ഇന്ത്യൻ വ്യോമസേനയിലെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കലും നോൺ ടെക്നിക്കലും) ശാഖകളിൽ കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. ആകെ ഒഴിവ് 317 (പുരുഷന്മാർ 275, വനിതകൾ 42). 2025 ജനുവരിയിൽ തുടങ്ങുന്ന കോഴ്സുകളിലേക്കാണു സിലക്‌ഷൻ. 1) ഫ്ലയിങ് ബ്രാഞ്ച്: പുരുഷന്മാർക്കും വനിതകൾക്കും ഷോർട് സർവീസ് കമ്മിഷൻ 2) (എ)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വ്യോമസേനയിലെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കലും നോൺ ടെക്നിക്കലും) ശാഖകളിൽ കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. ആകെ ഒഴിവ് 317 (പുരുഷന്മാർ 275, വനിതകൾ 42). 2025 ജനുവരിയിൽ തുടങ്ങുന്ന കോഴ്സുകളിലേക്കാണു സിലക്‌ഷൻ.

1) ഫ്ലയിങ് ബ്രാഞ്ച്: പുരുഷന്മാർക്കും വനിതകൾക്കും ഷോർട് സർവീസ് കമ്മിഷൻ
2) (എ) ഗ്രൗണ്ട് ഡ്യൂട്ടി– ടെക്നിക്കൽ ബ്രാഞ്ച്: എയ്റോനോട്ടിക്കൽ എൻജിനീയർ – ഇലക്ട്രോണിക്സ് / മെക്കാനിക്കൽ (ബി) ഗ്രൗണ്ട് ഡ്യൂട്ടി – നോൺ ടെക്നിക്കൽ ബ്രാഞ്ച്: വെപ്പൺ സിസ്റ്റംസ്, അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ്, എജ്യുക്കേഷൻ, മിറ്റിരിയോളജി (സി) എൻസിസി സ്പെഷൽ എൻട്രി – ഫ്ലയിങ് ബ്രാഞ്ച്.

ADVERTISEMENT

14 വർഷത്തേക്കാണ് ഫ്ലയിങ് ബ്രാഞ്ചിലെ ഷോർട് സർവീസ് കമ്മിഷൻ. ഗ്രൗണ്ട് ഡ്യൂട്ടിയിലെ ഷോർട് സർവീസ് കമ്മിഷൻ 10 വർഷത്തേക്ക്; 4 വർഷംകൂടി നീട്ടാം. സർവീസിലെ ആവശ്യവും ഓഫിസറുടെ മികവും പരിഗണിച്ച് അർഹതയുള്ളവരുടെ ഷോർട് സർവീസ് കമ്മിഷൻ, പെർമനന്റ് കമ്മിഷനാക്കി മാറ്റുന്നതിനും വ്യവസ്ഥകളുണ്ട്. ഇവർക്കു പെൻഷൻപ്രായം വരെ തുടരാം. ഷോർട് സർവീസുകാർക്കു പെൻഷനില്ല.

ഫെബ്രുവരി 16,17,18 തീയതികളിൽ ഓൺലൈനായി നടത്തുന്ന എയർഫോഴ്‌സ് കോമൺ അഡ്‌മിഷൻ ടെസ്‌റ്റിലേക്ക് (AFCAT) 30നു രാത്രി 11 ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. 3 ദിവസവും 2 മണിക്കൂർ വീതമുള്ള 2 ഷിഫ്റ്റുകളുള്ളതിൽ ഏതെങ്കിലുമൊന്നിലേക്കു ക്ഷണിക്കും. ഫ്ലയിങ് ബ്രാഞ്ചിലേക്ക് എൻസിസി  എൻട്രിയുമുണ്ട്. അഫ്കാറ്റ് ക്വോട്ടയുടെ 10%.

ADVERTISEMENT

ബിടെക്കുകാരോടൊപ്പം മറ്റു ബാച്‌ലർ ബിരുദധാരികൾക്കും അവസരമുണ്ട്. അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ്, എജ്യുക്കേഷൻ, എന്നിവയൊഴികെ എല്ലാറ്റിനും പ്ലസ്ടുവിൽ മാത്‌സും ഫിസിക്സും പഠിച്ചിരിക്കണം. ഓരോ ബ്രാഞ്ചിലേക്കും വേണ്ട യോഗ്യതകൾ വിജ്ഞാപനത്തിലുണ്ട്.  2025 ജനുവരി 1 ന് ഫ്ലയിങ് ബ്രാഞ്ചിലേക്ക് 20–24 വയസ്സ്. ഗ്രൗണ്ട് ഡ്യൂട്ടിക്ക് 20–26 വയസ്സ്. കോഴ്സ് തുടങ്ങുമ്പോൾ അവിവാഹിതരായിരിക്കണം. അപേക്ഷാഫീ 550 രൂപയും ജിഎസ്ടിയും. എൻസിസി സ്പെഷൽ എൻട്രിക്ക് അപേക്ഷാഫീയില്ല. വെബ്: https://careerindianairforce.cdac.in & https://afcat.cdac.in. സംശയപരിഹാരത്തിന് ഫോൺ: 020-25503105; ഇമെയിൽ: afcatcell@cdac.in

തിരഞ്ഞെടുപ്പ് ഇങ്ങനെ
അഫ്കാറ്റിൽ 10–ാം ക്ലാസ് നിലവാരത്തിൽ ന്യൂമെറിക്കൽ എബിലിറ്റി, ബിരുദനിലവാരത്തിൽ പൊതുവിജ്ഞാനം, ഇംഗ്ലിഷ് പ്രാവീണ്യം, യുക്തിചിന്ത, മിലിറ്ററി അഭിരുചി എന്നിവയിലെ 100 ചോദ്യങ്ങളുണ്ടാകും. സിലബസ് സൂചന സൈറ്റിലുണ്ടെങ്കിലും, മുൻപരീക്ഷയുടെ ചോദ്യങ്ങളുമായി പരിചയപ്പെട്ടു തയാറെടുക്കുന്നതു പ്രധാനം. ടെസ്റ്റിന് ഒബ്ജക്ടീവ് ശൈലി. തെറ്റിനു മാർക്ക് കുറയ്ക്കും. ഓൺലൈൻ പ്രാക്ടിസ് ടെസ്റ്റ് സൈറ്റിലുണ്ട്. തിരുവനന്തപുരം, കൊച്ചി, തൃശൂർ കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

ADVERTISEMENT

ഓൺലൈൻ ടെസ്റ്റിൽ മികവുള്ളവർ 5 ദിവസത്തോളം നീളുന്ന എയർഫോഴ്സ് സിലക്‌ഷൻ ബോർഡ് (AFSB) ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഇതു കേവലം മുഖാമുഖപരീക്ഷയല്ല, എയർഫോഴ്സ് സേവനത്തിനുള്ള കായിക, മാനസിക ശേഷികൾ ഉൾപ്പെടെ സൂക്ഷ്മമായി വിലയിരുത്തുന്ന സമഗ്രപരിശോധനയാണ്. യാത്രപ്പടി കിട്ടും.

ഫ്ലയിങ് ബ്രാഞ്ചുകാർ ജീവിതത്തിൽ ഒറ്റ പ്രാവശ്യം മാത്രം പങ്കെടുക്കാവുന്ന പൈലറ്റ് അഭിരുചിപരീക്ഷയിലും (CPSS : കംപ്യൂട്ടറൈസ്ഡ് പൈലറ്റ് സിലക്‌ഷൻ സിസ്റ്റം) വിജയിക്കണം. നിർദിഷ്ട മെഡിക്കൽ പരിശോധനയും തൃപ്‌തികരമാകുന്നതോടെ സിലക്‌ഷൻ പൂർത്തിയാകും. എൻസിസി സ്പെഷൽ എൻട്രി വിഭാഗക്കാരെ നേരിട്ട് എയർഫോഴ്സ് സിലക്‌ഷൻ ബോർഡ് ടെസ്റ്റിനു വിളിക്കും.

Content Summary:

Join the Indian Air Force: 317 New Officer Roles Open for Aspiring Aviators and Ground Personnel