസിടിഇ അംഗീകാരമുണ്ട്. മാസ്റ്റർ ബിരുദ തുല്യതയും. ആദ്യവർഷം ഏകദേശം 10,16,300 രൂപയും രണ്ടാം വർഷം 8,53,500 രൂപയും ചെലവുവരും. സ്കോളർഷിപ്പുകൾ നേടാൻ അവസരമുണ്ട്.

ADVERTISEMENT

യോഗ്യത: 50% മാർക്കോടെ (തുല്യ ഗ്രേഡ് പോയിന്റ് ആവറേജ്) ബിരുദം. പട്ടികജാതി/വർഗ, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മാർക്ക് മതി. ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. അപേക്ഷാഫീ 2000 രൂപ. എസ്‌സി/എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 1000 രൂപ. ബിപിഎൽ വിഭാഗക്കാർക്ക് ഫീയില്ല.

തിരഞ്ഞെടുപ്പ്: സിലക്‌ഷന്റെ ആദ്യഘട്ടത്തിന് CAT 2023 / XAT 2024 / CMAT 2023 സ്കോർ ഉപയോഗിക്കും. കൂടാതെ, 30 മിനിറ്റ് എഴുത്തുപരീക്ഷയും ഓഫ്‌ലൈൻ ഇന്റർവ്യൂവും ഫെബ്രുവരി 19–24 വരെ. ഒരേ ദിവസമാണു ടെസ്റ്റും ഇന്റർവ്യൂവും. ബെംഗളൂരുവും ഹൈദരാബാദുമാണു ദക്ഷിണേന്ത്യയിലെ കേന്ദ്രങ്ങൾ. എഴുത്തുപരീക്ഷയിൽ, തന്നിരിക്കുന്ന വിഷയത്തിൽ 200/300 വാക്കിലുള്ള വിവരണം എഴുതണം.പ്രാഥമിക സിലക്‌ഷൻ ടെസ്റ്റിലെ സ്കോർ, എഴുത്തുപരീക്ഷയിലെയും ഇന്റർവ്യൂവിലെയും പ്രകടനം, 10–ാം ക്ലാസ് മുതലുള്ള മാർക്കുകൾ, സേവനപരിചയം, വനിതകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമുള്ള പരിഗണന തുടങ്ങി വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് അന്തിമ സിലക്‌ഷൻ. എൻആർഐ വിഭാഗക്കാർക്ക് ജിമാറ്റ് സ്കോറും ഓൺലൈൻ ഇന്റർവ്യൂവും ആധാരമാക്കിയാണു തിരഞ്ഞെടുപ്പ്.

ADVERTISEMENT

മറ്റു പ്രോഗ്രാമുകൾ

1. പിജിഡിഎം (ആർഎം– എക്‌സിക്യൂട്ടീവ്)

ADVERTISEMENT

2. ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ആർഎം)

Content Summary:

Unlock Rural Potential: Apply by 26th for IRMA's Prestigious PGDM (Rural Management) Program