അപവാദങ്ങളും അപകടങ്ങളും വ്യാപിക്കാൻ കാരണം ആ രണ്ട് നാവു പിഴകൾ; തെറ്റിദ്ധാരണ പരത്താതിരിക്കാൻ ശ്രമിക്കാം
ഏറ്റവും കൂടുതൽ ആളുകൾ കാണുകയും കേൾക്കുകയും ചെയ്യുന്നവയെ ആശ്രയിച്ചു മാത്രം നിലനിൽക്കുന്ന ഒരു സമൂഹവും മികവുറ്റ പ്രകടനങ്ങൾ കാഴ്ചവയ്ക്കില്ല. അറിയുന്ന കാര്യങ്ങളെക്കുറിച്ച് എല്ലാവരും കേൾക്കെ ഉച്ചത്തിൽ സംസാരിക്കുക എന്നതാണ് അറിവുള്ളവരുടെ ഉത്തരവാദിത്തം.

തന്റെ രാജ്യത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന തൊഴിൽ ഏതെന്നറിയാൻ അക്ബറിന് ഒരാഗ്രഹം. ബീർബൽ പറഞ്ഞു, ഡോക്ടർമാരായിരിക്കും കൂടുതൽ. അതു വിശ്വസിക്കാതിരുന്ന ചക്രവർത്തിയോടു പിറ്റേന്നു രാവിലെ നഗരകവാടത്തിങ്കൽ എത്താൻ ബീർബൽ പറഞ്ഞു. കൃത്യസമയത്ത് എത്തിയ അക്ബർ, ബീർബലിന്റെ കയ്യിലെ മുറിവു കണ്ട് ചോദിച്ചു: എന്തുപറ്റി? വിറകു വെട്ടിയപ്പോൾ അബദ്ധത്തിൽ പറ്റിയതാണെന്നു ബീർബൽ പറഞ്ഞു. മുറിവിൽ വെള്ളമൊഴിക്കാനും മരുന്നു പുരട്ടാനും ചക്രവർത്തി നിർദേശിച്ചു. അപ്രകാരം ചെയ്തശേഷം ബീർബൽ പറഞ്ഞു: ഇതുവഴി വരുന്ന ഡോക്ടർമാരുടെ മുഴുവൻ പേരുകൾ അങ്ങ് എഴുതണം. മുറിവു കണ്ടവരെല്ലാം ഉപദേശങ്ങൾ നൽകി. വൈകുന്നേരം ഡോക്ടർമാരുടെ പേരുകൾ അക്ബർ നൽകിയപ്പോൾ ബീർബൽ പറഞ്ഞു: അങ്ങയുടെ പേര് ഇതിലില്ല. താങ്കളാണ് എനിക്കാദ്യം മരുന്ന് നിർദേശിച്ചത്. പിന്നീടു വന്ന എല്ലാവരും അവരുടെ നിർദേശങ്ങൾ വച്ചു. ഇപ്പോൾ മനസ്സിലായോ ഈ നാട്ടിൽ മുഴുവൻ വൈദ്യന്മാരാണെന്ന്?
അനാവശ്യ കാര്യങ്ങളിലും അറിവില്ലാത്ത കാര്യങ്ങളിലുമുള്ള ഇടപെടൽ എല്ലാവരും അവസാനിപ്പിച്ചാൽ ഓരോരുത്തരും തങ്ങളുടേതായ വഴികളിലൂടെ ശരിയിലെത്തിച്ചേരും. എന്തിനെക്കുറിച്ചും അറിവു നടിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നവരിലൂടെയാണ് അപവാദങ്ങളും അപകടങ്ങളും വ്യാപിക്കുന്നത്. രണ്ടുതരം നാവുപിഴകളുണ്ട്. ഒന്ന് അറിയുന്നതിനെക്കുറിച്ചു സംസാരിക്കാതിരിക്കുക, രണ്ട് അറിവില്ലാത്തതിനെക്കുറിച്ചു സംസാരിക്കുക.
വിദഗ്ധാഭിപ്രായവും പൊതുജനാഭിപ്രായവും രണ്ടാണ്. ഏറ്റവും കൂടുതൽ ആളുകൾ കാണുകയും കേൾക്കുകയും ചെയ്യുന്നവയെ ആശ്രയിച്ചു മാത്രം നിലനിൽക്കുന്ന ഒരു സമൂഹവും മികവുറ്റ പ്രകടനങ്ങൾ കാഴ്ചവയ്ക്കില്ല. അറിയുന്ന കാര്യങ്ങളെക്കുറിച്ച് എല്ലാവരും കേൾക്കെ ഉച്ചത്തിൽ സംസാരിക്കുക എന്നതാണ് അറിവുള്ളവരുടെ ഉത്തരവാദിത്തം. അറിവുള്ളവരുടെ നിസ്സംഗതയും നിശ്ശബ്ദതയുമാണ് അജ്ഞതയും തെറ്റിദ്ധാരണയും പരക്കുന്നതിനുള്ള കാരണം. അറിവുള്ളവരെ പറയാനനുവദിക്കുക എന്നതാണ് പുരോഗമന സമൂഹത്തിന്റെ ലക്ഷണം.