അനിഷ്ടങ്ങൾ സംഭവിക്കുമ്പോൾ ആ സംഭവത്തെയും അതിന് കാരണക്കാ രായവരെയും പഴിച്ച് ആയുസ്സ് പാഴാക്കുന്നവരുണ്ട്. അത്തരം അത്യാഹിതങ്ങളെ മുഖവിലയ്ക്കെടുത്ത് സ്വയം പുനക്രമീകരിക്കുന്നവരുമുണ്ട്. അന്യന്റെ ജീവിതം നാശകരമാക്കാതിരിക്കുക എന്നതുപോലെ പ്രധാനമാണ് സ്വന്തം ജീവിതത്തെ നിരാശയിൽ വീഴ്ത്താതിരിക്കുക എന്നതും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരത്തിലെ തോട്ടത്തിൽ നിന്നും എല്ലാ ദിവസവും ഓരോ കുട്ട ഫലങ്ങൾ തോട്ടക്കാരൻ രാജാവിന് നൽകും. അന്ന് തോട്ടത്തിലെത്തിയപ്പോൾ പേരയ്ക്കയും കരിക്കും മുന്തിരിയും പാകമായി നിൽക്കുന്നു. മുന്തിരിക്കുലകൾ പറിച്ച് തോട്ടക്കാരൻ രാജാവിന്റെ അടുത്തെത്തി. രാജാവ് രോഷാകുലനായി എന്തോ ആലോചനയിലാണെന്ന് മനസ്സിലാക്കിയ തോട്ടക്കാരൻ മുന്തിരിക്കുട്ട രാജാവിനരികിൽ വച്ച് അൽപം മാറിയിരുന്നു. കുറച്ചുകൂടി കഴിഞ്ഞപ്പോൾ രാജാവ് മുന്തിരി കഴിക്കാൻ തുടങ്ങി. ഒരെണ്ണം കഴിക്കും, അടുത്തത് തോട്ടക്കാരന്റെ തലയിലേക്കെറിയും. അശ്രദ്ധമായ ആലോചനയ്ക്കൊടുവിൽ സംഭവിക്കുന്നതാണ്. 

ഓരോ തവണ മുന്തിരി തലയിൽ വീഴുമ്പോഴും തോട്ടക്കാരൻ ‘ദൈവം നല്ലവനാണ്’ എന്നു പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് തന്റെ പ്രവൃത്തിയിലേക്ക് ശ്രദ്ധ വന്നപ്പോൾ രാജാവ് തോട്ടക്കാരനോട് ചോദിച്ചു. നിങ്ങളെന്തിനാണ് മുന്തിരി തലയിൽ വീഴുമ്പോഴെല്ലാം ദൈവം നല്ലവനാണ് എന്ന് പറയുന്നത്. അയാൾ പറഞ്ഞു. ഞാൻ മുന്തിരിക്ക് പകരം പേരയ്ക്കയോ കരിക്കോ ആണ് അങ്ങേക്ക് നൽകിയതെങ്കിൽ എന്റെ അവസ്ഥ എന്താകുമായിരുന്നു. പ്രവൃത്തി കൾക്കെല്ലാം പരിണതഫലങ്ങളുണ്ട്. ഒരു കർമവും അതിൽത്തന്നെ അവസാനിക്കുന്നില്ല. ആരുമറിയാതെ ചെയ്യുന്ന കാര്യത്തിൽപോലും അത് ചെയ്യുന്നതിനു മുൻപും ശേഷവും സൃഷ്ടിക്കപ്പെടുന്ന സമ്മർദമുണ്ട്. 

ADVERTISEMENT

അത് തുടർപ്രവൃത്തികളിൽ പ്രകടമാകും. മോഷണം, മോഷ്ടിക്കുന്നവനിലും ഇരയാകുന്നവനിലും വിവിധ വികാരങ്ങൾ സൃഷ്ടിക്കുന്നു. ഓരോ വാക്കും പ്രവൃത്തിയും നല്ല ഫലങ്ങളാണ് പുറപ്പെടുവിക്കുന്നത് എന്നുറപ്പുവരുത്തി എല്ലാവരും കർമനിരതരായാൽ എത്ര ക്രിയാത്മകമാകും ചുറ്റുപാടുകൾ. ന്യായീകരണ വാചകങ്ങൾ കൊണ്ട് പരിഹരിക്കാനാകാത്ത എത്ര നഷ്ടങ്ങൾ ഓരോ ജീവിതത്തിലും സംഭവിക്കുന്നുണ്ടാകാം. കർമാനന്തരം തിരിച്ചറിവുണ്ടായി മാപ്പപേക്ഷ നൽകുന്നതിലും നല്ലത് കർമഫലം മുൻകൂട്ടി കണ്ട് പ്രവൃത്തികൾ നേർരേഖയിലാക്കുന്നതല്ലേ. 

എത്ര ശ്രമിച്ചാലും നല്ലത് മാത്രമേ സംഭവിക്കൂ എന്ന് കരുതാനാകില്ല. അവിചാരിതമായും നിയന്ത്രണാതീതമായും പലതും കടന്നുവരും. ശുഭാപ്തി വിശ്വാസിയാകുക, അനർഥങ്ങൾക്കിടയിലും പുതിയ സാധ്യതകൾ കണ്ടെത്തുക എന്നത് മാത്രമാണ് പ്രതിവിധി. അനിഷ്ടങ്ങൾ സംഭവിക്കുമ്പോൾ ആ സംഭവത്തെയും അതിന് കാരണക്കാ രായവരെയും പഴിച്ച് ആയുസ്സ് പാഴാക്കുന്നവരുണ്ട്. അത്തരം അത്യാഹിതങ്ങളെ മുഖവിലയ്ക്കെടുത്ത്  സ്വയം പുനക്രമീകരിക്കുന്നവരുമുണ്ട്. അന്യന്റെ ജീവിതം നാശകരമാക്കാതിരിക്കുക എന്നതുപോലെ പ്രധാനമാണ് സ്വന്തം ജീവിതത്തെ നിരാശയിൽ വീഴ്ത്താതിരിക്കുക എന്നതും. 

Content Summary :

The Positive Power of Proactive Choices

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT