ഇന്ത്യയിലെ വിവിധ കേന്ദ്ര / സംസ്ഥാന / കൽപിത/ സ്വകാര്യ സർവകലാശാലകളിലെയും മറ്റു ചില സ്ഥാപനങ്ങളിലെയും 2024–25 ലെ പോസ്റ്റ്–ഗ്രാജ്വേറ്റ് പ്രവേശനത്തിനുള്ള ദേശീയ എൻട്രൻസ് സിയുഇടി–പിജി (CUET- PG-2024: Common University Entrance Test) നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തും (www.nta.ac.in). കംപ്യൂട്ടർ

ഇന്ത്യയിലെ വിവിധ കേന്ദ്ര / സംസ്ഥാന / കൽപിത/ സ്വകാര്യ സർവകലാശാലകളിലെയും മറ്റു ചില സ്ഥാപനങ്ങളിലെയും 2024–25 ലെ പോസ്റ്റ്–ഗ്രാജ്വേറ്റ് പ്രവേശനത്തിനുള്ള ദേശീയ എൻട്രൻസ് സിയുഇടി–പിജി (CUET- PG-2024: Common University Entrance Test) നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തും (www.nta.ac.in). കംപ്യൂട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ വിവിധ കേന്ദ്ര / സംസ്ഥാന / കൽപിത/ സ്വകാര്യ സർവകലാശാലകളിലെയും മറ്റു ചില സ്ഥാപനങ്ങളിലെയും 2024–25 ലെ പോസ്റ്റ്–ഗ്രാജ്വേറ്റ് പ്രവേശനത്തിനുള്ള ദേശീയ എൻട്രൻസ് സിയുഇടി–പിജി (CUET- PG-2024: Common University Entrance Test) നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തും (www.nta.ac.in). കംപ്യൂട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ വിവിധ കേന്ദ്ര / സംസ്ഥാന / കൽപിത/ സ്വകാര്യ സർവകലാശാലകളിലെയും മറ്റു ചില സ്ഥാപനങ്ങളിലെയും 2024–25 ലെ പോസ്റ്റ്–ഗ്രാജ്വേറ്റ് പ്രവേശനത്തിനുള്ള ദേശീയ എൻട്രൻസ് സിയുഇടി–പിജി (CUET- PG-2024: Common University Entrance Test) നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തും (www.nta.ac.in). 

കംപ്യൂട്ടർ ഉപയോഗിച്ചുള്ള പൊതുപരീക്ഷ മാർച്ച് 11 മുതൽ 28 വരെയാണ്. ഒറ്റ പരീക്ഷയെഴുതി പല സ്ഥാപനങ്ങളിലെ പ്രവേശനത്തിന് അവസരം ലഭിക്കും. വിശദവിവരങ്ങളും ഓൺലൈൻ അപേക്ഷാസൗകര്യവും https://pgcuet.samarth.ac.in എന്ന സൈറ്റിലുണ്ട്. ജനുവരി 24നു രാത്രി 11.50 വരെ അപേക്ഷിക്കാം. 25നു രാത്രി 11.50 വരെ ഓൺലൈനായി ഫീസ് അടയ്ക്കാം. ഹെൽപ്‌ലൈൻ: 011 40759000.

ADVERTISEMENT

∙ സർവകലാശാലകൾ
സിയുഇടി പിജി വഴി പ്രവേശനം നേടാവുന്ന ഏതാനും സർവകലാശാലകൾ: സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള, സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) തിരുവനന്തപുരം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട്, ദി ഇംഗ്ലിഷ് ഫോറിൻ ലാംഗ്വിജസ് യൂണിവേഴ്സിറ്റി (ഇഫ്ലു), പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്), ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദ് സർവകലാശാല, ‍ഡൽഹി സർവകലാശാല, ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ട്. റജിസ്ട്രേഷൻ തുടരുംവരെ യൂണിവേഴ്സിറ്റികൾ കൂടുതലായി വരുമെന്ന് അറിയിച്ചിട്ടുണ്ട്. കോഴ്സ്‌ വിവരങ്ങളുടെ സൂചന ബുള്ളറ്റിനിൽ. വിശദാംശങ്ങൾക്ക് അതതു സർവകലാശാലാ വെബ്സൈറ്റുകൾ നോക്കാം.

∙ പരീക്ഷ
കേരളത്തിലെ എല്ലാ ജില്ലകളിലുമടക്കം ഇന്ത്യയിൽ മുന്നൂറോളം എൻട്രൻസ് പരീക്ഷാകേന്ദ്രങ്ങളുണ്ട്. കൂടാതെ ദുബായ്, കുവൈത്ത്, ബഹ്റൈൻ, മസ്കത്ത്, ദോഹ, ഷാർജ, റിയാദ്, സിംഗപ്പൂർ, കാൻബറ ഉൾപ്പെടെ 24 വിദേശകേന്ദ്രങ്ങളും. താൽപര്യമുള്ള 2 പരീക്ഷാകേന്ദ്രങ്ങൾ അപേക്ഷയിൽ കാണിക്കണം. സ്ഥിരം മേൽവിലാസമോ, ഇപ്പോൾ താമസിക്കുന്നയിടത്തെ മേൽവിലാസമോ ഉൾപ്പെട്ട സംസ്ഥാനത്തെ കേന്ദ്രങ്ങൾ മാത്രമേ തിരഞ്ഞെടുക്കാൻ കഴിയൂ.

മാർച്ച് 11 മുതൽ 28 വരെയായി 105 മിനിറ്റ് വീതമുള്ള 3 ഷിഫ്റ്റുകളിൽ (09.00– 10.45 / 12.45– 14.30 / 16.30–18.15) പരീക്ഷ നടത്തും. ഓരോ വിദ്യാർഥിയും ഹാജരാകേണ്ട ഷിഫ്റ്റ്, അഡ്മിറ്റ് കാർഡിൽനിന്ന് അറിയാം. കാർഡ് മാർച്ച് 7 മുതൽ ഡൗൺലോഡ് ചെയ്തെടുക്കാം. ആ ഷിഫ്റ്റിലെത്താത്തവർക്ക് പിന്നീട് വേറെ അവസരം നൽകില്ല. പരീക്ഷയെഴുതുമ്പോൾ മിച്ചമുള്ള സമയം അപ്പപ്പോൾ അറിയാൻ കംപ്യൂട്ടറിൽ ഓൺ–സ്ക്രീൻ ടൈമറുണ്ടായിരിക്കും.

ഏതു യൂണിവേഴ്സിറ്റിയിൽ ഏതു കോഴ്സിന് അപേക്ഷിക്കുന്നെന്നു തീരുമാനിച്ചിട്ട്, അതിനുള്ള പ്രവേശനയോഗ്യതയുണ്ടെന്ന് അതതു സർവകലാശാലകളുടെ സൈറ്റ് നോക്കി ഉറപ്പാക്കണം. ഒരേ കോഴ്സിനു വ്യത്യസ്ത സർവകലാശാലകളിൽ വ്യത്യസ്ത പ്രവേശനയോഗ്യതയായിരിക്കാം. 

ADVERTISEMENT

താൽപര്യമുള്ള സർവകലാശാലയിലെ താൽപര്യമുള്ള കോഴ്സിന് ഏതു ചോദ്യപ്പേപ്പറാണ് വേണ്ടതെന്നു ശ്രദ്ധിച്ചു നോക്കി തിരഞ്ഞെടുക്കുക. 

ടെസ്റ്റ് എഴുതാൻ പ്രായപരിധിയില്ല. പക്ഷേ, ചേരാനുദ്ദേശിക്കുന്ന സർവകലാശാലയിലെ വ്യവസ്ഥകൾ പാലിക്കേണ്ടിവരും. പൊതുവേയുള്ള സംവരണക്രമമിങ്ങനെ: സാമ്പത്തിക പിന്നാക്കം 10%, പിന്നാക്കം 27%, പട്ടികജാതി 15%, പട്ടികവർഗം 7.5%, ഓരോ വിഭാഗത്തിലും ഭിന്നശേഷി 5%. വിശേഷ ക്വോട്ടകളുടെ കാര്യം സർവകലാശാലയെ ആശ്രയിച്ചിരിക്കും.

പണമടയ്ക്കുന്നതോടെ ഓൺലൈൻ അപേക്ഷയുടെ കൺഫർമേഷൻ പേജ് സൈറ്റിൽ വരും. ഇതു ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുക. ഒരു രേഖയും അയച്ചുകൊടുക്കേണ്ട.

താൽപര്യമുള്ളവർക്ക് 4 ടെസ്റ്റ് പേപ്പറുകൾ വരെയെഴുതാം. ജനുവരി 27 മുതൽ 29നു രാത്രി 11.50 വരെ അപേക്ഷയിൽ തിരുത്തു വരുത്താം. അപേക്ഷാസമർപ്പണത്തിന്റെ നടപടിക്രമങ്ങൾ പടിപടിയായി സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിന്റെ 6–9 പുറങ്ങളിലുണ്ട്. ഒരാൾ ഒരപേക്ഷയെ അയയ്ക്കാവൂ.

ADVERTISEMENT

∙ ചോദ്യപ്പേപ്പറിന്റെ ഘടന
കോഴ്സുകളും അവയിൽ പ്രവേശനം ലഭിക്കാൻ തിരഞ്ഞെടുക്കേണ്ട ചോദ്യക്കടലാസുകളുടെ കോഡുകളും ഇൻഫർമേഷൻ ബുള്ളറ്റിന്റെ 11–16 പേജുകളിലുണ്ട്. സമാനവിഷയങ്ങളിലെ പിജി പ്രവേശനത്തിന് അർഹത നിർണയിക്കാൻ ‘ഒരു പേപ്പർ’ എന്ന രീതിയാണുള്ളത്. ഉദാഹരണത്തിന് മെക്കാനിക്കൽ എൻ‌ജി., മാനുഫാക്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ, ടൂൾ എൻജി. തുടങ്ങിയ പല എംടെക് പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് പൊതുവായ MTQP07 എന്ന കോഡിലെ ടെസ്റ്റ് പേപ്പറാണ് എഴുതേണ്ടത്. 4 ക്വസ്റ്റ്യൻ പേപ്പർ കോഡുകൾ വരെ അപേക്ഷയിൽ കാണിക്കാം.

ഓരോ പേപ്പറിലും ജനറൽ ടെസ്റ്റ് എന്ന രീതിയില്ല. ഏതു പേപ്പറായാലും 75 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ശരിയുത്തരത്തിനു 4 മാർക്കു കിട്ടും; തെറ്റിന് ഒരു മാർക്കു കുറയും. ഓരോ പേപ്പറിന്റെയും സിലബസ് സൈറ്റിൽ വരും.

വിവിധ ഷിഫ്റ്റുകളിൽ ഒരേ പേപ്പർ നടത്തുന്നതിനാൽ, അവയിലെ സ്കോറുകൾ പരിവർത്തനം ചെയ്ത് എൻടിഎ സ്കോറുകളായി ഏകീകരിക്കും. ഉത്തരങ്ങളോ പരീക്ഷാഫലമോ പുനഃപരിശോധിക്കില്ല. 

ഗ്രാമീണവിദ്യാർഥികൾക്കു പരീക്ഷാപരിശീലനം നൽകുന്ന ടെസ്റ്റ് പ്രാക്ടിസ് സെന്ററുകൾ എൻടിഎ ഏർപ്പെടുത്തിയിട്ടുണ്ട്. https://nta.ac.in/PC എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്ത് ഈ സേവനം ലഭ്യമാക്കാം. അപേക്ഷ  പൂരിപ്പിക്കാൻ സഹായം വേണ്ടവർക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള കോമൺ സർവീസസ് സെന്ററുകളിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. വെബ്സൈറ്റ്: www.csc.gov.in & https://findmycsc.nic.in/csc.

ഈ പരീക്ഷയിൽ സ്കോർ നേടിയതുകൊണ്ടുമാത്രം പ്രവേശനം കിട്ടില്ല. താൽപര്യമുള്ള സർവകലാശാലയിൽ അപേക്ഷിക്കണം. പ്രവേശനം നടത്തുന്നത് അതതു സ്ഥാപനങ്ങളാണ്. പങ്കെടുക്കുന്ന ഏതു സ്ഥാപനത്തിനും ഈ സ്കോർ അതിന്റെ വ്യവസ്ഥകൾപ്രകാരം പ്രവേശനത്തിന്  ഉപയോഗിക്കാം. പുതിയ അറിയിപ്പുകൾക്ക് വെബ് സൈറ്റും ഇ–മെയിലും നിരന്തരം നോക്കുക.

Content Summary :

CUET-PG-2024: Your Single Exam Gateway to Prestigious Institutes like University of Delhi and TISS