തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ നാറ്റാ നടത്തും. വിദേശ കേന്ദ്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചിട്ടില്ല. ദുബായ്, മനാമ (ബഹ്‌റൈൻ), ദോഹ, കുവൈത്ത്, മസ്കത്ത്, റിയാദ് എന്നിവയടക്കം വിദേശത്തു പരീക്ഷാകേന്ദ്രങ്ങൾ പതിവാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ആർക്കിടെക്ചർ വിദ്യാഭ്യാസത്തെയും പ്രഫഷനെയും നിയന്ത്രിക്കുന്ന കേന്ദ്രസ്ഥാപനമായ ‘കൗൺസിൽ ഓഫ് ആർക്കിടെക്ചർ (www.coa.gov.in) 5 വർഷ ബിആർക് (ബാച്‌ലർ ഓഫ് ആർക്കിടെക്ചർ) പ്രോഗ്രാമിന്റെ ആദ്യവർഷ പ്രവേശനത്തിനുള്ള അഭിരുചി നിർണയിക്കാൻ ‘നാറ്റാ’ പരീക്ഷ നടത്തുന്നു: NATA - നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ. വെബ് : www.nata.in.

ഇത്തവണ ഏറെ പ്രാവശ്യം നാറ്റാ നടത്തും. 2024 ഏപ്രിൽ മുതൽ ജൂലൈ വരെ എല്ലാ വാരാന്ത്യങ്ങളിലും (ശനി, ഞായർ ദിവസങ്ങളിൽ) 2 സെഷനുകളിൽ 180 മിനിറ്റ് വീതമുള്ള പരീക്ഷയുണ്ടായിരിക്കും – രാവിലെ 10 മുതൽ ഒന്നു വരെയും 1.30 മുതൽ 4.30 വരെയും. താൽപര്യമുണ്ടെങ്കിൽ 3 പ്രാവശ്യംവരെ പരീക്ഷയെഴുതാം. ഏറ്റവും മെച്ചപ്പെട്ട സ്കോർ സ്വീകരിക്കും. പരീക്ഷയെഴുതി 2 അക്കാദമിക വർഷത്തേക്കു സ്കോറിനു സാധുതയുണ്ട്.

ADVERTISEMENT

പരീക്ഷാകേന്ദ്രങ്ങൾ
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ നാറ്റാ നടത്തും. വിദേശ കേന്ദ്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചിട്ടില്ല. ദുബായ്, മനാമ (ബഹ്‌റൈൻ), ദോഹ, കുവൈത്ത്, മസ്കത്ത്, റിയാദ് എന്നിവയടക്കം വിദേശത്തു പരീക്ഷാകേന്ദ്രങ്ങൾ പതിവാണ്.

പരീക്ഷയുടെ സിലബസ്
പാർട്ട് എ : ഡ്രോയിങ് & കോംപസിഷൻ (ഓഫ്‌ലൈൻ), 3 ചോദ്യങ്ങൾ, 80 മാർക്ക്, 90 മിനിറ്റ്

 എ 1 – ഒരു ചോദ്യം, കോംപസിഷൻ & കളർ, 25 മാർക്ക്. വിവിധ സാഹചര്യങ്ങൾക്കു യോജിച്ച രചനകൾ സൃഷ്ടിച്ച് നിറം പകരുക. വിവിധരൂപങ്ങൾ ആകർഷകമായി അടുക്കി നിറം നൽകുക

· എ 2 – ഒരു ചോദ്യം, 3D കോംപസിഷൻ, 30 മാർക്ക്. കെട്ടിടങ്ങൾ, അവയുടെ ഭാഗങ്ങൾ, ജനങ്ങൾ, പരിസ്ഥിതി, കൃത്യമായ സ്കെയിൽ/ അനുപാതം/ ടെക്സ്ചർ/ ഷേഡ്/ നിഴൽ എന്നിവ പരിഗണിച്ച് സാധനങ്ങൾ ഭാവനയിൽകണ്ടു വരച്ചുണ്ടാക്കുക

ADVERTISEMENT

· എ 3 – ഒരു ചോദ്യം, സ്കെച്ചിങ് & കോംപസിഷൻ (ബ്ലാക് & വൈറ്റ്), 25 മാർക്ക്.. തന്നിരിക്കുന്ന ഉപകരണങ്ങളുപയോഗിച്ച് നിർദിഷ്ട സാഹചര്യത്തിൽ രസകരമായ ത്രിമാനരൂപങ്ങൾ സൃഷ്ടിക്കുക

ആകെ 3 ചോദ്യങ്ങൾക്ക് 80 മാർക്ക്

പാർട്ട് ബി: കംപ്യൂട്ടർ ഉപയോഗിച്ച് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ – 90 മിനിറ്റ.്

 ബി 1 – 30 ചോദ്യം x 2 മാർക്ക് - 60 മാർക്ക്

ADVERTISEMENT

· ബി 2 – 15 ചോദ്യം x 4 മാർക്ക് - 60 മാർക്ക്

ആകെ 45 ചോദ്യങ്ങൾക്ക് 120 മാർക്ക്.

പാർട്ട് ബിയിൽ ഇനിപ്പറയുന്ന വിഷയങ്ങളിൽനിന്നു ചോദ്യങ്ങളുണ്ടായിരിക്കും. വിഷ്വൽ റീസണിങ്, ലോജിക്കൽ ഡെറിവേഷൻ, ആർക്കിടെക്ചറും ഡിസൈനും സംബന്ധിച്ച പൊതുവിജ്ഞാനം, ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം, രൂപകൽപനയിലെ സംവേദനക്ഷമത, ഡിസൈൻ തിങ്കിങ്, ന്യൂമെറിക്കൽ എബിലിറ്റി

പാർട്ട് എ + പാർട്ട് ബി – 200 മാർക്ക്

പൂർവാനുഭവങ്ങളുടെ വെളിച്ചത്തിൽ സാഹചര്യത്തെളിവുകൾ അപഗ്രഥിച്ച് നിഗമനങ്ങളിലെത്താനും തീർപ്പു കൽപിക്കാനുമുള്ള ശേഷി പരിശോധിക്കുന്നുണ്ട്. മാത്തമാറ്റിക്സിലെ ലളിത പാഠങ്ങൾ, ഭാഷയും വ്യാഖ്യാനവും, രൂപകൽപനയുടെ പ്രാഥമിക തത്വങ്ങൾ, സൗന്ദര്യബോധം, വർണ സിദ്ധാന്തങ്ങൾ, പുതുചിന്ത, ദൃശ്യബോധം, ചിത്രാലങ്കാരങ്ങൾ, കെട്ടിടങ്ങളുടെ ഘടന, കെട്ടിടംപണിയുടെ ബാലപാഠം, നിർമാണ പദാർഥങ്ങൾ, ആർക്കിടെക്ചറിലെ പദസമ്പത്ത്, ലോകത്തിലെ പ്രധാന നിർമിതികൾ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ നിന്ന് ചോദ്യം വരും.

മുൻപരീക്ഷാ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയുള്ള പരിശീലനമാകാം. ചോദ്യോത്തരങ്ങൾ നൽകുന്ന സഹായകഗ്രന്ഥങ്ങളും വെബ് സൈറ്റുകളും പ്രയോജനപ്പെടുത്താം. പഠിച്ചുണ്ടാക്കിയ അറിവു പരിശോധിക്കുകയല്ല, സ്വാഭാവിക അഭിരുചി വിലയിരുത്തുകയാണു നാറ്റായുടെ ലക്ഷ്യം. ആവർത്തിച്ചുള്ള ഡ്രില്ലിങ് ഗുണം ചെയ്യും.

ചിത്രരചനാവൈഭവമുണ്ടെന്നു കരുതി വെറുംകയ്യോടെ ടെസ്റ്റിനു പോയാൽ നല്ല മാർക്കു കിട്ടിയെന്നുവരില്ല. നാറ്റായുടെ രീതി മനസ്സിൽവച്ചു ചിട്ടയൊപ്പിച്ചു തയാറെടുക്കുന്നതു പ്രധാനം.

പ്രവേശനയോഗ്യത
ഇനിപ്പറയുന്ന ഏതെങ്കിലുമൊരു പരീക്ഷ ജയിക്കുകയോ, പരീക്ഷയ്ക്ക് എഴുതാനിരിക്കുകയോ ആണെങ്കിൽ നാറ്റായ്ക്ക് അപേക്ഷിക്കാം.

1. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി അടങ്ങിയ 11–ാം ക്ലാസ്

2. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി അടങ്ങിയ 12–ാം ക്ലാസ്

3. മാത്‌സ് അടങ്ങിയ 3–വർഷ ഡിപ്ലോമ

പക്ഷേ, ബിആർക് പ്രവേശനത്തിന് ആർക്കിടെക്ചർ കൗൺസിൽ നിർദേശിക്കുന്ന യോഗ്യതയുണ്ടായിരിക്കണം. അതനുസരിച്ച് ബിആർക് പ്രവേശനത്തിന് മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയടങ്ങിയ പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളും ചേർത്ത് 50 മാർക്ക് വേണം. മാത്‌സ് ഉൾപ്പെട്ട 3–വർഷ ഡിപ്ലോമയിൽ മൊത്തം 50% മാർക്ക് ആയാലും മതി. ഈ മിനിമം യോഗ്യത പരിഷ്കരിക്കാൻ കേന്ദ്രസർക്കാരിനോട് കൗൺസിൽ അപേക്ഷിച്ചിട്ടുണ്ട്.

അപേക്ഷ
നാറ്റാ റജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിനു തുടങ്ങും. അപേക്ഷ സമർപ്പിക്കാനുള്ള രീതി ബ്രോഷറിന്റെ 9-11 പുറങ്ങളിലും അനുബന്ധങ്ങളിലുമുണ്ട്. ആദ്യം ഒന്നോ രണ്ടോ ടെസ്റ്റിന് അപേക്ഷിച്ചിട്ട്, പിന്നീട് കൂടുതൽ ടെസ്റ്റിന് അപേക്ഷിച്ചാൽ ഫീസിളവു കിട്ടില്ല. എ പാർട്ടിൽ 20, ബി പാർട്ടിൽ 30, ആകെ 200 മാർക്കിൽ 70 എന്ന ക്രമത്തിലെങ്കിലും നേടിയെങ്കിലേ നാറ്റാ യോഗ്യത ലഭിക്കൂ.

നാറ്റായിൽ സ്കോർ നേടിയതുകൊണ്ടുമാത്രം ബിആർക് പ്രവേശനം കിട്ടില്ല. പ്രവേശനാധികാരികൾ പുറപ്പെടുവിക്കുന്ന വിജ്ഞാപനപ്രകാരം യഥാസമയം അപേക്ഷിക്കണം. എൻഐടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള ജെഇഇയുടെ ഭാഗമായി നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ആർക്കിടെക്ചർ അഭിരുചി പരീക്ഷയിലെ സ്കോർ, നാറ്റ സ്കോറിനു പകരമായി ബിആർക് പ്രവേശനത്തിന് ഉപയോഗിക്കാമെന്ന് കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും പുതിയ അറിയിപ്പുകൾക്കും വെബ്സൈറ്റ് നോക്കുക.