കംപ്യൂട്ടർ സയൻസിൽ അല്ലേ ബിടെക്? സാരമില്ല, എംടെക്കിനു ചേരാം
ചോദ്യം: ബിടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (മൈനറായി കംപ്യൂട്ടർ സയൻസ്) കഴിഞ്ഞു. കംപ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്താനാകുമോ ? അനില ഉത്തരം: ഏതെങ്കിലും എൻജിനീയറിങ് ശാഖയിൽ ബിരുദമോ മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, ഓപ്പറേഷൻസ് റിസർച്, ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളിലൊന്നിൽ

ചോദ്യം: ബിടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (മൈനറായി കംപ്യൂട്ടർ സയൻസ്) കഴിഞ്ഞു. കംപ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്താനാകുമോ ?
അനില
ഉത്തരം: ഏതെങ്കിലും എൻജിനീയറിങ് ശാഖയിൽ ബിരുദമോ മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, ഓപ്പറേഷൻസ് റിസർച്, ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളിലൊന്നിൽ പിജിയോ ഉള്ളവർക്ക് പ്രവേശനം നേടാവുന്ന ഒട്ടേറെ എംടെക് കംപ്യൂട്ടർ സയൻസ് / അനുബന്ധ പ്രോഗ്രാമുകളുണ്ട്. യോഗ്യത ഇതര ബ്രാഞ്ചുകളിലാണെങ്കിലും ഐഐടികളിൽ എംടെക് പ്രവേശനത്തിന് കംപ്യൂട്ടർ സയൻസിൽ തന്നെയുള്ള ‘ഗേറ്റ്’ സ്കോർ വേണ്ടിവരും.
അതേസമയം, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ‘ഗേറ്റ്’ യോഗ്യത നേടിയവർക്ക് ചേരാൻ കഴിയുന്ന എംടെക് ഡേറ്റാ സയൻസ്, എംടെക് സിഗ്നൽ പ്രോസസിങ് & മെഷീൻ ലേണിങ് തുടങ്ങിയ പ്രോഗ്രാമുകളുമുണ്ട്.
കംപ്യൂട്ടർ ഇതര ബ്രാഞ്ചുകാർക്ക് ചേരാനാവുന്ന വിവിധ എംടെക് പ്രോഗ്രാമുകൾ ചുവടെ:
∙ ഐഐടി ഖരഗ്പുർ: കംപ്യൂട്ടർ ടെക്നോളജി, ഡേറ്റാ സയൻസ്
∙ ഐഐടി മദ്രാസ്: കംപ്യൂട്ടർ സയൻസ്
∙ ഐഐഐടി ഹൈദരാബാദ്: കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ സെക്യൂരിറ്റി
∙ ഐഐടി ഹൈദരാബാദ്: മെഷീൻ ലേണിങ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
∙ യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്: കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐടി (ബാങ്കിങ് ടെക്നോളജി)
∙ ഐഐഐടി കോട്ടയം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, കംപ്യൂട്ടർ സയൻസ് വിത്ത് ബിഗ് ഡേറ്റാ & മെഷീൻ ലേണിങ്
∙ ജെഎൻയു ഡൽഹി: കംപ്യൂട്ടർ സയൻസ് & ടെക്നോളജി, ഡേറ്റാ സയൻസ്
∙സാവിത്രിബായ് ഫൂലെ പുണെ യൂണിവേഴ്സിറ്റി: ഇൻഫർമേഷൻ സെക്യൂരിറ്റി, മോഡലിങ് & സിമുലേഷൻ
∙ കുസാറ്റ്: കംപ്യൂട്ടർ സയൻസ്, ഐടി
∙ കേരള യൂണിവേഴ്സിറ്റി: കംപ്യൂട്ടർ സയൻസ് (ഡിജിറ്റൽ ഇമേജ് പ്രോസസിങ്)
∙ ഡിജിറ്റൽ യൂണിവേഴ്സിറ്റി, തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എൻജിനീയറിങ്, കണക്ടഡ് സിസ്റ്റംസ് & ഇന്റലിജൻസ്
എല്ലാ പ്രോഗ്രാമുകൾക്കും ‘ഗേറ്റ്’ നിർബന്ധമല്ല. ഉദാഹരണത്തിന് ഐഐഐടി ഹൈദരാബാദിലെ പ്രോഗ്രാമുകൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സബ്ജക്ട് / ആപ്റ്റിറ്റ്യൂഡ് പരീക്ഷയിലെ സ്കോർ മതിയാകും. ജെഎൻയുവിൽ സിയുഇടി-പിജി സ്കോറും. യോഗ്യത, യോഗ്യതാ പരീക്ഷകൾ തുടങ്ങിയവയെക്കുറിച്ചറിയാൻ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് കാണുക.